ജാനകി ഓർക്കുന്നു; കീനേരി കുഞ്ഞമ്പു എന്ന രക്തസാക്ഷി​യെ, സഹോദരനെ

1946 ഡിസംബർ 20.
ഭക്ഷണത്തിന് കടുത്ത ക്ഷാമം നേരിടുന്ന കാലം. കരിവെള്ളൂരിലെ പട്ടിണിക്കാരായ ജനങ്ങൾക്ക് അവകാശപ്പെട്ട നെല്ല് ചിറക്കൽ രാജയുടെ പത്തായപ്പുരകളിലേക്ക് പൊലീസ് സഹായത്തോടെ കൊണ്ടുപോകാൻ തീരുമാനിച്ചു, അത് തടയാൻ കർഷക സംഘവും കമ്യൂണിസ്റ്റ് പാർട്ടിയും ഇറങ്ങി. തുടർന്ന് സ്വതന്ത്ര്യസമരസേനാനിയായ എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ സഖാക്കൾ അത് തടഞ്ഞു. പടവിളി കേട്ട കീനേരി കുഞ്ഞമ്പു കിഴക്കേ കുതിരിൽ പോത്തുകളെ വിട്ട് കുണിയൻ പുഴക്കരയിലെ സമരാങ്കണത്തിലേക്ക് ആർത്തിരമ്പി വരുന്ന പട്ടിണിക്കാരുടെ മാർച്ചിന്റെ മുന്നണിയിലേക്ക് ഓടിയെത്തി. ലാത്തിച്ചാർജ്ജും ബയണറ്റ് ചാർജ്ജും വെടിവെപ്പും. നെറ്റിയിൽ വെടിയേറ്റ പതിനാറുകാരൻ കീനേരി കുഞ്ഞമ്പു പിടഞ്ഞു വീണു. മലബാറിന്റെ മണ്ണിലെ കർഷകപ്പോരാട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി. വെടിയും ബയണറ്റുകൊണ്ടുള്ള വെട്ടുമേറ്റ് എ.വി.അടക്കമുള്ളവർക്ക് ഗുരുതര പരിക്കേറ്റു. 196 പേർക്കെതിരെ കേസെടുത്തു.

കീനേരി കുഞ്ഞമ്പുവിന്റെ പെങ്ങൾ ജാനകി ആ ദിനം ഓർത്തെടുക്കുന്നു.

Comments