ഭിന്നശേഷിക്കാരിയായ സഹപാഠിയുടെ
അവകാശ സംരക്ഷണത്തിന്
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ സമരത്തില്‍
ഭിന്നശേഷിക്കാരിയായ സഹപാഠിയുടെ അവകാശ സംരക്ഷണത്തിന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ സമരത്തില്‍
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ, ഭിന്നശേഷിക്കാരിയായ എഡിറ്റിംഗ് വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങിയതുമായി ബന്ധപ്പെട്ട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡൻറ്സ് അസോസിയേഷൻ അക്കാദമിക് പ്രോജക്ടുകള്‍ നിര്‍ത്തിവെച്ച് സമരത്തിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്രത്തോളം ഭിന്നശേഷി സൗഹൃദമാണ് എന്ന ചോദ്യത്തിലേക്ക് നയിക്കുകയാണ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ രചൈത്രി എന്ന വിദ്യാർഥിനിക്കുണ്ടായ അനുഭവം.
16 Mar 2023, 05:06 PM
ഏതു കോഴ്‌സും പഠിക്കാനുള്ള അവകാശം മറ്റു വിദ്യാര്‍ഥികളെപോലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുമുണ്ട്. അതിനായി, അവര്‍ക്ക് പ്രാഥമികമായി വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഉണ്ടാകുകയും വേണം. എന്നാല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്രത്തോളം ഭിന്നശേഷി സൗഹൃദമാണ് എന്ന ചോദ്യത്തിലേക്ക് നയിക്കുകയാണ്, പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു വിദ്യാർഥിനിക്കുണ്ടായ അനുഭവം.
2020 ബാച്ചിലെ ഭിന്നശേഷിക്കാരിയായ രചൈത്രി ഗുപ്ത എന്ന എഡിറ്റിംഗ് വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങിയതുമായി ബന്ധപ്പെട്ട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡൻറ്സ് അസോസിയേഷൻ അക്കാദമിക് പ്രോജക്ടുകള്‍ നിര്‍ത്തിവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷനെതിരെ സമരത്തിലാണ്.
അവധി എടുത്തതിനെ തുടര്‍ന്ന് മതിയായ ക്രെഡിറ്റില്ലെന്ന കാരണം പറഞ്ഞാണ് രചൈത്രി ഗുപ്തയെ അധികൃതര്‍ കോഴ്‌സ് തുടരാന്‍ അനുവദിക്കാത്തത്. ഇന്‍സ്റ്റിറ്റ്യൂട്ടിൽ, വീൽച്ചെയറുപയോഗിക്കുന്ന ആദ്യ വിദ്യാര്‍ഥി കൂടിയായ രചൈത്രി ഗുപ്തയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മതിയായ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിരുന്നില്ല. ഇതേതുടർന്ന് അവർക്ക് പലപ്പോഴും ക്ലാസ് അറ്റന്‍ഡ് ചെയ്യാനായില്ല. ഡിപ്പാര്‍ട്ട്‌മെന്റിലേക്കും ക്ലാസ് മുറികളിലേക്കും പ്രവേശിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള അടിസ്ഥാന സൗകര്യത്തിന്റെ പരിമിതി പരിഹരിക്കുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷന്‍ പരാജയപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു. ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷന്റെ അറിവോടെ രചൈത്രി മെഡിക്കല്‍ ലീവ് എടുത്തിരുന്നു. ഇതേതുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ നഷ്ടമായി. ലീവ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്നും മതിയായ അറ്റന്‍ഡന്‍സ് ഇല്ലെന്നുപറഞ്ഞ് നടപടി നേരിടേണ്ടിവന്നത്. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി ഏകോപിച്ചുള്ള പ്രോജക്ടുകളുടെ ഭാഗമാകാനും രചൈത്രിയെ അനുവദിക്കുന്നില്ല.

തനിക്ക് നഷ്ടമായ സെമസ്റ്റര്‍ മുതല്‍ പഠനം തുടരണമെന്നാണ് രചൈത്രിയുടെ ആവശ്യം. എന്നാല്‍ ആറുമാസം കഴിഞ്ഞ് വരുന്ന പുതിയ ബാച്ചിനോടൊപ്പം വീണ്ടും ഫീസടച്ച് കോഴ്‌സ് ആദ്യം മുതല്‍ ആരംഭിക്കാനാണ് അഡ്മിനിസ്ട്രേഷന്‍ നിര്‍ദ്ദേശിച്ചത്. എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഒഴിയാനും ക്യാമ്പസ് വിടാനും അതോടൊപ്പം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥിനിയുടെ സാമ്പത്തിക സ്ഥിതിയും ആരോഗ്യാവസ്ഥയും പരിഗണിക്കാതെയുള്ള നടപടിയാണിതെന്നാണ് സ്റ്റുഡൻറ്സ് അസോസിയേഷന്‍ ആരോപിക്കുന്നത്. എഫ്.ടി.ഐ.ഐ സ്റ്റുഡൻറ് കമ്മ്യൂണിറ്റി അഡ്മിനിസ്ട്രേഷന്റെ വിവേചനത്തിൽ പ്രതിഷേധിക്കുകയും അക്കാദമിക് പ്രോജക്ടുകള്‍ നിര്‍ത്തിവെച്ച് സമരം തുടരുകയുമാണിപ്പോള്‍. വിദ്യാര്‍ഥിനിക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് എഫ്.ടി.ഐ.ഐയിലെ മൂന്നാം വര്‍ഷ എഡിറ്റിംഗ് വിദ്യാര്‍ഥി അരവിന്ദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

""തീര്‍ത്തും വിവേചനപരമായ നടപടിയാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ രചൈത്രിക്ക് പലപ്പോഴും ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതെ അവധിയെടുക്കേണ്ടി വന്നിട്ടുണ്ട്. 2020 ബാച്ച് വിദ്യാര്‍ഥിനിയായ അവര്‍ക്ക് 2021 ലെ ബാച്ചിനോടൊപ്പവും കോഴ്‌സ് തുടരാന്‍ കഴിയാത്ത സാഹചര്യമാണ്. ആറു മാസം കഴിഞ്ഞ് പുതിയ ബാച്ചിന്റെ കൂടെ വീണ്ടും ഫീ അടച്ച് തുടരേണ്ടിവരുമ്പോള്‍ അത്രയും സമയവും പണവുമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്. എഫ്.ടി.ഐ.ഐ. അധികൃതരുടെ ഭാഗത്തുനിന്ന്നീതിപൂർവമായ നടപടിയുണ്ടാകുന്നതുവരെ സമരം ചെയ്യാനാണ് തീരുമാനം'' , അരവിന്ദ് പറഞ്ഞു.
പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും മൊത്തം സീറ്റുകളില്‍ 5% മാണ് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്. എന്നാല്‍ വീല്‍ച്ചെയര്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥിക്ക് അവശ്യം വേണ്ട റാമ്പുകള്‍ പോലുള്ള അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ അവർക്ക് ക്ലാസിലെത്താനാകാത്തതും അറ്റന്‍ഡന്‍സ് കുറയുന്നതുമായ സാഹചര്യം അനുഭാവപൂർവമാണ് പരിഹരിക്കേണ്ടത്. അതിനുപകരം പ്രതികാര നടപടിയുടെ തലത്തിലേക്കാണ് അധികൃതർ ഈ വിഷയത്തെ കൊണ്ടെത്തിച്ചിട്ടുള്ളത്.
ഇത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാത്രം അവസ്ഥയല്ല. ഇന്ത്യയിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി വിദ്യാര്‍ഥികളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വികസിച്ചിട്ടില്ല. പരിമിതി മറികടന്ന് പഠിക്കാനെത്തുന്ന ഇവർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നത് ഇത്തരം അനുഭവങ്ങള്‍ തന്നെയാണ്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം പലപ്പോഴും പ്രൈമറി തലത്തിനപ്പുറത്തേക്ക് പഠനം തുടരാന്‍ കഴിയാത്ത നിരവധി ഭിന്നശേഷി വിദ്യാര്‍ഥികളാണ് രാജ്യത്തുള്ളത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, അവരെക്കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം ഏതൊരു രാജ്യത്തേയും വിദ്യാഭ്യാസ നയം. അതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്‍ഫ്രാസ്‌ട്രെച്ചര്‍ ഭിന്നശേഷി സൗഹൃദമാക്കേണ്ടത് അനിവാര്യമാണ്.
സല്‍വ ഷെറിന്‍
Mar 13, 2023
2 Minutes Read
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch
സല്‍വ ഷെറിന്‍
Feb 24, 2023
3 Minutes Read
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
സല്‍വ ഷെറിന്‍
Dec 29, 2022
3 Minutes Read
സല്‍വ ഷെറിന്‍
Nov 18, 2022
25 Minutes Watch