പി. സി. ജോര്‍ജ് തൃക്കാക്കരയില്‍
മത്സരിക്കട്ടെ; കേരളത്തിന്
കണ്ണാടി നോക്കാനും ഒരു സ്ഥാനാര്‍ഥി വേണം
പി. സി. ജോര്‍ജ് തൃക്കാക്കരയില്‍ മത്സരിക്കട്ടെ; കേരളത്തിന് കണ്ണാടി നോക്കാനും ഒരു സ്ഥാനാര്‍ഥി വേണം
കേരളത്തിലിതുവരെ ഫലിക്കാതെ പോയ അമിത്ഷാബുദ്ധി ഒരു പരീക്ഷണത്തിന് ധൈര്യപ്പെടുകയാണെങ്കില്‍ അവര്‍ തൃക്കാക്കരയിൽ അവതരിപ്പിക്കാനിടയുള്ള തുറുപ്പുചീട്ട് പി. സി. ജോര്‍ജ് ആയിരിക്കും. ക്രിസംഘികളുടെ ഔപചാരികമായ എന്‍ട്രി കൂടെയായിരിക്കും അത്തരമൊരു തീരുമാനം. കേരള രാഷ്ടീയത്തിലടിഞ്ഞു കൂടിയിട്ടുള്ള അഴുക്കിന്റെ ഏറ്റവും മികച്ച മികച്ച പ്രതിനിധാനമാണയാള്‍. പക്ഷെ അയാള്‍ നമ്മളോരോരുത്തരും കൂടെയാണ്, ഏറിയും കുറഞ്ഞും ....
3 May 2022, 11:38 AM
മെയ് 31 ന് തൃക്കാക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ടീയത്തെ ബാധിക്കാന്‍ പോകുന്നില്ല, എങ്കിലും കേരളത്തില്‍ രൂപപ്പെട്ടു വരുന്ന വലതുപക്ഷോന്മുഖമായ രാഷ്ട്രീയ സമയവായത്തെ തുറന്നു കാണിക്കാന്‍ ആസന്നമായ ഉപതെരഞ്ഞെടുപ്പ് സഹായകമാകും.
യു ഡി എഫിന് തങ്ങളുടെ സ്ഥാനാത്ഥിയാരാവണമെന്ന കാര്യത്തില്‍ വലിയ സംശയമൊന്നുമുണ്ടാവാനിടയില്ല. ഉമ തോമസ് അവര്‍ക്ക് വിശ്വാസപൂര്‍വം അവതരിപ്പിക്കാവുന്ന സ്ഥാനാര്‍ഥി. പി. ടി. തോമസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ കാര്യമായവരുടെ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടുത്തുകയില്ല തന്നെ. കെ. വി. തോമസ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നിന്നാല്‍ പോലും പരേതനായ പി. ടി. യുടെ വോട്ടറടിത്തറയില്‍ കാര്യമായി വിള്ളല്‍ വീഴാനിടയില്ല, ഉറപ്പ്.

നൂറ് തികയ്ക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിലൂടെ സില്‍വര്‍ലൈന്‍ റെയില്‍വേ പദ്ധതിക്കുള്ള ജനസമ്മതി കൂടി നേടിയെടുക്കലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യമിടുന്നത് . പിണറായി സര്‍ക്കാറിന്റെ രണ്ടാമൂഴത്തിലെ, ചരിത്ര പുരുഷനാവാനുള്ള വികസന മോഹങ്ങള്‍ക്ക് ഒരു കയ്യൊപ്പ് കൂടി കിട്ടുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
പിണറായിക്കു ശേഷമുള്ള ഭരണതുടര്‍ച്ചക്കൊരുങ്ങുകയുമാണല്ലോ കണ്ണൂര്‍ ലോബി. എന്തു വില കൊടുത്തും തൃക്കാക്കര തിരിച്ചുപിടിക്കാനവര്‍ ശ്രമിക്കുമെന്നുറപ്പ്.

ഈ ഉപതെരഞ്ഞെടുപ്പിലെ അത്ഭുതം ട്വൻറി ട്വൻറിയും ആപ്പും തമ്മിലൊരു സഖ്യം രൂപപ്പെടുകയും അവരുടെ ഒരു പൊതുസ്ഥാനാര്‍ഥി അവതരിപ്പിക്കപ്പെടുകയുമാണ് എന്നതാണ്. ഇത്തിരി വെടിമരുന്ന് ഇരുകൂട്ടര്‍ക്കുമുണ്ടല്ലോ എന്ന് മുന്‍ തെരഞ്ഞെടുപ്പുകള്‍ സാക്ഷ്യം പറയും . ഈ സീറ്റ് നേടിയെടുക്കാന്‍ മാത്രം വെടിമരുന്നില്ല. എന്നാലും ഒരു സാമ്പിള്‍ വെടിക്കെട്ടിനുള്ളതുണ്ട്. അത് സംഭവിക്കട്ടെ.
എന്‍. ഡി. എയും അത്യാവശ്യം കെട്ടിവെച്ച കാശ് തിരിച്ചു കിട്ടാവുന്ന മുന്നണിയാണിവിടെ. കേരളത്തിലിതുവരെ ഫലിക്കാതെ പോയ അമിത്ഷാബുദ്ധി ഒരു പരീക്ഷണത്തിന് ധൈര്യപ്പെടുകയാണെങ്കില്‍ അവര്‍ അവതരിപ്പിക്കാനിടയുള്ള തുറുപ്പുചീട്ട് പി. സി. ജോര്‍ജിനെ കളത്തിലിറക്കുക എന്നതായിരിക്കും. ക്രിസംഘികളുടെ ഔപചാരികമായ എന്‍ട്രി കൂടെയായിരിക്കും അത്തരമൊരു തീരുമാനം.

ഒരു സുരേഷ് ഗോപിയേക്കാള്‍ ഗ്ലാമര്‍ ഇപ്പോള്‍ ജോര്‍ജിന്റെ പുതിയ അവതാരത്തിനുനുണ്ടല്ലോ. പി. സി. അയാളുടെ ശത്രുക്കളുടെ നിയോജക മണ്ഡലത്തിനും കണ്ണാടി നോക്കാന്‍ ഒരവസരം നല്കുന്നു. കേരള രാഷ്ടീയത്തിലടിഞ്ഞു കൂടിയിട്ടുള്ള അഴുക്കിന്റെ ഏറ്റവും മികച്ച മികച്ച പ്രതിനിധാനമാണയാള്‍ . പക്ഷെ അയാള്‍ നമ്മളോരോരുത്തരും കൂടെയാണ് , ഏറിയും കുറഞ്ഞും ....
ഈ കുറിപ്പ് എഴുതുമ്പോള്‍ ഒരൊറ്റ മുന്നണിയും കക്ഷിയും തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടില്ല . അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാം
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read
കെ.വി. ദിവ്യശ്രീ
Mar 22, 2022
16 Minutes Read
Truecopy Webzine
Mar 12, 2022
2 minutes read
അഡ്വ. പി.എം. ആതിര
Dec 23, 2021
7 Minutes Watch
കെ.വി. ദിവ്യശ്രീ
Nov 03, 2021
10 Minutes Read