35 വർഷമായി സംരംഭക രംഗത്തുള്ള മലയാളി, സാം സന്തോഷിന്റെ പുതിയ പുസ്തകമാണ് Sam's Twelve commandments: For the Indian Entrepreneur. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന ഇന്ത്യൻ സംരംഭകർക്ക് ഒരു കൈപ്പുസ്തകമായി കൊണ്ടുനടക്കാവുന്നത്രയും അനുഭവവും പ്രായോഗികതയും ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിലുണ്ട്. 2022 ലെ വേൾഡ് ഹെൽത്ത് കെയർ ടെക്‌നോളജി റിപ്പോർട്ട് പ്രകാരം 36 -ാം സ്ഥാനത്താണ് സാം സന്തോഷ് സ്ഥാപകനായ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന MedGenome. സംരംഭക ജീവിതത്തിന്റെ ആദ്യ 20 വർഷം ഐ.ടി രംഗത്ത് പ്രവർത്തിച്ച, മെക്കാനിക്കൽ എഞ്ചിനീയർ കൂടിയായ സാം, ജീനോമിക്സിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജീനോം മാൻ ഓഫ് ഇന്ത്യ എന്ന വിളിപ്പേരുള്ള സാം സന്തോഷ് ഇന്ത്യൻ സാധ്യതകളെ ഉൾക്കൊണ്ടു കൊണ്ട് ഗവേഷണ രംഗത്തും സംരംഭക രംഗത്തും ദീർഘവീക്ഷണത്തോടെയും ക്രിയാത്മകമായും ജൈവികമായും ഇടപെട്ടുകൊണ്ടിരിക്കുന്നു.
23 Feb 2023, 12:18 PM
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
അഡ്വ. പി.എം. ആതിര
Mar 09, 2023
33 Minutes Watch