ഇന്ത്യയില്‍ ബി.ജെ.പിയെ
തോല്‍പ്പിക്കാന്‍ കൂട്ടേണ്ടത്
കോൺഗ്രസിനെയാണ്
ഇന്ത്യയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കൂട്ടേണ്ടത് കോൺഗ്രസിനെയാണ്
സി.പി.എമ്മും ലീഗും കൂടിയാല്‍, ദേശീയതലത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാകുമോ? അതിന് കോണ്‍ഗ്രസ് ഇല്ലേ? ബദല്‍രേഖ അവതരിപ്പിച്ച രാഷ്ട്രീയ കാലഘട്ടം മാറി. അതിന്റെ അടിസ്ഥാന കാരണം മാറിയിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ കാരണം ഫിനാന്‍സ് മൂലധനമാണ്, കുത്തക മുതലാളിത്തമാണ്. ആ കുത്തക മുതലാളിത്തത്തിന്റെയും അവരുടെ ഏജന്റുമാരുടെയും ഭരണകൂടം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ഭൂരിപക്ഷ വര്‍ഗീയത എന്ന രാഷ്ട്രീയം.
14 Dec 2022, 02:39 PM
ന്യൂനപക്ഷ- മത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ സാന്നിധ്യവും അവരുമായുള്ള സഹകരണവും ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും എന്ന ആര്‍ഗ്യുമെന്റാണ്, ബദൽ രേഖയുടെ കാലത്ത് സി.പി.എം മുന്നോട്ടുവച്ചത്. ഈ ആർഗ്യുമെൻറിൽനിന്നുള്ള മാറ്റമാണ്, മുസ്ലിം ലീഗുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രസ്താവനയിലുള്ളതെങ്കിൽ, അത് പാര്‍ട്ടി കോണ്‍ഗ്രസിലല്ലേ പറയേണ്ടിയിരുന്നത്, പ്രസ്താവന ഇറക്കുകയല്ലല്ലോ വേണ്ടത്. ഇത് ഒരു മധുരം തേക്കലാണ്. ഇപ്പോഴത്തെ കോണ്‍ടെക്‌സ്റ്റ് 2024- ലെ തെരഞ്ഞെടുപ്പാണ്. അതില്‍ ജയിക്കാന്‍ വേണ്ടി മധുരം തേക്കുകയാണ്, അല്ലാതെ നയം തിരുത്തുകയല്ല ഈ പ്രസ്താവനയിലൂടെ ചെയ്യുന്നത്. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു ഈയൊരു തിരുത്തൽ എങ്കിൽ അത്സ്വാഗതാര്ഹമായിരുന്നേനെ. കപടപ്രണയം കൊണ്ട് കാര്യമില്ല.
ഇത് നയപരമായ തീരുമാനമല്ല, ഒരുതരം ഇക്കിളികളാണ്. അതിനെ ചിലര്‍ എതിര്‍ക്കും, ചിലര്‍ അനുകൂലിക്കും, അങ്ങനെ ആശയക്കുഴപ്പമുണ്ടാകും. അത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറ്റിയ പണിയല്ല. അല്ലെങ്കില്‍ അവര്‍ പറയണമായിരുന്നു, എം.വി. രാഘവന്‍ ശരിയായിരുന്നു, ഇ.എം.എസ് തെറ്റായിരുന്നു എന്ന്. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ അംഗീകരിക്കാനാകുമായിരുന്നു. ബദല്‍ രേഖയും സി.എം.പിയും നിസ്സാര വേദനയല്ലല്ലോ സി.പി.എമ്മിനുണ്ടാക്കിയത്.
വി.എസ്. അച്യുതാനന്ദന്‍ ഈയൊരു കാര്യത്തില്‍ സത്യസന്ധനായിരുന്നു. ഒന്നുകില്‍ എം.വി. രാഘവന്‍ ശരിയാണ് എന്നു പറയണം, അല്ലെങ്കില്‍ നയം ഇടക്കിടക്ക് മാറ്റരുത് എന്നായിരുന്നു അച്യുതാനന്ദന്റെ സമീപനം.
സി.പി.എമ്മും ലീഗും കൂടിയാല്‍, ദേശീയതലത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാകുമോ? അതിന് കോണ്‍ഗ്രസ് ഇല്ലേ? ബദല്‍രേഖ അവതരിപ്പിച്ച രാഷ്ട്രീയ കാലഘട്ടം മാറി. അതിന്റെ അടിസ്ഥാന കാരണം മാറിയിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ കാരണം ഫിനാന്‍സ് മൂലധനമാണ്, കുത്തക മുതലാളിത്തമാണ്. ആ കുത്തക മുതലാളിത്തത്തിന്റെയും അവരുടെ ഏജന്റുമാരുടെയും ഭരണകൂടം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ഭൂരിപക്ഷ വര്‍ഗീയത എന്ന രാഷ്ട്രീയം. ഈയൊരു അടിസ്ഥാന കാരണം നിലനില്‍ക്കുമ്പോള്‍ തന്നെ, രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുകയാണ്. മൂന്നാമൂഴത്തിന് കാത്തുനില്‍ക്കുകയുമാണ്. അന്ന് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് സഹായം വേണ്ടിയിരുന്നത് എങ്കില്‍ കോണ്‍ഗ്രസ് അടക്കം ചേര്‍ന്നുകൊണ്ട് ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതാണ് കറൻറ് പൊളിറ്റിക്‌സ്. അതില്‍, ലീഗ്- സി.പി.എം ഐക്യമുണ്ടായതുകൊണ്ട് എന്താണ് കാര്യം?. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ റെഡിയാണല്ലോ. 20 സീറ്റ് സി.പി.എമ്മിന് കിട്ടുന്നതിനേക്കാള്‍ നല്ലത് 20 സീറ്റ് കോണ്‍ഗ്രസിന് കിട്ടുന്നതല്ലേ, അങ്ങനെ വിട്ടുകൊടുക്കേണ്ടകാര്യം അവര്‍ക്കില്ല എങ്കിലും.

ഇന്ത്യയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ലീഗിനെയല്ല കൂട്ടേണ്ടത്, കോണ്‍ഗ്രസിനെയാണ്. ലീഗിനെ കൂട്ടേണ്ട എന്നല്ല. തമിഴ്‌നാട്ടില്‍ ഡി.എം.കെ ഉണ്ടാക്കിയ മുന്നണിയിലെ ഘടകകക്ഷികളാണ് കോണ്‍ഗ്രസും സി.പി.എമ്മും ലീഗും. ഇവിടുത്തെ പ്രശ്‌നം ബി.ജെ.പിയെ തോല്‍പ്പിക്കലാണ് എങ്കില്‍,
ഹര്‍കിഷന്‍സിങ് സുര്‍ജിത്തും ജ്യോതിബസുവും സോണിയാഗാന്ധിയുടെ നേതൃത്വത്തിലുണ്ടാക്കിയ യു.പി.എ സഖ്യം പുനരുജ്ജീവിപ്പിക്കുകയല്ലേ വേണ്ടത്? 2008ല്‍ യു.പി.എയെ തള്ളിപ്പറഞ്ഞ നിലപാട് മാറ്റുമോ? അതാണ് ഇപ്പോഴത്തെ ചോദ്യം
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
കെ. കണ്ണന്‍
Mar 23, 2023
5 Minutes Watch
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch