കേരളം എന്ന
പുറംപൂച്ച്
കേരളം എന്ന പുറംപൂച്ച്
ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ The Cock Is The Culprit നെക്കുറിച്ച് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി എഴുതിയ കുറിപ്പ്, ഒപ്പം അദ്ദേഹത്തിന്റെ കാര്‍ട്ടൂണും
23 Oct 2020, 02:05 PM
മൂലഭാഷയില്‍ അതീവഹൃദ്യമാണ് ഉണ്ണിയുടെ നോവല്‍. ഇംഗ്ലീഷ് പരിഭാഷയും നന്ന്. മൊഴിമാറ്റം ചെയ്തിട്ടുള്ളത് പ്രകടമായ ചായ്‌വുകളോടെയാണ്; കൃതിയുടെ കാമ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന ചായ്വുകള് തന്നെ. നാട്ടുതനിമയിലാണ് ഉണ്ണി തിളങ്ങുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പുതിയ എഴുത്തുകാര്‍ ഏതെങ്കിലും ഒരു നാടിന്റെ തനിമയില്‍ ഉറച്ചു നിന്നെഴുതുന്നുണ്ട് എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല.
ഉണ്ണിയാകട്ടെ നല്ല തഴക്കത്തോടെയാണ് എഴുതുന്നത്. എവിടെയും ഒന്നും മുഴച്ചുനില്‍ക്കുന്നേയില്ല. കൃതിയുടെ ചില ഭാഗങ്ങളില്‍ ഉണ്ണിയുടെ തൂലിക ചോര ചിന്തുന്നിടത്തോളം ചെല്ലുന്നുണ്ട്. വായന മുന്‍പോട്ടു നീങ്ങുംതോറും കേരളത്തിന്റെ പുറംപൂച്ചുകളെ നാം കടന്നുപോകുന്നുമുണ്ട്. കേരളത്തിന്റെ ഉയര്‍ന്ന സാമൂഹികനിലവാരവുമായി വലിയ ബന്ധമൊന്നുമില്ല മലയാളിയുടെ നിത്യജീവിതത്തിന് എന്ന തോന്നലാണുണ്ടാകുന്നത്.

നിത്യമെന്നോണം കേരളത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന എന്നെപ്പോലെയുള്ള ഒരു വ്യക്തിയെപ്പോലും അമ്പരപ്പിച്ചുകളയുന്ന പലതും ഈ കൃതിയിലുണ്ട്. പറഞ്ഞുപറഞ്ഞ് പുസ്തകത്തിന്റെ സാരം വെളിപ്പെടുത്തുന്നത് ശരിയല്ലല്ലോ. പകരം, ഈ കൃതിയുടെ രണ്ടാംവായനക്കുശേഷം ഞാന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ പങ്കുവെയ്ക്കുകയാണ്.
(വിവർത്തനം: പ്രസന്ന കെ. വർമ)
ജെ. ദേവിക
Feb 22, 2021
39 Minutes Listening
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
ശിവന്‍ എടമന / രാജേഷ് അത്രശ്ശേരി
Jan 28, 2021
54 Minutes Watch
മോഹനചന്ദ്രൻ
27 Oct 2020, 04:43 PM
പ്രസന്ന വർമ്മയുടെ വിവർത്തനം അതി മനോഹരമാണ്.(ഇത് പറയുന്നത് ഈ പുസ്തകം വായിച്ചല്ല,. മനു എസ് പിള്ള യുടെIVORY THRONEന്റെ മലയാള പരിഭാഷ വായിച്ച അനുഭവം വച്ചാണ്..ഈ ഗ്രന്ഥത്തെകുറിച്ച് ഒരു റിവ്യൂ ഞാൻ FBയിൽ പോസ്റ്റ് ചെയ്തിരുന്നു.