truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
BRAZIL

FIFA World Cup Qatar 2022

ആ അഴകേറിയ കളി...

ആ അഴകേറിയ കളി...

ജര്‍മ്മനിയും അര്‍ജന്റീനയും തട്ടിവീണ ഒന്നാം പടിയില്‍ സാംബാനൃത്തം ചെയ്ത് തന്നെയാണ് ബ്രസീല്‍ സംഘം മുകളിലേയ്ക്ക് കയറിയിരിക്കുന്നത്. പ്രതീക്ഷയ്ക്ക് ഇനി മഞ്ഞ നിറമാണ്. കാത്തിരിപ്പിനും.

25 Nov 2022, 11:30 AM

ശ്രീജിത്ത് ദിവാകരന്‍

സെര്‍ബിയയുടെ ഗോള്‍മുഖത്ത് തുടക്കം മുതലുണ്ടായ തുടര്‍ച്ചയായ നീക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച്, എഴുപത്തി മൂന്നാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറിന്റെ ആ ക്രോസ് റിച്ചാലിസണ്‍, ഈ ലോകകപ്പിലെ ഏറ്റവും മികച്ചതെന്ന് ഹെയ്‌റ്റേഴ്‌സ് വരെ വിശേഷിപ്പിച്ച ഷോട്ടിലൂടെ, പോസ്റ്റിന്റെ വലത് മൂലയില്‍ ഇടിവെട്ടുപോലെ എത്തിച്ച ആ നിമിഷത്തിലാണ് ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ബ്രസീലിയന്‍ ഫാന്‍ വിടരെ ഒന്ന് ചിരിച്ചത്. ഒ ചോഗോ ബനീതോ - ആ അഴകേറിയ കളി. മഞ്ഞ മന്ദാരത്തിന്റെ വിടരല്‍. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

1994, 1998, 2002 എന്നീ വര്‍ഷങ്ങളായിരുന്ന സമകാലിക ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ബ്രസീലിന്റെ നല്ല വര്‍ഷങ്ങള്‍. കൗമാരത്തിന്റെ അവസാന വര്‍ഷങ്ങള്‍ മുതല്‍ കൂട്ടുകാരിയുമൊത്ത് ഒരുമിച്ച് പൊറുക്കാന്‍ ആരംഭിക്കുന്ന വര്‍ഷം വരെ നീണ്ട യൗവനതീഷ്ണ വര്‍ഷങ്ങളിലെ സ്‌നേഹം, ആരാധന. അതിന് മുമ്പ് മറ്റൊന്നിനോടേ ആരാധന തോന്നിയിട്ടുള്ളൂ. മമ്മൂട്ടിയെന്ന ആസമാന്യ സൗന്ദര്യത്തോട്. ആ ശബ്ദത്തോട്, അതുമായി ബന്ധപ്പെട്ട എന്തിനോടും. അതും ഇപ്പോഴുമുണ്ട്, ബ്രസീല്‍ ആരാധന പോലെ കൂടുതല്‍ തീഷ്ണവും ഉറച്ചതുമായി.

brazil
  photo: FIFA WORLD CUP/ Fb page

കളിയാരംഭിക്കുന്ന സമയം മുതല്‍ നിയന്ത്രണം ബ്രസീലിനായിരുന്നുവെങ്കിലും തൃപ്തിയുടെ ഒരംശവും എത്തിനോക്കിയില്ല. അറ്റാക്കിങ് നിരയില്‍ നെയ്മറും വിനീഷ്യസ് ജൂനിയറും റഫീന്യയും തമ്മില്‍ ഒരു കോ ഓര്‍ഡിനേഷന്‍ ഇല്ലെന്നും റിച്ചാലിസണ്‍ പതിവ് പോലെ അന്തം വിട്ട് ഓടുകയാണെന്നും തോന്നി. ഡിഫന്‍സല്ലാതെ മറ്റൊരു തന്ത്രവും ഇല്ലാത്ത സെര്‍ബിയ ഒരു മത്സരവും നല്‍കിയില്ലെങ്കിലും ഇടത്‌വിങ്ങില്‍ നിന്നുള്ള ക്രോസുകളൊന്നും എങ്ങും എത്തുന്നില്ല എന്ന് തോന്നി. പന്തിന് വേഗത പോരെന്നും കളിയുടെ സമയം പോരന്നും എല്ലാം തകരാറിലാണെന്നും പേടിച്ചു. ലോകത്തിന്റെ വിവിധ മൂലകളിലിരുന്ന് നെടുവീര്‍പ്പിടുന്ന ചങ്ങാതിമാര്‍ പരസ്പരം മെസേജുകള്‍ അയച്ചു. അര്‍ജന്റീനയുടേയും ജര്‍മ്മനിയുടേയും അപ്രതീക്ഷിത തോല്‍വികള്‍ മുന്നിലുണ്ട്. സൗദിയോ ജപ്പാനോ മരണപ്പിടച്ചില്‍ നടത്തിയത് പോലെ സെര്‍ബിയ കളിക്കുന്നില്ലായിരുന്നുവെന്നതാണ് ഒരു തരത്തില്‍ തുണയായത്. അതേ സമയം സൗദിയേക്കാള്‍, ജപ്പാനേക്കാള്‍ എത്രയോ മെച്ചപ്പെട്ട ടീമാണ് സെര്‍ബിയ. ക്വാളിഫിക്കേഷനില്‍ പോര്‍ചുഗല്‍ അടങ്ങുന്ന ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്ത് വന്നവരാണ്. അലക്‌സാണ്ടര്‍ മിത്രോവിച്ചും സെര്‍റ്യേ മിലിങ്കോവിച്ച് സാവ്യകും ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരുടെ ഗണത്തില്‍ പെടുന്നവരാണ്. 

ALSO READ

ബ്രസീലിനെ ആരാധിക്കുമ്പോള്‍ തന്നെ മെസ്സി ഒരു ലോകകപ്പ് അര്‍ഹിക്കുന്നു  

പക്ഷേ ഒന്നാം പകുതിയില്‍ യാതൊരു ധൃതിയും കാണിക്കാതെ എതിരാളികളുടെ നീക്കവും രീതിയും മനസിലാക്കുകയാണ് ബ്രസീല്‍ ചെയ്തത്. രണ്ടാം പകുതിയില്‍ കളി വേറെയായി. വേറെ ടീം ഇറങ്ങിയതു പോലെ തോന്നി. ഒന്നാം പകുതിയില്‍ കനാറിന്യേയെ കുടിക്കിയിട്ട തന്ത്രം രണ്ടാം പകുതിയില്‍ ഫലിച്ചില്ല. 62-ാം മിനുട്ടില്‍ നെയ്മറില്‍ നിന്ന് വിനിജൂനിയറിലേയ്ക്കും അവിടെ നിന്ന് അപ്രതീക്ഷിതമായി റിച്ചാലിസണിന്റെ കാലിലേയ്ക്കും എത്തിയ പന്ത് സെര്‍ബിയയുടെ ഗോള്‍ വലയില്‍ കുടുങ്ങി. പിന്നെ പതിനെട്ട് മിനുട്ടുകള്‍ മതിയായിരുന്നു ഈ ലോകകപ്പിലെ ഇതുവരേയ്ക്കുമുള്ള ക്ലാസിക് ഗോള്‍ പിറക്കാന്‍. 

brazil
   photo: FIFA WORLD CUP/ Fb page

അതോട് കൂടി ആധിപത്യത്തിലേയ്‌ക്കെത്തി ബ്രസീല്‍. ഡിഫെന്‍സല്ലാതെ മറ്റൊരു ആശയവും ഇല്ലാതിരുന്ന സെര്‍ബിയയ്ക്ക് പെട്ടന്ന് അറ്റാക്കിങ്ങിലേയ്ക്ക് മാറേണ്ടി വന്നപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് തുടരെ തുടരെ അവസരം കിട്ടി. അപ്പോള്‍ റിസര്‍വ്വ് ബഞ്ചിലുള്ള, ഇതിലും മികച്ച ഫോമിലുള്ള മിടുക്കന്മാരെ കോച്ച് രംഗത്തിറക്കി. പുറകോട്ടായിരുന്ന റഫീന്‍ന്യയ്ക്ക് പകരം ഗാബ്രിയേല്‍ മാര്‍ട്ടിലീനി, നെയ്മറിന് പകരം ആന്റണി, വിനി ജൂനിയറിന് പകരം റോഡ്രിഗോ, റിച്ചാലിസണിന് പകരം സാക്ഷാല്‍ ഗ്രാബ്രിയേല്‍ ജെസൂസ്. മിഡ്ഫീല്‍ഡില്‍ പഖേറ്റയ്ക്ക് പകരം ഫ്രെഡ്. അതോടെ കളിമാറി. 22 ഷോട്ടുകളാണ് സെര്‍ബിന്‍ പോസ്റ്റിന് നേരെ ബ്രസീല്‍ പായിച്ചത്. ഉറപ്പിച്ച മൂന്നെണ്ണം പോസ്റ്റില്‍ തട്ടി മടങ്ങി. സെര്‍ബിയന്‍ ഗോളി മിലിങ്കോവിച്ച് സാവ്യക് ആറെണ്ണം രക്ഷപ്പെടുത്തി. 

brazil
   photo: FIFA WORLD CUP/ Fb page

ഇത്രയൊക്കെയാണെങ്കിലും ബ്രസീല്‍ ഫാനിന് ആശങ്കകള്‍ ഒഴിയുന്നില്ല. ടീമിന്റെ സാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇനിയും മെച്ചപ്പെടണം. നെയ്മര്‍ ശരിയായ ഫോമിലേയ്ക്ക് എത്തിയില്ല എന്നുള്ളതും റഫീന്‍ന്യ വല്ലാതെ പുറകോട്ട് പോയെന്നതും ആശങ്കയാണ്. പക്ഷേ ജര്‍മ്മനിയും അര്‍ജന്റീനയും തട്ടിവീണ ഒന്നാം പടിയില്‍ സാംബാനൃത്തം ചെയ്ത് തന്നെയാണ് ആ സുന്ദരപന്ത്കളി സംഘം മുകളിലേയ്ക്ക് കയറിയിരിക്കുന്നത്. പ്രതീക്ഷയ്ക്ക് ഇനി മഞ്ഞ നിറമാണ്. കാത്തിരിപ്പിനും.

  • Tags
  • #FIFA World Cup Qatar 2022
  • #Think Football
  • #Brazil
  • #Richarlison
  • #Neymar
  • #Sreejith Divakaran
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
the anatomy of hate

Book Extracts

രേവതി ലോള്‍

ഗുജറാത്ത്​, 2002: വെറുപ്പിന്റെ ശരീരഘടന

Jan 25, 2023

25 Minutes Listening

gujarat riots 2002

Book Review

ശ്രീജിത്ത് ദിവാകരന്‍

ഗുജറാത്ത് വംശഹത്യ ; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം

Jan 20, 2023

14 Minutes Read

V.S. Sanoj

OPENER 2023

വി.എസ്. സനോജ്‌

365 അവനവന്‍ കടമ്പകള്‍

Jan 05, 2023

12 Minutes Read

pele

Think Football

പ്രഭാഹരൻ കെ. മൂന്നാർ

പെലെ; പന്തിന്റെ പൊളിറ്റിക്​സ്​

Dec 30, 2022

3 Minutes Read

pele

Think Football

ദിലീപ്​ പ്രേമചന്ദ്രൻ

PELE THE FOOTBALL MAESTRO

Dec 30, 2022

13 Minutes Watch

PELE

Obituary

ഹരികുമാര്‍ സി.

പെലെ കാട്ടിയ മാസ്സൊന്നും മറ്റൊരാളും കാട്ടിയിട്ടില്ല

Dec 30, 2022

3 Minutes Read

kamalram sajeev and dileep premachandran

Think Football

ദിലീപ്​ പ്രേമചന്ദ്രൻ

ഖത്തർ ലോകകപ്പ് : അറബ് വിരുദ്ധതയും ഇസ്ലാമോഫോബിയയും

Dec 24, 2022

34 Minutes Watch

p j vincent

Truetalk

ഡോ. പി.ജെ. വിൻസെന്റ്

ഇറാനിലേത് സ്ത്രീസമരം മാത്രമല്ല ജനാധിപത്യ വിപ്ലവമാണ്

Dec 23, 2022

25 Minutes Watch

Next Article

ഘാന കളിച്ചു, പോര്‍ച്ചുഗല്‍ ജയിച്ചു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster