ഭൂരിപക്ഷവും
രാഷ്ട്രീയ നിലപാടുവെച്ച് വോട്ടുചെയ്യുന്നവര്‍;
ട്രൂ കോപ്പി തിങ്ക് പ്രീ പോള്‍ സര്‍വേ
ഭൂരിപക്ഷവും രാഷ്ട്രീയ നിലപാടുവെച്ച് വോട്ടുചെയ്യുന്നവര്‍; ട്രൂ കോപ്പി തിങ്ക് പ്രീ പോള്‍ സര്‍വേ
ട്രൂ കോപ്പി തി ങ്ക് നടത്തിയ പ്രീ പോള്‍ സര്‍വേയിലാണ് വോട്ടിങ്ങില്‍ മതവും സമുദായവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ശ്രദ്ധേയ കണ്ടെത്തലുകള്‍.
3 Apr 2021, 02:01 PM
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് 7.5 ശതമാനം പേരും നല്‍കിയത് മത- സാമുദായിക പരിഗണന വച്ച് എന്നാണ്. ട്രൂ കോപ്പി തിങ്ക് നടത്തിയ പ്രീ പോള്‍ സര്‍വേയിലാണ് വോട്ടിങ്ങില്‍ മതവും സമുദായവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ശ്രദ്ധേയ കണ്ടെത്തലുകള്‍.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യുന്നവരാണ് ഭൂരിപക്ഷവും; 63.2 ശതമാനം. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വത്തിന് 21.6 ശതമാനവും പ്രാദേശിക വിഷയങ്ങള്‍ക്ക് ഏഴു ശതമാനവും പേര്‍ വോട്ടുചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു. 0.7 ശതമാനം പേരാണ് മറ്റു വിഷയങ്ങള്‍ പരിഗണിക്കുന്നത്.
നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള വോട്ടിംഗ് രീതിയിലും ഈ ഘടകങ്ങള്‍ സവിശേഷമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തി.
നഗരങ്ങളില്‍ മത- സാമുദായിക പരിഗണന വച്ച് വോട്ടുചെയ്യുന്നവരുടെ ശതമാനം 6.3 ആണ്, ഗ്രാമങ്ങളിലാകട്ടെ ഇത് 8 ശതമാനമാണ്. രാഷ്ട്രീയ നിലപാടുവെച്ച് നഗരങ്ങളില്‍ വോട്ടുചെയ്യുന്നവര്‍ 66.6 ശതമാനം വരുമ്പോള്‍ ഗ്രാമങ്ങളില്‍ ഇത് 61.8 ശതമാനമാണ്.
സ്ഥാനാര്‍ഥിയുടെ വ്യക്തിത്വത്തെ നഗരങ്ങളില്‍ 20.2 ശതമാനം പേര്‍ പരിഗണിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ 8 ശതമാനമാണ്.
നഗരങ്ങളില്‍ 6.3 ശതമാനം പേര്‍ പ്രാദേശിക വിഷയങ്ങളാണ് പരിഗണിക്കുന്നത്, ഗ്രാമങ്ങളില്‍ ഇത് 7.4 ശതമാനമാണ്.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യുന്നവരെ മതത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴും ശ്രദ്ധേയമായ കണ്ടെത്തലുകളുണ്ടായി.
സര്‍വേയില്‍ പങ്കെടുത്ത മുസ്‌ലിംകളില്‍ 69.3 ശതമാനം പേരും ഹിന്ദുക്കളില്‍ 69.8 ശതമാനം പേരുമാണ് രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്നത്. എന്നാല്‍, ക്രിസ്ത്യാനികളില്‍ ഇത് 41.8 ശതമാനം മാത്രമാണ്. മതം വെളിപ്പെടുത്താത്തവരില്‍ 51.7 ശതമാനം പേരും രാഷ്ട്രീയ നിലപാടുവെച്ച് വോട്ടുചെയ്യുന്നവരാണ്.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്ന മുസ്‌ലിംകളില്‍ 51.7 ശതമാനം എല്‍.ഡി.എഫിനെയും 46.8 ശതമാനം യു.ഡി.എഫിനെയും 1.2 ശതമാനം എന്‍.ഡി.എയെയുമാണ് പിന്തുണക്കുന്നത്.
ക്രിസ്ത്യാനികളില്‍ ഇത് എല്‍.ഡി.എഫ്- 60.9 ശതമാനം, യു.ഡി.എഫ്- 34.5 ശതമാനം, എന്‍.ഡി.എ-3.1 ശതമാനം വീതമാണ്.
രാഷ്ട്രീയ നിലപാടെടുക്കുന്ന ഹിന്ദു വോട്ടര്‍മാരില്‍ 66.8 ശതമാനവും എല്‍.ഡി.എഫിനെയാണ് പിന്തുണക്കുന്നത്. 21.5 ശതമാനം യു.ഡി.എഫിനെയും 11.3 ശതമാനം എന്‍.ഡി.എയെയും പിന്തുണക്കുന്നു.
മതം വെളിപ്പെടുത്താത്തവരില്‍ 65.3 ശതമാനം പേര്‍ എല്‍.ഡി.എഫിനെയും 26.2 ശതമാനം യു.ഡി.എഫിനെയും 6.9 ശതമാനം എന്‍.ഡി.എയെയും പിന്തുണക്കുന്നു.
സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം നോക്കി വോട്ടുചെയ്യുന്നവരില്‍ മുസ്‌ലിംകള്‍ 17.8 ശതമാനവും ഹിന്ദുക്കള്‍ 18.1 ശതമാനവും വരും. എന്നാല്‍, ക്രിസ്ത്യാനികളുടെ ശതമാനം ഇതില്‍ കൂടുതലാണ്; 33.8. മതം വെളിപ്പെടുത്താത്തവരില്‍ 28.3 ശതമാനമാണ് സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം പരിഗണിക്കുന്നത്.
മുസ്‌ലിംകളില്‍ 4.4 ശതമാനവും ഹിന്ദുക്കളില്‍ 6.9 ശതമാനവും പ്രാദേശിക വിഷയങ്ങളാണ് വോട്ടുചെയ്യാന്‍ പരിഗണിക്കുന്നത്. എന്നാല്‍, ക്രിസ്ത്യാനികളില്‍ ഇത് 15.7 ശതമാനമാണ്. മതം വെളിപ്പെടുത്താത്തവരില്‍ 8 ശതമാനമാണ് പ്രാദേശിക വിഷയങ്ങള്‍ പരിഗണിക്കുന്നത്.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യുന്നത് എല്‍.ഡി.എഫിനാണ് ഏറ്റവും ഗുണകരമാകുക; 61.9 ശതമാനം. 30.3 ശതമാനം യു.ഡി.എഫിനും 7 ശതമാനം എന്‍.ഡി.എക്കും ഇത് ഗുണം ചെയ്യും.
സ്ഥാനാര്‍ഥികളുടെ വ്യക്തിത്വം ഇത്തവണ കൂടുതല്‍ തുണയ്ക്കുക യു.ഡി.എഫിനെയാണ്; 49.5 ശതമാനം. 41.6 ശതമാനം എല്‍.ഡി.എഫിനെയും 7.2 ശതമാനം എന്‍.ഡി.എയെയും ഈ ഘടകം തുണയ്ക്കും.
ജാതി- മത പരിഗണനകള്‍ ഏറ്റവും കൂടുതല്‍ പിന്തുണക്കുക യു.ഡി.എഫിനെയാണ്; 39.8 ശതമാനം. എല്‍.ഡി.എഫിനെ 24.3 ശതമാനവും എന്‍.ഡി.എയെ 30.3 ശതമാനവും ഈ ഘടകം പിന്തുണയ്ക്കും. മറ്റുള്ളവരെ 5.6 ശതമാനവും.
ജാതി- മത പരിഗണന എല്‍.ഡി.എഫിനെ നഗരങ്ങളില്‍ 19 ശതമാനവും ഗ്രാമങ്ങളില്‍ 26.8 ശതമാനവും പിന്തുണക്കും. യു.ഡി.എഫിനെ നഗരങ്ങളില്‍ 25.5 ശതമാനവും ഗ്രാമങ്ങളില്‍ 46.5 ശതമാനവും സഹായിക്കും. ജാതി- മത പരിഗണന നഗരങ്ങളില്‍ എന്‍.ഡി.എയെ 49.6 ശതമാനവും ഗ്രാമങ്ങളില്‍ 21.3 ശതമാനവും പിന്തുണക്കും.
പ്രാദേശിക വിഷയങ്ങള്‍ ഏറ്റവും കൂടുതല്‍ തുണയ്ക്കുക എല്‍.ഡി.എഫിനെയാണ്; 34.1 ശതമാനം. ഈ വിഷയം യു.ഡി.എഫിനെ 32.2 ശതമാനവും എന്‍.ഡി.എയെ 13.1 ശതമാനവും തുണയ്ക്കുന്നു.

ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
സി.പി. ജോൺ
Dec 14, 2022
3 Minute Read
മുഹമ്മദ് അബ്ബാസ്
Oct 29, 2022
6 Minutes Read
എം.ബി. രാജേഷ്
Oct 20, 2022
5 Minutes Read
വി.കെ. ശശിധരന്‍
Oct 20, 2022
5 Minutes Read
Truecopy Webzine
Oct 06, 2022
3 Minutes Read
എം.വി. ഗോവിന്ദൻ
Sep 23, 2022
44 Minutes Watch