കള്ള സൂഫിയിൽ നിന്ന്
സുജാതയെ രക്ഷിച്ച ഹിന്ദു
കള്ള സൂഫിയിൽ നിന്ന് സുജാതയെ രക്ഷിച്ച ഹിന്ദു
യാഥാസ്ഥിതികയുടെ അന്തകവിത്തായി പ്രത്യക്ഷപ്പെട്ട സൂഫിസം, പിന്നീട്, ഏറെ ആലങ്കാരികമായ ആത്മം തേടലായി മാറുന്നുണ്ട്. ആത്മീയതയുടെ പേരിൽ ഒളിച്ചു കടത്തുന്ന ഒരു തരം വ്യാജ പ്രതീതി. ഈ വ്യാജബിംബ പ്രതീതിയാണ് സിനിമയിലെ സൂഫിയിൽ പ്രകടിതമായി മുന്നിട്ടു നിൽക്കുന്നത്
8 Jul 2020, 11:17 AM
നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത "സൂഫിയും സുജാതയും'എന്ന സിനിമയിൽ കാമുകനായി വരുന്ന സൂഫി ഒരു ‘കള്ള സൂഫി’യാണ്. സുജാത എന്ന ‘മിണ്ടാപ്രാണി’യോട് ‘വരൂ, ഞാനാണ് നിന്റെ മുക്തിയും മോക്ഷവും’ എന്നു പറയാൻ ഒരു കള്ള സൂഫിക്കു മാത്രമേ സാധിക്കൂ. കാരണം, ആ പ്രസ്താവന ഒരു ആണിന്റെ അഹംഭാവം നിറഞ്ഞതും ആണധികാര ചുവയുള്ളതുമാണ്.
അധികാരമുക്തമായ ആത്മീയതയാണ്, സൂഫിസം. ‘ഞാനാണ് നിന്റെ മുക്തിയും മോക്ഷവും' എന്ന ആ മാസ്സ് ഡയലോഗാണ് സുജാതയെ ഉന്മാദിയാക്കുന്നത്. അവൾക്ക് മുക്തയാവേണ്ടതുണ്ടായിരുന്നു, ആ ചുണകെട്ട ‘ആണി’ൽ നിന്ന്. കാരണം, അയാൾ ലാസ്യഭാവത്തോടെ ഒരു ‘മോഹിനി’യായാണ് അവളിലും പ്രേക്ഷകനിലും നിറയുന്നത്. ഇത്രയും ‘സുന്ദരി’യായ ഒരാൺ ഈയടുത്ത കാലത്തൊന്നും മലയാള പടത്തിൽ വന്നിട്ടില്ല. ആ ‘മോഹിനിയായ ആണി’ൽ നിന്ന് സുജാതയ്ക്ക് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു, ആരുടെയെങ്കിലും ഒരാളുടെ ‘മരണ’ത്തിലൂടെ. സൂഫി സുജാതയ്ക്ക് വാഗ്ദാനം ചെയ്തത് ജീവിതമല്ല. മരണാനന്തര വാഗ്ദാനമായ മുക്തി/മോക്ഷം ആണ്. യഥാർഥത്തിൽ അത്, സൂഫിസമല്ല. വേദിക് വാഗ്‌ദാനമാണ്. ഉപനിഷത് മുന്നോട്ടു വെക്കുന്ന ഒരു ആശയ പരിസരം ‘മുക്തിയിലും മോക്ഷ’ത്തിലുമുണ്ട്.
സൂഫി മർഗത്തിലെ നിത്യ പ്രചോദകരിൽ ഒരാളായ ഹസനുൽ ബസ്വരി ആഭരണ ക്കച്ചവടം പോലും ചെയ്തിരുന്നു.‘പൗരോഹിത്യം’ ഒരു ‘പണി’യായി പല സൂഫികളും സ്വീകരിച്ചിരുന്നില്ല.
സ്വാമി സൂക്ഷ്മാനന്ദയുടെ ധ്യാന മധുരിമ എന്ന ശ്രദ്ധേയമായ പുസ്തകത്തിൽ മോക്ഷത്തെക്കുറിച്ച് പറയുന്നത് നോക്കാം: "മോക്ഷം ഒരു പോസ്റ്റുമോർട്ടം അവസ്ഥയാണ്. മരിച്ചതിനു ശേഷം സംഭവിക്കുന്ന ഒരവസ്ഥയാണെന്നാണ് ഇത് സംബന്ധിച്ച ഒരു പ്രബല ധാരണ. അങ്ങനെയല്ല, ഇത് ജീവിച്ചിരിക്കുമ്പോൾ തന്നെ സംഭവിക്കുന്നതാണെന്നും പറയപ്പെടുന്നുണ്ട്. ഇതിൽ ഏത് ബ്രാൻഡ് മോക്ഷമാണ് യഥാർഥ മോക്ഷം എന്ന് ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ല. തീർച്ചപ്പെടുത്താനുള്ള സാധ്യതകളും വളരെ കുറവാണ്. എങ്കിലും അത് ‘മോക്ഷ’ങ്ങളുടെ മഹത്വത്തെ കാര്യമായി ബാധിക്കില്ല. അതാണ് മോക്ഷങ്ങളുടെയൊരു മഹത്വം. എന്താണ് യഥാർഥ മോക്ഷമെന്ന് തീർച്ചപ്പെടുത്തിട്ടിയില്ലെങ്കിലും രണ്ടു തരം മോക്ഷത്തിനും പൊതുവെ നല്ല ഡിമാൻറാണ്. ദിവസം കഴിയുംതോറും ഡിമാൻറ് വർദ്ധിക്കുന്നുണ്ട് ’.
സൂക്ഷ്മാനന്ദ സ്വാമി നിരീക്ഷിച്ചതു പോലെ മോക്ഷം ‘മാർക്കറ്റ് ’ചെയ്യുകയാണ് ഈ സിനിമയിലൂടെ സൂഫി. ‘മോക്ഷ’ത്തിന്റെ ഇത്തരമൊരു മാർക്കറ്റിങ്ങ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന സിനിമയിലുമുണ്ടായിരുന്നു. അതിൽ മാടമ്പ് കുഞ്ഞുകുട്ടൻ അവതരിപ്പിച്ച സ്വാമിജി, ദിലീപിനും പ്രണയാതുരയായ സംവൃതാ സുനിലിനുമിടയിൽ (കഥാപാത്രങ്ങൾ ) വേദിക് മന്ത്രവുമായി വരുന്നുണ്ട്. സൂഫിയുടെയും സുജാതയുടെയും അടിസ്ഥാന തലം സൂഫിസമല്ല, ബ്രാഹ്മണിക്കലായ ‘മോക്ഷ മുക്തി’ കാഴ്ചപ്പാടാണ്. ആട്ടിടയന്മാരും ആശാരിമാരുമടങ്ങുന്ന ഒരു ‘തൊഴിലാളി വർഗ പ്രാതിനിധ്യ’മാണ്, മിക്കവാറും സെമിറ്റിക് മതങ്ങളിലെ പ്രവാചക പാരമ്പര്യം. പിന്നീട് യാഥാസ്ഥിതികമായ പൗരോഹിത്യ മതത്തിൽ നിന്ന് ഈ ‘തൊഴിലാത്മീയ പ്രബോധനം’ നഷ്ടമാവുന്നുണ്ട്. സൂഫി മാർഗത്തിലെ നിത്യ പ്രചോദകരിൽ ഒരാളായ ഹസനുൽ ബസ്വരി ആഭരണക്കച്ചവടം പോലും ചെയ്തിരുന്നു. ‘പൗരോഹിത്യം’ ഒരു ‘പണി’യായി പല സൂഫികളും സ്വീകരിച്ചിരുന്നില്ല. യാഥാസ്ഥിതികയുടെ അന്തകവിത്തായി പ്രത്യക്ഷപ്പെട്ട സൂഫിസം, പിന്നീട്, ഏറെ ആലങ്കാരികമായ ആത്മം തേടലായി മാറുന്നുണ്ട്. ആത്മീയതയുടെ പേരിൽ ഒളിച്ചു കടത്തുന്ന ഒരു തരം വ്യാജ പ്രതീതി. ഈ വ്യാജബിംബ പ്രതീതിയാണ് ഷാനവാസിന്റെ സിനിമയിലെ സൂഫിയിൽ പ്രകടിതമായി മുന്നിട്ടു നിൽക്കുന്നത്.
ദൈവസ്മരണയാൽ ഹൃദയങ്ങൾ പ്രശാന്തങ്ങളാകുന്നു-( ഖു - 13:28), അള്ളാഹു ആകാശ ഭൂമികളുടെ പ്രകാശമാണ് - ( ഖു: 24:35), ആദ്യവും അന്ത്യവും ആന്തരികവും അവനാണ് ( ഖു:57:3) ഇത്തരം, ദൈവമഹത്വത്തെ ഏറെ ആഴത്തിൽ അനുഭവിച്ചറിയുന്ന ആത്മദർശനമാണ് സൂഫിസം. ഏറ്റവും വിശിഷ്ടനായ സംരക്ഷകനായ ( ഖു: 13:64 ) അള്ളാഹുവിന്റെ കാരുണ്യത്തെ മാത്രം ഉള്ളടക്കമായി സ്വീകരിച്ചവരാണ് സൂഫികൾ. ആ സൂഫി ആർക്കും മുക്തിയോ മോക്ഷമോ വാഗ്ദാനം ചെയ്യുന്നവനല്ല.
അപ്പോൾ ആരാണ് "സൂഫിയും സുജാത 'യിലെയും സൂഫികൾ?
അയാൾ, ഖബർ വെട്ടുകാരനായ കുമാരനാണ്, സുജാതയുടെ ഭർത്താവായ ഡോ.രാജീവാണ്. അവർക്ക് ഒട്ടും ആലങ്കാരികതകൾ ഇല്ല. സ്വയം അവർ പ്രചോദിതരാണ്. "നിഷ്കാമ'മാണ് അവരുടെ പ്രവർത്തനങ്ങൾ, അവർ സ്വന്തത്തെ ത്യജിക്കുന്നു. അവരിൽ ദൈവം കാരുണ്യമായി നിറയുന്നു.
എങ്കിലും, ഈ സിനിമ ബാങ്കു വിളിക്കുമ്പോൾ നൃത്തം ചെയ്യുന്ന ഒരു ‘ഹിന്ദു ’ പെൺകുട്ടിയെ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഇന്നേവരെ കണ്ടതിൽ ഏറ്റവും മനോഹരമായ ദൃശ്യമാണത്. കാലുഷ്യമില്ലാത്ത, ഒരു പ്രണയത്തിലേക്ക് രാജീവ് അവളെ കൊണ്ടു പോകുന്നു. ‘ഹിന്ദുവിന് തുണ ഹിന്ദു’ എന്ന ആശ ത്തിലവസാനിക്കുമ്പോഴും, മാനുഷികമായ സൂഫി റിയാലിറ്റി അനുഭവിപ്പിക്കുന്നു രാജീവും കുമാരനും ബാങ്കു വിളിക്കുമ്പോൾ നൃത്തം ചെയ്യുന്ന സുജാതയും. ടൈറ്റിലിൽ ഉള്ള സൂഫി ഈ സിനിമയിൽ ഇവരൊക്കെയാണ്.
Mubashir
9 Jul 2020, 10:47 PM
സൂഫി ആഘോഷമല്ല അനുഭവമാണ്.. ഇഹലോക ചിന്തകളിൽ നിന്ന് ഇലാഹിലേക് പ്രയാണം നടത്തുന്ന ആത്മസഞ്ചാരി.. തെളിഞ്ഞ ഹൃദ്യമുള്ളവൻ എന്നാണ് സൂഫി എന്ന വാക്കിന്റെ അർത്ഥം ...സ്വഫാ (തെളിഞ്ഞു) എന്ന അറബി പദത്തിൽ നിന്നാണ് സൂഫി എന്ന വാക്ക് വരുന്നത് എന്ന് സാരം..(അഭിപ്രായങ്ങൾ നില നിൽക്കുന്നു) ഇലാഹെന്ന ചിന്ത ഹൃദയത്തിൽ നിന്ന് ഒരു നിമിഷം ഇല്ലാതെ ആയാൽ തന്റെ വിശ്വാസം തന്നെ നഷ്ടപ്പെടുന്നു എന്ന് ശങ്കിച്ച ആത്മാനുരാഗികൾ... ദിവ്യ പ്രണയം കൊണ്ട് മെയ്യും മനവും അലങ്കരിച്ചവർ... മണ്ണിൽ മുഖം അമർത്തി വാന ലോകങ്ങൾക്കപ്പുറത്തേക്ക് പലായനം നടത്തുന്നവർ.... ഓരോ ശ്വാസത്തിലും ഇലാഹിനെ പുൽകുന്നവർ.. സൂഫിക്ക് സുജാതക്കും സുലൈഖക്കും അപ്പുറത്ത് അനശ്വരനായ ഒരു പ്രേമഭാജനമുണ്ട്... ഈ ലോകം മുഴുവൻ സ്നേഹം നിറച്ച ഒരുവന്റെ സ്നേഹവായ്പുകളുണ്ട്... അത് കൊണ്ട് സൂഫി തെളിയട്ടെ..... എല്ലാ തിരക്കഥകൾക്കും സീനുകൾക്കും സംവിധാനങ്ങൾക്കും സ്ക്രീനുകൾക്കും അപ്പുറത്ത് നിന്ന്....
ജി.അമൃതരാജ്
9 Jul 2020, 10:11 PM
താഹാ, ഉപനിഷത്തിൻ്റെ മോക്ഷദർശനത്തെ ആക്ഷേപിക്കുകയും സൂഫി -സെമിറ്റിക് ദർശനം മാത്രം തൊഴിലാളിയുടെ ആത്മീയതയുള്ളതാക്കി പുകഴ്ത്തുകയും ചെയ്യുന്നത് വൈദിക ദർശനത്തെക്കുറിച്ചുള്ള വിവരദോഷ ത്തിൻ്റെ ഭാഗമാണെന്നു പറയേണ്ടി വരും. ഉപനിഷത്തുകൾ അറിയണമെങ്കിൽ ശ്രീനാരായണനെ വായിക്കുക: അല്ലാതെ അവിടുത്തെ വിറ്റുതിന്നു ജീവിക്കുന്ന ഏതെങ്കിലും ശിവഗിരിഉദരംഭരിയെ അല്ല വായിക്കേണ്ടത്. ഉപനിഷത്തിൽ ബ്രാഹ്മണൻ മാത്രമല്ല, കുതിരവണ്ടിക്കാരൻ രൈക്വമുനി മുതൽ വേശ്യയ്ക്കു ജനിച്ച ഐതരേയൻ വരെയുണ്ട്. ആ ചിന്തകളെ അടുത്തറിഞ്ഞതുകൊണ്ടാണ് ഇബ്നു അറബിയും ഷേക് നുറുദ്ദീൻ നൂറണിയും മുതൽ ബേപ്പൂരെ സൂഫി വരെയുള്ളവർ അഹം ബ്രഹ്മാസ്മിയും അനൽ ഹക്കും പിറക്കുന്നത് ഒരേതരം അനുഭൂതിയിൽ നിന്നാണെന്ന് പറഞ്ഞു തന്നത് ! ഇതൊന്നും കാണാത്തയാളല്ല നിങ്ങൾ ;പിന്നെന്തിനാണ് നൈസായി ബ്രാഹ്മമണ്യത്തെ ചാരി വേദോപനിഷത്തുകളെ തെറി പറയുന്നത് എന്നു മനസ്സിലാവുന്നില്ല!
anil
9 Jul 2020, 04:26 PM
സൂഫിസവും യാഥാസ്ഥിതിക ഇസ്ലാമും തമ്മിലുള്ള വൈരുദ്ധ്യത്തെ ഈ സിനിമ അഭിമുഖീകരിക്കുന്നില്ല. പലപ്പോഴും പ്രകടമായ ഇസ്ലാം പ്രകീർത്തനവും പൊതിഞ്ഞുവച്ച ഹിന്ദു നിന്ദനവുമാണിതിൽ - അനിൽ
shafi
9 Jul 2020, 01:58 PM
സൂഫിസം എെന്തെന്ന് സിനിമാക്കാർ ഇനിയും പഠിച്ചിട്ടില്ല
ശൈലൻ
9 Jul 2020, 11:52 AM
ഒറിജിനൽ സൂഫി സിൽമ കണ്ടുകൊണ്ടിരുന്ന ഞാനായിരുന്നു താഹാ. കുമാരനും രാജീവനുമൊക്കെ ഫ്രോഡുകളാണെന്നതിന് പല സന്ദർഭങ്ങൾ, വർത്തമാനങ്ങൾ സാക്ഷ്യം പറയുന്നുണ്ട്..
Shimna
9 Jul 2020, 10:47 AM
Ninte mokshavum mukthiyum njananennullath daiva vachanam alle?Athu soofi repeat cheyyunnu ennalle ullu? Allathe Soofi swayam athu parayukayallalloo...but sujathayku feel cheyyunnath ath soofi avalod parayunnappleyanu...athu aval swayam soofiyil addicted aayathu kondanu.....pinnenganeyanu athu male chauvinism aavunnath?
നിസാർ
9 Jul 2020, 08:49 AM
സൂഫിസം എന്നു പറയുന്നതു തന്നേ ആത്മീയതട്ടിപ്പിന്റെ ഒരു മറയല്ലേ? .. ഇതിൽ ഇസ്ലാമികരീതിയനുസരിച്ചുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളുമാാണോ ഇവർ പാലിക്കുന്നത് .മരിക്കുന്നതിനു മുമ്പ് അടിച്ചുപൊളിച്ചു ജീവിക്കുക എന്നൊരു നിലപാട് മാത്രമേ ഇവർ സ്വീകരിക്കുന്നുള്ളൂ സിനിമയിൽ.രാജീവ് എന്ന കഥാപാത്രം ക്ഷമയുടെ പര്യായമായി നിറഞ്ഞു നിൽക്കുന്നു . ഹിന്ദുവിനെ രക്ഷിക്കാൻ ഹിന്ദു തന്നെ വേണമെന്ന് ഈ സിനിമ പറയുമ്പോഴും തുടക്കത്തിലെ താജ്മഹലിന്റെ അടിയിലൂടെയുള്ള യമുനയുടെ കുത്തൊഴുക്ക് കപടഹിന്ദുത്വവാദികളുടെ അവകാശവാദങ്ങളെ കണക്കിനു പരിഹസിക്കുന്നുമുണ്ട് . തൊട്ടു മുമ്പ് കണ്ട കപ്പേളയും സൂഫിയും ഏറെ മികച്ച നിലവാരത്തോടു കൂടി മലയാള സിനിമയെ 2020 ൽ സംരക്ഷിച്ചു എന്നു തന്നെ പറയാം.
പി ജെ ജെ ആന്റണി
9 Jul 2020, 08:23 AM
ബാങ്ക് വിളിയിലെ സംഗീതത്തിനൊത്ത് നൃത്തം ചെയ്യുന്നത് ഒരപൂർവ്വതയാണ് . അത് പോസിറ്റീവ് ആയ നിരവധി കാര്യങ്ങളെ പ്രക്ഷേപിക്കുന്നുണ്ട്
Rafeek അബ്ദുള്ള
8 Jul 2020, 01:45 PM
മൗല മൗലാ എന്നു നിലവിളിച്ചാൽ സൂഫിസം ആയി എന്നാണ് സിനിമാക്കാരുടെ ഒരു ഇതു
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
നാസില അനസ്
25 Jul 2020, 06:41 PM
അടുത്ത കാലത്ത് കണ്ടതിൽ ഒരുപാട് ഇഷ്ടം തോന്നിയ ഒരു സിനിമയാണ്. മനസിലാകാത്തത് ഇതാണ് നൂഹിന് റൂഹിനോടുള്ള പ്രണയം ആണ് പടച്ചവളെ പടച്ചവൻ ആക്കിയത് ഇത് എന്താണ് അർത്ഥം ആക്കുന്നത്