പൊയ്കയിൽ അപ്പച്ചനെ
പുതിയ രീതിയിൽ പാടുന്നത്
എന്റെ രാഷ്ട്രീയമാണ്
പൊയ്കയിൽ അപ്പച്ചനെ പുതിയ രീതിയിൽ പാടുന്നത് എന്റെ രാഷ്ട്രീയമാണ്
കേരള നവോത്ഥാന നായകരിൽ ഒരാളായ പൊയ്കയിൽ അപ്പച്ചന്റെ പാട്ട് അമേരിക്കന്‍ ആഫ്രിക്കന്‍ മ്യൂസിക്കായ ബ്ലൂസിന്റെയും ജാസിന്റെയും സ്വാധീനത്തിൽ ചിട്ടപ്പെടുത്തിയതിന് എതിർപ്പ് നേരിട്ട സംഗീതജ്ഞ പുഷ്പവതി, തന്റെ സംഗീതം തന്റെ രാഷ്ട്രീയമാണ് എന്ന നിലപാട് പ്രഖ്യാപിക്കുകയാണിവിടെ, ഒപ്പം ആ പാട്ടും കേൾക്കാം
15 Aug 2020, 05:14 PM
പ്രത്യക്ഷരക്ഷാദൈവസഭയില്‍ പൊയ്കയില്‍ അപ്പച്ചനെ ദൈവമായിട്ട് വെച്ചിരിക്കുകയാണ്. ദൈവമായി വെച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാനില്ല. നാരായണ ഗുരുവിനെ സിമന്റ് പ്രതിമയാക്കി മാറ്റി. എന്തായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ചിന്തയെന്നത് അദ്ദേഹത്തിന്റെ കൃതികളില്‍ ഉടനീളമുണ്ട്. പ്രത്യേകിച്ച് ‘ആത്മോപദേശ ശതക’ത്തില്‍. ഇതിന് കടകവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഏറ്റവും എളുപ്പം അവരെ ദൈവമാക്കിവെക്കുകയെന്നതാണ്. ഒരു സമൂഹത്തിന്റെ നവോത്ഥാനമാണ് ഇവരൊക്കെ മുന്നോട്ടുവെച്ച ദര്‍ശനം. അതിനു കടകവിരുദ്ധമായ രീതിയിലാണ് അനുയായികള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യം തൊടരുത് എന്നു പറഞ്ഞ ഗുരുവിന്റെ അനുയായികള്‍ കള്ളുകച്ചവടക്കാരാണ്.
പൊയ്കയില്‍ അപ്പച്ചന്‍ പാടിയ അതേ ഈണത്തെ പിന്തുടര്‍ന്ന് പാടുന്ന, അദ്ദേഹത്തെ ദൈവമായി ആരാധിക്കുന്ന വിശ്വാസികളുണ്ട്; ഇരവിപേരൂര്‍ ഭാഗങ്ങളിൽ. അവിടെ ചുരുങ്ങി നില്‍ക്കുകയാണ് പൊയ്കയില്‍ അപ്പച്ചന്‍. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ പ്രഭ ലോകമെമ്പാടും പരക്കേണ്ടതല്ലേ?
അദ്ദേഹത്തിന്റെ പാട്ട് ഞാന്‍ വേറൊരു ട്യൂണില്‍ പാടി ഫേസ് ബുക്കിലിട്ടപ്പോൾ കുറച്ചുപേര്‍ അതിനെ എതിര്‍ത്ത് കമന്റ് ചെയ്തുപോയി. ഒരാള്‍ എഴുതിയിരിക്കുന്നത്, ‘ഞങ്ങള്‍ക്ക് ദൈവമാണ് പൊയ്കയില്‍ അപ്പച്ചന്‍, ഞങ്ങള്‍ക്ക് പാടുന്നതിന് ഒരു രീതിയുണ്ട്, ആ ട്യൂൺ കേട്ട് പഠിച്ച് പാടിക്കൂടേ' എന്നൊക്കെയാണ്. ഞാന്‍ അദ്ദേഹത്തെ
ഞാന്‍ അദ്ദേഹത്തെ അപമാനിച്ചുവെന്നടക്കം പറഞ്ഞവരുണ്ട്. സംഗീതം കൊണ്ട് എങ്ങനെയാണ് ഞാൻ അദ്ദേഹത്തെ അപമാനിച്ചത് എന്നാണ് എനിക്കു മനസിലാവാത്തത്
അപമാനിച്ചുവെന്നടക്കം പറഞ്ഞവരുണ്ട്. സംഗീതം കൊണ്ട് എങ്ങനെയാണ് ഞാൻ അദ്ദേഹത്തെ അപമാനിച്ചത് എന്നാണ് എനിക്കു മനസിലാവാത്തത്. അദ്ദേഹത്തിന്റെ വരികള്‍ അതേപോലെയെടുത്ത് അദ്ദേഹം നല്‍കിയ ട്യൂണില്‍ പാടിയില്ലയെന്നത് ശരിയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം അദ്ദേഹത്തിന്റെ ട്യൂണില്‍ പാടി. ഞാന്‍ എന്റെ ട്യൂണില്‍ പാടി. എനിക്കതിനൊരു രാഷ്ട്രീയവുമുണ്ട്. ആ രാഷ്ട്രീയം ഇവിടുത്തെ ദളിതരുടെ ഉന്നമനം തന്നെയാണ്. അവര്‍ മുഖ്യധാരയിലേക്ക് അധികാരശക്തിയായി ഉയര്‍ന്നുവരണം എന്ന ആഗ്രഹം കൊണ്ടുതന്നെയാണ് ഞാന്‍ ബോധപൂര്‍വ്വം അങ്ങനെ ചെയ്തത്.

സാധാരണ സംഗീതം ചെയ്യുമ്പോള്‍ വളരെ റിജിഡായി, ചുരുങ്ങിയ രീതിയില്‍, ആചാരമര്യാദകള്‍ക്ക് കീഴ്‌പ്പെട്ട്, ഭയഭക്തിബഹുമാനത്തില്‍ ഇങ്ങനെ പാടി ആ പാട്ടുകള്‍ ഒതുങ്ങുകയാണ്. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് എനിക്കു തോന്നി. അമേരിക്കന്‍ ആഫ്രിക്കന്‍ മ്യൂസിക്കാണ് ബ്ലൂസും ജാസുമൊക്കെ. അമേരിക്കന്‍ അടിമവംശത്തില്‍ നിന്ന് ഉരുവംകൊണ്ട സംഗീതമാണ് ബ്ലൂസ്, അതുപോലെ ജാസും. അപ്പോള്‍ അടിമവംശം അനുഭവിക്കുന്ന ബുദ്ധിമുട്ടും വിഷമവും അടിമത്തവുമെല്ലാം ലോകത്തില്‍ എല്ലായിടത്തും സമാനമാണ്. അതിന് വിശ്വമാനവികമായ മാനമുണ്ട്. ആ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഞാനിത് പാടാൻ ശ്രമിച്ചത്. അല്ലാതെ വെറും ഇരവിപേരൂരില്‍ ഒതുങ്ങുന്ന, പ്രത്യക്ഷരക്ഷാസഭയുണ്ടാക്കിയിട്ടുള്ള പള്ളിയിലെ വിശ്വാസികളുടെ ചുരുങ്ങിയ ഇടത്തില്‍ ഒതുക്കാന്‍വേണ്ടി ചെയ്തതല്ല. അത് എല്ലായിടത്തും എത്തണം. ഇത് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്ത് വലിയൊരു പ്രോജക്ടായി ചെയ്യണമെന്ന് വിചാരിക്കുന്ന വര്‍ക്കാണ്. കുറേനാളായി മനസില്‍ ഇങ്ങനെ കിടക്കുകയാണിത്. പക്ഷേ അതിനുള്ള ഫണ്ടിങ്ങൊന്നും കിട്ടാത്തതുകൊണ്ടാണ് നീണ്ടുപോകുന്നത്.
ബ്രാഹ്മണ രാഷ്ട്രീയത്തിന്റെയൊക്കെ ആധിപത്യം നമ്മുടെ മേലേക്ക് വരുമ്പോള്‍ നമ്മളൊക്കെ ചുരുങ്ങിച്ചുരുങ്ങിപ്പോയിട്ട് എന്താണ് കാര്യം. എന്റെ വഴി സംഗീതമാണ്. പാട്ടുകൊണ്ട് അങ്ങനെയൊരു രാഷ്ട്രീയ പ്രവര്‍ത്തനം
സാധാരണ സംഗീതം ചെയ്യുമ്പോള്‍ വളരെ റിജിഡായി, ചുരുങ്ങിയ രീതിയില്‍, ആചാരമര്യാദകള്‍ക്ക് കീഴ്‌പ്പെട്ട്, ഭയഭക്തിബഹുമാനത്തില്‍ ഇങ്ങനെ പാടി ആ പാട്ടുകള്‍ ഒതുങ്ങുകയാണ്. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് എനിക്കു തോന്നി
ചെയ്യുകയാണ് ഞാന്‍. എല്ലാ പാട്ടുകാരും ചെയ്യേണ്ടതാണിത്. പക്ഷേ പലരും അധികാരത്തിനു കീഴില്‍ അവരുടേതായ സെയ്ഫ് സോണില്‍ നില്‍ക്കുകയാണ്. അധികാരത്തിന്റേതായ ഗ്രിപ്പ് അവര്‍ക്കുണ്ട്. അതുവഴി അവര്‍ക്കു കിട്ടാനുള്ളതൊക്കെ അവര്‍ നേടിയെടുക്കും. നമ്മളെ കൈപിടിച്ച് ഉയര്‍ത്താനൊന്നും അധികാരശ്രേണിയിലുള്ളവര്‍ ഇല്ല. സത്യത്തില്‍ സ്വത്വപരമായിട്ടുള്ള ഒരു ദുഃഖം ആണത്.
പൊയ്കയില്‍ അപ്പച്ചന്‍ എന്ന കേരള നവോത്ഥാന നായകന്റെ തീക്ഷ്ണമായ സമരങ്ങളും കലാപങ്ങളും തിരസ്‌കാരങ്ങളും നിറഞ്ഞ ജീവിതത്തില്‍ അദ്ദേഹം കുറിച്ചിട്ട വരികളാണിത്. ജാതി വ്യവസ്ഥകൊണ്ട് സങ്കീര്‍ണ്ണമായ സാമൂഹിക ഘടനക്കു നേരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തിയ അദ്ദേഹം ചരിത്രത്തിലേക്ക് നടന്നു കയറി.. അദ്ദേഹത്തിനായി ഒരു ദിനം നമ്മുടെയൊക്കെ കലണ്ടറില്‍ എന്നാണ് അടയാളപ്പെടുത്തുക?
സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷമായിട്ടും ഇന്ത്യയിലെ അടിസ്ഥാന വര്‍ഗം അധികാരത്തിന്റെ ഉന്നതശ്രേണികളിലൊന്നും എത്തിപ്പെടുന്നില്ല എന്നാണ്പാട്ടിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് . ഇവിടുത്തെ അധികാര വ്യവസ്ഥതന്നെ നിലനില്‍ക്കുന്നത് ഉപരിവര്‍ഗത്തിന്റെ നിയന്ത്രണത്തിലാണ്. അവരാണ് ഇവിടുത്തെ ഭരണചക്രം തന്നെ കയ്യടക്കിവെച്ചിരിക്കുന്നത്. അടിസ്ഥാനവര്‍ഗത്തിന് അവിടം പ്രാപ്യമല്ലാത്ത അവസ്ഥതന്നെയാണ് ഇപ്പോഴും ഉള്ളത്. മാത്രമല്ല, നമ്മുടെ കലണ്ടറുകളിലൊന്നും ഇപ്പോഴും പൊയ്കയില്‍ അപ്പച്ചന്‍ സ്ഥാനം നേടിയിട്ടില്ലയെന്നത് വലിയ അനീതിയാണ്. എത്രയോ ആള്‍ക്കാരുടെ പേരില്‍, മത-സാമുദായിക നേതാക്കന്മാരുടെ പേരിലൊക്കെ അവധിയും മറ്റും നല്‍കുന്ന സാഹചര്യത്തിലാണ് ഈ അനീതി.
നാരായണ ഗുരു ജീവിച്ചിരുന്ന അതേ കാലഘട്ടത്തില്‍, അയ്യങ്കാളി ജീവിച്ചിരുന്ന അതേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നയാളാണ് പൊയ്കയില്‍ അപ്പച്ചന്‍. ആ മൂന്നുപേരില്‍ പ്രായംകൊണ്ട് ചെറുത് പൊയ്കയില്‍ അപ്പച്ചനായിരുന്നു. സാമൂഹ്യപരിഷ്‌കരണത്തിന്റെ ഭാഗമായി ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ പേരില്‍ ഒരു ദിനം ഇവിടയില്ലയെന്നത് വലിയ അനീതിയാണ്.
പൊയ്കയില്‍ അപ്പച്ചന്റെ പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്റെ ഫേയ്‌സ്ബുക്ക് ടൈംലൈനിലൂടെ ഷെയര്‍ ചെയ്ത് അഞ്ച് മണിക്കൂറിനുള്ളില്‍ 13000 പേര്‍ ഇത് കണ്ടു. തീര്‍ച്ചയായിട്ടും ഈയൊരു സ്വത്വബോധം ഉള്ളില്‍പേറുന്നവര്‍ ഒരുപാട് ശ്രദ്ധിക്കും ഇത്. അപ്പച്ചന്‍ എഴുതിയ ഏതാനും വരികൾ ഞാന്‍ എന്റെ രീതിയിൽ പാടുകയാണ്, കേള്‍ക്കുവിന്‍ സോദരരേ..
balachandran chullikkad
24 Aug 2020, 01:21 AM
പുഷ്പവതി നന്നായി പാടി. ദൈവദശകവും വളരെ നന്നായി പാടിയിട്ടുണ്ട്. ഈ ഗായികയുടെ സംഗീതത്തിനും രാഷ്ടട്രീയത്തിനും പിൻതുണ
രാജൻ.തെ. വെ.
23 Aug 2020, 12:02 PM
കപട ആശയങ്ങൾക്കെതിരെ പോരുതണം എന്ന വിസ്ത്രതമായ പാഠമാണ് കൊറോണത്തംബുരാൻ നമ്മേ പഠിപ്പിക്കുന്നത് മുന്നേറുക സോദരരേ ............
തമ്പാൻ . പീ
17 Aug 2020, 11:21 PM
തീർച്ചയായും കാലാതിവർത്തിയായ രചനക്ക് കാലാനുസൃതമായ സംഗീതം നൽകുന്നത് സ്വാഗതാർഹമാണ് ! എന്നു പറഞ്ഞാൽ പോരാ അത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ് !! അഭിനന്ദനങ്ങൾ!! പാട്ട് ഹൃദ്യമായിട്ടുണ്ട് !!
K. G. Soman ,Thondiyara sakha
17 Aug 2020, 09:37 PM
ആവിഷ്കാര സ്വാതന്ത്ര്യം പൗരാവകാശമാണ്. ഇതിനകത്ത് ആക്ഷേപസ്വരമൊന്നും കാണുന്നില്ല. എന്നാ ൽ അപ്പച്ചന്റെ സ്വതസിദ്ധമായ ശൈലിയും പാടിനെഞ്ചേറ്റിയ ഭക്ത ജനങ്ങൾക്ക് ഈ ട്യൂബ് അരോചകമായി തോന്നുന്നത് സ്വാഭാവികം. പശുപതി രാഘവ രാജാറാം പാടിയ റഹ്മാനെ ആരും ഇകഴ്ത്തി പ്രതികരിച്ചില്ലാ എന്നത് ചിന്തിക്കേണ്ടതുണ്ട്.
M A Jacob
17 Aug 2020, 03:34 PM
ഇന്ത്യയിൽ ആദ്യമായി ദളിതരുടെ ചരിത്രം അന്വേഷിച്ച ചരിത്രകാരൻ കൂടിയാണ് പൊയ്കയിൽ യോഹന്നാൻ ഉപദേശി എന്ന കുമാരഗുരു ദേവൻ. അദ്ദേഹത്തിന്റെ സംഭാവനകൾ ദളിത് സമൂഹം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. തന്റെ ജനതയുടെ നവോത്ഥാനത്തിന് വലിയ സംഭാവകൾ നൽകിയ മനുഷ്യസ്നേഹി യാണ് പൊയ്കയിൽ അപ്പച്ചൻ.
Sajichalayil
17 Aug 2020, 09:50 AM
Good thought... all the best.. god bless you..
എം. ഭാസ്കരൻ.
17 Aug 2020, 12:02 AM
വളരെ നന്നായി. നവോത്ഥാന നായകരെ കാലാനുസൃതമായി വായിക്കേണ്ടതും, പരിചയപ്പെടുത്തുന്നതും അത്യാവശ്യം തന്നെ. ആശംസകൾ.
Joy Joseph Achandy
16 Aug 2020, 08:38 PM
പാട്ട് ഗംഭീര വെറൈറ്റി ആയി തോന്നി. മുന്നോട്ട്...
ഉമർ തറമേൽ
16 Aug 2020, 08:09 PM
പുഷ്പവതിയുടെ സ്വരത്തിൽ പൊയ്കയിൽ അപ്പച്ചനെ കേട്ടപ്പോൾ, ആഫ്രോ -അമേരിക്കൻ( ഇത് അങ്ങനെ തന്നെയാണെങ്കിൽ )ശൈലിയിൽ തന്നെയാണ് അപ്പച്ചനെ കേൾക്കേണ്ടത് എന്നു തോന്നി. അസ്സലായി. ഒരു പക്ഷെ, സമാന സംസ്കാരങ്ങൾക്ക് നമ്മുടെ ചരിത്രത്തെ കൂടുതൽ ഉൾക്കൊള്ളാനാവും.
രശ്മി സതീഷ് / മനില സി. മോഹന്‍
Apr 15, 2021
72 Minutes Listening
രശ്മി സതീഷ് / മനില സി. മോഹന്‍
Mar 24, 2021
74 Minutes Watch
പുഷ്പവതി / മനില സി. മോഹൻ
Mar 18, 2021
2 Minutes Read
സുനില്‍കുമാര്‍ പി.കെ/ മനില സി. മോഹന്‍
Mar 04, 2021
56 Minutes Listening
പുഷ്പവതി
Nov 27, 2020
3 Minutes Read
സുബിൻ ആര്യനാട്
4 Sep 2020, 01:34 PM
ചേച്ചി പൂർണ പിന്തുണ ..... നവോഥാന നായകരെ കണ്ണാടിക്കൂട്ടിലെ പ്രതിമകളാക്കുന്നതിനെ എതിർക്ക തന്നെ വേണം..