സ്റ്റാന്‍ സ്വാമിയുടെ മരണം
മുന്‍നിശ്ചിതമായ ഭരണകൂട അജണ്ട-
പ്രമോദ് രാമന്‍
സ്റ്റാന്‍ സ്വാമിയുടെ മരണം മുന്‍നിശ്ചിതമായ ഭരണകൂട അജണ്ട- പ്രമോദ് രാമന്‍
‘‘പാര്‍ക്കിന്‍സണ്‍ രോഗമുള്ളതിനാല്‍ വെള്ളം കുടിക്കാന്‍ സ്ട്രോ അനുവദിക്കാന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് കോടതിയെ സമീപിക്കേണ്ടിവന്നതും അതിനോട് അന്വേഷണ ഏജന്‍സിയും കോടതിയും സ്വീകരിച്ച ദയാരഹിതമായ സമീപനവും വെളിവാക്കുന്നത് സ്വാമിയുടെ മരണം മുന്‍നിശ്ചിതമായ ഭരണകൂട അജണ്ട തന്നെ ആയിരുന്നുവെന്നാണ്.''
13 Jul 2021, 09:51 AM
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം മുന്‍നിശ്ചിതമായ ഭരണകൂട അജണ്ട തന്നെ ആയിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ രാമന്‍. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ വരവര റാവുവിന് അനാരോഗ്യം കണക്കിലെടുത്ത് ആറുമാസത്തേക്ക് ജാമ്യം കിട്ടിയതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ പേരും രണ്ടുവര്‍ഷമോ അതിലധികമോ ആയി ജയിലിലാണ്. പൊതുസമൂഹത്തിലാകെ ഭയംവിതച്ച് നിശ്ശബ്ദത കൊയ്യുന്ന ഭരണകൂട പദ്ധതിയാണിതെന്ന് ട്രൂ കോപ്പി വെബ്‌സീനില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
ഈ കേസില്‍ നിയമ നടത്തിപ്പിലുപരിയായി കടന്നുവന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കഥയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വേദനാകരമായ വിടവാങ്ങലോടെ ഒരു പുതിയ സന്ധിയില്‍ എത്തിയിരിക്കുന്നത്. വിമര്‍ശകരെയും പോരാളികളെയും രാജ്യദ്രോഹ-തീവ്രവാദ കേസുകളില്‍ കുരുക്കി നിശ്ശബ്ദരാക്കുക മാത്രമല്ല മരണത്തിലേക്ക് നയിക്കുക കൂടിയാണ് നിലവിലെ പ്രത്യയശാസ്ത്ര സര്‍ക്കാരിന്റെ മോഡസ് ഓപ്പറാന്‍ഡി- പ്രമോദ് രാമൻ എഴുതുന്നു.

ആരോഗ്യനില ചൂണ്ടിക്കാട്ടി ഫാദര്‍ നടത്തിയ ജാമ്യശ്രമങ്ങള്‍ അവസാനിച്ചത് മരണത്തിലാണ്. പാര്‍ക്കിന്‍സണ്‍ രോഗമുള്ളതിനാല്‍ വെള്ളം കുടിക്കാന്‍ സ്ട്രോ അനുവദിക്കാന്‍ അദ്ദേഹത്തിന് കോടതിയെ സമീപിക്കേണ്ടിവന്നതും അതിനോട് അന്വേഷണ ഏജന്‍സിയും കോടതിയും സ്വീകരിച്ച ദയാരഹിതമായ സമീപനവും വെളിവാക്കുന്നത് സ്വാമിയുടെ മരണം മുന്‍നിശ്ചിതമായ ഭരണകൂട അജണ്ട തന്നെ ആയിരുന്നുവെന്നാണ്. ഒരു വലിയ ഔദാര്യം പോലെ വളരെ ആലോചിച്ച് അദ്ദേഹത്തിന് സ്ട്രോ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കോടതി സ്വയം വെളിപ്പെടുത്തിയതും സങ്കുചിത നീതി നടത്തിപ്പിന്റെ ഉദാഹരണമാണെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി മദന്‍ ബി. ലോക്കൂര്‍ തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ ഏറ്റവും മാരകമായ ഭീതിവിതയ്ക്കല്‍ പ്രയോഗമാണ് ഭീമ കൊറേഗാവ് കേസില്‍ ഉണ്ടായിട്ടുള്ളത്. ഭയമില്ലാതെ പോരാടിയവരും ശബ്ദിച്ചവരും അഴികള്‍ക്കുള്ളിലാവുകയോ അവിടെ അന്ത്യശ്വാസം വലിക്കുകയോ ചെയ്തു. ഈ പ്രക്രിയ തുടരും. ധൈര്യശാലികള്‍ രക്തസാക്ഷികളായിക്കൊണ്ടിരിക്കും. സാംസ്‌കാരിക ദേശീയതയാണ് ഫാസിസത്തിന് ഏണിവച്ചുകൊടുക്കുകയെന്ന 90കളിലെ ലിബറല്‍ ബുദ്ധിജീവികളുടെ ആശങ്ക തെറ്റിയില്ലെങ്കിലും പ്രയോഗഘട്ടത്തില്‍ അത് ദേശീയതയെ തന്നെ പ്രശ്നവല്‍ക്കരിക്കുമെന്ന് കാണേണ്ടതായിരുന്നു. ആദിവാസി സമൂഹങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മുഴുവന്‍ മാവോയിസ്റ്റുകള്‍, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മുഴുവന്‍ നഗര നക്സലൈറ്റുകള്‍, സിനിമയിലും സാഹിത്യത്തിലും അധ്യാപനത്തിലും മാധ്യമ പ്രവര്‍ത്തനത്തിലും ഭരണകൂട വിമര്‍ശനം നടത്തുന്നവര്‍ മുഴുവന്‍ രാജ്യദ്രോഹികള്‍ - ഈ പ്രത്യയശാസ്ത്ര നിര്‍മിതിയാണ് ഫലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നമുക്കുമേല്‍ നിശ്ശബ്ദതയുടെയും ഭയത്തിന്റെയും മേല്‍ക്കോയ്മ
പ്രമോദ് രാമന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം
വായിക്കാം, കേള്‍ക്കാം
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 33.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
സ്മൃതി പരുത്തിക്കാട്
Jan 01, 2023
3 Minutes Read
പ്രമോദ് രാമൻ
Nov 07, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Oct 15, 2022
6 Minutes Read
പ്രമോദ് രാമൻ
Jun 20, 2022
6 Minutes Read
പ്രമോദ് രാമൻ
Jan 31, 2022
1 Minute Read