സത്യം പറയാമല്ലോ,
എനിക്ക് ഭയമുണ്ട്; എസ്. ജോസഫ്
തുറന്നെഴുതുന്നു
സത്യം പറയാമല്ലോ, എനിക്ക് ഭയമുണ്ട്; എസ്. ജോസഫ് തുറന്നെഴുതുന്നു
എനിക്ക് നിലമില്ല. ഞാന്‍ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാല്‍ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാല്‍ ഫാസിസ്റ്റ് ഇന്ത്യയില്‍ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാല്‍ കേരളത്തില്‍ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല. അതേ ഇതൊക്കെയാണ് സത്യമായും ഞാന്‍. അത് ഒരു വല്ലാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് മനസിലാവില്ല. ഇന്നത്തെ കാലത്ത് കേരളത്തിലും ഇന്ത്യയിലും ജീവിക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള സംഘർഷാത്മക ജീവിതത്തെക്കുറിച്ച് കവി എസ്. ജോസഫ് ട്രൂ കോപ്പി വെബ്സീനിൽ തുറന്നെഴുതുന്നു.
11 Sep 2022, 09:15 AM
‘‘ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവര്‍ക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാന്‍ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാല്‍ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാല്‍ ഫാസിസ്റ്റ് ഇന്ത്യയില്‍ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാല്‍ കേരളത്തില്‍ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല’’; ഇന്നത്തെ കാലത്ത് കേരളത്തിലും ഇന്ത്യയിലും ജീവിക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള സംഘർഷാത്മക ജീവിതത്തെക്കുറിച്ച് കവി എസ്. ജോസഫ് ട്രൂ കോപ്പി വെബ്സീനിൽ തുറന്നെഴുതുന്നു.
‘‘ഒരു മതത്തേയും ജാതിയേയും ദൈവങ്ങളേയും വിമര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഇന്ത്യയിലെ ദലിതരും ആദിവാസികളും മുസ്ലിംകളും അനുഭവിക്കുന്ന ഡിസ്‌ക്രിമിനേഷന്‍ വലുതാണ്. ഒരു ദലിതിനെ ആര്‍ക്കും തല്ലികൊല്ലാം. രാജസ്ഥാനില്‍ ഒരു വിദ്യാര്‍ത്ഥിയെ സ്വന്തം അധ്യാപകന്‍ വെള്ളം കുടിച്ചതിന് മര്‍ദ്ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. ഇത്തരം ആക്രമണം കിഴക്കന്‍ യൂറോപ്പിലെ ജിപ്‌സികള്‍ക്കെതിരേയും ഉണ്ടായിട്ടുണ്ട്. ജിപ്‌സികള്‍ രാജ്യം ഇല്ലാത്തവരാണ്. എന്നാല്‍ ദലിതരുടേതു കൂടിയാണ് ഈ രാജ്യം.’’
‘‘സത്യം പറയാമല്ലോ, എനിക്ക് ഭയമുണ്ട്. റുഷ്ദിക്കെതിരേയുള്ള ആക്രമം നടന്നിട്ട് അധികമായില്ല. ഇന്ത്യയില്‍ ഫാസിസത്തിനെതിരേ പ്രവര്‍ത്തിച്ചവര്‍ കൊല്ലപ്പെട്ടു, ജയിലുകളിലായി. എനിക്ക് ഓടക്കുഴല്‍ അവാര്‍ഡ് കിട്ടിയ കാലത്ത് എന്നെ കാണാനും അവാര്‍ഡു കിട്ടിയതില്‍ അഭിനന്ദിക്കാനും രണ്ടു കാറുകളിലായി ആര്‍.എസ്. എസുകാര്‍ വീട്ടില്‍ വന്നു. സാഹിത്യകാരന്മാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന ഒരു പദ്ധതി അവര്‍ക്കുണ്ട്. അതിന്റെ പേരിലാണ് വന്നത് എന്നവര്‍ പറഞ്ഞു. വളരെ മാന്യമായിട്ടാണവര്‍ പെരുമാറിയത്. ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കള്‍ ആണെന്നവര്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇതര മതസ്ഥരോട് ഒരു അവഗണനയും ഇല്ലെന്നവര്‍ പറഞ്ഞു. 2040 ല്‍ ആര്‍ എസ്. എസ് ഇന്ത്യ നേരിട്ടു ഭരിക്കുമെന്നവര്‍ പറഞ്ഞു. 2040 ല്‍ ഞാന്‍ ഉണ്ടാവില്ലല്ലോ എന്നു ഞാനും പറഞ്ഞു. അവര്‍ സന്തോഷപൂര്‍വ്വം പിരിയുകയും ചെയ്തു.’’
‘‘ഞാന്‍ ദലിതനല്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശരിക്കും ദലിതര്‍ എന്നത് ജാതിപരവും മതപരവും ആയ ഒരു ഐഡന്റിറ്റിയായിട്ടാണ് അറിയപ്പെടുന്നത്. വംശീയസമൂഹമെന്ന നിലയില്‍ ഒരു സ്വത്വം ദലിതര്‍ക്കുണ്ട്. ആ നിലയില്‍ ദലിതര്‍ മതാതീതമായി ഒരു വംശീയസമൂഹമാണ്. എന്നാല്‍ ഹിന്ദുഇന്ത്യയില്‍ ദലിത് ഹിന്ദുവിന് മാത്രമായി സംവരണം പരിമിതപ്പെട്ടപ്പോള്‍, ഹിന്ദുവിതര ദലിത് സമൂഹങ്ങള്‍ പുറത്തായി. പഠിക്കുന്നതില്‍ നിന്നും ജോലി നേടുന്നതില്‍ നിന്നും അവര്‍ അന്യരാക്കപ്പെട്ടു.’’
‘‘ക്രിസ്തുമതത്തില്‍ ജാതിയില്ലെന്നു പറഞ്ഞ ക്രിസ്ത്യാനികള്‍ ബ്രാഹ്മണരെന്ന് അവകാശപ്പെട്ടു. ഹിന്ദുമതത്തിലെ വര്‍ണജാതിവ്യവസ്ഥയെ ക്രിസ്തുമതം രണ്ടുതട്ടിലാക്കി. സവര്‍ണരും അവര്‍ണരും എന്ന രണ്ട് തട്ട്.
ദലിതരും ആദിവാസികളുമൊഴികേ ആര് ക്രിസ്ത്യാനിയായി മാറിയാലും സവര്‍ണ ക്രിസ്ത്യാനിയായി. ദലിത് ക്രൈസ്തവരാകട്ടെ, ദലിത് എന്ന ജാത്യാപമാനം ചുമക്കുകയും എന്നാല്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലൂടെ മെച്ചപ്പെടാനുള്ള സാഹചര്യം ഇല്ലാതെ വരികയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.’’
‘‘വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായ്ക, സവര്‍ണ ക്രൈസ്തവരുടെ അക്രൈസ്തവമായ വിവേചനം ഇതെല്ലാം കൊണ്ട്
ദലിത് ക്രൈസ്തവര്‍ ദലിതരുമല്ല, ക്രൈസ്തവരുമല്ല എന്നെനിക്ക് മനസ്സിലായി. ഞാനവരില്‍ ഒരാളാണ്. എന്റെ ആളുകള്‍ അവരാണ്. അവരുടെ ജീവിതം എന്നെ വേദനിപ്പിക്കുന്നു. ദലിത് ക്രൈസ്തവര്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി മാത്രല്ല, പതിതരായ എല്ലാവര്‍ക്കും വേണ്ടി കവിത എഴുതുന്ന ഒരു കവിയാണ് ഞാന്‍.’’
‘‘ഇതുകൊണ്ടെല്ലാമാണ് ഞാന്‍ ഇങ്ങനെ എഴുതിയത്: ‘ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവര്‍ക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാന്‍ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാല്‍ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാല്‍ ഫാസിസ്റ്റ് ഇന്ത്യയില്‍ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാല്‍ കേരളത്തില്‍ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല.
അതേ ഇതൊക്കെയാണ് സത്യമായും ഞാന്‍.
അത് ഒരു വല്ലാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് മനസിലാവില്ല.’’
എനിക്ക് നിലപാടുകളില്ല |
എസ്. ജോസഫ്
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 94
സൗജന്യമായി വായിക്കാം, കേൾക്കാം.
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read