truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 17 April 2021

truecoppy
Truecopy Logo
Readers are Thinkers

Saturday, 17 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
ഇ.കുഞ്ഞിരാമന്‍ / താഹ മാടായി

Cultural Studies

ഇ.കുഞ്ഞിരാമന്‍

ചെത്തുകാരന്‍ കുഞ്ഞിരാമന്‍
ചോദിക്കുന്നു, കുടി ഒരു
സാര്‍വലൗകിക വാസനയല്ലേ?

ചെത്തുകാരന്‍ കുഞ്ഞിരാമന്‍ ചോദിക്കുന്നു, കുടി ഒരു സാര്‍വലൗകിക വാസനയല്ലേ?

ഇ. കുഞ്ഞിരാമന്‍ എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക്  ജീവിതം ദാര്‍ശനികമായി പരിഹരിക്കേണ്ട ഒരു കാര്യമല്ല. ജീവിച്ചു തന്നെ കയറിയിറങ്ങി തീര്‍ക്കേണ്ട ഒരു തൊഴില്‍ ക്രമമാണത്.കേരളത്തിന്റെ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു തൊഴിലേയുള്ളൂ, തെങ്ങുകയറ്റം. ഏറെ ശക്തിയുള്ള ഒരു തൊഴില്‍ ജീവിതം കൂടിയാണ് തെങ്ങു കയറ്റം. പുതിയ കാല സാഹചര്യങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ നെരുവമ്പ്രം സ്വദേശിയായ ഇ.കുഞ്ഞിരാമന്‍ സംസാരിക്കുന്നു.

1 Jun 2020, 03:06 PM

ഇ.കുഞ്ഞിരാമന്‍ / താഹ മാടായി

താഹ മാടായി: കോവിഡ് കാലം തെങ്ങുകയറ്റ തൊഴിലാളി എന്ന നിലയില്‍ കുഞ്ഞിരാമേട്ടനെ എങ്ങനെയാണ് ബാധിച്ചത്?

ഇ.കുഞ്ഞിരാമന്‍: പൊതുവെ ആളുകള്‍ക്ക് ഈ രോഗത്തോട് ഒരു ഭയമുണ്ട്. പുറത്തിറങ്ങാന്‍ നല്ല പേടിയുണ്ട് ആളുകള്‍ക്ക്. ഞാനിപ്പോ തേങ്ങ പറിച്ചാലും അത് പെറുക്കി മാറ്റി  വെക്കേണ്ടേ. അത് ഉടമയുടെ വീട്ടിലെത്തിക്കേണ്ടേ. അതിന് ആളെ കിട്ടാത്ത സ്ഥിതി വന്നു. പറിപ്പിക്കുന്ന മൊതലാളിമാര് തന്നെ സ്ഥലത്ത് വര്ന്നില്ല. കഴിഞ്ഞ ഒരു മാസം തീരെ പണി എട്ത്തിട്ടില്ല.

ഓര്‍മയില്‍ ഇത്രയും മാസം പണി എടുക്കാതെ വീട്ടിലിരിന്നിട്ടുണ്ടോ?

എന്റെ ഓര്‍മയില്‍ സൂക്കേടായിട്ട് പോലും ഇത്രയും ദിവസം വീട്ടിലിര്ന്ന ഓര്‍മയില്ല. ചെറുപ്പത്തില്  ചിക്കന്‍പോക്‌സും വസൂരിയും വന്നിന്.. മറ്റൊരു രോഗവും എനിക്ക്ണ്ടായിട്ടില്ല. ഒര് രോഗത്തെ പേടിച്ച് ഭൂമിയിലെ മനുഷ്യരെല്ലാം ഒരേ പോലെ വീട്ടിലിരിക്കുന്നത്  കാണുന്നത് ആദ്യയിട്ടാണ്.

തെങ്ങുകയറ്റ തൊഴിലിലേക്ക് പാരമ്പര്യമായി വന്നതാണോ?

ഞങ്ങളുടെ പാരമ്പര്യ തൊഴില്‍ തെങ്ങ് ചെത്താണ്. കള്ള് ചെത്ത്. അച്ഛന്‍ കള്ള് ചെത്ത് തൊഴിലാളിയായിരുന്നു. ആ തൊഴില്‍ കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചത്. അച്ഛന് പ്രായമായി തെങ്ങില്‍ കയറാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോ ഞാന്‍ കേറി തൊടങ്ങി. ചെത്ത് തൊഴിലിന് പിന്നെപ്പിന്നെ തെങ്ങ് പാട്ടത്തിന് കിട്ടാത്ത അവസ്ഥ വന്നു. അങ്ങനെയാണ് തേങ്ങ പറിക്കാരനാവ്ന്നത്. അങ്ങനെ പാരമ്പര്യമായിട്ടാണ്, അച്ഛന്‍ വഴിയാണ് ഞാനിത് പഠിക്ക്ന്നത്.

 kunjiraman.jpg

ഈ തൊഴിലിലേക്ക് വരുമ്പോ ആദ്യം എന്തെങ്കിലും കര്‍മ്മങ്ങളോ ആചാരപരമായ ചിട്ടകളോ ഉണ്ടോ?

തേങ്ങ പറിക്കുമ്പോള്‍ ഇല്ല. ചെത്തിനിണ്ട്. ആരാണോ നമ്മെ ചെത്താന്‍ പഠിപ്പിക്ക്ന്നത്, അവര്‍ ആദ്യം ചെത്താന്‌ളള ഉപകരണങ്ങളൊക്കെ എട്ത്ത് തന്ന് തൈമ്മ (തെങ്ങിന്‍മേല്‍ ) കേറ്റി കാണിച്ച് തരും. അങ്ങനെയെല്ലാമുള്ള ഒരിത് അന്ന്ണ്ട്. കള്ള് ചെത്ത് കേരളത്തിലെ പുരാതനമായ ഒര് തൊഴിലാണല്ലൊ. ഹിന്ദു മത വിശ്വാസത്തില് പല കര്‍മ്മങ്ങള്‍ക്കും കള്ള് വേണം.

ചെത്ത് തെങ്ങുകളുടെ പ്രത്യേകത എന്താണ്?

ചെറിയ തെങ്ങും വലിയ തെങ്ങുമൊക്കെ ചെത്താം. ആദ്യമായിട്ട് കൊലച്ച (കുലച്ച) ചെറിയ തെങ്ങ്, ഒന്നോ രണ്ടോ വെളിച്ചങ്ങ ഉതിര്‍ന്നു വന്നാല്‍ " ചവിട്ടി ച്ചായ്ക്കണം' എന്നാണ് പറയുക- അതിന് ആ കാലത്ത് പൈസയൊന്നും കൊടുക്കണ്ട. ആദ്യമായി ചെത്ത്ന്ന തെങ്ങിന് "കോടിത്തെങ്ങ് ' എന്നാണ് പറയുക. ഇക്കാലത്ത് ചവിട്ടിച്ചായ്ക്കാന്‍ ഉടമക്ക് പൈസ കൊടുക്കണം. ആറ് മാസമാണ് ഒരു തെങ്ങ് ചെത്താന്‍ പറ്റുക. എന്നാ എല്ലാ തെങ്ങും ആറ് മാസം ചെത്താന്‍ കഴിയില്ല. നല്ല ആരോഗ്യമുള്ള തെങ്ങാണെങ്കില്‍ ആറ് മാസം കേറാം.. അല്ലെങ്കില്‍ തെങ്ങിന് വേഗം ക്ഷീണം പിടിക്കും.

ചെറിയ പ്രായത്തില്‍ ഈ തൊഴിലിലേക്ക് വരുമ്പോള്‍ വിദ്യാഭ്യാസം വേണമെന്നോ സ്‌കൂളില്‍ പോകണമെന്നോ തോന്നിയിരുന്നില്ലേ?

ഞാനൊക്കെ ചെത്തു തൊഴിലിലേക്ക് വരുന്ന കാലം കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലം തന്നെയാണ്. പക്ഷെ, ഞങ്ങള്‍ക്ക് ജോലി ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലായിര്ന്നു. പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റുവിറ്റി -അത്തരം ആനുകൂല്യങ്ങളും ആകര്‍ഷിച്ചു.

ഒരു ദിവസം എത്ര തെങ്ങ് ചെത്താം?

പരമാവധി പത്ത് തൈ വരെ ഏറാം. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് എക്‌സൈസ് ഇടുന്ന നമ്പറുണ്ട്.

ചെത്തുതൊഴിലാളികള്‍ക്ക് കള്ള് കുടിയോട് വാസനയുണ്ടാവുമോ?

കുടി ഒരു സാര്‍വലൗകിക വാസനയല്ലേ? ചെത്തുതൊഴിലാളികളില്‍ എല്ലാവരും കുടിക്കുന്നവരല്ല. എന്നാല്‍, മുക്കാല്‍ ഭാഗം ആളുകളും കടിക്കുന്നവരാണ്.

കള്ളിന്റെ ലഹരി എങ്ങനെയാണ്?

രണ്ടവസ്ഥയ്ണ്ട്. കള്ളിന് മൂപ്പ് വര്‌മ്പോ ലഹരി വരും. ആദ്യമെട്ക്കുന്ന കള്ള് തേന്‍ പോലെയാണ്. അതിന് ലഹരി കുറയും. ഇതാണ് മുമ്പ് ചക്കരയാക്കുന്നത്. കൊലക്കിടുന്ന പാനിയില്‍ തന്നെ നൂറും( ചുണ്ണാമ്പ്), കള്ള് പാനിയില്‍ വീഴ്ന്ന അനുപാതത്തിനനുസരിച്ച് ഇടും. അത് ചക്കരക്കള്ളാവും. അതിന് എന്നും മധുരമുണ്ടാവും. E-Kunjiraman.jpg

പിന്നെ ഈ രീതി നിരോധിക്കുന്നുണ്ടല്ലോ?

നിരോധിച്ചിട്ടില്ല എന്നാണറിവ്. എന്നാല്‍, ലൈസന്‍സ് കൊടുക്കുന്നില്ല. ചക്കര പ്രധാനപ്പെട്ട ഒരാഹാര സാധനം കൂടിയാണല്ലൊ. അച്ഛന്‍ ആദ്യമൊക്കെ ഇത് ചെയ്യുമായിരുന്നു. ചക്കര കച്ചോടത്തിന് വരുന്ന ആള്‍ക്കാര്ണ്ട്. മാട്ടൂലില്‍ നിന്ന് വരുന്ന ഒരു വയസ്സറ് ഉണ്ട്. ഏഴോം ബോട്ടു കടവില്‍ ചെന്ന് ബോട്ടില്‍ കയറ്റി പല നാട്ടിലേക്ക് അയാള്‍ ചക്കരയുമായി പോകും. പിന്നെ ചക്കരയ്ണ്ടാക്കുമ്പോ വീട്ടിലെ പെണ്ണ്ങ്ങക്കും നല്ല തെരക്കായിരിക്കും. വേനല്‍ക്കാലത്ത് ചപ്പിലകള്‍ വാരിക്കത്തിച്ച്, ചുണ്ണാമ്പു കള്ള് ചൂടാക്കി കുറുക്കിയെടുത്താണ് ചക്കരയ്ണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പെണ്ണുങ്ങളാണ്. കള്ള് തിളച്ചു മറിയാനോ കരിഞ്ഞു പോകാനോ പാടില്ല. ചക്കര ഉണ്ടാക്കിയത് തിയ്യ സമുദായമാണ്.

സമുദായം എന്നു പറയുമ്പോള്‍, കള്ള് ചെത്തരുത്, കുടിക്കരുത് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലൊ.

മഹാത്മാഗാന്ധിയും അങ്ങനെ പറഞ്ഞിട്ടുണ്ട്. നാരായണ ഗുരു സന്യാസ ജീവിതം നയിച്ച ആളാണല്ലൊ. അങ്ങനെയുള്ളവര്‍ ചെത്തരുത്, കുടിക്കരുത് എന്നായിരിക്കും ഗുരു ഉദ്ദേശിച്ചത്. ഇങ്ങനെ ചെത്തുന്ന സാധാരണ മനുഷ്യരെ സാമുദായികമായി ഭ്രഷ്ട് കല്‍പിക്കാന്‍ ഗുരു പറഞ്ഞിട്ടില്ലല്ലോ.

ഗുരു വിലക്കിയ കാര്യമാണ് ചെയ്യുന്നത് എന്ന കുറ്റബോധം ഉണ്ടാവാറുണ്ടോ?

അങ്ങനെയൊന്നുമില്ല. ചെത്തുകാര്‌ടെ വീട്ടിലും ഗുരുവിനെ പൂജിക്കുന്നുണ്ടല്ലൊ. ഇപ്പോ, തെക്കോട്ട് (മലയോര മേഖലയില്‍) പോയി പെണ്ണന്വേഷിച്ചാല്‍ കുടുംബം എസ്.എന്‍.ഡി.പി യാണോ എന്ന് അന്വേഷിക്കുന്ന പതിവ്ണ്ട്. മുമ്പ് ഇതില്ല.

തെങ്ങിന്‍ മുകളില്‍ നിന്ന് കാണുന്ന ലോകം എങ്ങനെയാണ്?

അതൊരു ഭംഗിയുള്ള കാഴ്ചയാണ്. വേനല്‍ക്കാലത്ത് നല്ല കാറ്റുണ്ടാവും. ഓലമടക്കില്‍ കിടന്ന് ഉറങ്ങാന്‍ തോന്നും. വലിയ തൈമ്മല് നിന്ന് ഇറങ്ങുമ്പോ, പ്ലെയിന്‍ ലാന്‍ഡ് ചെയ്യുന്ന പോലെ തോന്നും. ഒരു ഉയരത്തില്‍ നില്‍ക്കുമ്പോ മനുഷ്യരും മൃഗങ്ങളും താഴെയുണ്ട് എന്ന് കാണാം. മനുഷ്യര്‍ നടക്കുന്നു. മൃഗങ്ങള്‍ കെട്ടി ഇട്ട അവസ്ഥയിലാണ്. കോവിഡ് മന്ഷ്യരെയും ഉള്ളില്‍ കെട്ടിയിട്ടല്ലൊ. പിന്നെ, കുളിപ്പുരകള്‍ ഉള്ള, അല്ലെങ്കില്‍ കുളത്തിന്റെ കരയില്‍ ഉള്ള തെങ്ങുകള്‍ ഉടമകള്‍ പാട്ടത്തിന് കൊടുക്കാറില്ല. തെങ്ങു ചെത്താന്‍ ചെത്തുകാരന്‍ മൂന്നു  നേരം പോകും. എന്റെ അനുഭവത്തില്‍ എത്രയോ രംഗങ്ങള്‍ കണ്ടിട്ട്ണ്ട്. കണ്ട് കണ്ടില്ല എന്ന മട്ടില്‍ വിട്ടിട്ടുണ്ട് .

ചെത്തുകാരന്റെ മകന്‍ എന്ന നിലയിലെ സാമൂഹ്യ പദവി എങ്ങനെയാണ്?

ഏറ്റുകാരന്റെ മകന്‍ എന്ന നിലയില്‍ സുയിപ്പാക്കുന്ന ഒരു രീതി മുമ്പുണ്ട്. ഇപ്പോ അതൊക്കെ മാറി. ഇപ്പോ ഡിഗ്രി കഴിഞ്ഞവരും ഈ മേഖലയില്‍ ഉണ്ട്. ഡിഗ്രി കഴിഞ്ഞ പെണ്‍കുട്ടികളും ഏറ്റുകാരനെ വിവാഹം ചെയ്യുന്നുണ്ട്.

ചെത്തു തൊഴിലില്‍ നിന്ന് എപ്പോഴാണ് തെങ്ങുകയറ്റത്തിലേക്ക്, തേങ്ങ പറി എന്ന തൊഴില്‍ മേഖലയിലേക്ക് മാറുന്നത്?

അടിയന്തിരാവസ്ഥയുടെ കാലത്താണ് ഞാന്‍  ഏറ്റുകാരനാവുന്നത്. അതായത് ചെത്ത്. അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോ അച്ഛന്റെ ആരോഗ്യം കുറഞ്ഞു. നെരുവമ്പ്രം കള്ളു ഷാപ്പില്‍ അച്ഛന്‍ മരിച്ച ശേഷം ഞാന്‍ ജോലിയില്‍ കേറി. പിന്നെ നല്ല മെച്ചപ്പെട്ട ജോലി എന്ന നിലയില്‍ തെങ്ങു കേറാന്‍ തൊടങ്ങി.

അടിയന്തിരാവസ്ഥ രാഷ്ട്രീയമായി ബാധിച്ചിട്ടുണ്ടോ? 

ഏട്ടന്‍ നല്ല പാര്‍ട്ടി പ്രവത്തകന്‍ ആയിരുന്നു. ഏട്ടന് ഭീഷണിയുണ്ടായിരുന്നു. പൊതുവെ ചെത്തുതൊഴിലാളികള്‍ ഈ ഭാഗത്ത് സി.ഐ.ടി.യു ആണല്ലൊ. അടിയന്തിരാവസ്ഥയെ ഏറ്റവും ചെറുത്തത് അവരാണല്ലൊ.

തേങ്ങ വില്‍പന വ്യാവസായികാടിസ്ഥാനത്തില്‍ മാറുന്നുണ്ടല്ലൊ.

കുടികിടപ്പ് നിയമം വന്നപ്പോഴാണ് പാവപ്പെട്ടവര്‍ക്ക് കറിയില്‍ തേങ്ങയരക്കാന്‍ കിട്ടുന്നത്. തേങ്ങയരച്ച കറി ഭൂപരിഷ്‌കരണ നിയമത്തിനു മുമ്പ് പാവപ്പെട്ടവര്‍ക്ക് കിട്ടിയിരുന്നില്ല. തേങ്ങയുടെ രുചി നമ്മളറിയുന്നത് അതിനു ശേഷമാണ്. കേരളം തെങ്ങിന്റെ നാടാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. തേങ്ങ വില കൊടുത്താലേ കിട്ടൂ.

ശക്തിയുടെ ഒരു തൊഴിലാണല്ലൊ തെങ്ങുകയറ്റം ? v.jpg

ചുണ്ടന്‍ വിരല്‍ മുതല്‍ തല മൂര്‍ത്തി വരെ ഉള്ള ശക്തി. ഒരാഴ്ച പണി ഇല്ലാതെ വീട്ടിലിര്ന്ന് പിന്നെ ജോലിക്ക് പോകുമ്പോ കൈ കാല്‍ കടച്ചില്‍ വരും. തെങ്ങുകയറ്റക്കാര്‍ക്ക് പൊതുവെ രോഗം കുറവാണ്. ശരീരം കൊണ്ടാണ് ജോലി. വെറുതെ നാവനക്കിയാല്‍ നടക്കില്ല. കേറിയേ പറ്റൂ. കേറിയാ ഇറങ്ങിയേ പറ്റൂ. കേറി അവിടെ തന്നെ നില്‍ക്കുകയല്ല, ഇറങ്ങി വര്ന്ന്ണ്ട്

തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍ എന്താണ്?

രാസവളം ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് പല തരം രോഗങ്ങള്‍ തെങ്ങിന് വരുന്നത്. ഞങ്ങളുടെ ചെറുപ്പത്തില്‍ "ഞൗ' ( ഒരു തരം വണ്ട് ) തിരിയോല നശിപ്പിക്കുന്ന രീതിയ്ണ്ട്. ഉപ്പും വെണ്ണീരും ചേര്‍ത്ത് വണ്ടിനെ നശിപ്പിക്കും. പിന്നെ കറ ചാട്ന്ന ഒരു രോഗം വന്നു. അതും ഒരു തരം പുഴുക്കുത്താണ്. അതു വന്നാല്‍ തെങ്ങ് ഉണങ്ങും. തെങ്ങിന്റെ തൊലി ചെത്തിക്കളയലാണ് പരിഹാരമായി പറഞ്ഞത്. എന്നാല്‍, മറ്റു മരങ്ങള്‍ പോലെ തൊലി പോയാല്‍ തെങ്ങിന് പുതിയ തൊലി വരികയോ അത് ഒട്ടിപ്പിടിച്ച് ശരിയാവുകയോ ചെയ്യില്ല. വേപ്പും പിണ്ണാക്കുമാണ് തെങ്ങിനു നല്ല വളം. പുഴുവിനെ നശിപ്പിക്കും.

കോവിഡ് കാലം വ്യക്തി എന്ന നിലയില്‍ എങ്ങനെയാണ് ബാധിച്ചത്?

എല്ലാവരെയും പോലെ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു. സാമൂഹ്യമായി അകല്‍ച്ചയുള്ള ഒരു തൊഴിലായിട്ടും ചെയ്യാന്‍ പറ്റിയില്ല. എനിക്ക് ചെറുപ്പത്തില്‍ വസൂരി വന്നിരുന്നു. പെങ്ങള്‍ക്കും ഏട്ടനും വല്ലാതെ വസൂരി വന്നിട്ടുണ്ട്. ഏട്ടന്‍ അവസാനം വിഭ്രാന്തി വന്ന് രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട്. വസൂരി മൂത്താല്‍ ഒരു തരം പ്രാന്ത് വരും. അന്ന് വിശ്വാസപരമായ ചികിത്സയാണ്. ദേവിയാണ് വസൂരി തരുന്നത് എന്ന് കരുതി ദേവീക്ഷേത്രങ്ങളില്‍ വഴിപാട് ചെയ്യും. തമിഴ് നാട്ടിലൊക്കെ അക്കാലത്ത് വസൂരി ഉള്ളവരെ വസൂരി ഇല്ലാത്ത വീട്ടിലേക്ക് വിളക്കൊക്കെ കത്തിച്ച് എഴുന്നള്ളിക്കുന്ന സമ്പ്രദായമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഭയങ്കര പേടിയുള്ള രോഗമാണ്. കുഞ്ഞാമുക്ക എന്ന് പേരുള്ള ഒരാള്‍ - കുരിപ്പ് കുഞ്ഞാമുക്ക എന്നാണ് പറയുക- ഒരു വയസ്സറ് അന്ന് ഈ രോഗത്തിന് ചികിത്സിച്ചിരുന്നു. ഭയങ്കര വസൂരി വന്നിട്ടും മരിക്കാത്ത ആളാണ്. മുഖം കാണുമ്പോ പേടി വരും. പക്ഷെ, സാധുവാണ്. ഭക്ഷണക്രമം വയസ്സറ് പറയും. ചുട്ട നേന്ത്രപ്പഴം, ഓറഞ്ച്, റൊട്ടി. ഇവ കഴിക്കാം. ചോറ് തിന്നാം. കറി മുതിരപ്പരിപ്പ്. കുരുമുളക് പൊടിയിട്ട മത്തി കൂട്ടാം. പറങ്കി ഉപയോഗിക്കരുത്. വെളിച്ചണ്ണ ആ ഭാഗത്തേ പോകാന്‍ പാടില്ല. വസൂരി ഇല്ലാത്തവരും വെളിച്ചണ്ണ ഉപയോഗിക്കാന്‍ പാടില്ല. പച്ച മഞ്ഞള് നന്നായി അരച്ച് തേങ്ങാപാലില്‍ ചേര്‍ത്ത് നന്നായി വെയിലുത്തുണക്കി തേക്കുക. നല്ല വാസനയ്ണ്ടാണ്ടാവും. അതും ചികിത്സയാണ്. വസൂരി പൊന്തി വരുമ്പോ വേപ്പില ഇളക്കി ദേഹത്ത് പുരട്ടുക. ഇതൊക്കെയാണ് ചികിത്സ. പത്തു പതിനെട്ടു തരം വസൂരി ഉണ്ട്. ചില വസൂരി വന്നാല്‍ നേരത്തോട് നേരം വന്നാല്‍ ആള് പോകും. വസൂരി വന്നവരെ കണ്ടു പിടിച്ചു സര്‍ക്കാറിനെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അത്രയും പേടിയുള്ള രോഗമായിരുന്നു. കോളറ കോവിഡിനേക്കാള്‍ ഭയങ്കരമല്ലെ. തൂറലും ചര്‍ദ്ദിയും-ആള് തീര്‍ന്നില്ലേ? ആ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് ഒന്നുമല്ല. എന്നാലും, തീരെ നിസ്സാരവുമല്ല. ലക്ഷങ്ങള്‍ മരിച്ചില്ലേ.

പുതിയ ലോകത്തെക്കുറിച്ചുള്ള കുഞ്ഞിരാമേട്ടന്റെ പ്രതീക്ഷ എന്താണ്?

പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വരുന്നുണ്ട്. മസ്തിഷ്‌ക മരണം ബാധിച്ചവര്‌ടെ അവയവങ്ങള്‍ പോലും മാറ്റിവെക്കാം. ശാസ്ത്രം അത്രയും വികസിച്ചു. പക്ഷെ, ഒരു ചെറിയ വൈറസിന് മുന്നില്‍ മനുഷ്യര്‍ പകച്ചു നില്‍ക്കുന്നു. ഭയം നമ്മെ വിട്ട് പോകുന്നില്ല.കോവിഡിന് മരുന്ന് കണ്ടു പിടിച്ചാല്‍ പേടി പോകും. പക്ഷെ, പിന്നെ വേറെ രോഗം വരും, വേറെ പേടി വരും. പേടി എപ്പോഴും ഈ ലോകത്തുണ്ടാവും.

  • Tags
  • #Interview
  • #Cultural Studies
  • #Thaha Madayi
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Abdul hakeem

1 Jun 2020, 06:06 PM

Good information...

Punnala Sreekumar 2

Interview

പുന്നല ശ്രീകുമാർ / ടി.എം. ഹർഷൻ

പുന്നല ശ്രീകുമാര്‍ ഇടതുപക്ഷത്തോട്; വിമര്‍ശനപൂര്‍വം

Apr 12, 2021

36 Minutes Watch

KK Shailaja 2

Interview

കെ.കെ. ശൈലജ / ടി.എം. ഹർഷന്‍

തുടര്‍ഭരണമുണ്ടായാല്‍ ശൈലജ ടീച്ചര്‍ എന്ത് ചെയ്യും?

Apr 01, 2021

23 Minutes Watch

MK Muneer 2

Interview

എം. കെ. മുനീര്‍ / ടി.എം. ഹര്‍ഷന്‍

ചിലര്‍ എല്ലാ വിഷയത്തേയും മുസ്‌ലിം ഇഷ്യു ആക്കി മാറ്റുന്നു

Mar 31, 2021

26 Minutes Watch

നൂർബീന റഷീദ്

Interview

നൂർബീന റഷീദ് / അലി ഹൈദര്‍

ഈ സ്ഥാനാര്‍ഥിത്വം വനിതാലീഗിന് കിട്ടിയ അംഗീകാരം

Mar 31, 2021

11 Minutes Watch

t shashidaran

Interview

ടി. ശശിധരൻ / ടി.എം. ഹർഷന്‍

ടി.ശശിധരൻ ഇപ്പോൾ കോർണർ യോഗങ്ങളിലാണ്

Mar 30, 2021

28 Minutes watch

O Abdurahman 2

Interview

ഒ. അബ്​ദുറഹ്​മാൻ / കെ. കണ്ണൻ

തുടർഭരണം, മൗദൂദി, മുസ്​ലിംലീഗ്​, ശബരിമല; ഒ. അബ്​ദുറഹ്​മാൻ സംസാരിക്കുന്നു

Mar 30, 2021

43 Minutes Watch

MM Mani

Interview

എം. എം. മണി / ടി.എം. ഹര്‍ഷന്‍

ഉടുമ്പന്‍ചോലയില്‍ എം.എം. മണി vs ടി.എം. ഹര്‍ഷന്‍

Mar 29, 2021

30 Minutes Watch

P Rajeev 2

Interview

പി. രാജീവ് / ടി.എം. ഹര്‍ഷന്‍

കോണ്‍ഗ്രസ് ജയിച്ചാല്‍ സര്‍ക്കാര്‍ ബി.ജെ.പിയാവും

Mar 29, 2021

27 Minutes Watch

Next Article

ആനന്ദ് മലയാളിക്ക് അപരിചിതനോ?

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster