കമ്പനികളില്‍ ഗുരുതര സുരക്ഷാവീഴ്ച,
ഏലൂര്‍- എടയാര്‍ മേഖല
രാസദുരന്തത്തിന്റെ വക്കില്‍
കമ്പനികളില്‍ ഗുരുതര സുരക്ഷാവീഴ്ച, ഏലൂര്‍- എടയാര്‍ മേഖല രാസദുരന്തത്തിന്റെ വക്കില്‍
9 Feb 2021, 02:52 PM
വാതകച്ചോര്‍ച്ചയും അഗ്‌നിബാധയും നിത്യസംഭവങ്ങളായ ഏലൂര്‍- എടയാര്‍ മേഖല രാസദുരന്തത്തിന്റെ വക്കില്‍. ജനുവരി 17ന് അര്‍ധരാത്രി 11.40ന് എടയാര്‍ വ്യവസായമേഖലയിലെ ഓറിയോണ്‍ കമ്പനിയിലുണ്ടായ വന്‍ അഗ്‌നിബാധ, രാസദുരന്തമായി മാറാതിരുന്നത് അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും ഇടപെടല്‍ മൂലമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി നേതാവുമായ പുരുഷന്‍ ഏലൂര്‍ ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 11ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
രാസദുരന്തങ്ങളുടെയും തീപിടുത്തിന്റെയും മുഖ്യ ഉത്തരവാദിത്വം ഫാക്ടറീസ് ആന്റ് ബോയിലേഴ്സിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ്. ഓറിയോണ്‍ കമ്പനിയില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് പരിശോധനക്കെത്തിയിട്ട് ആറുവര്‍ഷം കഴിഞ്ഞു. ഒരിക്കല്‍ കൊടുത്ത അനുമതിപത്രമനുസരിച്ചാണോ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാനുള്ള നിയമപരമായ ബാധ്യതയില്‍ നിന്നാണ് ഇവര്‍ ഒഴിഞ്ഞുമാറുന്നത്. ഏലൂരിലെയും എടയാറിലെയും എല്ലാ കമ്പനികളുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെയാണ്. ഈ കമ്പനികളില്‍ ഇവര്‍ പരിശോധനക്കെത്തിയിട്ട് വര്‍ഷങ്ങളായി. തീപിടുത്തതിനുശേഷം വഴിപാട് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നുമാത്രം. എല്ലാ കമ്പനികളിലും ഗുരുതര സുരക്ഷാവീഴ്ചകളാണ് ഞങ്ങള്‍ക്ക് കണ്ടെത്താനായത്. അതുകൊണ്ടുതന്നെ ഏലൂര്‍- എടയാര്‍ വ്യവസായ
മേഖലയില്‍ അടിയന്തരമായി കെമിക്കല്‍ സേഫ്റ്റി ഓഡിറ്റ് നടത്തണം.
തീപിടിച്ച കമ്പനിയിലടക്കം എന്താണ് ഉല്‍പാദിപ്പിച്ചിരുന്നത് എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനുപോലും പറയാനാകുന്നില്ല. കമ്പനി ഉടമ പറയുന്നതിനപ്പുറമുളള ഒരു വിവരവും ബോര്‍ഡിന്റെ കൈവശമില്ലെന്ന് വസ്തുതാന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ലേഖകന്‍ പറയുന്നു.
ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തീപിടുത്തത്തെതുടര്‍ന്ന് വ്യവസായ മേഖല സന്ദര്‍ശിച്ച ശേഷം പറഞ്ഞത്, അവിടെ എന്താ നടക്കുന്നതെന്ന് ഒരു പിടിയുമില്ല എന്നാണ്. അവിടെ കമ്പനിയുടെ ബോര്‍ഡുണ്ടായിരുന്നില്ല. മാത്രമല്ല, എന്താണ് ഉല്‍പാദിപ്പിക്കുന്നത് എന്നോ എന്തൊക്കെ അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നോ എഴുതി പ്രദര്‍ശിപ്പിച്ചിരുന്നില്ല; മാത്രമല്ല, അന്വേഷണത്തിന് ഉത്തരവാദിത്വപ്പെട്ട ആരും കമ്പനിയിലില്ല എന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.
ഏലൂര്‍- എടയാര്‍ വ്യവസായ മേഖലയില്‍ അടിയന്തരമായി വേണം; കെമിക്കല്‍ സേഫ്റ്റി ഓഡിറ്റ് | വെബ്സീനില്‍ വായിക്കാം
എടയാര്‍ മേഖലയിലെ എല്ലാ കമ്പനികളും വായു- ജല മലിനീകരണ നിയന്ത്രണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും അപകടകരങ്ങളായ മാലിന്യങ്ങളെ സംബന്ധിച്ച നിയമങ്ങളും നഗ്നമായി ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനെ തടയേണ്ട PCB യാകട്ടെ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
ഏലൂര്‍- എടയാര്‍ വ്യവസായ മേഖലയില്‍ അടിയന്തരമായി വേണം; കെമിക്കല്‍ സേഫ്റ്റി ഓഡിറ്റ്: വായിക്കാം, കേള്‍ക്കാം, വെബ്‌സീന്‍ പാക്കറ്റ് 11ല്‍.

Think
Feb 20, 2021
1 Minute Read
Truecopy Webzine
Feb 18, 2021
1 Minutes Read
Truecopy Webzine
Feb 15, 2021
2 Minutes Read
Truecopy Webzine
Feb 09, 2021
2 Minutes Read
പ്രിയ ജോസഫ്
Feb 02, 2021
2 Minutes Watch
Truecopy Webzine
Jan 30, 2021
2 Minutes Read
സജി മാര്‍ക്കോസ്
Jan 29, 2021
2 Minutes Read
ജിയോ ബേബി
Jan 29, 2021
2 Minutes Watch