കോവിഡ് കാലത്ത്
സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ഇങ്ങനെയാണ് ജീവിച്ചത്
കോവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെയാണ് ജീവിച്ചത്
31 May 2021, 12:51 PM
രണ്ടാം വര്‍ഷവും ഡിജിറ്റല്‍ പഠനത്തിന് തുടക്കമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കുട്ടികള്‍ എങ്ങനെയാണ് പഠിച്ചത് എന്നും ജീവിച്ചത് എന്നും പരിശോധിക്കുന്ന പഠന റിപ്പോര്‍ട്ടിന്റെ സംഗ്രഹം ട്രൂകോപ്പി വെബ്‌സീനിന്റെ പാക്കറ്റ് 27 ല്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്ര ലഭ്യമാണ് എന്നും വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ എത്ര പങ്കെടുക്കുന്നുണ്ട് എന്നും പഠനത്തില്‍ പറയുന്നുണ്ട്. ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 27 ലാണ് ടി.വി. വിനീഷ്, മായ മേനോന്‍, ഷിജു ജോസഫ് ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്.
ജനറല്‍ വിഭാഗത്തിലെ 51 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ 49 ശതമാനവും വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞപ്പോള്‍ പട്ടികജാതി വിഭാഗത്തിലെ 36% പേര്‍ക്ക് മാത്രമേ 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളുടെ വിക്ടേഴ്സ് ചാനല്‍ ക്ലാസ്, ഫോളോ അപ് ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്, ഇന്റര്‍നെറ്റ് റീചാര്‍ജ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട്, രക്ഷകര്‍ത്താവ് പകല്‍ വീട്ടിലില്ലാത്തതു മൂലം സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകാത്തത്, നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ മുതലായവയായിരുന്നു പങ്കാളിത്തം കുറയാന്‍ കാരണമായത്. 96.7% വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസില്‍ സ്വന്തം വീട്ടിലിരുന്ന് പങ്കെടുക്കാന്‍ സാധിച്ചപ്പോള്‍ ബന്ധുവീടുകളെ ആശ്രയിച്ചവര്‍ രണ്ടു ശതമാനത്തോളവും പഠനകേന്ദ്രങ്ങളെ ആശ്രയിച്ചവര്‍ ഒരു ശതമാനത്തില്‍ താഴെയുമാണ്.

തീരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യത താരതമ്യേന കുറവാണ്. തീരപ്രദേശത്തെ ടി.വി ലഭ്യത 86.3 ശതമാനവും സ്മാര്‍ട്ട് ഫോണ്‍ ലഭ്യത 80.4 ശതമാനവുമാണ്. ഹൈറേഞ്ചിലെ ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത് പ്രധാനമായും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കിന്റെ അപര്യാപ്തതയാണ്. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ ഏറെപ്പേര്‍ പഠിക്കുന്ന ഒരു വിദ്യാലയത്തില്‍ മാതാപിതാക്കള്‍ പണികഴിഞ്ഞെത്തുന്ന സമയം നോക്കിയാണ് അധ്യാപകര്‍ ഫോളോ അപ് ക്ലാസ് നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ ലഭ്യമാകുന്നത് ആ സമയത്താണ്. മലഞ്ചെരിവുകളിലും മറ്റും ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവായതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ രാത്രി ഏഴിനും മറ്റും വീട്ടില്‍ നിന്നുമകലെ ഉയരമുള്ള സ്ഥലങ്ങളില്‍ പോയിരുന്നും മരക്കൊമ്പുകളില്‍ കയറിയിരുന്നുമാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്.
ഡിജിറ്റല്‍ ക്ലാസുകള്‍ തുടരുന്നതിനെപ്പറ്റിയുള്ള വിദ്യാര്‍ത്ഥികളുടെ അഭിപ്രായം, കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം ട്രൂകോപ്പി വെബ്‌സിന്‍ പാക്കറ്റില്‍ 27 ല്‍ വായിക്കാം.

Truecopy Webzine
May 17, 2022
8 minutes read
Truecopy Webzine
May 10, 2022
4 minutes read
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read