വികസന പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

Truecopy Webzine

ടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത, മധ്യ വരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അത്തരം രാജ്യങ്ങളിൽ ഉള്ളതിനു സമാനമായ അടിസ്ഥാന സൗകര്യങ്ങൾ - ഗതാഗത മേഖലയിൽ ഉൾപ്പെടെ - നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ട്രൂ കോപ്പി വെബ്‌സീനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ഭാവി കേരളവുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചക്കിടയാക്കുന്ന നയങ്ങളും സമീപനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചത്. ഏതെങ്കിലുമൊരു വികസന പ്രവർത്തനത്തിന്റെ പേരിൽ ആളുകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ഇന്ന് കേരളത്തിലുണ്ടോ എന്നും ഗെയ്ൽ പൈപ്പ് ലൈനിന്റെയും ദേശീയപാതാ വികസനത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ കേരള ജനതയ്ക്ക് അക്കാര്യത്തിൽ ഒരാശങ്കയും വേണ്ടതില്ല എന്നു നാം തെളിയിച്ചിട്ടില്ലേ എന്നും അദ്ദേഹം അഭിമുഖത്തിൽ ചോദിച്ചു.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുയർന്നിട്ടുള്ള ഭീഷണി, സംസ്ഥാനങ്ങൾ തമ്മിലുണ്ടാവേണ്ട ഐക്യം, സാമ്പത്തിക സംവരണ വിഷയത്തിലും 80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലുമുള്ള സർക്കാർ നിലപാട്, സൈബർ സ്പേസിൽ നടക്കുന്ന വർഗ്ഗീയ- വിദ്വേഷ പ്രചാരണങ്ങൾ, ആരോഗ്യ പ്രവർത്തകരുടെ കോവിഡ് കാല ജീവിത - പ്രൊഫഷണൽ പ്രതിസന്ധി, കോവിഡ് കാലം ദരിദ്രരാക്കിയ ആർട്ടിസ്റ്റുകളുടെ ജീവിതം, കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണവും വികസന പ്രവർത്തനങ്ങളും, ഉത്പാദന മേഖലയിലെ സ്വയം പര്യാപ്തത, ആഭ്യന്തര വകുപ്പും പൊലീസിന്റെ രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് വിശദമായ ഉത്തരമാണ് മുഖ്യമന്ത്രി ഈ ദീർഘ അഭിമുഖത്തിൽ നൽകിയത്.

പിണറായി വിജയൻ / മനില സി. മോഹൻ അഭിമുഖം
സൗജന്യമായി വായിക്കാം, ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 30ൽ

Comments