truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
Kaali-poster

Cinema

ലീന മണിമേകലൈയുടെ കാളി,
ചുരുട്ടു വലിക്കുന്ന ഗോത്ര മുത്തശ്ശിമാരുടെ
മുത്തമ്മ കൂടിയാണ്​

ലീന മണിമേകലൈയുടെ കാളി, ചുരുട്ടു വലിക്കുന്ന ഗോത്ര മുത്തശ്ശിമാരുടെ മുത്തമ്മ കൂടിയാണ്​

കാളി, ചുടലൈ മാടന്‍, മുനീശ്വരന്‍, മാരിയമ്മ, മുനിയാണ്ടി തുടങ്ങിയവര്‍ തമിഴര്‍ക്ക് കുലദൈവങ്ങളാണ്. അവര്‍ ഈ ദൈവങ്ങളെ തങ്ങളുടെ മുത്തപ്പന്‍മാരായും മുത്തമ്മമാരായും കരുതിവരുന്നു. അതുകൊണ്ട് തങ്ങൾ കഴിക്കുന്നതെന്തും അവരും കഴിക്കും എന്നവർ കരുതുന്നു. മുനീശ്വരനും മാടസ്വാമിക്കും ചുരുട്ട് കത്തിക്കാമെങ്കില്‍ അവർക്കൊപ്പം, അതിശക്തയായ പെൺദൈവമായിരുന്ന കാളിക്ക് എന്തുകൊണ്ട് ചുരുട്ട് കത്തിച്ചുകൂടാ?.

21 Jan 2023, 02:21 PM

പ്രഭാഹരൻ കെ. മൂന്നാർ

ലീന മണിമേകലൈ സംവിധാനം​ ചെയ്​ത  ‘കാളി' എന്ന ഡോക്യുമെൻററി സിനിമയുടെ ട്രെയിലറിൽ, ഹിന്ദു ദേവതമാരെ അധിക്ഷേപിച്ചു എന്നാരോപിച്ച്​ സംഘ്​പരിവാർ സംഘടനകൾ നൽകിയ പരാതിയിൽ യു.പി പൊലീസ്​ കേസെടുത്തത്​ സാംസ്​കാരിക പ്രവർത്തകരുടെ പ്രതി​ഷേധത്തിനിടയാക്കിയിരുന്നു. ലീനക്കെതിരെ വിവിധ സംസ്​ഥാനങ്ങളിൽ രജിസ്​റ്റർ ചെയ്​ത പരാതികളിൽ അവരെ അറസ്​റ്റു ചെയ്യുന്നത്​ ഇപ്പോൾ സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്​. യു.പി, മധ്യപ്ര​ദേശ്​, ഡൽഹി, ആസാം അടക്കമുള്ള സംസ്​ഥാനങ്ങളിലാണ്​ ലീനക്കെതിരെ എഫ്​.ഐ.ആറുള്ളത്​. ഈ​ കേസുകൾ ഒരിടത്തേക്ക്​ മാറ്റുന്നതു സംബന്ധിച്ചും ചീഫ്​ ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ അധ്യക്ഷനായ ബഞ്ച്​ സംസ്​ഥാനങ്ങളോട്​ മറുപടി തേടിയിട്ടുണ്ട്​.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പാശ്​ചാത്തലത്തിൽ, കാളിയുടെ വേഷം അഭിനയിക്കുന്ന നടി സിഗരറ്റ്​ വലിക്കുന്ന ചിത്രത്തിനെതിരെയായിരുന്നു പരാതി. ഒരു സായാഹ്​നത്തിൽ കാളി പ്രത്യക്ഷപ്പെട്ട്​ ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ്​ ഇതിവൃത്തം. പാർവതിയുടെയും ശിവന്റെയും വേഷം ധരിച്ച കലാകാരന്മാർ പുക വലിയ്​ക്കുന്ന ദൃശ്യം ട്വീറ്റ്​ ചെയ്​ത്​ പ്രതിഷേധിച്ച ലീന,  ഇത്​ ഇന്ത്യൻ ​ഗ്രാമങ്ങളിൽ എവിടെയും കാണാവുന്ന ദൃശ്യമാണെന്നും തന്റെ സിനിമയിലുള്ളതല്ല എന്നുമാണ്​ വിശദീകരിച്ചത്​. കാനഡയിലെ ടൊറാന്റോയില്‍ കഴിയുന്ന ലീന, അവിടുത്തെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്. സിനിമക്കെതിരായ പ്രതിഷേധം, ലീനയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന ആക്രോശത്തിലേക്കുയർത്തി, സംഘ്​പരിവാർ സംഘടനകൾ. ഇതുമായി ബന്ധപ്പെട്ട്​ ഇവർ നിരവധി സംസ്​ഥാനങ്ങളിൽ കൂട്ടപ്പരാതികൾ നൽകുകയായിരുന്നു. 

ALSO READ

മീടു : ലീന മണിമേഖലൈയ്ക്ക് ഡബ്ല്യൂ. സി.സിയുടെ പിന്തുണ

കാളീവേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതിനൊപ്പം ത്രിശൂലം, അരിവാള്‍, എന്‍.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാക എന്നിവ കൈയിലേന്തിയിരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഈ പോസ്റ്റര്‍ പുറത്തിറങ്ങിയതിനെതുടര്‍ന്ന്  ‘അറസ്റ്റ് ലീന മണിമേകലൈ' എന്ന ഹാഷ് ടാഗ് കാമ്പയിന്‍ നടത്തിയിരുന്നു. 

Leena_Manimekalai / Photo: twitter
Leena_Manimekalai / Photo: LeenaManimekali, twitter

തമിഴ്‌നാട്ടിലെ പ്രശസ്ത എഴുത്തുകാരനായ പെരുമാള്‍ മുരുകനെതിരെയായിരുന്നു, മുമ്പ്​ സമാനമായ ആക്രമണമുണ്ടായത്​. പക്ഷേ, അദ്ദേഹത്തെ തമിഴകത്തിലും കേരളത്തിലുമുള്ള സാംസ്‌കാരിക  പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ഇവിടങ്ങളില്‍ ദ്രാവിഡ പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരിക്കുന്നതുകൊണ്ടുമാത്രമാണ് പെരുമാള്‍ മുരുകനെപ്പോലുള്ള  എഴുത്തുകാരന് ജീവന്‍ തിരിച്ചുകിട്ടിയത്.

‘എന്റെ മൗനങ്ങള്‍ എന്റെ പ്രതിഷേധങ്ങളാണ്’ എന്നാണ്​ അദ്ദേഹം പറഞ്ഞത്​. ശബ്ദങ്ങള്‍ക്കുള്ള പ്രസക്തി മൗനങ്ങള്‍ക്കും ഉണ്ട്:  ‘‘ശാരീരികമായി ഞാന്‍ ഒരിക്കലും ബലശാലിയല്ല. അതുകൊണ്ട് അവരുടെ വാളുകള്‍ എന്നെ കീറിമുറിച്ചേക്കാം, പക്ഷേ എന്റെ എഴുത്തുകളെയും അതിനകത്തെ പ്രതിഷേധങ്ങളെയും അവര്‍ക്ക് ഒരിക്കലും ഉന്‍മൂലനം ചെയ്യാന്‍ കഴിയില്ല. ഞാന്‍ എന്തുകൊണ്ട് മൗനിയായി എന്നത് പലരുടെയും ചോദ്യമായിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും മൗനം എന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്. ആ ശബ്ദങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്കുശേഷമായിരിക്കും ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് ഞാന്‍ നിരന്തരമായി എഴുതുകയും എനിക്ക് പറയാനുള്ളത് ഈ സമൂഹത്തിനോട് പറയുകയും ചെയ്യും. സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ എന്റെ വൈകാരികത ഉള്‍ക്കൊണ്ട് ഇനിയൊരിക്കലും എഴുതില്ല’’- അന്ന് ഇങ്ങനെയാണ്​ പെരുമാൾ മുരുകൻ പറഞ്ഞത്.

​ പെരുമാൾ മുരുകൻ
​ പെരുമാൾ മുരുകൻ / Photo: Wikimedia Commons

ഈ നിലപാടിനോട്​ പലര്‍ക്കും വിയോജിപ്പുണ്ടാകും, എന്നാൽ അത് എന്തുകൊണ്ട് എന്നു കാലം ഏറ്റു പറയും. സംഘകാലത്ത് രാജാക്കന്മാരെ എതിര്‍ത്തെഴുതുന്നവരെല്ലാം കൊല്ലപ്പെടുകയായിരുന്നു. അവരുടെ എഴുത്തുകളെല്ലാം കത്തിച്ചു കളഞ്ഞു. ബാക്കിയുള്ളവയാണ് നമ്മള്‍ ഇന്ന് നമ്മുടെ അടയാളമായി ഏറ്റെടുത്തിട്ടുള്ളത്. എഴുത്ത് എന്നത് എല്ലാക്കാലത്തും പ്രതീകമായി മാറും. അങ്ങനെയാണ് ചിലപ്പതികാരം മുതല്‍ മീശ നോവല്‍ വരെ ദ്രാവിഡ സമൂഹത്തില്‍ നിലകൊള്ളുന്നതും.

വിവാദം കത്തിപ്പടരുകയും ജീവന് ഭീഷണി നേരിടുകയും ചെയ്തപ്പോള്‍ ലീനയും പറഞ്ഞത് ഇതുതന്നെയാണ്:  ‘‘എനിക്ക് നഷ്‌പ്പെടാന്‍ ഒന്നുമില്ല. മരണം വരെ ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്ന ശബ്ദത്തിനൊപ്പം നില്‍ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതിന് എന്റെ ജീവനാണ് വിലയെങ്കില്‍ ഞാന്‍ അത് നല്‍കും.''

കാളി, മാംസത്തിന്റെ ദൈവം

തമിഴ് സംഘസാഹിത്യങ്ങളില്‍ കാളി  ‘കൊറ്റവൈ’  എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അകപ്പൊരുള്‍ വിലക്കം എന്ന പ്രാചീന കൃതിയില്‍ കൊറ്റവൈ വഴിപാട് (കാളി പൂജ) രീതികള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കന്നുകാലികളെ ഒരു നാട്ടില്‍ നിന്ന്​ മറ്റൊരു നാട്ടിലേക്ക് കവര്‍ന്നെടുക്കുന്നതുമായി ബന്ധപ്പെട്ടാണ്​ പ്രാചീനകാല യുദ്ധങ്ങ​ളെല്ലാം ഉണ്ടായത്. യുദ്ധം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ യുദ്ധത്തിന്റെ ദൈവമായ കാളിക്ക് പൂജ ചെയ്യുന്നത് പതിവായിരുന്നു. യുദ്ധക്കളത്തിലെ രക്തം കൊണ്ടായിരുന്നു ആ പൂജ. കാളി  മാംസത്തിന്റെ ദൈവമാണ്. തമിഴ്‌നാട്ടില്‍ കാളിപൂജയില്‍ ബലിയര്‍പ്പിക്കല്‍ ഇന്നും തുടരുന്നു. ആട്, കോഴി തുടങ്ങിയവയുടെ ചോരയാണ് കാളിക്കിഷ്ടം. ഒപ്പം അവയുടെ ഉടലും കുലക്കായും ചുട്ടു പൂജിക്കുന്ന രീതിയുമുണ്ട്​. 

കാളി സങ്കല്‍പത്തിന്റെ ഒരു ചിത്രീകരണം
കാളി സങ്കല്‍പത്തിന്റെ ഒരു ചിത്രീകരണം

മാത്രമല്ല; കാളി, ചുടലൈ മാടന്‍, മുനീശ്വരന്‍, മാരിയമ്മ, മുനിയാണ്ടി തുടങ്ങിയവര്‍  തമിഴര്‍ക്ക് കുലദൈവങ്ങളാണ്. അവര്‍ ഈ ദൈവങ്ങളെ തങ്ങളുടെ മുത്തപ്പന്‍മാരായും മുത്തമ്മമാരായും കരുതിവരുന്നു. അതുകൊണ്ട് തങ്ങൾ കഴിക്കുന്നതെന്തും അവരും കഴിക്കും എന്നുകരുതിയാണ് മാംസം പൂജയ്ക്ക് വയ്ക്കുന്നത്. ഇതൊരു സാംസ്‌കാരിക പ്രവര്‍ത്തി കൂടിയാണ്. സംഘകാലം മുതല്‍ ഇന്നുവരെ ഈ പ്രവര്‍ത്തി തുടരുന്നു. അങ്ങനെയിരിക്കെ, കാളിയുടെ കയ്യിലുള്ള ചുരുട്ടിന്റെയോ സിഗരറ്റിന്റെയോ പേരില്‍ സംഘർഷം സൃഷ്ടിക്കാന്‍ തുനിയുന്നവര്‍ ഈ രാജ്യത്തിന്റെ സാംസ്​കാരിക ബഹുസ്വരതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ്. ലീന മണിമേകലൈയെപ്പോലൊരു  സാംസ്‌കാരിക പ്രവര്‍ത്തകയുടെ ചിന്തകൾക്കെതിരായ നീക്കത്തിലൂടെ, പ്രാചീന സമൂഹത്തിലെ ഗോത്രവര്‍ഗങ്ങളുടെ തനത്​ അടയാളങ്ങളെ ഇല്ലായ്മ ചെയ്യാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.

ALSO READ

Maadathy, an unfairy tale ദൈവത്തിലേക്ക് പ്രതിഷ്ഠിക്കാനാകാത്ത പെണ്മ

മുനീശ്വരനും മാടസ്വാമിക്കും ചുരുട്ട് കത്തിക്കാമെങ്കില്‍ അവർക്കൊപ്പം, അതിശക്തയായ പെൺദൈവമായിരുന്ന കാളിക്ക് എന്തുകൊണ്ട് ചുരുട്ട് കത്തിച്ചുകൂടാ?. കാളിയുടെ ശക്തി ഗോത്രവര്‍ഗ സ്ത്രീകളുടെ ശക്തിയാണ്. കാളിയുടെ ധൈര്യം ഗോത്രവര്‍ഗ സ്ത്രീകളുടെ ധൈര്യമാണ്. കാളി ധീരതയുടെ ഉറവിടമാണ്, ഗോത്രവര്‍ഗ മുത്തശ്ശിയാണ്. ഇത്രത്തോളം ഗോത്ര ജനങ്ങളെ സ്വാധീനിച്ച ദൈവവുമില്ല. ഇന്നും ഗോത്ര വിഭാഗത്തില്‍പ്പെട്ട മുത്തശ്ശിമാര്‍ ചുരുട്ട് വലിക്കാറുണ്ട്. വിശ്വാസവുമായുള്ള അവരുടെ വിനിമയങ്ങൾ, സ്വന്തം ജീവിതത്തെ അടിസ്​ഥാനമാക്കിയുള്ളതാണ്​. അതുകൊണ്ടാണ്​ മനുഷ്യർക്കും അവർ ആരാധിക്കുന്ന ദൈവങ്ങൾക്കുമിടയിൽ അകലമില്ലാതായിത്തീരുന്നത്​. മനുഷ്യർ ചെയ്യുന്നതെല്ലാം ദൈവങ്ങളും ചെയ്യുന്നത്​.

ലീലാ മണിമേകലൈക്ക്​ അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്​ പ്രതീക്ഷ നൽകുന്നതാണ്​. 

പ്രഭാഹരൻ കെ. മൂന്നാർ  

പാലക്കാട്​ കൊഴിഞ്ഞാമ്പാറ ഗവ. കോളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ

  • Tags
  • #Leena Manimekalai
  • #Prabhaharan K. Munnar
  • #Kaali Movie
  • #Freedom of speech
  • #CINEMA
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Indrajith-as-Comrad-Santo-Gopalan-in-Thuramukham.jpg

Film Review

ഷാഫി പൂവ്വത്തിങ്കൽ

ഇന്ദുചൂഡനും മന്നാടിയാരും സൃഷ്​ടിച്ച വ്യാജ ചരിത്രത്തെ അപനിർമിക്കുന്ന ‘തുറമുഖം’

Mar 14, 2023

3 Minutes Read

Karl Marx

History

പ്രഭാഹരൻ കെ. മൂന്നാർ

മുതലാളിത്തം മോള്‍ഡ് ചെയ്ത ഒരു ലോകം മാർക്​സിനെ ഇപ്പോഴും പ്രസക്തനാക്കുന്നു

Mar 14, 2023

6 Minutes Read

thuramukham

Film Review

ഇ.വി. പ്രകാശ്​

തൊഴിലവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്ന ഇക്കാലത്ത്​ ‘തുറമുഖം’ ഒരു ചരിത്രക്കാഴ്​ച മാത്രമല്ല

Mar 13, 2023

6 Minutes Read

Thuramukham-Nivin-Pauly

Film Review

മുഹമ്മദ് ജദീര്‍

ചാപ്പ എറിഞ്ഞ് തന്നവരില്‍ നിന്ന് തൊഴില്‍ പിടിച്ചെടുത്ത കഥ; Thuramukham Review

Mar 10, 2023

4 minutes Read

Mammootty

Film Studies

രാംനാഥ്​ വി.ആർ.

ജെയിംസും സുന്ദരവും രവിയും ഒന്നിച്ചെത്തിയ നന്‍പകല്‍ നേരം

Mar 10, 2023

10 Minutes Read

 Pranayavilasam.jpg

Film Review

റിന്റുജ ജോണ്‍

പല പ്രണയങ്ങളിലേയ്ക്ക് ഒരു വിലാസം

Mar 05, 2023

3 Minutes Read

Bhavana

Gender

Think

ലൈംഗിക ആക്രമണങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാകണം

Feb 13, 2023

3 Minutes Read

Mammootty-and-B-Unnikrishnan-Christopher-Movie

Film Review

മുഹമ്മദ് ജദീര്‍

തന്റെ തന്നെ പരാജയപ്പെട്ട ഫോര്‍മാറ്റില്‍ മാസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്ന ബി. ഉണ്ണികൃഷ്ണന്‍

Feb 10, 2023

5 Minutes Read

Next Article

കെ.ജി. ജോർജിന്റെ നവഭാവുകത്വത്തുടർച്ചയല്ല ലിജോ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster