അഡോൾഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസോളിനിയുടേയും ചരമദിനങ്ങളാണ് കഴിഞ്ഞു പോയത്. ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാരിയായ സജി മാർക്കോസ് പറയുന്നു.
1 May 2020, 08:35 PM
ഏപ്രില്‍ 30 ഒരു ഭരണാധികാരിയുടെ ചരമദിനമാണ്. പക്ഷേ ലോകത്തില്‍ ആരും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. അതേസമയം, ലോകത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന, ശക്തനായിരുന്ന, ഏറ്റവും ക്രൂരനായിരുന്ന ഭരണാധികാരിയായിരുന്നു. ഹിറ്റ്‌ലര്‍. അദ്ദേഹത്തിന്റെ ചരമദിനമാണ് ഏപ്രില്‍ 30. ഇതിന് രണ്ട് ദിവസം മുമ്പ് മറ്റൊരു ഭരണകര്‍ത്താവിന്റെ ഓര്‍മ്മിക്കപ്പെടാത്ത ചരമദിനം കൂടി കഴിഞ്ഞുപോയി. അത് മുസോളിനിയുടേതായിരുന്നു. ഏപ്രില്‍ 28.
ഏതാണ്ട് 65ലക്ഷം യഹൂദന്മാരുടെയും സ്വവര്‍ഗാനുരാഗികളുടെയും ജിപ്‌സികളുടെയും യഹോവസാക്ഷികളുടെയും മരണത്തിന് ഉത്തരവാദിയായ ഭരണാധികാരിയായിരുന്നു ഹിറ്റ്‌ലര്‍. അതിന്റെ കണക്കുപറയാതെ അദ്ദേഹം ലോകത്തില്‍ നിന്നും പോയി. ഒരു മലയാളിയുടെ മരണത്തിന്റെ പിന്നിലും അദ്ദേഹമുണ്ട്. അത് മറ്റാരുമല്ല, ചെമ്പക രാമന്‍പിള്ളയാണ്. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയായിരുന്നു ഹിറ്റ്‌ലര്‍.
ജര്‍മ്മനിയുമായി ഇവര്‍ക്ക് താല്‍പര്യമുണ്ടാവാനുള്ള കാരണം ജര്‍മ്മനിയുടെ പ്രധാനശത്രുവായിരുന്നു ബ്രിട്ടന്‍ എന്നതായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള സാമാന്യ യുക്തി അനുസരിച്ച് ജര്‍മ്മനിയുമായുള്ള സൗഹൃദം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഗുണകരമായിരിക്കുമെന്ന് ഇവര്‍ തീരുമാനിക്കുകയും അങ്ങനെ ഒരു മൂവ്‌മെന്റില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ, പിന്നീട് ഓര്‍മ്മിക്കപ്പെടാതെ പോയ ധീര ദേശാഭിമാനിയായിരുന്നു ചെമ്പക രാമന്‍പിള്ള. ചെമ്പക രാമന്‍പിള്ള ഒരു വിദ്യാര്‍ഥിയായിട്ടാണ് ജര്‍മ്മനിയിലെത്തുന്നത്. പിന്നീടദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബെര്‍ലിനില്‍ അദ്ദേഹം ജോലി ചെയ്തു. സമ്പന്നമായ ജീവിതം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. നേടാവുന്നതെല്ലാം നേടി. പല സ്ഥാപനങ്ങളിലും അദ്ദേഹം ജോലി ചെയ്തു. അതിനുശേഷം അദ്ദേഹം കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു.
ഇന്ത്യയില്‍ നിന്ന് പോയശേഷം ഒരു സാധാരണ മനുഷ്യനെപ്പോലെ സമൃദ്ധമായ ജീവിതവും സുഖകരമായി ജോലി ചെയ്ത് മുന്നോട്ടുപോകാനല്ല അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയെ സ്‌നേഹിച്ചുകൊണ്ട് ജീവിച്ച ഒരു ധീരദേശാഭിമാനിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് കൂട്ടുകാരനായി ലഭിച്ചത് സരോജിനി നായിഡുവിന്റെ മൂത്ത സഹോദരന്‍ വീരേന്ദ്രനാഥ് ചാട്ടോപാധ്യായയെ ആയിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ ബെര്‍ലിന്‍ കോണ്‍ഫറന്‍സ് എന്ന മൂവ്‌മെന്റ് ആരംഭിച്ചു.
ജര്‍മ്മനിയുമായി ഇവര്‍ക്ക് താല്‍പര്യമുണ്ടാവാനുള്ള കാരണം ജര്‍മ്മനിയുടെ പ്രധാനശത്രുവായിരുന്നു ബ്രിട്ടന്‍ എന്നതായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള സാമാന്യ യുക്തി അനുസരിച്ച് ജര്‍മ്മനിയുമായുള്ള സൗഹൃദം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഗുണകരമായിരിക്കുമെന്ന് ഇവര്‍ തീരുമാനിക്കുകയും അങ്ങനെ ഒരു മൂവ്‌മെന്റില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്.
എന്നാല്‍ ചെമ്പക രാമന്‍പിള്ള അവിടെ നിന്നും പിന്നെയും മുന്നോട്ടുപോയി. 1915ല്‍ അദ്ദേഹം അഫ്ഗാനിലെ അമീറുമായി ബന്ധപ്പെടുകയും പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ കാബൂളില്‍ സ്ഥാപിക്കുകയും ചെയ്തു. അന്നതിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു ചെമ്പകരാമന്‍ പിള്ള.
വളരെ സങ്കീര്‍ണമായ ഒരു ജീവിതമായിരുന്നു തിരുവനന്തപുരത്തു കാരനായ ചെമ്പക രാമന്‍പിള്ള നയിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെടുകയും 1919ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ബ്രിട്ടീഷുകാരുടെ സ്വാധീനത്തില്‍ അദ്ദേഹം പുറത്താക്കപ്പെടുകയും തിരിച്ചുവീണ്ടും ബെര്‍ലിനില്‍ എത്തുകയുമാണുണ്ടായത്.
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, എന്തായിരിക്കാം ഹെര്‍മന്‍ ഗോറിങ്ങും, ഹെന്റിച്ച് ഹിംലറും ജോസഫ് ഗീബല്‍സുമൊക്കെ ചെമ്പകരാമന്‍ പിള്ളയെ വിളിച്ചിട്ടുണ്ടാവുകയെന്ന്. ഹെര്‍ ഷെമ്പക് എന്നായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിനെ അന്ന് ജര്‍മ്മന്‍ ഭാഷയില്‍ അവര്‍ വിളിച്ചിട്ടുണ്ടാവുക. ഇവരെല്ലാം സുഹൃത്തുക്കളായിരുന്നു.
സുഹൃത്തായിരുന്നെങ്കിലും ഹിറ്റ്‌ലറിന്റെ പ്രസ്താവന ചെമ്പകരാമനെ ഇത് ചൊടിപ്പിച്ചു. ഏത് ശക്തനായ ഭരണാധികാരിയായാലും ഇന്ത്യക്കാരനെതിരെ പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാന്‍ തക്ക ദേശാഭിമാനമുള്ള ഒരു മനുഷ്യനായിരുന്നു ചെമ്പക രാമന്‍പിള്ള.
ഹിറ്റലറെ സംബന്ധിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരായ ഇന്റലിജന്‍സ് വിവരങ്ങള്‍ കിട്ടുന്ന ഒരു ഉപാധിയെന്ന നിലയിലാണ് അദ്ദേഹം കണ്ടത്. ഇന്ത്യയോടോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ വലിയ സങ്കല്പങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ഏതാണ്ട് 1933 ജനുവരി 30ാം തിയ്യതിയാണ് അദ്ദേഹം ചാന്‍സലറായി അധികാരത്തിലേല്‍ക്കുന്നത്. ഹിറ്റ്‌ലര്‍ ചാന്‍സലര്‍ ആകുന്നതിന് മുമ്പ് അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ ഒരു പരസ്യപ്രസ്താവന നടത്തുകയുണ്ടായി. ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ ആയിരിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇന്ത്യക്കാര്‍ ആര്യന്മാര്‍ അല്ലാത്തതിനാല്‍ ഭരിക്കാനുള്ള അര്‍ഹത അവര്‍ക്കില്ലാത്തതുകൊണ്ടാണെന്നായിരുന്നു പ്രസ്താവന. സുഹൃത്തായിരുന്നെങ്കിലും ഹിറ്റ്‌ലറിന്റെ പ്രസ്താവന ചെമ്പകരാമനെ ഇത് ചൊടിപ്പിച്ചു. ഏത് ശക്തനായ ഭരണാധികാരിയായാലും ഇന്ത്യക്കാരനെതിരെ പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാന്‍ തക്ക ദേശാഭിമാനമുള്ള ഒരു മനുഷ്യനായിരുന്നു ചെമ്പക രാമന്‍പിള്ള.
അദ്ദേഹം അപ്പോള്‍ തന്നെ ഹിറ്റ്‌ലര്‍ക്ക് ഒരു കത്തെഴുതി. മൂന്നു ദിവസത്തിനുള്ളില്‍ അദ്ദേഹം മാപ്പപേക്ഷിക്കണമെന്നു പറഞ്ഞുകൊണ്ടാണ് കത്തയച്ചത്. ഹിറ്റ്‌ലറെപ്പോലൊരു മനുഷ്യന് ഒരു ഇന്ത്യക്കാരന്‍ കത്തെഴുതുകയാണ്, മൂന്ന് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പപേക്ഷിക്കണമെന്ന്.
അതിന് മാപ്പു പറഞ്ഞുകൊണ്ട് ഹിറ്റ്‌ലര്‍ തിരിച്ചൊരു കത്തയക്കുകയാണുണ്ടായത്. പിന്നീട് ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ ഏകാധിപതിയായി മാറി. അദ്ദേഹം പിന്നീട് പരസ്യപ്രസ്താവന നടത്തി; " എന്റെ ഈ ഭരണകൂടം ഒരുപക്ഷേ ആയിരം വര്‍ഷം വാഴും, ജര്‍മ്മനി ലോകത്തിന്റെ കേന്ദ്രമായി മാറും'
ഏകാധിപതികളായ മനുഷ്യര്‍ എപ്പോഴും ചിന്തിക്കുന്നത് തങ്ങളുടെ അധികാരത്തിന് പരിധിയില്ലെന്നും തങ്ങളുടെ ഭരണകാലം എല്ലാകാലത്തേക്കും നിലനില്‍ക്കുന്നതാണെന്നുമാണെന്നാണ്. ഹിറ്റ്‌ലറും അങ്ങനെ ചിന്തിച്ചതാണ്. പക്ഷേ അതിന് പെട്ടെന്ന് അന്ത്യം വന്നുവെന്നുള്ള ലോകചരിത്രം നമ്മുടെ മുമ്പിലുണ്ട്.
പക്ഷേ, ചെമ്പകരാമന്‍ പിള്ളയുടെ ജീവിതത്തിന്റെ നല്ലകാലം അതോടെ അവസാനിക്കുകയായിരുന്നു. ഒരു വര്‍ഷം കഴിയുന്നതിനു മുമ്പു തന്നെ ചെമ്പകരാമന്‍ പിള്ളയുടെ ബെര്‍ലിനിലെ വീട് നാസികള്‍ വന്ന് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെ കായികമായി ഉപദ്രവിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിന് വിഷം കൊടുക്കുകയും ഇറ്റലിയിലെ ഒരു സാധാരണ ആശുപത്രിയില്‍ ചെമ്പക രാമന്‍പിള്ളയെ പ്രവേശിപ്പിക്കുകയുമാണുണ്ടായത്.
അതിനു മുമ്പു തന്നെ ചെമ്പക രാമന്‍പിള്ള വിവാഹം കഴിച്ചിരുന്നു. ലക്ഷ്മി ഭായി എന്ന മണിപ്പൂരി പെണ്‍കുട്ടിയുമായിട്ടായിരുന്നു വിവാഹം. ലക്ഷ്മി ഭായിയെ ഒരു റഷ്യന്‍ മിഷനറി ഇന്ത്യയില്‍ നിന്നും ദത്തെടുത്ത് കൊണ്ടുപോയതാണ്. അതിനുശേഷം അഭയാര്‍ത്ഥിയായി അവര്‍ ജര്‍മ്മനിയിലെത്തുന്നു, ബെര്‍ലിനില്‍വെച്ച് ചെമ്പക രാമനെ കാണുന്നു, അവര്‍ തമ്മില്‍ വിവാഹം നടക്കുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ ബന്ധം ദീര്‍ഘകാലം നീണ്ടുനിന്നില്ല. ആ സമയത്താണ് അദ്ദേഹം ഹിറ്റ്‌ലറുമായി പിണങ്ങുന്നത്. തുടര്‍ന്ന് നാസികള്‍ വിഷം നല്‍കിയ ചെമ്പക രാമന്‍പിള്ളയുമായി ലക്ഷ്മി ഇറ്റലിയിലേക്ക് പോകുകയും അവിടെവെച്ച് അദ്ദേഹം മരണപ്പെടുകയുമായിരുന്നു.
ചെമ്പക രാമന്‍പിള്ളയെ കാണുന്നതിനുവേണ്ടി സുഭാഷ് ചന്ദ്രബോസ് ബെര്‍ലിനില്‍ ചെന്നതിന് ചരിത്രരേഖകളുണ്ട്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിക്കുന്നതിന് സുഭാഷ് ചന്ദ്രബോസിന് പ്രചോദനം കൊടുത്തയാളായിരുന്നു ചെമ്പക രാമന്‍പിള്ള. ചെമ്പക രാമന്‍പിള്ളയുടെ സഹപ്രവര്‍ത്തകനായി അക്കാലത്തുണ്ടായിരുന്നത്, മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ സി.വി രാമന്‍പിള്ളയുടെ സഹോദരന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ അങ്ങനെ പല പ്രമുഖ വ്യക്തിത്വങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു ചെമ്പക രാമന്‍ പിള്ള. പക്ഷേ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വേണ്ടത്ര രീതിയില്‍ സ്മരിക്കപ്പെടാതെ പോയ വ്യക്തിത്വമാണ് അദ്ദേഹം. മരിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യന്‍ പതാക വഹിച്ച, ആയുധങ്ങളേന്തിയ ഒരു പടക്കപ്പലില്‍ ഇന്ത്യയിലേക്ക് വരണമെന്നുള്ളതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ല. 1934ല്‍ ഇറ്റലിയില്‍വെച്ച് അദ്ദേഹം മരിച്ചു.
അദ്ദേഹത്തിന്റെ ഡയറികളും കുറിപ്പുകളും എഴുത്തുകളുമൊന്നും നഷ്ടപ്പെടാതെ ലക്ഷ്മി ഭായ് സൂക്ഷിക്കുകയാണ്. അപ്പോള്‍ ലക്ഷ്മി ഭായിക്ക് ഒന്നിലധികം ശത്രുക്കളായി. ബ്രിട്ടന്‍ നിശ്ചയമായും ശത്രുവാണ്, അപ്പോഴേക്കും നാസിയും ശത്രുവായി. ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്നും നാസി ഭരണകൂടത്തില്‍ നിന്നും ഭര്‍ത്താവിന്റെ ചിതാഭസ്മവും അദ്ദേഹവുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിച്ചുകൊണ്ട് ഏതാണ്ട് ഒരു വര്‍ഷക്കാലം ഇവര്‍ യൂറോപ്പില്‍ സഞ്ചരിച്ചു. രഹസ്യമായി ജീവിച്ചു. അതിനുശേഷം 1935ല്‍ അവര്‍ ബോംബെയിലേക്ക് വരികയാണ്.
ഏതാണ്ട് 32 വര്‍ഷങ്ങള്‍ക്കുശേഷം 1966ലാണ് ചെമ്പക രാമന്റെ ആഗ്രഹം സഫലീകരിക്കുന്നത്. ഇന്ത്യന്‍ പതാക വഹിച്ച ഐ.എന്‍.എസ് ഡല്‍ഹി എന്നു പറയുന്ന ഇന്ത്യന്‍ പടക്കപ്പലില്‍ ലക്ഷ്മി ഭായ് ചെമ്പകരാമന്റെ ചിതാഭസ്മവുമേന്തിക്കൊണ്ട് ബോംബെയില്‍ നിന്നും കൊച്ചിയില്‍ വന്നിറങ്ങുകയാണ്. അവിടെ നിന്നും തിരുവനന്തപുരത്തെ ചെമ്പക രാമന്റെ വീട്ടിലേക്ക് അവര്‍ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കരമനയാറ്റില്‍ ചിതാഭസ്മം ഒഴുക്കി. കുറച്ചുദിവസം ഭര്‍തൃഗൃഹത്തില്‍ താമസിച്ചശേഷം അവര്‍ ബോംബെയിലേക്ക് തിരിച്ചുപോയി.
ആശുപത്രിയില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത ചുക്കിച്ചുളിഞ്ഞ ശവശരീരം അവിടെ മോര്‍ച്ചറിയില്‍ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു, അത് ലക്ഷ്മി ഭായിയുടേതായിരുന്നു. അവരുടെ മരണകാരണമായി എഴുതിയിരുന്നത് പട്ടിണിയാണ്.
ഈസമയത്ത് പി.കെ രവീന്ദ്രനാഥ് എന്ന പത്രപ്രവര്‍ത്തകന്‍ ചെമ്പകരാമന്റെ ജീവചരിത്രം എഴുതണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ ലക്ഷ്മി ഭായിയുമായി ബന്ധപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. രേഖകളൊന്നും വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. വളരെ ദരിദ്രമായ സാഹചര്യത്തിലായിരുന്നു അവര്‍ അന്ന് ബോംബെയില്‍ ജീവിച്ചിരുന്നത്. ലക്ഷ്മി ഭായിയുമായി രവീന്ദ്രനാഥ് നിരന്തരം ബന്ധപ്പെടുമായിരുന്നെങ്കിലും ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഇവര്‍ തമ്മിലുള്ള ബന്ധങ്ങളെല്ലാം അവസാനിച്ചു. 1972ല്‍ ഒരു ദിവസം രാവിലെ ബോംബെയിലെ സെന്‍ ജോര്‍ജ് ഹോസ്പിറ്റലില്‍ നിന്നും രവീന്ദ്രനാഥിന് ഒരു ഫോണ്‍ കോള്‍ വന്നു. ശവശരീരം തിരിച്ചറിയുന്നതിന് താങ്കള്‍ ആശുപത്രി വരെ വരണം, താങ്കളുടെ നമ്പര്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ രവീന്ദ്രനാഥ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത ചുക്കിച്ചുളിഞ്ഞ ശവശരീരം അവിടെ മോര്‍ച്ചറിയില്‍ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു, അത് ലക്ഷ്മി ഭായിയുടേതായിരുന്നു. അവരുടെ മരണകാരണമായി എഴുതിയിരുന്നത് പട്ടിണിയാണ്. ആ സമയത്തും അവരുടെ അരഞ്ഞാണത്തില്‍ ഒരുകൂട്ടം താക്കോലുണ്ടായിരുന്നു. ആ താക്കോല്‍കൂട്ടം ഉപയോഗിച്ച് അവരുടെ പെട്ടി തുറന്നപ്പോള്‍ നാസി ഭരണത്തില്‍ നിന്ന്, ബ്രിട്ടീഷുകാരില്‍ നിന്ന് ഇവര്‍ സൂക്ഷിച്ചിരുന്ന, ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും അടങ്ങിയ രേഖകളായിരുന്നു അതില്‍. ഇത് പിന്നീട് നാഷണല്‍ ആര്‍ക്കെയ്‌വ്‌സിലേക്ക് മാറ്റുകയും ചെയ്തു. അതിനെപ്പറ്റി പിന്നീട് ഗവേഷണങ്ങള്‍ നടത്തുകയോ പുസ്തകങ്ങള്‍ എഴുതപ്പെടുകയോ ചെയ്തിട്ടില്ല. നാളെ ഇതൊരു പുസ്തകമാകുകയും ആ ധീരദേശാഭിമാനി ഓര്‍മ്മിക്കപ്പെടുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഏപ്രില്‍ 30നാണ് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്നുരണ്ട് കാര്യങ്ങളുണ്ട്. ബെര്‍ലിനിലെ ഭൂഗര്‍ഭ അറയിലെ മൂവായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടിലേക്ക് അദ്ദേഹം താമസം മാറി. ദിവസവും കിട്ടുന്ന വാര്‍ത്തകള്‍ അത്ര നല്ല വാര്‍ത്തകളല്ല. കാരണം, റഷ്യയില്‍ നിന്നും ചെമ്പട ഇറങ്ങി ഹിറ്റ്‌ലര്‍ താമസിക്കുന്നതിന്റെ ഏതാണ്ട് ഒരു കിലോമീറ്റര്‍ അടുത്തുവരെ എത്തിയെന്ന് കേള്‍ക്കുന്ന ദിവസമാണ് അവസാനത്തെ സൈനിക യോഗം ചേരുന്നത്. ഹെര്‍മന്‍ ഗോറിങ് ആ യോഗത്തില്‍ പങ്കെടുത്തു. പരാജയം ഏതാണ്ട് പൂര്‍ണമായി. ഏതാണ്ട് ആയിരം വര്‍ഷം സ്വപ്‌നം കണ്ട നാസി ഭരണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് മനസിലായപ്പോള്‍ ഹിറ്റ്‌ലര്‍ ആദ്യമായി പറഞ്ഞു, പിരിഞ്ഞുപോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് പിരിഞ്ഞുപോകാം. ഗോറിങ് ആദ്യം അവിടെനിന്ന് പിരിഞ്ഞുപോകുകയാണ്. ഹിറ്റ്‌ലറിന്റെ ഡെപ്യൂട്ടിയായിരുന്നു ഗോറിങ്.
ഗോറിങ് അവിടെ നിന്ന് പിരിഞ്ഞുപോയ അന്ന് വൈകുന്നേരം ഒരു സന്ദേശം ഹിറ്റ്‌ലറിന് അയക്കുകയാണ്. 1941ല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍, ഏതെങ്കിലും കാരണവശാല്‍ ഹിറ്റ്‌ലര്‍ മരിക്കുകയാണെങ്കില്‍ നാസി ഭരണകൂടത്തെ മുമ്പോട്ടു കൊണ്ടുപോകുന്നതിന് തന്റെ പിന്തുടര്‍ച്ചാവകാശിയായി ഗോറിങ്ങിനെ അവരോധിച്ചുകൊണ്ടുള്ള ഒരു വിജ്ഞാപനം ഹിറ്റ്‌ലര്‍ പുറത്തിറക്കിയിരുന്നു. താല്‍ക്കാലികമായ ക്രമീകരണം എന്ന നിലയില്‍ മാത്രമാണ് ആ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതെങ്കിലും അന്ന് ലഭിച്ച കമ്പി സന്ദേശം, "ബഹുമാനപ്പെട്ട ഫ്യൂറര്‍ 1941ല്‍ താങ്കള്‍ എന്നെ താങ്കളുടെ പിന്തുടര്‍ച്ചാവകാശിയാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ജര്‍മ്മന്‍ ഭരണം കയ്യേല്‍ക്കുകയാണ്. താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പത്തുമണിക്കൂറിനുള്ളില്‍ എന്നെ അറിയിക്കാം. ഇല്ലെങ്കില്‍ ജര്‍മ്മന്‍ ജനതയുടെ ഭാവിയ്ക്കും അഭ്യുദയത്തിനുവേണ്ടി ഞാന്‍ ഭരണാധികാരിയായി സ്വയം അവരോധിക്കും.'
ഒന്നാമന്റെ ശത്രു എപ്പോഴും രണ്ടാമനായിരിക്കും. തൊട്ടുപിന്നില്‍ നില്‍ക്കുന്നവന്‍. അയാള്‍ എപ്പോഴെങ്കിലും മുന്നിലേക്ക് വരുമ്പോള്‍ ഒന്നാമന്റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. എല്ലാ ഏകാധിപതികളും ഇത് ഓര്‍ത്തിരിക്കേണ്ടതാണ്.
ഹിറ്റ്‌ലര്‍ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ജീവനോടെ പിടിക്കപ്പെട്ട ഹിറ്റ്‌ലറുടെ ബോഡീഗാര്‍ഡുണ്ടായിരുന്നു. 2013ലാണ് അദ്ദേഹം മരിച്ചത്. ദീര്‍ഘകാലം അദ്ദേഹം റഷ്യയില്‍ ജയിലിലായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയശേഷം ബെര്‍ലിനില്‍ വന്ന് സമാധാനപരമായ കുടുംബജീവിതം നയിച്ച് പ്രായാധിക്യത്തില്‍ അദ്ദേഹം മരിച്ചു പോകുകയാണുണ്ടായത്. അദ്ദേഹം മുമ്പ് കോടതിയില്‍ പറഞ്ഞ ഒരു പ്രസ്താവനയുണ്ട്; "ഹിറ്റ്‌ലര്‍ സ്വപ്‌നം കണ്ട സാമ്രാജ്യം നശിക്കുന്നുവെന്നുള്ളതോ ശത്രുക്കള്‍ തൊട്ടടുത്ത് എത്തിയിരുന്നുവെന്നുള്ളതോ ആയിരുന്നില്ല ഹിറ്റ്‌ലറുടെ ആത്മഹത്യയുടെ പ്രധാന കാരണം. തന്റെ കൂടെ ശക്തനായി നിലകൊണ്ടിരുന്ന, തന്റെ സഹചാരിയായിരുന്ന, കൂട്ടുകാരനായിരുന്ന ആളുടെ നിഷേധമായിരുന്നു ഹിറ്റ്‌ലറിന്റെ ആത്മഹത്യയ്ക്കു പിന്നില്‍. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ചോര്‍ന്നു പോയതിന് പ്രധാന കാരണം.'
എല്ലാ ഏകാധിപതികളുടെയും അന്ത്യത്തിന്റെ പ്രധാന കാരണം അതാണ്. ഒന്നാമന്റെ ശത്രു എപ്പോഴും രണ്ടാമനായിരിക്കും. തൊട്ടുപിന്നില്‍ നില്‍ക്കുന്നവന്‍. അയാള്‍ എപ്പോഴെങ്കിലും മുന്നിലേക്ക് വരുമ്പോള്‍ ഒന്നാമന്റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. എല്ലാ ഏകാധിപതികളും ഇത് ഓര്‍ത്തിരിക്കേണ്ടതാണ്.
ഹിറ്റ്‌ലറുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മൂന്നാമനായിരുന്ന ഹിംലറും ചാന്‍സലറില്‍ നിന്നു വിട്ടുപോയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് സേനയ്ക്ക് ഒരു റേഡിയോ സന്ദേശം അയക്കുകയുണ്ടായി, ഞങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന്. അങ്ങനെ കൂടെ നിന്ന രണ്ടുപേര്‍ തങ്ങളുടെ കൈകളില്‍ നിന്ന് പോകുന്നുവെന്ന് കണ്ടതോടുകൂടി അന്ന് രാത്രി തീരുമാനമെടുക്കുകയാണ്, ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലയെന്ന്. അതാണ് പിന്നീട് ഹിറ്റ്‌ലറിന്റെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ജര്‍മ്മനിയുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ബ്രിട്ടനെതിരെ പൊരുതുന്നതില്‍ കൂടെ നിന്ന ചെമ്പകരാമനെ ഒഴിവാക്കുന്നതിന് ഹിറ്റ്‌ലറിന് ഒരുനിമിഷം പോലും ആലോചിക്കേണ്ടി വന്നിട്ടില്ല. ഏകാധിപതികളുടെ കൂടെനിന്ന് മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന ഏവരും ഓര്‍ക്കേണ്ട കാര്യം അവര്‍ക്ക് അധികാരത്തോട് മാത്രമേ കൂറുള്ളൂ. അവര്‍ക്ക് സുഹൃത്തുക്കളില്ല. മാത്രമല്ല ഹെര്‍മന്‍ ഗോറിങ്ങിന്റെ ചതിയില്‍ നിന്ന് ഹിറ്റ്‌ലര്‍ പഠിച്ച മറ്റൊരു പാഠം, അല്ലെങ്കില്‍ ഇതുപോലുള്ള ഏകാധിപതികളെ കാണുന്ന നമ്മള്‍ മനസിലാക്കേണ്ട കാര്യം അവരുടെ കൂടെ നില്‍ക്കുന്നവര്‍ തന്നെയാണ് അവരുടെ ഏറ്റവും വലിയ ശത്രുവായി മാറുന്നത് എന്നാണ്.
ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തതായിരുന്നെങ്കിലും അദ്ദേഹം മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മരിച്ച മുസോളിനി, കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിനും ഇന്ത്യയുമായി ചില ബന്ധങ്ങളുണ്ട്. 1931ല്‍ ഒന്നാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ഡോ മുഞ്ചെ ഇന്ത്യയില്‍ എത്തിയതിനുശേഷം തിരക്കിട്ട് അദ്ദേഹം ഒരു വിദേശയാത്രകൂടി നടത്തി. അത് അദ്ദേഹത്തിന്റെ സ്വപ്‌നഭൂമിയായിരുന്ന ഇറ്റലിയിലേക്കായിരുന്നു. ഇറ്റലിയിലേക്ക് അദ്ദേഹം പോകുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ടായിരുന്നു. ചില പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടിയായിരുന്നു മുഞ്ചെ ഇറ്റലിയിലേക്ക് പോയത്. ഫാഷിസ്റ്റ് അക്കാദമി, മിലിറ്ററി കോളജ്, മിലിറ്ററി കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇങ്ങനെ വരുന്ന ചില പ്രത്യേക സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചുവെങ്കിലും അദ്ദേഹം പ്രത്യേകമായി കാണണമെന്ന് ആഗ്രഹിച്ച ഒരു സ്ഥാപനമുണ്ടായിരുന്നു. ആ സ്ഥാപനം Balilla avanguardisti യെന്നു പറയുന്ന ഒരു സ്ഥാപനമായിരുന്നു. ആറുവയസു മുതല്‍ പതിനെട്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് ശിക്ഷണം കൊടുക്കുന്ന സ്ഥാപനമായിരുന്നു അത്.
അവിടെ സന്ദര്‍ശിച്ച മുഞ്ചെ നടത്തിയ പ്രധാനമായൊരു നിരീക്ഷണമുണ്ട്; ഇന്ത്യക്കാരും ഇറ്റലിക്കാരും തമ്മില്‍ ചില പ്രധാനപ്പെട്ട സാമ്യങ്ങളുണ്ട്. പൊതുവെ സൗമ്യരും യുദ്ധക്കൊതിയില്ലാത്തവരും കലാപരഹിതമായ ജീവിതം ആഗ്രഹിക്കുന്ന ശാന്തരുമായ മനുഷ്യരാണ് ഇന്ത്യക്കാരെന്ന് ഡോ. മുഞ്ചെയ്ക്ക് അറിയാമായിരുന്നു. അതുപോലെ തന്നെയാണ് ഇറ്റലിയിലെ ജനങ്ങളും. ഇവരെ യുദ്ധോന്മുഖമായ ഒരു മാനസികാവസ്ഥയിലേക്ക് വളര്‍ത്തുന്നതിന് ആയുധപരിശീലനം നല്‍കാന്‍, കായികശേഷി വര്‍ധിപ്പിക്കാന്‍, കലാപഭ്രമമുള്ളവരായി മാറ്റുന്നതിന് ഏതുവഴികളിലൂടെ സഞ്ചരിക്കണമെന്ന് ഗവേഷണം നടത്തിയ വ്യക്തിയായിരുന്നു മുസോളിനി. അങ്ങനെ അദ്ദേഹം സ്ഥാപിച്ച സ്ഥാപനമാണ് ബലില്ല.
ബലില്ലയില്‍ ആറാമത്തെ വയസില്‍ ഒരു കുട്ടിക്ക് അഡ്മിഷന്‍ കൊടുത്താല്‍ ഇവര്‍ ചെയ്യുന്നത് പഴയ കഥകള്‍ പഠിപ്പിക്കുക, ആചാരങ്ങള്‍ പഠിപ്പിക്കുക, മിത്തുകള്‍ സത്യമാണെന്ന് വിശ്വസിപ്പിക്കുക, ആയോധനകലകള്‍ പഠിപ്പിക്കുക, ഡ്രില്ലുകള്‍ നടത്തുക, ആയുധ പരിശീലനം നടത്തുക ഇങ്ങനെ യുദ്ധാഭിമുഖ്യമുള്ള മനുഷ്യരായി മാറ്റുക. ബലില്ല കാണണമെന്നാഗ്രഹിച്ചാണ് പ്രധാനമായും ഡോ. മുഞ്ചെ അവിടെ ചെല്ലുന്നത്. ശാസ്ത്രീയ വിദ്യാഭ്യാസവും പുരോഗമനപരമായ ചിന്താഗതിയുമുള്ള എഡ്യുക്കേഷന്‍ എന്നു പറയുന്നത് തെറ്റാണെന്നും ഇന്‍ഡോക്ട്രിനേഷന്‍ അതായത്, താത്വിക പഠനമാണ് ഇവര്‍ക്കാവശ്യം, ഇവര്‍ ചരിത്രത്തെക്കുറിച്ച് പഠിക്കാതെ മിത്തുകള്‍ ചരിത്രമാണെന്ന് പഠിക്കുക, അത് സത്യമാണെന്ന് ഗ്രഹിക്കുക, ആചാരങ്ങള്‍ എന്താണെന്ന് പഠിക്കുക, ആ നാടിനെക്കുറിച്ചും ദേശത്തെക്കുറിച്ചും അമിതമായ ദേശീയത ഉള്ളില്‍ ഉയര്‍ത്തുക ഇങ്ങനെ പ്രത്യേക തരം മനുഷ്യരാക്കി ഇവരെ മാറ്റുക. ആ തലമുറ വളര്‍ന്നുവരുമ്പോഴേക്കും ഇറ്റാലിയന്‍ ജനതയെ മറ്റൊരു സ്വഭാവമുളളവരാക്കി മാറ്റുകയെന്ന ഉദ്ദേശവുമാണ് ഈ ബെലില്ല എന്നു പറയുന്ന സ്ഥാപനത്തിന് ഉണ്ടായിരുന്നത്. ഇത് മുഞ്ചെയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.
മുഞ്ചെയുടെ സന്ദര്‍ശനത്തിന്റെ നാലാമത്തെ ദിവസം ഒരു പ്രത്യേകത കൂടി അവിടെ നടന്നു. ഇന്ത്യയില്‍ തനിക്കൊരു ആരാധകനുണ്ടെന്നും തന്റെ ആശയങ്ങള്‍ക്കൊരു പ്രചാരകനുണ്ടെന്നും മുസോളിനി മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുസോളിനിയെ നേരിട്ടു കാണാന്‍ മുഞ്ചെ ആഗ്രഹിച്ചു. അങ്ങനെ നാലാമത്തെ ദിവസം ഫാസിസ്റ്റ് ഹെഡ്ക്വാട്ടേഴ്‌സില്‍ വെച്ച് മുഞ്ചെയെ മുസോളിനി കാണുകയാണ്. ചരിത്രപ്രധാനമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് പതിനാല് ദിവസം നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഞ്ചെ തിരിച്ച് ഇന്ത്യയിലെത്തി. അപ്പോഴേക്കും ആര്‍.എസ്.എസ് സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും കൃത്യമായ ദിശാബോധമുള്ള പ്രസ്താനമായിരുന്നില്ല. അതിനെ ഏത് ദിശയിലേക്ക് മാറ്റണമെന്ന് നിശ്ചയിക്കുകയും ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാക്കി മാറ്റുകയും ചെയ്യുന്നത് ഈ ഇറ്റാലിയന്‍ സന്ദര്‍ശനത്തോടെയാണ്. കൃത്യമായിട്ട് ഒരു യൂണിഫോം അവര്‍ക്ക് ഉണ്ടായിരിക്കുകയും ക്ഷേത്രാങ്കണങ്ങളില്‍ ഇവര്‍ ഡ്രില്ലുകള്‍ നടത്തുകയും കുറുവടികള്‍ ഉപയോഗിച്ച് അഭ്യാസങ്ങള്‍ പഠിപ്പിക്കുകയും മിത്തുകള്‍ സത്യമാണെന്ന് വിശ്വസിപ്പിക്കുകയും കെട്ടുകഥകള്‍ ചരിത്രമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നതിലേക്ക് ഒരു സംഘടനയായി അതിനെ വളര്‍ത്തുകയാണുണ്ടായത്. ഈ പതിനാല് ദിവസത്തെ മുഞ്ചെയുടെ സന്ദര്‍ശനം വൃഥാവായി തീര്‍ന്നില്ല. അദ്ദേഹം പാകി മുളപ്പിച്ചത് ഇന്ത്യയില്‍ നൂറുമേനിയായി വിളഞ്ഞുവെന്നത് സമീപകാല രാഷ്ട്രീയം നമ്മളെ പഠിപ്പിക്കുന്നുണ്ട്.
അതുകഴിഞ്ഞ് ഏതാണ്ട് നാലുവര്‍ഷത്തിനുശേഷം മുഞ്ചെയും അദ്ദേഹത്തിന്റെ വത്സല ശിഷ്യനായിരുന്ന ആര്‍.എസ്.എസിന്റെ സ്ഥാപകനായിരുന്ന ഹെഡ്‌ഗെവാറും ലല്ലു ഗോഖലെയും ചേര്‍ന്ന് നാസിക്കില്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ആ സമ്മേളനത്തില്‍ ഇന്ത്യന്‍ മിലിറ്ററിയെ എങ്ങനെ ഹൈന്ദവവത്കരിക്കാം, അങ്ങനെ ഹൈന്ദവ വത്കരിക്കപ്പെട്ട ഒരു മിലിറ്ററിക്കു മാത്രമേ ഭാരതത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂവെന്നവര്‍ ചിന്തിക്കുകയും അങ്ങനെ അവര്‍ അവിടെ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ അന്ന് ശത്രുവാരാണ് എന്ന് അവര്‍ കൃത്യമായി പറഞ്ഞിരുന്നില്ല. അന്ന് സ്വതന്ത്ര ഇന്ത്യ അല്ലെന്ന് ഓര്‍ക്കണം. ശത്രുവിനെതിരെ പോരാടുന്നതിന് ഇന്ത്യന്‍ മിലിറ്ററിയെ ഹൈന്ദവ വത്കരിക്കണമെന്നവര്‍ പറഞ്ഞു. സ്വാഭാവികമായിട്ടും നമുക്ക് ചിന്തിക്കാം അന്ന് ശത്രുവെന്ന് പറയുന്നത് ബ്രിട്ടീഷുകാരായിരിക്കും. ഏതാണ്ട് 50കളില്‍ എത്തിയപ്പോഴേക്കും നമ്മുടെ ശത്രു ബ്രിട്ടീഷുകാരില്‍ നിന്ന് പാക്കിസ്ഥാനായി മാറി. പിന്നീടത് മുസ്ലീമായി മാറി. പിന്നീട് പശുവിറച്ചി തിന്നുന്നവരായി മാറിയെന്നത് ഇപ്പോഴത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത് കണ്ടാല്‍ നമുക്ക് മനസിലാവും. അപ്പോള്‍ ശത്രുവാരാണെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടില്ലെങ്കിലും എങ്ങനെയാണ് ശത്രുവിനെ കീഴടക്കേണ്ടത് എന്തായിരിക്കണം ശത്രുവിനെതിരെ എടുക്കേണ്ട നിലപാടുകള്‍ എന്നതു സംബന്ധിച്ച് 1934 കള്‍ തൊട്ടുതന്നെ നിശ്ചയിക്കപ്പെടുകയും അതനുസരിച്ച് ഒരു പരിശീലനം കൊടുക്കപ്പെടുകയുമാണുണ്ടായത്. സമാധാനപരമായ ക്ഷേത്രാങ്കണങ്ങള്‍ കേന്ദ്രമാക്കി ആയുധ പരിശീലനം നല്‍കി ഒരു അര്‍ദ്ധ സൈനിക സ്വഭാവത്തിലേക്ക് ആര്‍.എസ്.എസ് എന്നു പറയുന്ന സംഘടന മാറുകയാണുണ്ടായത്. അതിനുശേഷം ഇന്ത്യ സ്വതന്ത്രമായി. വര്‍ഷങ്ങളോളം ഇവരുടെ ആശയങ്ങള്‍ വലിയ തോതില്‍ സ്വാധീനം സൃഷ്ടിക്കാതെ പോയി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
നാസി ഭരണകൂടവും ഫാസിസ്റ്റ് ഭരണകൂടവും യൂറോപ്പില്‍ കടപുഴകി വീണു. ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. അതിനു രണ്ടുദിവസം മുമ്പ് മുസോളിനിയെ ശത്രുക്കള്‍ കണ്ടെത്തി പിടികൂടി കെട്ടിത്തൂക്കി കൊലപ്പെടുത്തി പിന്നീട് ഓടയില്‍ എറിഞ്ഞു കളയുകയുമാണുണ്ടായത്. ഇത് റേഡിയോയിലൂടെ കേട്ടുവെന്നുള്ളതും ഹിറ്റ്‌ലറുടെ ആത്മഹത്യയ്ക്കുള്ള മൂന്നാമത്തെ കാരണമായിരുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും കിരാതമായ ഭരണം നയിച്ചിരുന്ന രണ്ട് ഭരണാധികാരികള്‍ നിരാശ്രയരും നിസഹായരുമായി നിഷ്‌കാസിതരായി ലോകംവിട്ടുപോയതിന്റെ പ്രധാനപ്പെട്ട ഓര്‍മ്മകളാണ് ഏപ്രില്‍ 28ഉം ഏപ്രില്‍ 30ഉം.
ലോക സഞ്ചാരി
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
Eric Jones
1 Sep 2020, 03:19 PM
Hey there, I just found your site, quick question… My name’s Eric, I found truecopythink.media after doing a quick search – you showed up near the top of the rankings, so whatever you’re doing for SEO, looks like it’s working well. So here’s my question – what happens AFTER someone lands on your site? Anything? Research tells us at least 70% of the people who find your site, after a quick once-over, they disappear… forever. That means that all the work and effort you put into getting them to show up, goes down the tubes. Why would you want all that good work – and the great site you’ve built – go to waste? Because the odds are they’ll just skip over calling or even grabbing their phone, leaving you high and dry. But here’s a thought… what if you could make it super-simple for someone to raise their hand, say, “okay, let’s talk” without requiring them to even pull their cell phone from their pocket? You can – thanks to revolutionary new software that can literally make that first call happen NOW. Talk With Web Visitor is a software widget that sits on your site, ready and waiting to capture any visitor’s Name, Email address and Phone Number. It lets you know IMMEDIATELY – so that you can talk to that lead while they’re still there at your site. You know, strike when the iron’s hot! CLICK HERE http://www.talkwithwebvisitors.com to try out a Live Demo with Talk With Web Visitor now to see exactly how it works. When targeting leads, you HAVE to act fast – the difference between contacting someone within 5 minutes versus 30 minutes later is huge – like 100 times better! That’s why you should check out our new SMS Text With Lead feature as well… once you’ve captured the phone number of the website visitor, you can automatically kick off a text message (SMS) conversation with them. Imagine how powerful this could be – even if they don’t take you up on your offer immediately, you can stay in touch with them using text messages to make new offers, provide links to great content, and build your credibility. Just this alone could be a game changer to make your website even more effective. Strike when the iron’s hot! CLICK HERE http://www.talkwithwebvisitors.com to learn more about everything Talk With Web Visitor can do for your business – you’ll be amazed. Thanks and keep up the great work! Eric PS: Talk With Web Visitor offers a FREE 14 days trial – you could be converting up to 100x more leads immediately! It even includes International Long Distance Calling. Stop wasting money chasing eyeballs that don’t turn into paying customers. CLICK HERE http://www.talkwithwebvisitors.com to try Talk With Web Visitor now. If you'd like to unsubscribe click here http://talkwithwebvisitors.com/unsubscribe.aspx?d=truecopythink.media
രാജു ഇരിങ്ങൽ, ആസ്ത്രേലിയ
4 May 2020, 07:02 PM
ചെമ്പകരാമൻ പിള്ളയുടെ ചരിത്രം ഒരു പുതിയ അറിവായിരുന്നു. സജി ക്കും Truecopy ക്കും അഭിനന്ദനങ്ങൾ... ആശംസകൾ
Gopikrishnan r
2 May 2020, 09:48 PM
അങ്ങയോട് ആരാധന തോന്നുന്നു. . ചരിത്രത്തെ അതിന്റെ ആഴങ്ങളിൽ അവതരിപ്പിക്കുന്ന അങ്ങയിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു. കാലത്തിന്റെ ആവശ്യമാണ് താങ്കളെപ്പോലുള്ള വ്യക്തിത്വങ്ങൾ.
Rasheed Arakkal
2 May 2020, 06:45 PM
ഒരു കോരിത്തരിപ്പോടെയാണ് ലക്ഷ്മിഭായിയുടെ താക്കോൽകൂട്ടാതെ പറ്റി കേട്ടത്, വളരെ നിർണായകമായ വിവരങ്ങളാണ് സജി പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചത്, truecopy പറയുന്നതിനുമപ്പുറത്തേക്ക് readers are thinkers മാത്രമല്ല വായനക്കാരൻ നല്ലൊരു കഥപറച്ചിലുകാരനും കൂടിയാണ് അഭിനന്ദനങ്ങൾ 💐💐💐💐
അഫീഫ് സുഫിയാൻ
16 Sep 2020, 07:28 AM
ഗോറിങ് ഷാ