സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ ഉയര്‍ന്നുവരണമെങ്കില്‍ അവര്‍ക്ക് ടെക്‌സ്റ്റ് ബുക്കിനു പുറത്തു നിന്നുള്ള ആശയങ്ങള്‍ വേണമായിരുന്നു, അവര്‍ക്ക് ക്രീയേറ്റീവായ ഉത്തരങ്ങള്‍ വേണമായിരുന്നു. തന്നെക്കാളും ശക്തിയുള്ള, നീളമുള്ള, ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കി ലോജിക് ഫുട്‌ബോള്‍ പിന്തുടരുന്ന ആരോഗ്യവാന്‍മാരായ യൂറോപ്യന്‍ കാല്‍പ്പന്തുകളിയുടെ ആന്റി തീസിസ് ആണ് ബ്രസീലിന്റെ കാല്‍പ്പന്തുകളി.
26 Nov 2022, 11:59 AM
1894 ല്‍ ഒരു സ്‌കോട്ട്‌ലാന്റ്കാരന്‍, തോമസ് ആയിരുന്നു ആദ്യമായി കാല്പന്തുകളി ബ്രസീലിലെത്തിച്ചത്. തികച്ചും വെള്ളക്കാരാല്‍ മാത്രം കളിച്ച കളിയില്‍, പതിയെ ആളെ തികയ്ക്കാന്‍ മാത്രം ബ്രസീലിയന്‍ അടിമകളെ അവര്‍ കളിപ്പിച്ചിരുന്നു. അങ്ങനെയാണ് ബ്രസീലിയന്‍ ജനത കാല്പന്തുകളിയെ അറിയുന്നത്. കാലക്രമേണ ഇത്തരം മാച്ചുകള്‍ വെള്ളക്കാരും ബ്രസീലുകാരും തമ്മിലുള്ള പോരാട്ടം തന്നെയായി മാറി. വാശിയേറിയ മത്സരങ്ങള്‍ പതിവായി. തങ്ങളും മികവുള്ള മനുഷ്യജീവികള്‍ തന്നെയാണ് എന്ന് തെളിയിക്കേണ്ടത് അടിമകള്‍ അഭിമാന പ്രശ്‌നമായി കണ്ടു, അതിനുമപ്പുറം അവരുടെ ആവലാതികളില്‍ നിന്ന്അല്പസമയത്തേക്കുള്ള രക്ഷപ്പെടലും കൂടിയായിരുന്നു കാല്‍പ്പന്തുകളി. വളരെ പെട്ടെന്ന് കാല്‍പ്പന്തുകളിയില്‍ ബ്രസീലിയന്‍ അടിമജനത അവരുടെ ഉടമകളേക്കാള്‍ മികവ് കാട്ടിത്തുടങ്ങി. കാല്‍പ്പന്തുകളി അവര്‍ക്ക് ജീവവായു പോലെയായി. അവര്‍ അവരുടേതായ ശൈലിയില്‍ കളിച്ചു. ബ്രസീലിയന്‍ ജനതയുടെ തനതായ മെയ്വഴക്കം, അവരില്‍ അന്തര്‍ലീനമായ സാംബ താളം, നിര്‍വ്യാജ സ്‌നേഹം, കൊടുക്കല്‍- വാങ്ങലുകള്‍... എല്ലാം കൊണ്ടും കാല്‍പ്പന്തുകളിയില്‍ ബ്രസീലുകാര്‍ ഒരു ശൈലി കണ്ടെത്തി. അച്ചടക്കമുള്ള യൂറോപ്യന്‍ ഫുട്ബാളിനെ അവര്‍ എട്ടായി മടക്കി ഓരത്തുവെച്ചു . അച്ചടക്കമില്ലായ്മയുടെ മാന്ത്രികപ്പെട്ടി ബ്രസീലിയന്‍ അടിമ ജനത തുറന്നുവെച്ചു. കാല്‍പ്പന്തുകളിയെ ലോകത്താദ്യമായി ഒരു പറ്റം അടിമകള്‍, താഴ്ന്നവര്‍, കറുത്തവര്‍, ഒരു കലാരൂപമായി ഉയര്‍ത്തിവെച്ചു. ആ കലയില്‍ അവര്‍ നിഷ്‌കളങ്കമായ പുഞ്ചിരിയും, സ്‌നേഹവും, ദയാവായ്പും കൊരുത്തുവെച്ചു, അനിര്‍വചനീയമായ ആനന്ദത്തെ അവര്‍ തുറന്നുവിട്ടു. ആദ്യമായി കാല്‍പ്പന്തുകളി, കളിയും കലയുമായി.
ആന്ത്രപ്പോളജിസ്റ്റ് ഗില്‍ബെര്‍ട്ടോ ഫ്രൈറെ ബ്രസീലിയന്‍ കാല്‍പ്പന്തുകളിയെ "മലന്‍ഡ്രോ' എന്ന കൗശലക്കാരനോട് ഉപമിക്കുന്നു. തന്റെ കൗശലം കൊണ്ടുമാത്രം ഉടമയെ മറികടക്കുന്ന സൂത്രശാലി. റോബെര്‍ട്ട് ഡാ മാറ്റ പക്ഷെ "ജെയ്റ്റിഞ്ഞോ' എന്നാണ് കാല്‍പ്പന്തുകളിയിലെ ബ്രസീലിയന്‍ സ്വത്വത്തെ അടയാളപ്പെടുത്തിയത്. 1888 ല്‍ തന്നെ അടിമത്തം നിര്‍ത്തലാക്കി എങ്കിലും ബ്രസീലിയന്‍ നിയമങ്ങള്‍ പണക്കാരായ വെള്ളക്കാരെയും, സ്വാധീനമുള്ളവരെയും സംരക്ഷിക്കാന്‍വേണ്ടി മാത്രമുള്ളതായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ ഉയര്‍ന്നുവരണമെങ്കില്‍ അവര്‍ക്ക് ടെക്‌സ്റ്റ് ബുക്കിനു പുറത്തു നിന്നുള്ള ആശയങ്ങള്‍ വേണമായിരുന്നു, അവര്‍ക്ക് ക്രീയേറ്റീവായ ഉത്തരങ്ങള്‍ വേണമായിരുന്നു. തന്നെക്കാളും ശക്തിയുള്ള, നീളമുള്ള, ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കി ലോജിക് ഫുട്‌ബോള്‍ പിന്തുടരുന്ന ആരോഗ്യവാന്‍മാരായ യൂറോപ്യന്‍ കാല്‍പ്പന്തുകളിയുടെ ആന്റി തീസിസ് ആണ് ബ്രസീലിന്റെ കാല്‍പ്പന്തുകളി.

അവരുടെ കളിയില്‍ കൗശലവും ആശ്ചര്യവുമുണ്ടായിരുന്നു, പന്തിനോട് അസൂയയുളവാക്കുന്ന സ്‌നേഹവായ്പുണ്ടായിരുന്നു, ചുറുചുറുക്കുണ്ടായിരുന്നു, പ്രതിഭാവിലാസത്തിന്റെ ആയിരം സൂര്യതേജസുണ്ടായിരുന്നു, നിമിഷാര്‍ധങ്ങളിലെങ്ങോ അനായാസം രൂപപ്പെടാവുന്ന പ്രതിഭാവിസ്‌പോടനങ്ങളുണ്ടായിരുന്നു. കാല്‍പ്പന്തുകളിയിലെ തങ്ങളേക്കാളും ശക്തിയുള്ള, സ്വാധീനമുള്ള, ശാരീരിക ക്ഷമതയുള്ള, പണമുള്ള വെളുത്തവരെ തോല്‍പ്പിക്കുവാന്‍ തനതു ബ്രസീലുകാര്‍ സ്വയം മലന്‍ഡ്രോ ആയോ ജെയ്റ്റിഞ്ഞോ ആയി മാറുകയായിരുന്നു.

1930 കളില്‍ മലന്‍ഡ്രോ സ്വത്വത്തിന്റെ മുറിപ്പാതിയായിരുന്നു ലിയോണിദാസും ഡോമിംഗോസും. ആദ്യത്തെ മലന്‍ഡ്രോമാര്‍. മുപ്പതുകളില്‍ അനായാസസുന്ദരമായ മലന്‍ഡ്രോ കവിതകളുടെ മഹേന്ദ്രജാലം കാല്‍പ്പന്തുകളിയിലൂടെ കാണികള്‍ക്ക് പകര്‍ന്നുനല്‍കിയ യുഗപുരുഷന്മാര്‍. പില്‍ക്കാലത്ത് കാല്‍പ്പന്തുകളിയുടെ രാജാവ് പെലെയും, "ജോയ് ഓഫ് ദി പീപ്പിള്‍' എന്നറിയപ്പെടുന്ന അവരുടെ മാനേ ഗാരിഞ്ചായും എന്തിനേറെ അനുഗ്രഹീത ഗോള്‍കീപ്പര്‍ ബര്‍ബോസയടക്കം പലരും മലന്‍ഡ്രോയുടെ മാദകത്വം, സൗന്ദര്യം, കൗശലം, കാല്പനികത, ഭാവന എന്നിവയുടെ ആത്മാവിഷ്‌കാരമായി. സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങള്‍ ബ്രസീല്‍ ഫുട്‌ബോളില്‍ മാറ്റങ്ങളുണ്ടാക്കിയെങ്കിലും ജോഗോ ബോണിറ്റൊ തന്നെയാണ് അവരുടെ എക്കാലത്തെയും ഫിലോസഫിയെന്ന് കാണാം.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് - 102 ല്‍ പ്രസീദ്ധീകിരകച്ച ലേഖനത്തിന്‍റെ പൂർണ്ണ രൂപം - കാൽപ്പന്തുകളിയുടെ ദേശകാല ചരിത്രം | ഹരികുമാർ സി.
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening
ഡോ. പി.ജെ. വിൻസെന്റ്
Dec 21, 2022
5 Minutes Watch
പത്മനാഭന്‍ ബ്ലാത്തൂര്‍
Dec 21, 2022
3 Minutes Read
Think Football
Dec 21, 2022
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 19, 2022
23 Minutes Watch