സിറിയ ഒരു ശവശരീരമാണ്

ഭരണകൂടം കർക്കശമായ ചിട്ടകളാൽ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ നിർവചിക്കുന്ന സിറിയയിൽ നിത്യജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണ്. ജീവിക്കുന്നവരെയും മരിച്ചവരെയും ഒരേപോലെ അതിന്റെ 'നിയമവും നീതിയും' വേട്ടയാടുന്നു. ശവശരീരങ്ങൾ പോലും ആ അധികാരപരിധിയിലാണെന്നത് വിരോധാഭാസമാണ്. പ്രക്ഷുബ്ധമായ സ്വദേശത്തെ എഴുതുന്ന ഖാലിദ് ഖലീഫയുടെ 'Death Is Hard Work' എന്ന നോവലിലൂടെ...

‘Your Childhood is a village
You will never cross its boundaries
no matter how far you go'
Adonis ,Celebrating Childhood

രിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം സൂചികയിൽ കേവലം ഒരു സംഖ്യയായി ചുരുങ്ങുന്ന സന്ധിയിൽ, ജീവിതം എത്രമേൽ ഭീതിദവും യാന്ത്രികവുമാവുമെന്നു സിറിയ എന്ന രാഷ്ട്രം ബോധ്യപ്പെടുത്തുന്നു. ദുരന്തങ്ങളും ദുരിതങ്ങളും അശനിപാതം പോലെ തങ്ങൾക്കുമേലെ പതിക്കുന്ന സ്ഥിതിയുമായി സിറിയയിലെ ജനങ്ങൾ പരിചിതരായിക്കഴിഞ്ഞു. ഭരണകൂടം കർക്കശമായ ചിട്ടകളാൽ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ നിർവചിക്കുന്ന സിറിയയിൽ നിത്യജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണ്. ജീവിക്കുന്നവരെയും മരിച്ചവരെയും ഒരേപോലെ അതിന്റെ ‘നിയമവും നീതിയും' വേട്ടയാടുന്നു. ശവശരീരങ്ങൾ പോലും ആ അധികാരപരിധിയിലാണെന്നത് വിരോധാഭാസമാണ്. തെരുവുകളിൽ ബോംബുകൾ വർഷിക്കുന്ന പതിവുകാഴ്ചയിൽ ‘സുരക്ഷിതത്വം' എന്ന വാക്കൊരു പ്രഹസനമാണ്. സംശയത്തോടും ദുഷ്ടലാക്കോടും സകല വ്യവഹാരങ്ങളെയും കാണുന്ന സിറിയയിലെ അധികൃതവർഗത്തിന് യാതൊരു പ്രകോപനവും ഇല്ലെങ്കിൽക്കൂടി, പ്രായഭേദമെന്യേ മനുഷ്യരെ പീഡിപ്പിക്കാനോ തടവിൽ പ്രാപിക്കാനോ കൊന്നൊടുക്കാനോ മടിയില്ല. ജനിച്ചുവളർന്ന രാജ്യത്തിൽ ‘ഔദ്യോഗിക' രേഖകളില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യങ്ങളുള്ള ജനതയ്ക്ക് അവകാശങ്ങൾ വിലക്കപ്പെടുകയാണ്.
രക്തബന്ധുത്വവും വംശാധിപത്യവും അധികാരത്തിന്റെ ഉപാധികളെയും ഉപകരണങ്ങളെയും സ്വാർത്ഥതാല്പര്യത്തോടെ ഉപയോഗിക്കുന്നത് സാർവത്രികമാണ്. ഇത്തരത്തിൽ ഉരുവംകൊള്ളുന്ന ശക്തികൾക്കെതിരെ പ്രത്യക്ഷത്തിൽ അന്യോന്യം ബന്ധമില്ലാത്ത ഒരു വർഗം രൂപം കൊള്ളുമെന്നത് ‘ലോകനീതി'യാണ് (Edward Said: Filiation-Affiliation). നേരിട്ടും അല്ലാതെയുമുള്ള പോരാട്ടം ഈ രണ്ടുവിഭാഗങ്ങൾക്കുമിടയിലാണ്. സിറിയയുടെ നെടുംപാതകളെ യുദ്ധക്കളമാക്കിയ വിവിധ സംഘങ്ങളിൽ ഐസിസും കുർദുകളും സിറിയയുടെയും തുർക്കിയുടെയും പട്ടാളവുമുണ്ട്. ചോരപ്പോരിൽ നിന്ന് രക്ഷ തേടിയുള്ള ജനങ്ങളുടെ പലായനത്തിന്റെ ചിത്രം രാഷ്ട്രചിഹ്നമായി തീർന്നിരിക്കുകയാണ്.

Death Is Hard Work

ഭരണകൂടവുമായി ബന്ധുത്വമുള്ളവരുടെ ക്രൂരചെയ്തികളും സ്വാഭാവികമായി അതിനെതിരെ ഉയർന്നുവരുന്ന വിഘടിതവും തീവ്രവുമായ ശബ്ദവും തമ്മിലുള്ള ഉരസലിന്റെ വേദിയാണ് സിറിയ. എഡ്വേർഡ് സെയ്ദ് വരച്ച കുടുംബാധിപത്യ ചിത്രത്തിന്റെ കെടുതികളും (filiation) അതിനെതിരെയുള്ള സംഘങ്ങളുടെ രക്തച്ചൊരിച്ചിലും (affiliation) സാധാരണക്കാരുടെ ജീവിതം അത്യന്തം ദുഷ്‌കരമാക്കി. ഈ മൂന്നാമത്തെ വിഭാഗത്തിന്റെ അതിജീവനത്തിനുള്ള ശ്രമങ്ങൾ പലായനങ്ങൾക്ക് വഴിയൊരുക്കുകയാണ്. കലാപത്തിന് നിന്ന് സ്വയംരക്ഷയ്ക്കായി നാടുവിടേണ്ടിവരുന്ന അവസ്ഥ ദാരുണമാണ്. ഇങ്ങനെയൊക്കെയാണ് സിറിയയുടെ സമകാലത്തെ നേർകാഴ്ച. അതിന്റെ പ്രതിഫലനമാണ് ഖാലിദ് ഖലീഫയുടെ നോവലുകൾ.

തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട്, പലായനത്തിന്റെ പാത തെരഞ്ഞെടുക്കുന്ന സിറിയക്കാരുടെ എണ്ണം ദിനപ്രതി വർധിക്കുകയാണ്. ഈ ചുറ്റുപാടിലും സിറിയയിൽ തുടർന്ന് കൊണ്ട് സാഹിത്യപ്രവർത്തനം നടത്തുന്ന ഖാലിദ് ഖലീഫ

അറബ് ഭാഷയിൽ എഴുതുന്ന, സിറിയയിൽ ജീവിക്കുന്ന ഖാലിദ് ഖലീഫ പ്രക്ഷുബ്ധമായ സ്വദേശത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള എഴുത്തിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട്, പലായനത്തിന്റെ പാത തെരഞ്ഞെടുക്കുന്ന സിറിയക്കാരുടെ എണ്ണം ദിനപ്രതി വർധിക്കുകയാണ്. ജീവൻ മാത്രം കൈമുതലാക്കി, മറ്റേതോ ലോകത്തേക്ക് സ്വരക്ഷയെക്കരുതി പോകുകയാണ് അവർ. ഈ ചുറ്റുപാടിലും സിറിയയിൽ തുടർന്ന് കൊണ്ട് സാഹിത്യപ്രവർത്തനം നടത്തുന്ന ഖാലിദ് ഖലീഫയുടെ നോവലാണ് ‘Death Is Hard Work'. ഭരണകൂടത്തിന്റെ എതിർപ്പുകൾ ഏറ്റുവാങ്ങിയതായിരുന്നു ഖാലിദിന്റെ ‘In Praise Of Hatred' എന്ന നോവൽ. സിറിയയിലെ ആഭ്യന്തരകലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘Death Is Hard Work' കലുഷകാലത്ത് പ്രതീക്ഷ, നിരാശ, അസ്വസ്ഥത എന്നീ വാക്കുകൾക്ക് പുതിയ മാനങ്ങൾ ഉണ്ടാവുന്നതിന്റെ വാങ്മയചിത്രമാണ്. അതിജീവനം സാധ്യമാകും എന്ന ആത്മവിശ്വാസം എത്ര കാലം നിലനിർത്താനാവും എന്ന വിചാരം ഈ നോവൽ വായിക്കുന്നവരിൽ ഉണ്ടാകാനിടയുണ്ട്.
ആയിരത്തിതൊള്ളായിരത്തിഅറുപതുകളിലെ സിറിയയുടെ സാംസ്‌കാരിക പരിസരത്തെയും തനിമയെയും വ്യക്തിത്വത്തിൽ പ്രതിഫലിപ്പിച്ച ഭൂമിശാസ്ത്ര അധ്യാപകനായ അബ്ദെൽ ലത്തീഫിന്റെ ശവശരീരം അടക്കാനായി കൊണ്ടുപോകുന്ന യാത്രയാണ് നോവലിന്റെ പ്രമേയം. ഭരണകൂടത്തെ എതിർത്തിരുന്ന ലത്തീഫ് ആദർശംകൊണ്ടും സ്വഭാവരീതികൾ കൊണ്ടും ഒരുപാട് ശിഷ്യന്മാരുടെ സ്‌നേഹവായ്പുകൾ സ്വന്തമാക്കിയിരുന്നു. പ്രായമേറുന്തോറും ‘അറുപതുകളെ' കൂടുതൽ പ്രണയിച്ച ലത്തീഫ് ടൈ കെട്ടുന്നതിൽ വരെ വരേണ്യമായ അവധാനത പുലർത്തി. അധികാരപ്രമത്തതയെ നഖശിഖാന്തം എതിർത്തിരുന്ന ലത്തീഫ് സമാധാനപരമായി വിപ്ലവങ്ങൾ നടത്തുന്നവരെയും ഹിംസയുടെ വഴികളിലൂടെ നടത്തിക്കുന്ന സ്ഥാപനമാണ് ജയിൽ എന്നഭിപ്രായപ്പെടുന്നുണ്ട്. ജയിൽവാസം കഴിയുന്നതോടെ ‘നിങ്ങളുടെ ഛായയുള്ള മറ്റൊരാളാണ് സൃഷ്ടിക്കപ്പെടുന്നത്' എന്നാണ്​ അദ്ദേഹം പറഞ്ഞത്. അധികൃതർ ‘തീവ്രവാദി'യായി ലത്തീഫിനെ മുദ്ര കുത്തിയിരുന്നു.അനാബിയയിൽ ജനിച്ച ലത്തീഫ് പിന്നീട് തന്റെ പ്രവർത്തനമണ്ഡലം ‘എസ്' എന്ന പട്ടണത്തിലേക്ക് മാറ്റി. ഇഷ്ടമില്ലാത്തൊരു വിവാഹത്തിനു നിർബന്ധിതയാവേണ്ടി വന്നപ്പോൾ, ജീവിതം സ്വയം

സമാധാനപരമായി വിപ്ലവങ്ങൾ നടത്തുന്നവരെയും ഹിംസയുടെ വഴികളിലൂടെ നടത്തിക്കുന്ന സ്ഥാപനമാണ് ജയിൽ. ജയിൽവാസം കഴിയുന്നതോടെ ‘നിങ്ങളുടെ ഛായയുള്ള മറ്റൊരാളാണ് സൃഷ്ടിക്കപ്പെടുന്നത്'

അവസാനിപ്പിച്ച ലൈല എന്ന സഹോദരിയുടെ മരണശേഷമാണ് ലത്തീഫ് സ്വദേശം വിട്ടത്. ആശുപത്രിയിൽവെച്ച്​, മരണക്കിടക്കയിൽ നിന്ന്​ രണ്ടാമത്തെ മകനായ ബുൾബുൾ എന്ന് വിളിക്കുന്ന നബീലിനോട് തനിക്ക് ലൈലയുടെ തൊട്ടടുടുത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കണം എന്ന് ലത്തീഫ് ആവശ്യപ്പെടുന്നു. അച്ഛനെ ഈ ആഗ്രഹം സാധിച്ചുകൊടുക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച ബുൾബുൾ അച്ഛനുമായി അകന്നു കഴിയുന്ന മൂത്ത മകനായ ഹുസൈനെ വിവരം അറിയിക്കുന്നു. പിന്നെ സഹോദരിയായ ഫാത്തിമയെയും. മൂന്നുപേരും കൂടെ ഹുസൈന്റെ വാനിൽ ഡമാസ്‌കസിൽ നിന്ന് അനാബിയയിലേക്ക് അച്ഛന്റെ നിശ്ചലദേഹവുമായി യാത്ര പോകുന്നതിനിടയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് നോവലിൽ വിസ്തരിക്കുന്നത്.

ആംബുലൻസുകൾക്കിടയിലൂടെ ജനങ്ങളുടെ കൂട്ടപ്പലായനം

മഴ പെയ്യുന്നത് പോലെയോ, അന്തരീക്ഷത്തിലെ താപനില വർധിക്കുന്നത് പോലെയോ കാരണങ്ങൾ ചികഞ്ഞ് അന്വേഷിക്കപ്പെടാൻ സാധ്യതയില്ലാത്ത കാര്യമായി സിറിയയിലെ തെരുവുകളിലെ മരണങ്ങൾ മാറി. മരിച്ചവരുടെ സംസ്‌കാരച്ചടങ്ങുകൾ നടത്താനോ ശവം അടക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലേക്കോ ആയിത്തീർന്ന ശ്മശാനങ്ങൾ ‘മരണ'ത്തെ ജീവിതത്തേക്കാൾ ദുസ്സഹമാക്കി. ആശുപത്രികളിൽ പട്ടാളക്കാർക്കുള്ള പരിഗണന സാധാരണക്കാർക്ക് ലഭിക്കുന്നുമില്ല.
കലാപങ്ങളുടെ വിളനിലമായ ‘എസ്' എന്ന ഗ്രാമത്തിൽ ജീവിച്ച ലത്തീഫ് ആരോഗ്യം തീർത്തും മോശമായതിനെ തുടർന്നാണ് നഗരത്തിലെ മകന്റെ അടുത്തെത്തിയത്. ‘എസി'ൽ നിന്നുള്ള ആളുകളെ ഭരണകൂടം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. വിഘടനവാദികളുമായി മാനസികമായി അടുപ്പമുള്ളവരാണ് അവരിൽ പലരും. ലത്തീഫും ബുൾബുളും ഒക്കെ ആ പട്ടികയിൽ ഇടം പിടിച്ചതിൽ അത്ഭുതമല്ല. മാത്രമല്ല, ലത്തീഫ് ആകട്ടെ ജനസമ്മതനുമാണ്. ആർക്കും സംശയത്തിനിട നൽകാതെ ഒതുങ്ങിക്കഴിയാനാണ് ബുൾബുൾ ഇപ്പോൾ ശ്രമിക്കുന്നത്. ജനിച്ച പ്രദേശത്തിന്റെ പേരിൽ, ആയിരം തവണ സുരക്ഷാപരിശോധനയ്ക്ക് വിധേയനായ ബുൾബുൾ അൽ ജസീറ, അൽ അറബിയ തുടങ്ങിയ ‘പ്രതിപക്ഷ' ചാനലുകൾ കാണുന്നത് വരെ നിർത്തി. അയൽവാസികളെ ബോധിപ്പിക്കാൻ വേണ്ടി പ്രസിഡന്റിന്റെ ഛായാചിത്രം വീട്ടിൽ തൂക്കാനും അയാൾ മടിച്ചില്ല. വിവാഹമോചിതനായ അയാൾ പഴയ കാമുകിയായ ലാമിയയെ അച്ഛന്റെ ശവശരീരം വഹിച്ചുള്ള യാത്രയിൽ കണ്ടുമുട്ടുന്നുണ്ട്. സ്‌നേഹമെന്നത് നദിയിലൂടെ ഒഴുകിവരുന്ന പൂച്ചെണ്ട് പോലെയാണ്. കൃത്യമായ താളത്തിൽ,അനുയോജ്യമായ സമയത്ത് പിടിച്ചെടുത്തില്ലെങ്കിൽ വെള്ളപ്പാച്ചിലിൽ അതൊഴുകിപ്പോകും; ആരെയും ഒന്നിനെയും കാത്തുനിൽക്കാതെ. ബുൾബുൾ മാലാഖയായി കരുതിയ ലാമിയ നഷ്ടമായതും അങ്ങനെയാണ്.
മരണമടഞ്ഞ പട്ടാളക്കാരെ കൊണ്ടുപോകുന്ന ആംബുലൻസുകളുടെ ഇടയിലൂടെ ജനങ്ങൾ കൂട്ടപ്പലായനം നടത്തുന്ന വീഥികളിലൂടെ അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി മക്കൾ യാത്ര ആരംഭിക്കുകയാണ്. സാധാരണഗതിയിൽ അഞ്ചുമണിക്കൂർ കൊണ്ട് എത്താവുന്ന ദൂരമാണത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ രണ്ടിൽക്കൂടുതൽ ദിവസങ്ങൾ എടുത്ത ആ ദീര്ഘയാത്രയിൽ ഒന്നാം ദിവസം രാത്രിയിൽ ബുൾബുളും സഹോദരങ്ങളും വിശ്രമിച്ചത് ലാമിയയുടെ വീട്ടിലാണ്. ചുറ്റുപാടുമുള്ള മുപ്പതോളം കുട്ടികളെ സംരക്ഷിച്ചിരുന്നത് ലാമിയയും ഭർത്താവ് സുഹയറുമാണ്. വെടിയുണ്ടകളിൽ നിന്നും ആ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയെന്നുള്ള ഉദ്യമം ഒട്ടും

ജനിച്ച പ്രദേശത്തിന്റെ പേരിൽ, ആയിരം തവണ സുരക്ഷാപരിശോധനയ്ക്ക് വിധേയനായ ബുൾബുൾ അൽ ജസീറ, അൽ അറബിയ തുടങ്ങിയ ‘പ്രതിപക്ഷ' ചാനലുകൾ കാണുന്നത് വരെ നിർത്തി. അയൽവാസികളെ ബോധിപ്പിക്കാൻ വേണ്ടി പ്രസിഡന്റിന്റെ ഛായാചിത്രം വീട്ടിൽ തൂക്കാനും അയാൾ മടിച്ചില്ല

എളുപ്പമല്ലാത്തതാണ്. ലാമിയയുടെ ജീവിതവും ലക്ഷ്യങ്ങളും കണ്ടതോടെ യഥാർത്ഥപ്രണയം ശരിയായി അനുഭവിക്കാൻ സാധിക്കാത്തതും എന്നാൽ നഷ്ടപ്പെട്ടതായിട്ടുള്ളതുമാണെന്നു ഈ ഘട്ടത്തിൽ ബുൾബുളിനു ഉറപ്പായി. ഇതേ പോലൊരു ദിവ്യമായ പ്രണയം ലത്തീഫിനും ഉണ്ടായിരുന്നു. പക്ഷെ, അയാൾ തന്റെ ജീവിതസായാഹ്നത്തിൽ ആ പ്രണയത്തെ തിരിച്ചുപിടിച്ചു. വർഷങ്ങൾക്ക് ശേഷം, താത്കാലികമായി ശരിപ്പെടുത്തിയ ഒരാശുപത്രിയിൽ വെച്ചു ലത്തീഫ് താൻ പ്രണയിച്ച നെവിനെ കണ്ടുമുട്ടി. ഒരപകടത്തിൽ അവരുടെ ഭർത്താവ് നജീബ് മരണപ്പെട്ടിരുന്നു ഏകാന്തജീവിതം നയിക്കുന്നതിനിടയിൽ, എഴുപതം വയസ്സിലാണ് പത്തുവയസ്സ് കുറവുള്ള നെവിനെ അയാൾ സഖിയാക്കിയത്. അയാൾക്ക് വേണ്ടി സന്തോഷം ബാക്കിവെച്ചു കൊണ്ടായിരുന്നില്ല ലത്തീഫിന്റെ പ്രിയതമ മറുലോകത്തേക്ക് പോയത്. എന്നുമാത്രമല്ല, പങ്കുവെച്ചിരുന്ന രാവിലത്തെ കാപ്പികുടിയും, ഭക്ഷണം പാകംചെയ്യലും, ഉറക്കവും എല്ലാം അവർ കൊണ്ടുപോയി. അച്ഛൻ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും പൂർവ്വകാമുകിയുടെ സാന്നിധ്യം ബുൾബുളിനെ ഗൃഹാതുരനാക്കി.അവിചാരിതമായ ചില കൂടിക്കാഴ്ചകൾ ഓർമകളുടെ പവിത്രതയെ ബാധിച്ചേക്കുമെന്നും ലാമിയയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ബുൾബുളിനു തോന്നി. നഷ്ടപ്രണയത്തിന്റെ മുറിവുകളെ ഉണക്കാൻ ഏറ്റവും നല്ല മാർഗം ഓർമകൾക്ക് നിരുപാധികമായി കീഴ്‌പ്പെടുകയാണെന്ന് ബുൾബുൾ കരുതി.

അച്ഛന്റെ ശവവും വഹിച്ച്...

ജീവിതത്തെയും മരണത്തെയും സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചുകാണുന്ന ഭരണകൂടത്തിന്റെ കാവൽക്കാരുടെ ചോദ്യംചെയ്യലിന് വിധേയമായിക്കൊണ്ടായിരുന്നു അവരുടെ യാത്ര. ചെക്ക്പോസ്റ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരെയും ശവശരീരത്തെയും സൂക്ഷ്മമായി പരിശോധിച്ചു. പലയിടത്തും കൈക്കൂലി കൊടുത്താണ് അവർ മുന്നോട്ടുപോകാനുള്ള അനുമതി നേടിയത്. ഇതിനിടയിൽ ഹുസൈനും ബുൾബുളുമായുള്ള അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തുവരികയും അവർ പരസ്പരം മർദിക്കുകയും ചെയ്തു. അച്ഛനുമായി മക്കൾക്ക് ഭിന്നത ഉണ്ടായിരുന്നു. സ്വന്തം ശിഷ്യരുടേയും അടുപ്പക്കാരുടെയും മുന്നിൽ അച്ഛന്റെ വ്യക്തിത്വം വലുതായിരുന്നു. എന്നാൽ അത് അയാളെ ചില ദൗർബല്യങ്ങളിലേക്ക് നയിച്ചു. അവർ പറയുന്ന കാര്യങ്ങൾ പാടെ വിശ്വസിക്കുകയും സ്വന്തം കഴിവുകേടുകളും മക്കളുടെ പോരായ്മകളും അയാൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തില്ല. വിപ്ലവത്തെ ആദർശാത്മകമായി കാണുമ്പോളും സ്വന്തം മക്കൾ ഭദ്രമായ ഒരിടത്ത് എത്തണമെന്ന സ്വാർത്ഥത കൂടെ അയാളുടെയുള്ളിൽ മുളപൊട്ടിയിരുന്നു. ഒരിക്കൽ ഉപേക്ഷിച്ച അനാബിയയിൽ തന്നെ എന്തിനാണ് ഭൗതികാവശിഷ്ടങ്ങൾ മറവുചെയ്യണമെന്നു അച്ഛൻ വാശി പിടിക്കുന്നതെന്നു ബുൾബുൾ ചിന്തിച്ചിരുന്നു. വിപ്ലവങ്ങളുടെ പ്രത്യയശാസ്ത്രത്തെ പരിലാളിച്ചിരുന്ന ലത്തീഫ് മക്കൾ ഭദ്രമായ ഒരിടത്ത് എത്തിപ്പെടണമെന്ന കലശലായി ആഗ്രഹിച്ചു. ഇങ്ങനെ തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെ അവലോകനം ചെയ്യുന്ന ചിന്തകൾ ബുൾബുളിൽ ഉണർന്നു. ഹുസൈനും ബുൾബുളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് . ധീരതയുടെയും എന്നാൽ കോമാളിത്തത്തിന്റെയും മുഖമാണ് ഹുസൈന് എങ്കിൽ ഭീരുത്വത്തിന്റെയും കീഴ്‌പ്പെടലിന്റെയും ശരീരഭാഷയാണ് ബുൾബുൾ പ്രകടിപ്പിക്കുന്നത്.

ഖാലിദ് ഖലീഫ

അച്ഛന്റെ ശവവും വഹിച്ചുള്ള യാത്ര സ്വരാജ്യത്തെ പറ്റി സൂക്ഷ്മമായ അവബോധം സൃഷ്ടിക്കാനുതകി. ശ്മശാനമൂകമായ തെരുവുകളിൽ അവശേഷിക്കുന്ന മനുഷ്യർ ഭയം തിന്നു കഴിയുന്നു. ഭക്ഷണത്തിന്റെ ദൗർലഭ്യവും വെള്ളവും വെളിച്ചവും ഇല്ലാത്തതും അവരെ ബാധിച്ചു. നഗരത്തിന്റെ അതിർത്തികൾ പൂർണമായി അടച്ചു കൊണ്ട് ഓരോ നഗരത്തെയും പ്രേതഭൂമിയാക്കി. പ്രേതനഗരമെന്ന പദം കേവലം ഒരു രൂപകമോ അലങ്കാരപ്രയോഗമോ ആയി കരുതാനാവില്ല. സിറിയയിലെ നഗരങ്ങളെ ഏതാണ്ട് ആ ഗണത്തിൽപ്പെടുത്താവുന്നതാണ്. നശിപ്പിക്കാൻ വെടിയുണ്ടകൾ തുളച്ചു കയറിയ ഭിത്തികളും ബോംബുവർഷത്തിൽ ഏറിയ പങ്കും പൊളിഞ്ഞ വീടുകളും മാത്രമാണ് ബാക്കി. പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന മനുഷ്യർക്ക് കണ്ണാടി നോക്കാൻ പോലും താല്പര്യമില്ല. പരിതാപകാരവും

നശിപ്പിക്കാൻ വെടിയുണ്ടകൾ തുളച്ചു കയറിയ ഭിത്തികളും ബോംബുവർഷത്തിൽ ഏറിയ പങ്കും പൊളിഞ്ഞ വീടുകളും മാത്രമാണ് സിറിയയിൽ ബാക്കി. അവിടങ്ങളിൽ പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന മനുഷ്യർക്ക് കണ്ണാടി നോക്കാൻ പോലും താല്പര്യമില്ല

അനാരോഗ്യകരവുമായ അവസ്ഥയെ മുഖത്തു പ്രതിഫലിപ്പിക്കുന്ന അവർക്ക് കണ്ണാടി തച്ചുടക്കാൻ പ്രേരിതരാവുന്നത് സഹജമാണ്. ഭരണകൂടത്തിന്റെ താല്പര്യങ്ങൾ പൊതുസമൂഹത്തിന്റെ നന്മയ്ക്കുപരിയായി വേറെ ചില ഗൂഢോദ്ദേശ്യങ്ങളിൽ അഭിരമിക്കുമ്പോൾ ആലംബഹീനരാവുന്ന മനുഷ്യർക്ക് അതിർത്തി കടക്കാതെ മറ്റു മാർഗ്ഗമൊന്നുമില്ലെന്ന നില വരികയാണ്. അക്രമത്തിന്റെ പാതയിൽ ഏതറ്റം വരെ പോകാനും വിമുഖതയില്ലാത്ത പട്ടാളക്കാരുടെയും അവരെ പ്രതിരോധിക്കുന്ന വിപ്ലവകാരികളുടെയും ഇടയിൽ ബലിയാടുകളാകുന്നത് നിഷ്‌കളങ്കരായ നാട്ടുകാരാണ്. നെവിന്റെ ഡോക്ടറായ മൂത്ത മകനും, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പഠിച്ച ഇളയ മകനും ഇത്തരത്തിലുള്ള രക്തച്ചൊരിച്ചിലിന്റെ ഇരകളായിരുന്നു.
കലാപത്തിൽ പരിക്കേറ്റവരെ പരിശോധിക്കാനായി സമയം കണ്ടെത്തിയ ഡോക്ടർ ഹൈത്തമിന് അതൊരു ‘കുറ്റകൃത്യം' ആണെന്ന് അറിയില്ലായിരുന്നു. അക്കാരണത്താൽ സ്വന്തം ജീവിതം നഷ്ടപ്പെട്ട അയാളുടെ ഛിന്നഭിന്നമായ ശരീരത്തെ കൂട്ടിയോജിപ്പിക്കണമെന്ന് അമ്മയായ നെവിൻ അയാളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു. വിരലുകൾ അയാളുടെ ശരീരത്തിൽ നിന്ന് അറ്റുപോയിരുന്നു. മകന്റെയും കൂട്ടുകാരുടെയും മൃതദേഹങ്ങൾ അടക്കം ചെയ്യാൻ വീടിനടുത്ത്തന്നെ അവർ സ്ഥലം നൽകുന്നുണ്ട്. ലത്തീഫാണ് ആ 'പൊതു' ശ്മശാനം പൂക്കളാൽ മനോഹരമാക്കിയത്. ശവകുടീരങ്ങൾ പുഷ്പങ്ങളാൽ അലങ്കരിച്ചും ശ്മശാനം വൃത്തിയായി സൂക്ഷിച്ചും മരിച്ചുപോയവരുടെ വിവരങ്ങൾ ഒക്കെ കൃത്യമായി ശേഖരിച്ചും ലത്തീഫ് ആദ്യാവസാനക്കാരനായി അവിടെയുണ്ടായി.

ഭരണകൂടം വികൃതമാക്കിയ രാജ്യം
സിറിയയുടെ തലസ്ഥാനമായ ദമാസ്‌ക്കസിൽനിന്ന് മുന്നൂറ്റമ്പത് കിലോമീറ്റർ അകലെയുള്ള അനാബിയയിലേക്കുള്ള യാത്ര സിറിയയില ജീവിതത്തിന്റെ പരിച്ഛേദമാണ് അനാവരണം ചെയ്യുന്നത്. അന്തഃച്ഛിദ്രത്തിന്റെ ഇടനാഴികൾ വ്യാപിച്ചിരിക്കുന്ന രാജ്യത്തിന്റെ വഴികളിലൂടെ ശവശരീരം അടക്കാൻ കൊണ്ടുപോകുന്നതിന് പ്രയാസകരമായ അനുഭവങ്ങൾ ആണ് നോവലിൽ അവതരിപ്പിക്കുന്നത്. വാഹനത്തിലെ വെളിച്ചമെല്ലാം അണച്ച് കൊണ്ടുള്ള രാത്രിയാത്ര അവരുടെ വാഹനത്തെ വലിയ ഒരു ശവപ്പെട്ടി പോലെയാക്കി തോന്നിപ്പിച്ചു. ചീഞ്ഞളിയുന്ന ശവശരീരം പോലെ ശ്വാസം നിലച്ചുകൊണ്ട് ജീർണതയിലേക്ക് പോകുന്ന ഒരു ഭൂമികയാണ് നോവലിന്റെ പശ്ചാത്തലമായ സിറിയ.

ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും പൗരധർമസംഹിതകളെയും കാറ്റിൽ പറത്തി, സമവായത്തിന്റെ മാർഗം പാടെ ഉപേക്ഷിച്ച ഭരണകൂടം വികൃതമാക്കിയ രാജ്യത്തെയാണ് ‘ശവശരീര'ത്തിലൂടെ പ്രതീതിവൽക്കരിക്കുന്നത്. അമ്പതു വർഷമായി ഭരണകൂടം പുലർത്തുന്ന ഏകാധിപത്യപ്രവണതയുടെ പരിണതഫലമായ നിസ്സഹായവും നിശ്ചലവുമായ സമൂഹത്തിന്റെ ദൃഷ്ടാന്തമായി നോവലിലെ ലത്തീഫിന്റെ ‘ശവശരീര'ത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവൻ വെടിഞ്ഞ അച്ഛന്റെ മൃതദേഹത്തെ സംബന്ധിച്ചിടത്തോളം മക്കൾ മൂന്നുപേരും ഒരേ പോലെ അപരിചിതരാണ്. അവരുടെ സ്‌നേഹസാമീപ്യങ്ങൾക്കും പരിചരണത്തിനും വില കൽപ്പിക്കാത്ത

ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും പൗരധർമസംഹിതകളെയും കാറ്റിൽ പറത്തി, സമവായത്തിന്റെ മാർഗം പാടെ ഉപേക്ഷിച്ച ഭരണകൂടം വികൃതമാക്കിയ രാജ്യത്തെയാണ് ‘ശവശരീര'ത്തിലൂടെ പ്രതീതിവൽക്കരിക്കുന്നത്

വസ്തുവായി തീർന്ന ശവശരീരത്തിന്റെ സ്ഥാനത്താണ് സിറിയയും. അളിയാൻ തുടങ്ങുന്ന ശവത്തെ സംരക്ഷിക്കാനാവാത്തത് പോലെ അരാജകത്വവും അനീതിയും സിറിയയെ നശിപ്പിക്കുകയാണ്. യുദ്ധത്തിന്റെയും അന്ധമായ ‘വിശ്വാസ'ത്തിന്റെയും പ്രത്യാഘാതമായ മരണം ഇരുപക്ഷത്തുള്ളവർക്കും ഒരേപോലെ ബാധകമാണ്. ഈ സാമാന്യയുക്തിയിലും കലാപങ്ങൾ കലുഷിതമാവുകയാണെന്നു മാത്രം.


ഇടങ്ങൾ തേടുന്ന ശരീരം

ഏകാന്തതയുടെ പാളങ്ങൾ

പലായനങ്ങളുടെ ഭൂപടം

അനിശ്ചിതമായി കാത്തുനിൽക്കുന്നവരുടെ 'ഉമ്മറപ്പടി അസ്തിത്വം'

Comments