3 May 2020, 11:19 AM
നിദ്രാഹാനി
1.
ഉറക്കം മുറിച്ച്
രാത്രി മുറിച്ച്
വല്ലാത്തൊരു സ്വപ്‌നം
പറന്ന് നടക്കുന്നു.
അത് വന്ന് നക്കുമ്പോള്‍
മുളയില്‍ വെള്ളം തട്ടിയ പോലെ
ഞാനുണരുന്നു.
അതിന്റെ നാക്കില്‍ നിന്നും
വിരലിലേക്ക്
പടരുന്ന കവിതയുടെ അകം
വിടര്‍ന്ന് കൂമ്പി.
രാവിലെ നാക്ക് കുഴഞ്ഞ
ഒരു മൃഗത്തെ
പുതപ്പില്‍ നിന്നും വടിച്ച് മാറ്റി.
2.
പേടിയുടെ
കുഴലില്‍ നിന്ന്
തോന്നലുകളെ വലിച്ചെടുത്തു.
ഒട്ടലുള്ള ഒരു മണം.
അറപ്പു തോന്നി.
എന്നിട്ടും ഉറങ്ങാത്ത ഒരു വിരല്‍ രാത്രിയെ
മീട്ടിക്കൊണ്ടിരുന്നു.
രാത്രി മെരുങ്ങാത്ത
ഒരു വളര്‍ത്തുമൃഗമായി പിടച്ചുകൊണ്ടിരുന്നു.
ഉച്ചസ്ഥായിയിലെ കമ്പനത്തിനൊടുവില്‍
ഞാനെന്നെ കണ്ടു.
അകം കിതച്ച്
കൈ കഴുകി ഉറങ്ങാന്‍ ശ്രമിച്ചു.
കൊഴുപ്പ് തിന്ന് ചീര്‍ത്ത് പോയ ഒരു വിരല്‍
മുറിക്കുള്ളില്‍ ആരും കാണാതെ
ഒളിപ്പിച്ച് പതിവ് പോലെ പുറത്തിറങ്ങി, പുലര്‍ച്ചെ
ഉടല്‍ക്കടല്‍
ശരീരമഴിച്ച് കരയില്‍ കണ്ട
ഒരു മരക്കുറ്റിയില്‍ തൂക്കിയിട്ടു.
വെള്ളം ഇങ്ങോട്ടടുക്കും മുമ്പേ
കടലിലേക്കിറങ്ങി.
ഉടുപ്പുകളില്‍ വെള്ളം
ഒഴുക്കുപണികള്‍ ചെയ്തു
ആകാശ നിറമുള്ള
പാവാടയില്‍ നക്ഷത്ര മീനുകള്‍
ഉരുമ്മി മിന്നി .
കുപ്പായം തെന്നി നീങ്ങിയ
വിടവില്‍ പിച്ചി പോലൊരു കടല്‍ പൂ
ഇക്കിളിപ്പെടുത്തി.
അഴകിലാകെ ചെമ്പരത്തിക്കാടു
തൂവിയ ആഴം.
ആഴ്ന്നു പോകുമ്പോഴും ശ്വാസത്തിലലിയാന്‍
കാത്ത് നില്‍ക്കുന്ന ശംഖനാദങ്ങള്‍ .
ഷെല്ലുകളിലെ പാട നീക്കി നക്കി നോക്കി
കടലാമകള്‍ .
പാവാട ഞൊറികള്‍ക്കൊപ്പം
താളമിട്ടു പവിഴപ്പുറ്റിന്‍ കൂട്ടം.
അത്യാനന്ദത്തില്‍
നമ്മളുണ്ടായ വെള്ളത്തിന്നോര്‍മ്മ തുള്ളി.
കടല്‍ മണത്തിന്നത്തറ് പൂശി
ഉപ്പു പറ്റിയ ഉടുപ്പ് കുടഞ്ഞ് കരയിലേക്ക് കയറി.
ഉടലണിഞ്ഞു.
കടല്‍ വിത്ത് പറ്റിയ പൊക്കിള്‍ കാട്ടി വെളിച്ചത്തിലേക്ക്
നടന്നു
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Truecopy Webzine
Dec 04, 2020
1 Minutes Read
ഗഫൂർ കരുവണ്ണൂർ
3 May 2020, 08:42 PM
ശരീരം അനായാസേന അഴിച്ചു കുറ്റിയിൽ തൂക്കുന്നുണ്ടിവിടെ നല്ല കവിത