ആലുവയിലെ
ആ പൊലീസ് സ്റ്റേഷനും
ചുരുളിയും തമ്മില്‍
ആലുവയിലെ ആ പൊലീസ് സ്റ്റേഷനും ചുരുളിയും തമ്മില്‍
27 Nov 2021, 04:12 PM
കളിഗമിനാറിലെ കുറ്റവാളികള്‍ എന്ന കഥ ഒരു കാലത്ത് നടന്നൊരു സംഭവമായിരുന്നുവെങ്കില്‍, ലിജോ ജോസ് പെല്ലിശ്ശേരിയും എസ്.ഹരീഷും കൂടി അതിനെ സകലകാലങ്ങളിലുമുള്ള അതിന്റെ സാധ്യതകളിലേക്ക്, വീണ്ടും വീണ്ടം ആവര്‍ത്തിക്കുന്ന മനുഷ്യാവസ്ഥയാക്കി മാറ്റി എന്നതാണ് സിനിമയിലെ മാറ്റം എന്ന് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ്. ഈ അടുത്ത കാലത്ത് പൊലീസുകാര്‍ ക്രിമിനലുകളായി മാറുന്ന ഒത്തിരി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാന്‍ പറ്റും. അത് ഈ ഒരു കാലത്ത് മാത്രമല്ല, എല്ലാ കാലഘട്ടത്തിലും അങ്ങനെയാണ്. മനുഷ്യര്‍ തന്നെയാണല്ലോ പൊലീസുകാരും. ഈ മനുഷ്യാവസ്ഥ- കുറ്റം ചെയ്യാനുള്ള മനുഷ്യന്റെ വാസന, ആ കുറ്റവാളികളുടെ ജീവിതം ആസ്വദിക്കാനുള്ള മനുഷ്യന്റെ വാസന- അതിന് അറുതിയുണ്ടാവില്ല. ട്രൂകോപ്പി വെബ്‌സീന് (പാക്കറ്റ് 53) നല്‍കിയ അഭിമുഖത്തില്‍ വിനോയ് തോമസ് പറഞ്ഞു.
ഇന്നയിന്ന വാക്കുകള്‍ തെറി, ഇന്ന വാക്കുകള്‍ നല്ലത് എന്ന് നമുക്ക് നിര്‍വചിക്കാനാവില്ല. അത് ഏത് സന്ദര്‍ഭത്തില്‍ പറയുന്നു എന്നുള്ളതാണ്. ചില വാക്കുകള്‍ തെറി, ചില വാക്കുകള്‍ നല്ലത് എന്ന രീതിയില്‍ മാറ്റിനിര്‍ത്തിയല്ല നമ്മള്‍ വാക്കുകളെ പരിചരിക്കേണ്ടത്. ഏത് 'തെറി'യും ചില സന്ദര്‍ഭങ്ങളില്‍ 'നല്ല' വാക്കുകളായി മാറും. ഏത് 'നല്ല' വാക്കും ചിലപ്പോള്‍ 'തെറി'യായി മാറുകയും ചെയ്യും. ജീവിക്കുന്ന ഭാഷയുടെ ലക്ഷണമാണത്.
കുറ്റവാളി എന്ന നിലയിലും നിയമപാലകന്‍ എന്ന നിലയിലുമുള്ള മനുഷ്യാവസ്ഥകളെ എങ്ങനെ താരതമ്യം ചെയ്യാം എന്നതായിരുന്നു എന്റെ ആലോചനാവിഷയം. ഒരാള്‍ എങ്ങനെ കുറ്റവാളിയാകുന്നു എന്നതും ഒരാള്‍ എങ്ങനെ നിയമപാലകനാകുന്നു എന്നതും ആപേക്ഷികമായ കാര്യങ്ങളാണ്. പലപ്പോഴും ഇങ്ങനെ ആലോചിക്കുമ്പോള്‍ നമ്മുടെ നിയമവ്യവസ്ഥ തന്നെ ഒരു ഫിക്ഷന്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഒരു സ്ഥലത്ത് നമ്മള്‍ ചെല്ലുമ്പോള്‍; ഇപ്പോള്‍ എന്റെ വീട്ടിലും എന്റെ കൂട്ടുകാരുടെ അടുത്തുമൊക്കെ എനിക്ക് അത്യാവശ്യം തെറി പറയാം. പക്ഷേ ഞാന്‍ പഠിപ്പിക്കുന്ന ക്ലാസ് റൂമില്‍, എന്റെ കുട്ടികളുടെ മുമ്പില്‍ ഞാന്‍ തെറി പറഞ്ഞാല്‍ അതൊരു കുറ്റകൃത്യമായി മാറുന്നു.
ചില അഭിപ്രായ പ്രകടനങ്ങള്‍ പോലും ചില സ്ഥലങ്ങളില്‍ അനുവദനീയമാണ്, മറ്റു ചിലയിടത്ത് അത് കുറ്റകൃത്യമാണ്. ഒരു രാജ്യത്ത് അനുവദനീയമായ കാര്യം മറ്റൊരു രാജ്യത്ത് കുറ്റകൃത്യമാണ്. അതുപോലെ ഒരു കാലത്ത് കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്ന കാര്യം മറ്റൊരു കാലത്ത് അനുവദനീയമായി മാറുന്നു. അപ്പോള്‍ ഇത്, ഈ കുറ്റം എന്നു പറയുന്നത് തന്നെ ആപേക്ഷികമാണ്. ഈ കാര്യമാണ് കളിഗമിനാറിലെ കുറ്റവാളികള്‍ എന്ന കഥയിലും, ഇപ്പോള്‍ ചുരുളി എന്ന സിനിമയിലും പറയാന്‍ ശ്രമിച്ചിട്ടുള്ളത്.
ജീവിക്കുന്ന ഭാഷയില്‍ പ്രാര്‍ഥനയും ചിലപ്പോള്‍ തെറിയാകും | വിനോയ് തോമസ് / മനില സി. മോഹൻ
ട്രൂകോപ്പി വെബ്സീനില്‍ വായിക്കൂ...
Truecopy Webzine
Jul 04, 2022
3 Minutes Read
Truecopy Webzine
Jul 02, 2022
1 Minute Read
Truecopy Webzine
Jun 25, 2022
2 minutes read