മുന്‍ പ്രസിഡന്റിനെയല്ല,
ആ ദളിത് മുസ്‌ലിം അധ്യാപകരെയാണ്
ഇന്ന് ഓര്‍ക്കേണ്ടത്
മുന്‍ പ്രസിഡന്റിനെയല്ല, ആ ദളിത് മുസ്‌ലിം അധ്യാപകരെയാണ് ഇന്ന് ഓര്‍ക്കേണ്ടത്
5 Sep 2020, 11:59 AM
മുന്‍ പ്രസിഡണ്ടിന്റെ ജന്മദിനമല്ല രാജ്യത്തെ ദളിത്- ന്യൂനപക്ഷങ്ങളുടെ അധ്യാപകദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് രാജ്യം അധ്യാപകദിനമായി ആചരിക്കുന്നത്. എന്നാല്‍ രാജ്യത്തെ വിവിധ ദളിത് - ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ അവരുടെ രാഷ്ട്രീയ ഉണര്‍വിന്റെ ഭാഗമായി ഈ ദിനാചരണത്തെ തിരസ്കരിക്കുകയും അധ്യാപക സ്മരണകളിലേക്ക് മറ്റ് രണ്ട് പേരുകളെ കൊണ്ടുവരികയുമാണ്. സാവിത്രി ബായ് ഫൂലേ, ഫാത്തിമ ഷെയ്ക്ക് എന്നീ പേരുകളാണത്. ജാതീയതയ്ക്കും വിവേചനങ്ങള്‍ക്കുമെതിരായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രണ്ട് സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളുടെയും, ദളിത്- മുസ്ലിം ഐക്യ സമരങ്ങളുടെയും ചരിത്രം ഈ പേരുകളിലും അവരുടെ ജീവിതത്തിലുമുണ്ട്.
സാമൂഹികമായി അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്ന മഹാരാഷ്ട്രയിലെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസമെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 1850 ല്‍ സാവിത്രിബായിയുടെ മുന്‍കൈയില്‍ പൂനെയില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുന്നത്. ഇക്കാരണത്താല്‍ മേല്‍ജാതിക്കാരായ ഗ്രാമീണരില്‍ നിന്ന് കൊടിയ പീഡനങ്ങള്‍ അവര്‍ നേരിടേണ്ടി വന്നു. ‘തങ്ങളുടെ അടിമവേലകള്‍ ചെയ്യേണ്ട ദളിതര്‍' സ്‌കൂളില്‍ പോകുന്നതും പഠിക്കുന്നതുമൊന്നും മേല്‍ജാതിക്കാര്‍ക്ക് സഹിക്കാനായില്ല. ഒന്നുകില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക, അല്ലെങ്കില്‍ സ്ഥലം വിട്ടുപോവുക എന്ന താക്കീതാണ് പ്രദേശത്തെ മേല്‍ജാതിക്കാര്‍ സാവിത്രി ബായിക്ക് നല്‍കിയത്. സ്വന്തം ജാതിയില്‍പെട്ട ആളുകള്‍ പോലും മേല്‍ജാതിക്കാരുടെ ഭീഷണി ഭയന്ന് സാവിത്രി ബായിയെ അകറ്റി നിര്‍ത്തി. അക്രമങ്ങള്‍ തുടര്‍ന്നു. വൈകാതെ അവര്‍ക്ക് വീടും നാടും വിടേണ്ടി വന്നു.
തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള ശ്രമവുമായി സാവിത്രി ബായി ഏറെ അലഞ്ഞു. ഒടുവില്‍ പൂനെയിലെ ‘ഗഞ്ച് പേത്ത്' എന്ന സ്ഥലത്തുവെച്ച് അവര്‍ ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം സ്ത്രീയെ കണ്ടുമുട്ടി. ഫാത്തിമ ഷെയ്ഖും സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖും അവരുടെ സ്ഥലത്ത് സ്‌കൂള്‍ നടത്തുന്നതിനുള്ള സൗകര്യമൊരുക്കി എന്നു മാത്രമല്ല, ഫാത്തിമ ഷെയ്ഖ് സാവിത്രിബായിയോടൊപ്പം കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തു.
അങ്ങനെ, ഇന്ത്യയിലെ ആദ്യ മുസ്ലിം അദ്ധ്യാപികയായി ഫാത്തിമ ഷെയ്ഖ് മാറി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷേ അവിടെയും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല. ഉന്നത വിഭാഗങ്ങളില്‍ നിന്നും നിരന്തരമായ ആക്രമണങ്ങള്‍ അവരേറ്റുവാങ്ങേണ്ടി വന്നു. കല്ലു കൊണ്ടും ചാണകം കൊണ്ടും അവരെ ആളുകള്‍ എറിഞ്ഞു. സാവിത്രിബായിക്ക് നേരെ വധശ്രമം പോലുമുണ്ടായി. പക്ഷേ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവര്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇരുവര്‍ക്കും ശക്തമായ പിന്തുണയുമായി സാവിത്രിബായുടെ ഭര്‍ത്താവ് ജോതിറാവു ഫൂലേയും ഫാത്തിമ ഷെയ്ഖിന്റെ സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖും അവരോടൊപ്പം ഉണ്ടായിരുന്നു.
സവര്‍ണഹിന്ദുക്കളാണ് സാവിത്രിബായിയെ ആക്രമിച്ചിരുന്നതെങ്കില്‍, ഒരേ സമയം ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും ഉന്നതവിഭാഗങ്ങളില്‍ നിന്നുള്ള ആക്രമണം ഫാത്തിമ ഷെയ്ഖ് നേരിടേണ്ടി വന്നു. ആക്രമണം ഭയന്ന് പലരും കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ തയ്യാറാകാതിരുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഇരുവരും നിരന്തരം വീടുകള്‍ കയറിയിറങ്ങി രക്ഷിതാക്കളെ കണ്ടു സംസാരിച്ചു. കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതകള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പ്രത്യേകിച്ചും മുസ്ലിം പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയക്കുന്നതിനായി അവര്‍ക്ക് ഓരോ വീടുകളിലും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നു.
ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ശക്തമായ അടിത്തറയും ആധിപത്യവുമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ, ന്യൂനപക്ഷങ്ങളായ ദളിത്- മുസ്ലിം വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശക്തമായ പങ്കു വഹിച്ച രണ്ടു ധീരവനിതകളാണ് സാവിത്രിയും ഫാത്തിമയും. അംബേദ്കറിന്റെയടക്കം മുന്‍കൈയില്‍ മഹാരാഷ്ട്രയില്‍ പിന്നീടുയര്‍ന്നുവന്ന ദളിത് മുന്നേറ്റങ്ങള്‍ സാവിത്രിബായിയെയും അവരുടെ ജീവിതത്തെയും ഉയര്‍ത്തിപ്പിടിച്ചെങ്കിലും ഫാത്തിമ ഷെയ്ഖ് പതിയെ ചരിത്രത്തില്‍ നിന്ന്മാഞ്ഞുപോവുകയാണുണ്ടായത്. സാവിത്രിയും ഫാത്തിമയും തമ്മിലുണ്ടായിരുന്ന ഗാഢമായ സൗഹൃദത്തിന്റെ ആഴം, സാവിത്രിബായ് ഭര്‍ത്താവ് ജ്യോതിറാവുവിന് എഴുതിയ കത്തുകളില്‍ കാണാം.
സംഘപരിവാര്‍ ഭരണ കാലത്തെ ‘Unity of opressed' എന്ന രാഷ്ട്രീയ മുദ്രാവാക്യമുയരുന്നതിനും എത്രയോ കാലങ്ങള്‍ക്ക് മുന്നേ ഫ്യൂഡല്‍-കൊളോണിയല്‍ ഇന്ത്യയിലെ ബ്രാഹ്മണ്യാധികാര മണ്ഡലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും മുസ്ലിംകളുടെയുമെല്ലാം ഒരുമിച്ചു നിന്നുള്ള ചെറുത്തുനില്‍പ്പുകളുടെ നിരവധി ഉദാഹരണങ്ങള്‍ വേറെയും കാണാം.
പൗരത്വഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ ബാഗിലെ ഉമ്മമാര്‍ അനിശ്ചിതകാല രാപ്പകൽ സമരവുമായി രംഗത്ത് വന്നപ്പോള്‍, ആ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാൻ അവര്‍ സമരപ്പന്തലിനോട് ചേര്‍ന്ന് ഒരു ലൈബ്രറി കൂടി സ്ഥാപിച്ചിരുന്നു. ആ ലൈബ്രറിയ്ക്ക് അന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ നല്‍കിയ പേര് ‘ഫാത്തിമ ഷെയ്ക് -സാവിത്രി ബായി ഫൂലെ മെമ്മോറിയല്‍ ലൈബ്രറി' എന്നായിരുന്നു.

മദിരാശിയിലെ തെലുങ്ക് ബ്രാഹ്മണരായ സമ്പന്ന കുടുംബത്തില്‍ ജനിച്ച്, സാമൂഹികമായ ഒട്ടേറെ പ്രവിലേജുകളിലൂടെ വളര്‍ന്ന് പിന്നീട് രാഷ്ട്രപതി വരെ ആയി മാറിയ സര്‍വേപള്ളി രാധാകൃഷ്ണനിലെ അധ്യാപകനേക്കാള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടത് സാവിത്രി ബായിയിലെയും ഫാത്തിമ ഷെയ്ഖിലെയും അധ്യാപികമാരാണ്.
സുവര്‍ണ്ണ
5 Sep 2020, 09:18 PM
മഹാത്മ ഫൂലെയും സാവിത്രി ബായി ഫൂലെയും മാലി (ഒ.ബി.സി.) വിഭാഗത്തില്‍പെട്ടവരാണ്. സവര്‍ണ്ണ മേധാവിത്വത്തിനെതിരെ ശക്തമായ ദലിത്, കീഴാള, ബഹുജന രാഷ്ട്രീയ സാമൂഹിക ഐക്യം കെട്ടിപ്പടുത്ത സത്യശോധക് മൂവ്മെന്‍റ് ഇവരുടെ നേത്രുത്വത്തിലാണ് സംഘടിപ്പിക്കപ്പേടുന്നത്. അംബേദ്കറെ പോലൊരു മഹാനെ രാഷ്ട്രീയമായി സ്രുഷ്ടിക്കുന്നത് ഈ സാമൂഹികമുന്നേറ്റമാണ്. ഇതിനോടുള്ള ബ്രാഹ്മണഭീതിയില്‍ നിന്നാണ് 1925ല്‍ ആര്‍. എസ്. എസിന്‍റെ രൂപീകരിണത്തില്‍ വരെ ചെന്നെത്തുന്നത്. ഫൂലെ മുന്നോട്ടു വെച്ച ബഹുജന്‍ എന്ന ഈ രാഷ്ട്രീയ ഏകകത്തെ തകര്‍ത്ത് അതിന്‍റെ സ്ഥാനത്ത് ബ്രാഹ്മണാധിപത്യമുള്ള ഹൈന്ദവരാഷ്ട്രീയം സ്ഥാപിക്കുന്നതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടത്തിന്‍റെ ചരിത്രമാണ് ഒരു പക്ഷെ ഇന്ത്യയുടെ ചരിത്രം തന്നെ.
മലിക് നാലകത്ത്
5 Sep 2020, 08:25 PM
ദളിത്, മുസ്ലിം പേ)രത്തതിന് പെണ്ണുo. ചരിത്രത്തിൽ അടയാളപ്പെടാനെന്നല്ല, ജീവിക്കാൻ പോലും അടയാളപ്പെടാൻ അർഹതയില്ലാത്തവർ.. പോരാട്ടങ്ങളുടെ ഓർമകൾ തന്നെ മായ്ച്ചുകളയുന്നവരാണ് ഭരണകൂടങ്ങൾ. ഫ്യൂഡൽ കൊളോണിയൽ സഖ്യത്തിൽ നിന്ന് ഫ്യൂഡൽ വരേണ്യ സഖ്യം ഏറ്റെടുത്ത രാജ്യാധികാരം ഇന്ന് കോർപറേറ്റ് മിലിറ്റൻഡ് വരേണ്യ കൂട്ടുകെട്ടിലൂടെ തുടരുന്നു. ഒരു രാജ്യത്തിെന്റെ ചരിത്രവും വർത്തമാനവും ഭാവിയും വിധിവശാൽ ഇരുണ്ടു പോയതല്ല, വെളിച്ചെമെല്ലാം കെടുത്തിക്കളഞ്ഞതാണ്
jyothish kumar
5 Sep 2020, 06:39 PM
GOOD OBSERVATION
Deepak Raj S
5 Sep 2020, 02:29 PM
അവസരോചിതമായി ഈ ലേഖനം. Respect for Savithribai Phule & Fatima Sheikh.
Progressive Medicos and Scientists Forum
Dec 01, 2020
5 Minutes Read
Truecopy Webzine
Dec 01, 2020
1 Minutes Read
വി. മുസഫര്‍ അഹമ്മദ്
Oct 08, 2020
7 Minutes Read
കുഞ്ഞുണ്ണി സജീവ്
Aug 08, 2020
6 Minutes Read
ഡോ. മീന ടി. പിള്ള
Jun 29, 2020
5 Minutes Read
വിശാഖ് ശങ്കര്‍
Apr 15, 2020
8 Minutes Read
Seshan
8 Sep 2020, 11:18 AM
Correct observation,worth reading.