മനുഷ്യസ്‌നേഹം തന്നെയാണ് ദൈവസ്‌നേഹം എന്ന
തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ വയലാര്‍
വീണ്ടും ഓര്‍ക്കപ്പെടേണ്ടതുണ്ട്
മനുഷ്യസ്‌നേഹം തന്നെയാണ് ദൈവസ്‌നേഹം എന്ന തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ വയലാര്‍ വീണ്ടും ഓര്‍ക്കപ്പെടേണ്ടതുണ്ട്
വയലാര്‍ വീണ്ടും ഓര്‍ക്കപ്പെടേണ്ടതുണ്ട്. സ്ത്രീശരീരവര്‍ണനകള്‍ നിറഞ്ഞ സിനിമാഗാനങ്ങളുടെ പേരിലല്ല, 'ഈശ്വരന്‍ ഹിന്ദുവല്ല ക്രിസ്ത്യാനിയല്ല മുസ്ലീമല്ല' എന്ന പ്രഖ്യാപനത്തിന്റെ പേരില്‍. 'മനുഷ്യനെ സൃഷ്ടിച്ചതീശ്വരനാണെങ്കില്‍ ഈശ്വരനോടൊരു ചോദ്യം, കണ്ണീര്‍ക്കടലിലെ കളിമണ്‍ വീടുകള്‍ ഞങ്ങള്‍ക്കെന്തിനു തന്നു?' എന്ന ചോദ്യംചെയ്യലിന്റെ പേരില്‍. 'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' എന്നു തിരിച്ചറിഞ്ഞ മനുഷ്യത്വത്തിന്റെ പേരില്‍.
27 Oct 2022, 04:53 PM
മലയാളത്തിന്റെ വയലാര്‍ വിടപറഞ്ഞിട്ട് 47 വര്‍ഷങ്ങള്‍.
"മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെക്കുന്ന' കാലത്ത് വയലാറിന്റെ പ്രസക്തി ഏറിവരികയാണ്. മനുഷ്യസ്‌നേഹം തന്നെയാണ് ദൈവസ്‌നേഹം എന്ന തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ നിശ്ചയമായും വയലാര്‍ വീണ്ടും ഓര്‍ക്കപ്പെടേണ്ടതുണ്ട്. സ്ത്രീശരീരവര്‍ണനകള്‍ നിറഞ്ഞ സിനിമാഗാനങ്ങളുടെ പേരിലല്ല, "ഈശ്വരന്‍ ഹിന്ദുവല്ല ക്രിസ്ത്യാനിയല്ല മുസ്ലീമല്ല' എന്ന പ്രഖ്യാപനത്തിന്റെ പേരില്‍. "മനുഷ്യനെ സൃഷ്ടിച്ചതീശ്വരനാണെങ്കില്‍ ഈശ്വരനോടൊരു ചോദ്യം, കണ്ണീര്‍ക്കടലിലെ കളിമണ്‍ വീടുകള്‍ ഞങ്ങള്‍ക്കെന്തിനു തന്നു?' എന്ന ചോദ്യംചെയ്യലിന്റെ പേരില്‍. "സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' എന്നു തിരിച്ചറിഞ്ഞ "പച്ചമണ്ണിന്‍ മനുഷ്യത്വത്തിന്റെ' പേരില്‍.
"ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ' എന്ന് ചെറുപ്പത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പാടിത്തുടങ്ങിയ വരികള്‍ വയലാര്‍ എഴുതിയതാണെന്ന് അന്നൊന്നും അറിഞ്ഞിരുന്നില്ല. "പിറന്ന മണ്ണും പൊന്നും മനസ്സും പങ്കുവെക്കണപോലെ മധുരമാനസബന്ധങ്ങള്‍ മുറിച്ചു മാറ്റരുതേ' എന്നു തേങ്ങുന്ന കവിയോടാണ് എനിക്ക് ഏറെ ഇഷ്ടം. "മണിപ്പൊന്‍വീണ വിറ്റ് കരവാള്‍ വാങ്ങിയ' കവിതയോട് ഇത്തിരി കൂടുതല്‍ ഇഷ്ടം.
ഗാനങ്ങളിലേക്ക് വന്നപ്പോള്‍ ചക്രവര്‍ത്തിനിയും തമ്പുരാട്ടിയും കുറേ സവര്‍ണബിംബങ്ങളും വിപ്ലവകാരിയെ പാട്ടിലാക്കുന്നതും കണ്ടു. എങ്കിലും സിനിമയുടെ കഥക്ക് അനുരൂപമായ രചനകളായിരുന്നു അവയെല്ലാമെന്ന് സമ്മതിക്കാം. സിനിമകള്‍ ഒട്ടുമുക്കാലും വരേണ്യസമൂഹത്തിന്റെ പ്രതിഫലനമായിരുന്നല്ലോ. മലയാളി ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ആ ഗാനങ്ങളാണെന്ന് ഓര്‍ക്കുമ്പോഴാണ് സാഹിത്യത്തിലേയും സമൂഹത്തിലേയും സാമാന്യസവര്‍ണബോധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ അറിയാതെയെങ്കിലും ചില സിനിമാഗാനങ്ങളും നിമിത്തമായില്ലേ എന്ന് ശങ്കിച്ചുപോകുന്നത്. ദേശീയബോധവും സമത്വബോധവും ഉണര്‍ത്താന്‍ ഏറ്റവും നല്ല മാധ്യമമാണ് സിനിമയും ഗാനങ്ങളും എന്നതില്‍ സംശയമില്ല.
സിനിമയുടെ പശ്ചാത്തലവും ഭൂമികയും എത്രമേല്‍ ഉള്‍ച്ചേരുന്നുണ്ട് വയലാര്‍ ഗാനങ്ങളില്‍ എന്നതിനു തെളിവായി അത്ഭുതപ്പെടുത്തുന്നു "നെല്ലി'ലെ പാട്ടുകള്‍. തേക്കുപാട്ടും കാടിന്റെ ശബ്ദവും നദിയുടെ സംഗീതവും കടലിന്റെ ഇരമ്പവും കേള്‍ക്കാതായി. പ്രകൃതിയും നഷ്ടമാവുകയാണല്ലോ നമുക്ക്. ആകയാല്‍ പ്രകൃതിയുടെ താളം കേള്‍ക്കാന്‍ സുവര്‍ണഗാനങ്ങളിലേക്ക് തന്നെ തിരികേ നടക്കാതെ വയ്യ. അക്കാലത്തെ സിനിമാഗാനങ്ങളും നാടകഗാനങ്ങളും വിപ്ലവഗാനങ്ങളും തലമുറകള്‍ കൈമാറി അനശ്വരമായി നിലനില്‍ക്കുമെന്ന് നിശ്ചയം.
പി. ഭാസ്‌കരനില്‍ നിന്ന് ഏറെ വ്യത്യസ്തനായി മാംസനിബദ്ധ അനുരാഗമാണ് വയലാര്‍ഗാനങ്ങളുടെ രസതന്ത്രം എന്നു പറയാതെ വയ്യ. "പമ്പാനദിയുടെ കരയില്‍ ചന്ദന ശിലയില്‍' സുന്ദരിയെ കൊത്തിവെക്കുന്ന പ്രേമശില്‍പി. "മനസ്സുകൊണ്ട് കെട്ടിപ്പിടിക്കാന്‍' വെമ്പുന്ന അനുരാഗ നായകന്‍. അതെല്ലാമായിരുന്നല്ലോ വയലാര്‍.
ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി കവി കൊതിക്കുന്നു, നമ്മളും. കൊതിച്ചു പോകുന്നു, ഒരിക്കല്‍ കൂടി പിറന്നെങ്കില്‍ വയലാര്‍, ജാതിമതക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ലോകത്തില്‍ സര്‍ഗസംഗീതമാകാന്‍.
ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read