നമ്മള്‍ പോരാടുന്ന മറുപക്ഷത്തെ
ചെറുതായിക്കാണരുത്
- പ്രിയംവദ ഗോപാല്‍
നമ്മള്‍ പോരാടുന്ന മറുപക്ഷത്തെ ചെറുതായിക്കാണരുത്- പ്രിയംവദ ഗോപാല്‍
"പ്രോജ്വലനായ ഒരു ദളിത് നേതാവിന്റെ അരങ്ങേറ്റത്തിനുള്ള എല്ലാ സാധ്യതയും ഇന്ന് ഇന്ത്യയില്‍ ഉണ്ട്.''
15 Feb 2021, 09:30 AM
നമ്മള്‍ ഇപ്പോള്‍ തന്നെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയില്ലെങ്കില്‍ നമ്മുടെ ബഹുസ്വരതയും, സാംസ്‌കാരിക വൈവിധ്യങ്ങളും, പലമത പാരമ്പര്യവുമെല്ലാം എന്നന്നേക്കുമായി നാമാവശേഷമാകുന്നത് അതിവിദൂരമല്ലാത്ത ഒരു ഭാവിയില്‍ കാണേണ്ടി വരുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസ് പ്രൊഫസറായ പ്രിയംവദ ഗോപാല്‍.
""നമ്മള്‍ പോരാടുന്ന മറുപക്ഷത്തെ ചെറുതായിക്കാണരുത്. സ്വാതന്ത്ര്യാനന്തരം, ജനാധിപത്യ സങ്കല്പം നേരിട്ടതില്‍ വെച്ചേറ്റവും ഭീകരമായ വെല്ലുവിളിയോടാണ് നമ്മള്‍ എതിരിടുന്നത്''- ട്രൂ കോപ്പി വെബ്‌സീനിനുവേണ്ടി ഷാജഹാന്‍ മാടമ്പാട്ടുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ പറയുന്നു.
""ഇന്ത്യ ഒരിക്കലും പരിപൂര്‍ണ അര്‍ത്ഥത്തിലുള്ള ജനാധിപത്യ രാഷ്ട്രമായിരുന്നില്ല, അത് എപ്പോഴും അങ്ങനെ ആവാനുള്ള നിരന്തര ശ്രമത്തിലായിരുന്നു എന്നു വേണം കരുതാന്‍. എന്നാല്‍ കഴിഞ്ഞ ആറു മുതല്‍ പത്തുവരെ വര്‍ഷക്കാലയളവില്‍ ഈ സ്വപ്നങ്ങള്‍ ഭയാനകമായ രീതിയില്‍ തകര്‍ന്നടിയുന്നതാണ് നമ്മള്‍ കണ്ടത്.''- ഹിന്ദുത്വയുടെ സമകാലിക പരിണാമങ്ങളെ വിലയിരുത്തി അവര്‍ പറയുന്നു.
""യൂറോപ്പില്‍ നാസിസവും, ഫാസിസവും ഉയിര്‍ക്കൊള്ളുമ്പോള്‍ ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ അവതാരകര്‍, വിശിഷ്യാ ആര്‍.എസ്.എസിന്റെ ആദ്യകാല നേതാക്കള്‍ പ്രസ്തുത യൂറോപ്യന്‍ "ഇസ'ങ്ങളുടെ അനുവാചകരെപ്പോലെയാണ് ശബ്ദിച്ചത്. അവര്‍ ഹിറ്റ്‌ലറിലും മുസ്സോളിനിയിലും അങ്ങേയറ്റം ആകൃഷ്ടരായിരുന്നു എന്നു മാത്രമല്ല, മുസ്സോളിനി ഇറ്റലിയില്‍ രൂപപ്പെടുത്തിയ "ബ്ലാക്ക്ഷര്‍ട്ടു'കളെ വളരെ പ്രകടമായി അനുകരിച്ചുകൊണ്ട് ആര്‍.എസ്.എസ് രംഗത്തു വരികയും ചെയ്തു. ഹിന്ദുത്വം മൗലികമായ ഒരു ഇന്ത്യന്‍ ആശയമല്ല എന്നത് ഇതില്‍ നിന്നും സംശയലേശമന്യേ മനസ്സിലാക്കാം. അതിവിനാശകരമായ ജാതിയധീശത്വ രീതികളുടേയും യൂറോപ്യന്‍ സങ്കല്‍പനങ്ങളുടെ അനുകരണങ്ങളുടേയും അനന്തരഫലമായി രൂപംകൊണ്ട ഒരു ആശയപരിസത്തുനിന്നാണ് ഇന്ത്യയില്‍ ഹിന്ദുത്വം രൂപമെടുക്കുന്നത്. സവിശേഷമാം വിധം ഭാരതീയമാണ് എന്ന് ആവര്‍ത്തിച്ചു വാദിക്കുമ്പോഴും അത് എല്ലാ അര്‍ത്ഥത്തിലും സാമ്രാജ്യത്വപരവും
വൈദേശികവുമാണ് എന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ഹിന്ദുത്വത്തെ സംബന്ധിച്ച ദയനീയ വിരോധാഭാസമാണ്. അതോടൊപ്പം, യൂറോപ്യന്‍ ഫാസിസത്തോട് അത് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതുമാണ്.''
""ആര്‍.എസ്.എസ്സിലൂടെ ബ്രാഹ്‌മണികത ബി.ജെ.പിയിലും എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രത്യയശാസ്ത്രം അടിസ്ഥാനപരമായി എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് നമുക്ക് വ്യക്തികളേയും, സഖ്യസമവാക്യങ്ങളേയും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെതന്നെ ആ പ്രത്യയശാസ്ത്രത്തിന്റെ പുതിയ രൂപങ്ങളില്‍ എന്തെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതിനേയും.''
""ഒരു ദളിത് പ്രധാനമന്ത്രി തന്റെ ദളിത് സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധനാകുമോ എന്ന ചോദ്യം വരുമ്പോള്‍ അത് ഒരു തുറന്ന ചോദ്യമായി തന്നെ അവശേഷിക്കും. എന്റെ പ്രതീക്ഷ, പ്രോജ്വലനായ ഒരു ദളിത് നേതാവിന്റെ അരങ്ങേറ്റത്തിനുള്ള എല്ലാ സാധ്യതയും ഇന്ന് ഇന്ത്യയില്‍ ഉണ്ട്.''- ഇന്ത്യയില്‍
പുതിയ വിശാല സഖ്യങ്ങള്‍ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചതായി സൂചിപ്പിച്ച് അവര്‍ പറഞ്ഞു.
""കേരളത്തെ ഞാന്‍ എഴുതിത്തള്ളാത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്, വര്‍ഗീയത എല്ലായിടത്തുമുണ്ട്, അസഹിഷ്ണുതയും. പക്ഷെ കേരളത്തിന്റെ സാക്ഷരത എന്ന സവിശേഷ സ്വഭാവവും പരസ്പര സൗഹാര്‍ദവും പറയേണ്ടതു തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക് എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാട് ഏതാണോ, അവിടെയാണ് പ്രതീക്ഷയുള്ളത് എന്നാണ് എന്റെ അഭിപ്രായം.''
ആര്‍.എസ്.എസ്, ഹിന്ദുത്വയുടെ പരിണാമങ്ങള്‍, വംശീയത, ഇടതുപക്ഷവും ജാതിയും, ജെ.എന്‍.യു, ഇന്ത്യന്‍ സാഹിത്യവും ബുദ്ധിജീവിതവും, കേരളം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ സംഭാഷണം പൂര്‍ണമായി വെബ്‌സീന്‍ പാക്കറ്റ് 12ല്‍ വായിക്കാം.

Think
Feb 20, 2021
1 Minute Read
Truecopy Webzine
Feb 18, 2021
1 Minutes Read
Truecopy Webzine
Feb 09, 2021
2 Minutes Read
Truecopy Webzine
Feb 09, 2021
2 Minutes Read
പ്രിയ ജോസഫ്
Feb 02, 2021
2 Minutes Watch
Truecopy Webzine
Jan 30, 2021
2 Minutes Read
സജി മാര്‍ക്കോസ്
Jan 29, 2021
2 Minutes Read
ജിയോ ബേബി
Jan 29, 2021
2 Minutes Watch
Sasikumar
15 Feb 2021, 05:04 PM
ഇന്ത്യയിൽ ഓരോ ദിനവും കുമിഞ്ഞുക്കൂടി കൊണ്ടിരിക്കുന്ന ഫ്യൂഡൽ താല്പര്യ അജണ്ടകളും അതുവഴി വ്യാപകമായി വരാൻ പോകുന്ന ഭീകരതകളെ കുറിച്ചും ലേഖിക പങ്കുവെച്ച ആശങ്കകൾ കൃത്യമായി മനസ്സിലാക്കുന്നു. എന്നാൽ ഇന്ത്യയെ നയിക്കുന്ന ഒരു ദളിത് നേതാവ് എന്നത് വിദൂരങ്ങളിൽ പോലും കാണാൻ കഴിയാത്ത സ്വപ്മാണ്.