കെ-റെയിലിനെതിരായ
പ്രസ്താവനയില്‍ അവസാനമായി
ഒപ്പിട്ട് പ്രസാദ് മാഷ് മടങ്ങി...
കെ-റെയിലിനെതിരായ പ്രസ്താവനയില്‍ അവസാനമായി ഒപ്പിട്ട് പ്രസാദ് മാഷ് മടങ്ങി...
മാഷ് അവസാനമായി ഒപ്പിട്ടത് ഇന്നലെ കെ. റെയിലിനെതിരായ പ്രസ്താവനയിലാണ്. മാഷങ്ങനെയാണ്, ഇടപെടുന്ന വിഷയത്തില്‍ അങ്ങേയറ്റം ക്ലാരിറ്റിയുണ്ടാക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യും. ഏതൊരു വിഷയത്തെ സംബന്ധിച്ചും പഠിക്കുകയും അഭിപ്രായം പറയുകയും മാത്രമല്ല, അതിന്റെ കൂടെ നില്ക്കുകയും ചെയ്യും. അത് സൈലന്റ്‌വാലി മുതല്‍ ഇങ്ങോട്ട് അതിരപ്പിള്ളിയും പെരിയാറും മൂലമ്പിള്ളിയും കെ. റെയിലിലും വരെ നമുക്ക് കാണാന്‍ കഴിയും.
17 Jan 2022, 02:20 PM
എം.കെ. പ്രസാദ് മാഷെ കോവിഡ് കൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ പെട്ടെന്ന് അതെനിക്ക് ഉള്‍ക്കൊള്ളാനായില്ല ... കഴിഞ്ഞയാഴ്ച കടവന്ത്രയിലൂടെ പോന്നപ്പോള്‍ മാഷെ ഒന്നു കേറി കണ്ടാലോ എന്നു തോന്നിയതാണ്. പക്ഷെ, പലയിടത്തു കൂടി കടന്നുവരുന്ന ഒരാളെന്ന നിലയില്‍ മനസ്സ് വിലക്കി. അതൊരു തെറ്റായ തീരുമാനമായിപ്പോയി.
മാഷെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ ഹരീഷ് വിളിച്ച് മാഷിന്റെടുത്ത് പോകുന്നതിനെക്കുറിച്ച് സംസാരിച്ചു.
‘എനിക്ക് മാഷെ കാണാനാകില്ല ഹരീഷേ, എന്നെയും കോവിഡ് പിടികൂടി’ എന്നു ഞാൻ പറഞ്ഞു. അപ്പോള്‍ ഹരീഷ് പറഞ്ഞു, ‘മാഷ് അവസാനമായി ഒപ്പിട്ടത് ഇന്നലെ കെ-റെയിലിനെതിരായ പ്രസ്താവനയിലാണ്.’
മാഷങ്ങനെയാണ്, ഇടപെടുന്ന വിഷയത്തില്‍ അങ്ങേയറ്റം ക്ലാരിറ്റിയുണ്ടാക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യും. ഏതൊരു വിഷയത്തെ സംബന്ധിച്ചും പഠിക്കുകയും അഭിപ്രായം പറയുകയും മാത്രമല്ല, അതിന്റെ കൂടെ നില്ക്കുകയും ചെയ്യും. അത് സൈലൻറ്വാലി മുതല്‍ ഇങ്ങോട്ട് അതിരപ്പിള്ളിയും പെരിയാറും മൂലമ്പിള്ളിയും കെ-റെയിലിലും വരെ നമുക്ക് കാണാന്‍ കഴിയും.
കാപ്പികോ റിസോര്‍ട്ടിന്റെ പണി തുടങ്ങിയ സമയം. സൈലന്‍ എന്ന മത്സ്യത്തൊഴിലാളി എന്നെ വന്നു കണ്ട് അവിടെ നടക്കുന്ന നിയമലംഘനങ്ങളെക്കുറിച്ചും അവരുടെ ഊന്നുകുറ്റികള്‍ (മത്സ്യബന്ധനത്തിനായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ മേഖലാ അതിരുകള്‍) നശിപ്പിച്ചതിനെക്കുറിച്ചും സംസാരിച്ചു.
ഇതിനെന്തങ്കിലും പരിഹാര വേണം.
ആദ്യം വിളിക്കുന്ന വ്യക്തിയെന്ന നിലയില്‍ മാഷിനെ വിളിക്കുന്നു, കാര്യങ്ങള്‍ വിവരിക്കുന്നു. എന്താ വേണ്ടേന്ന് ചോദ്യം. ഞാന്‍ പറഞ്ഞു; ""ഒരു വസ്തുതാന്വേഷണം പോണം.''
""എന്നാ നീ തന്നെ മറ്റു ആളുകളെ തീരുമാനിക്ക്, അതില്‍ ഞാന്‍ വിളിക്കണ്ട ആളുണ്ടെങ്കില്‍ വിളിക്കാം.''
അങ്ങനെ ഡോ. വി. എസ്. വിജയന്‍, സി. ജയകുമാര്‍, ചാള്‍സ് ജോര്‍ജ്ജ്, ജേക്കബ്ബ് ലാസര്‍ പിന്നെ ഞാനുമുള്‍പ്പെടുന്ന സംഘം സ്ഥലം സന്ദര്‍ശിക്കുന്നു കാപ്പി കോ നടത്തിയ നഗ്‌നമായ നിയമലംഘനങ്ങള്‍ നേരില്‍ ബോധ്യപ്പെടുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ എനിക്കൊരു ഫോണ്‍. കാപ്പിക്കോ കരാറുകാരന്റെ ആയിരുന്നു. ഒന്നു നേരില്‍ കാണണം. കാരണം തിരക്കിയപ്പോര്‍ റിപ്പോര്‍ട്ടൊന്നും ഉണ്ടാക്കി ബുദ്ധിമുട്ടിക്കരുത്, 150 കോടി രൂപയുടെ പ്രോജക്ടാണ്, എന്തുവേണമെങ്കിലും തരാം... അങ്ങനെയെങ്കില്‍ മാഷിനെയും ഡോ. വി.എസ്. വിജയനെയും ബന്ധപ്പെട്ടാല്‍ കാര്യം നടക്കുമെന്ന് പറഞ്ഞ് ഈ രണ്ടാളുടെയും നമ്പര്‍ കൊടുത്തു. മാഷ് അയാളെ ഓടിച്ചു വിട്ടു. തുടര്‍ന്ന് ഒരു വസ്തുതാ പഠനറിപ്പോര്‍ട്ട് ഞങ്ങള്‍ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തില്‍ ഊന്നുകുറ്റി നഷ്ടമായ ഒരാളെന്ന നിലയില്‍ സൈലന്‍ കേസ് കൊടുക്കുന്നു. ആ കേസില്‍ കാപ്പി കോ റിസോര്‍ട്ട് പൊളിക്കാന്‍ ഉത്തരവുണ്ടാകുന്നു.

ഒരിക്കല്‍ മാഷെന്നെ ഫോണില്‍ വിളിച്ചു; എടോ എനിക്കൊരു അവാര്‍ഡു കിട്ടിയിട്ടുണ്ട്, പതിനായിരം രൂപയുണ്ട്, അതില്‍ അയ്യായിരം രൂപ തനിക്കിരിക്കട്ടെ, അവാര്‍ഡിനര്‍ഹത തനിക്കാണ്, അവാര്‍ഡ് തരുന്നവര്‍ അവരുടെ താത്പര്യം കൂടി പരിഗണിച്ചാടോ അത് തരുന്നത്, നീ എന്തായാലും വീട്ടിലേക്ക് വാ, ഞാനൊരു ചെക്ക് തരാം. ഞാനത് സ്‌നേഹപൂര്‍വ്വം വാങ്ങി. ചെക്ക് തന്നിട്ട് മാഷ് പറഞ്ഞു; പെരിയാറിനെ രക്ഷിക്കാനുള്ള പോരാട്ടം മുന്നോട്ടു കൊണ്ടുപോകണം. അതിന് കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിക്കണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്.
1989 ലാണ് എം.കെ.പിയെ പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം വളര്‍ന്നു. 1998 പെരിയാര്‍ മലിനീകരണ വിരുദ്ധ സമരം ശക്തമാകുന്ന കാലം തൊട്ട് കൂടെ നിന്ന് ഉപദേശങ്ങള്‍ നല്കി. ഒരിക്കല്‍ ഞങ്ങള്‍ ഒരു പി.സി.ബി ഉപരോധ സമരം പ്രഖ്യാപിച്ചു ഉത്ഘാടകന്‍ മാഷാണ്. ഞങ്ങള്‍ കടവന്ത്രയിലെ പി.സി.ബി ഓഫീസിലെത്തി. ഏതാണ്ട് മുന്നൂറിലധികം ആളുകള്‍ മാഷിന്റെ കൃത്യനിഷ്ഠ അറിയാവുന്നതുകൊണ്ട് എത്തുമെന്നു കരുതി സ്വാഗതപ്രസംഗം തുടങ്ങിയപ്പോഴും കാണാത്തതു കൊണ്ട് വിളിച്ചു. അപ്പോള്‍ മാഷ് പറഞ്ഞു, പരിഷത്ത് ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ചു പറഞ്ഞു, പോവണ്ടാന്ന്. ശരിയല്ലാന്ന് അറിയാം, ഏതായാലും ഒരു സംഘടന പറഞ്ഞതല്ലേ ഞാന്‍ വരണില്ല.
പിന്നീട് എന്നോട് മാഷ് പറഞ്ഞ, ഞാനിപ്പോള്‍ പരിഷത്തില്‍ സജീവമല്ല. അവര്‍ വിളിക്കുന്ന പരിപാടിയില്‍ പോയി സംസാരിക്കും അത്ര തന്നെ. ഒരു കാര്യം നിന്നോടു പറയാം, പെരിയാര്‍ മലിനീകരണ വിരുദ്ധ സമരത്തില്‍ നിങ്ങളുടെ കൂടെ പരിഷത്തുണ്ടാകില്ല.
പക്ഷെ, പിന്നീട് നടന്ന എല്ലാ പെരിയാര്‍ സംരഷണ പോരാട്ടങ്ങളിലും മാഷ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഒരുപക്ഷെ പരിഷത്ത് പറഞ്ഞ ശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കുന്നതില്‍ വിജയിച്ച ഒരാള്‍ എന്ന് ചരിത്രം രേഖപ്പെടുത്തുക മാഷിനെയായിരിക്കും. കാരണം ഏത് വിഷയവും ശാസ്ത്ര ജാഡകളില്ലാതെ പറയാന്‍ മാഷിന് കഴിയുമായിരുന്നു.
തീര്‍ച്ചയായും നമുക്ക് നഷ്ടമായത് ജനകീയ ശാസ്ത്രകാരനെയാണ്. വ്യക്തിപരമായി എനിക്ക് നഷ്ടമായത് ഏതുസമയത്തും വിളിച്ച് സംസാരിക്കാമായിരുന്ന ഗുരുനാഥനെയാണ്. മാഷുമായി ബന്ധപ്പെട്ട ഒരു പാട് ഓര്‍മകള്‍ അലയടിക്കുന്നുണ്ടെങ്കിലും എനിക്കെഴുതാനുകുന്നില്ല. കാരണം ഞാനും കോവിഡിന്റെ തീവ്രഘട്ടത്തിലാണ്...
അനസുദ്ദീൻ അസീസ്
May 12, 2022
8 minutes read
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
അശോക് മിത്ര
Apr 06, 2022
9 Minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
ഷഫീഖ് താമരശ്ശേരി
Mar 27, 2022
10 Minutes Watch
കെ.കണ്ണന്‍
Mar 23, 2022
5 Minutes Watch