സിതാരയുടെ പലകാലങ്ങൾ

ർടിസ്റ്റുകൾ കാലത്തെക്കുറിച്ച് സംസാരിക്കുന്നത് കലയുടെ ഭാഷകൊണ്ടാണ്. സിതാര കൃഷ്ണകുമാർ എന്ന മ്യൂസിക് ആർടിസ്റ്റ് പാട്ടു കൊണ്ടും വർത്തമാനം കൊണ്ടും ഈ കാലത്തിന്റെ സങ്കീർണതകളെ രേഖപ്പെടുത്തുകയാണിവിടെ. ഈ വർത്തമാനത്തിൽ സിതാര ലോകം മുഴുവൻ കടന്നു പോന്ന കൊറോണക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. കലയിലും മനുഷ്യരിലും സംഭവിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സ്ത്രീകളെക്കുറിച്ചും സംഗീതത്തിന്റെ രാഷ്ട്രീയ ശേഷിയെക്കുറിച്ചും പറയുന്നുണ്ട്. പല കാലത്തെയും പല ശബ്ദങ്ങളെയും കുറിച്ച് പറയുന്നുണ്ട്. സിനിമാ സംഗീതത്തിന്റെയും ടെലിവിഷൻ ഷോകളുടേയും ജനപ്രിയ വഴികളിലും ക്ലാസിക്കൽ സംഗീതത്തിന്റെ കർക്കശ വഴികളിലും ഇതൊന്നുമല്ലാത്ത പാട്ടുകളുടെ ആവിഷ്‌കാരത്തിന്റെയും ആസ്വാദനത്തിന്റെയും വഴികളിലും ആഹ്ലാദത്തോടെ പാടി നടക്കുന്ന സിതാര മലയാളികൾക്ക് ഏറെ പരിചിതയും പ്രിയപ്പെട്ടവളുമാണ്.

Comments