truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 June 2022

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 June 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
K K

Obituary

കെ.കെ,
ഈ നിമിഷങ്ങൾക്ക്​
മരണമില്ല

കെ.കെ, ഈ നിമിഷങ്ങൾക്ക്​ മരണമില്ല

ചൊവ്വാഴ്ചത്തെ പരിപാടിയില്‍ പാടിത്തീര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് കെ കെ കുഴഞ്ഞുവീണുമരിച്ചത്. ഒരു പാട്ടുകാരന്  ഈ ലോകം വിട്ടുപോകാന്‍ ഇതിലും നല്ല വഴി വേറെ എന്തുണ്ട്?  

1 Jun 2022, 01:23 PM

ഷാജി ചെന്നൈ

കെ. കെ എന്ന പാട്ടുകാരനെ, കുന്നത്ത് കൃഷ്ണകുമാര്‍ എന്ന മനുഷ്യനെ രണ്ടുമൂന്നു തവണ നേരില്‍ കണ്ടിട്ടുണ്ട്. കൈകൊടുത്ത് സംസാരിച്ചിട്ടുണ്ട്. മറ്റു പാട്ടുകാരില്‍നിന്ന് മാറ്റവും പൗരുഷവുമുള്ള അദ്ദേഹത്തിന്റെ ശബ്ദത്തേയും ആലാപന രീതിയേയും പറ്റി അദ്ദേഹത്തോട് തന്നെ നേരിട്ട് പറഞ്ഞ് സന്തോഷിച്ചിട്ടുണ്ട്.   

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ഇരുപതാം വയസ്സില്‍ പൊതുവേദികളില്‍ പാടിത്തുടങ്ങിയ ഉടനെ പേരെടുത്ത പാട്ടുകാരനാണ് കെ. കെ. സ്റ്റുഡിയോകളില്‍ പാടാന്‍ തുടങ്ങിയപ്പോള്‍, അത് സിനിമാപ്പാട്ടാണെങ്കിലും സ്വകാര്യ ആല്‍ബത്തിലെ പാട്ടാണെങ്കിലും ആഴമുള്ള ആത്മാര്‍ത്ഥതയോടെയാണ് പാടിയത്. പ്രശസ്തമായ എത്രയോ പാട്ടുകള്‍ ഹിന്ദിയില്‍. തമിഴിലും ഒട്ടേറെ ഹിറ്റുകള്‍. എ.ആര്‍. റഹ്‌മാന്റെ സ്ട്രോബെറി കണ്ണേ, ഹാരിസ് ജയരാജിന്റ ഉയിരിന്‍ ഉയിരേ, വിദ്യാസാഗറിന്റെ പൂവുക്കെല്ലാം ചിറകു മുളൈത്തത് തുടങ്ങിയ മധുര മെലഡികള്‍. കല്ലൂരി സാലൈ (കാതല്‍ ദേശം),  അണ്ടങ്കക്കാക്ക  കൊണ്ടക്കാരി (അന്യന്‍), അപ്പടി പോട് പോട് പോട് (കില്ലി) പോലെയുള്ള പല അടിപൊളിപ്പാട്ടുകള്‍. 

KK
കെ. കെ (കുന്നത്ത് കൃഷ്ണകുമാര്‍) / Photo : @ajinkya_jumde, Twitter

പത്തു ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും മാതൃഭാഷയായ മലയാളത്തില്‍ ആരും ശ്രദ്ധിക്കാത്ത ഒന്നോ രണ്ടോ പാട്ടുകളേ അദ്ദേഹത്തിന് കിട്ടിയുള്ളു. മൂന്നാം തലമുറ മലയാളിയായി ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന് മലയാളം നന്നായി സംസാരിക്കാനറിയില്ലാത്തത് ഇതിന് കാരണമാകാന്‍ തരമില്ല. മലയാളം ഒരക്ഷരം അറിയില്ലാത്ത എത്രയോ പേര്‍ ഇവിടെ നൂറുകണക്കിന് പാട്ടുകള്‍ പാടിയിരിക്കുന്നു!  

ALSO READ

ഇരിപ്പിടം പോലുമില്ലാതെ മാധ്യമ വിദ്യാർഥികൾ, തിരുവനന്തപുരം പ്രസ്​ ക്ലബ്​ ഒരു മാധ്യമ ഇൻസ്​റ്റിറ്റ്യൂട്ടിനെ തകർക്കുന്ന വിധം

യാതൊരു ബഹളങ്ങളുമില്ലാത്ത, ജാടയോ നാട്യങ്ങളോ ഇല്ലാത്ത സൗമ്യനായ മനുഷ്യനായിരുന്നു കെ കെ.  ഉള്ളതുകൊണ്ടും കിട്ടിയതുകൊണ്ടും തൃപ്തി അടയുന്ന മനോഭാവം. വിളിച്ചു കൂവലില്ല. സ്വയം മാര്‍ക്കെറ്റിങ് ഇല്ല. പാടാന്‍ വിളിച്ചാല്‍ ആത്മാര്‍ത്ഥമായി പാടിക്കൊടുക്കും. ആരോഗ്യമുള്ള ശരീരപ്രകൃതിയും രൂപഭാവങ്ങളും. ഒരേ ആണ്ടില്‍ ജനിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും. എന്നെക്കാള്‍ രണ്ടുമാസം ഇളയ ആള്‍. പക്ഷേ എന്നെപ്പോലെ മടിയനായിരുന്നില്ല എന്നുറപ്പ്. ഭക്ഷണപ്രിയനാണെങ്കിലും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നന്നായി ശ്രദ്ധിച്ചിരുന്നു. വ്യായാമം മുടക്കിയില്ല. അങ്ങനെയുള്ള കെ. കെ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തില്‍ മരിച്ചുപോയി എന്ന് എങ്ങനെ വിശ്വസിക്കാനാണ്?

ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും സംഗീത പരിപാടികള്‍ക്ക് ആളെക്കിട്ടാത്ത ഈ കാലത്ത് കെ കെയുടെ പാട്ടു കേള്‍ക്കാന്‍ തിങ്കളാഴ്ച വൈകിട്ടും ചൊവ്വാഴ്ച വൈകിട്ടും കല്‍ക്കത്തയിലെ ആ അരങ്ങില്‍ ആള്‍ക്കൂട്ടം നിറഞ്ഞൊഴുകി. ഗേറ്റ് തകര്‍ത്തും മതില്‍ ചാടിക്കടന്നും പോലും യുവാക്കള്‍ ഇടിച്ച് കയറി. അവര്‍ ആര്‍ത്തുല്ലസിച്ച് ആടിപ്പാടി പാട്ടു കേട്ടു. തൊണ്ണൂറുകളുടെ പ്രേമഗായകന്‍ എന്നറിയപ്പെട്ട കെ കെ ഇക്കാലത്തും എത്രമാത്രം ജനപ്രിയനായിരുന്നു എന്ന് തെളിയിച്ച സംഗീത സന്ധ്യകള്‍.

kk
കൊല്‍ക്കത്തയില്‍ വെച്ച് നടന്ന കെ കെ യുടെ അവസാന സംഗീത പരിപാടിയില്‍ നിന്ന്

ചൊവ്വാഴ്ചത്തെ പരിപാടിയില്‍ പാടിത്തീര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് കെ കെ കുഴഞ്ഞുവീണുമരിച്ചത്. ഒരു പാട്ടുകാരന്  ഈ ലോകം വിട്ടുപോകാന്‍ ഇതിലും നല്ല വഴി വേറെ എന്തുണ്ട്?  
കെ കെയുടെ പ്രശസ്തമായ "പ്യാര്‍ കേ പല്‍' കേള്‍ക്കൂ...
നാളെ നമ്മള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും 
ഈ നിമിഷങ്ങള്‍ക്ക് മരണമില്ല 
പ്രണയത്തിന്റെ ഈ നിമിഷങ്ങള്‍ക്ക് 
വരൂ.. ഇപ്പോള്‍ എന്റെ ഒപ്പം നടക്കൂ
നാളെ വീണ്ടും നാം കണ്ടുമുട്ടിയാല്‍ 
അത് നമ്മുടെ ഭാഗ്യംകൊണ്ട് മാത്രമായിരിക്കും
ഓര്‍ക്കുക...
ഈ നിമിഷങ്ങള്‍ക്ക് മരണമില്ല 
നാളെ നമ്മള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും....

  • Tags
  • #K K Singer
  • #Music
  • #Krishnakumar Kunnath
  • #Shaji Chennai
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Lata Mangeshkar

Political Read

പി.എന്‍.ഗോപീകൃഷ്ണന്‍

ലതാ മങ്കേഷ്‌ക്കര്‍ വി.ഡി.സവര്‍ക്കറില്‍ നിന്ന്​ ​​​​​​​രക്ഷപ്പെട്ടതെങ്ങനെ?

Feb 08, 2022

25 Minutes Read

Vidyadharan

Music

വിദ്യാധരന്‍

കല്‍പ്പാന്തകാലത്തോളം വിദ്യാധരന്‍

Jan 05, 2022

56 Minutes Watch

e2

Interview

വി.ടി. മുരളി

രാഗമറിയുന്നതെന്തിന് പാട്ടറിയാൻ?

Nov 05, 2021

58 Minutes Watch

Shahabaz Aman
Ali Bhai
Poovachal Khader

Music

Think

പൂവച്ചൽ ഖാദറിന്റെ പാട്ടുകള്‍

Jun 22, 2021

2 Minutes Read

poovachal khader

Memoir

രവിമേനോന്‍

പ്രിയപ്പെട്ട പൂവച്ചലിന് യാത്രാമൊഴി

Jun 22, 2021

7 Minutes Read

Resmi Sateesh

Podcasts

രശ്മി സതീഷ് / മനില സി. മോഹന്‍

ഇതെന്റെ തൊഴിലാണ്; പ്രതിഫലം ചോദിക്കുന്നതില്‍ എന്താണ് തെറ്റ്?

Apr 15, 2021

72 Minutes Listening

Next Article

'ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിഷന്‍': സര്‍ക്കുലര്‍ റിസര്‍ച്ച് വിദ്യാര്‍ഥികളുടെ സൗകര്യത്തിനെന്ന് ഡയറക്ടര്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster