കേരളത്തില്‍
അതിവേഗ റെയില്‍ തുടങ്ങാനുള്ള
ശരിയായ സമയം ഇതുതന്നെയാണ്
കേരളത്തില്‍ അതിവേഗ റെയില്‍ തുടങ്ങാനുള്ള ശരിയായ സമയം ഇതുതന്നെയാണ്
പ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ നാം പതിറ്റാണ്ടുകളായി നടത്തിയ നിക്ഷേപത്തിന്റെ ഗുണഫലങ്ങള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുമുണ്ട് എന്നതില്‍ സംശയമില്ല. പക്ഷേ അതെല്ലാം ചെയ്തുകഴിഞ്ഞതിനുശേഷം മാത്രമേ അതിവേഗ റെയില്‍ ഗതാഗതത്തില്‍ മുതല്‍ മുടക്കാവൂ എന്ന വാദത്തില്‍ അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നില്ല. തിരയൊഴിഞ്ഞ് കപ്പലോടിക്കാനാവില്ല. ഏറ്റവും തിരയൊഴിഞ്ഞ് നില്‍ക്കുന്ന സമയം തന്നെയാണിത്.
3 Feb 2022, 10:01 AM
ജപ്പാന്‍, ചൈന, ജര്‍മനി, ഫ്രാന്‍സ് എന്നിങ്ങനെ ഒരുപാട് രാജ്യങ്ങളില്‍ അതിവേഗ റെയില്‍ നിലവിലുണ്ട്. ഇന്ന് ഇന്ത്യയേക്കാള്‍ സാമ്പത്തികമായി വളരെ മുന്നില്‍ നില്‍ക്കുന്ന നാടുകളാണ് ഇതൊക്കെ എന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ കാണാം. ഇന്ത്യയില ഒരു സംസ്ഥാനമായ കേരളം ഇപ്പോള്‍ അതിവേഗ റെയിലിനെപ്പറ്റി ചിന്തിക്കുകയാണ്. പതിവുപോലെ ഈ വിഷയം നമ്മുടെ നാട് ഇഴകീറി പരിശോധിക്കുന്നുമുണ്ട്. എന്ത് സാങ്കേതികവിദ്യയാണ് സ്വീകരിക്കേണ്ടത് എന്നതുമുതല്‍ എന്ന് പണിതുതീര്‍ക്കാന്‍ നമുക്ക് സാധിക്കും എന്നതുവരെ പല വിഷയങ്ങള്‍ സമൂഹമാധ്യമങ്ങളിലും ന്യൂസ് റൂമുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നു.
കെ റെയിലിന് മുൻഗണന വേണോ?
കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതിയേക്കാള്‍ മുന്‍ഗണന കൊടുക്കാനുള്ള ഒരുപാട് വിഷയങ്ങളുണ്ട് എന്നത് അതിവേഗ റെയിലിനെതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങളില്‍ ഒന്നാണ്. ഏതൊക്കെ വിഷയങ്ങള്‍? റോഡ് നെറ്റ്‌വര്‍ക്കും, ആശുപത്രികളും, സ്‌കൂളുകളും മറ്റും മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാവണം കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് ഒരു വാദഗതി. ഇന്നത്തെ കേരളവും ഹൈ സ്പീഡ് റെയിലുള്ള ജപ്പാനും തമ്മില്‍ തട്ടിച്ച് നോക്കിയാല്‍ തികച്ചും ന്യായമായ അഭിപ്രായമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ജപ്പാന്‍ എവിടെ, ഈ കേരളം എവിടെ?
എന്തായാലും സ്ഥിതിവിവരക്കണക്കുപയോഗിച്ച് നമുക്ക് ഇക്കാര്യം പരിശോധിക്കാം. അതിവേഗ റെയിലുള്ള ചില ഏഷ്യന്‍ രാജ്യങ്ങളെ കേരളവുമായി ഒന്ന് തട്ടിച്ചുനോക്കാം. ഇന്നത്തെ കേരളത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ ഇന്നത്തെ സ്ഥിതിയാണോ വിശകലനവിധേയമാക്കേണ്ടത്? പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമെടുത്ത വര്‍ഷത്തെ അവരുടെ സ്ഥിതിയല്ലേ പരിഗണിക്കേണ്ടത്? ഉദാഹരണത്തിന് ഇതില്‍ ആദ്യം അതിവേഗ റെയില്‍ ആരംഭിച്ച രാജ്യം ജപ്പാനാണ്. 1958 ഡിസംബറിലാണ് ജപ്പാനിലെ പാര്‍ലമെന്റായ ഡയറ്റ് ടൊകൈഡോ ഷിന്‍കാന്‍സെന്‍ എന്ന ആദ്യ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 1959ല്‍ പണി ആരംഭിക്കുകയും 1964ല്‍ ട്രെയിന്‍ ഓടിത്തുടങ്ങുകയും ചെയ്തു. പദ്ധതി ആസൂത്രണഘട്ടത്തില്‍ നില്‍ക്കുന്ന കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തട്ടിച്ചുനോക്കേണ്ടത് 1958-ലെ ജപ്പാനോടാണ് എന്നത് വ്യക്തമല്ലേ?
ചൈന മാഗ്ലെവ് അതിവേഗ റെയിലിന് പണം മുടക്കാന്‍ അനുമതി നല്‍കിയത് 2000ലാണ്. അതിന് മുന്‍പും റെയില്‍ വേഗം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നെങ്കിലും നമുക്ക് താരതമ്യത്തിനായി 2000 എന്ന വര്‍ഷം കണക്കാക്കാം. തുര്‍ക്കിയിലെ അതിവേഗ ട്രെയിന്‍ പദ്ധതിക്ക് അനുമതി കിട്ടി നിര്‍മാണം ആരംഭിച്ചത് 2003ലാണ്. അപ്പോള്‍ 1958ലെ ജപ്പാനെയും 2000ലെ ചൈനയെയും 2003ലെ തുര്‍ക്കിയെയും 2022ലെ കേരളത്തിനെയുമാണ് താരതമ്യം ചെയ്യേണ്ടത്.
ചില താരതമ്യങ്ങൾ: ആരോഗ്യരംഗം
ആരോഗ്യരംഗത്തെ നിക്ഷേപം (ഇത് പൊതു മുതല്‍മുടക്കോ സ്വകാര്യ സംരംഭങ്ങളോ ആവാം) വിലയിരുത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ചില സൂചികകള്‍ പരിശോധിക്കുകയാണ്. 1000 ജനനം നടക്കുമ്പോള്‍ എത്ര കുട്ടികള്‍ ഒരു വയസെത്തുന്നതിന് മുന്‍പ് മരിച്ചുപോകുന്നു എന്ന കണക്കാണ് ശിശുമരണനിരക്ക് (infant mortality rate). ഒരു ലക്ഷം പ്രസവങ്ങളില്‍ എത്ര സ്ത്രീകള്‍ മരിക്കുന്നു എന്ന അനുപാതമാണ് മാതൃമരണനിരക്ക് (maternal mortality ratio). ജനിക്കുന്ന കുഞ്ഞുങ്ങള്‍ ശരാശരി എത്ര വര്‍ഷം ജീവിച്ചിരിക്കും എന്ന കണക്കുകൂട്ടലാണ് ആയുര്‍ദൈര്‍ഘ്യം (life expectancy). കാര്യമായ നിക്ഷേപം നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഈ സൂചികകളൊക്കെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കൂ. വിശദീകരിക്കാം.
ഗര്‍ഭകാലത്ത് സ്ത്രീകളെ പരിശോധിക്കാനും കുട്ടികള്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്താനും രോഗങ്ങള്‍ക്ക് ചികിത്സ നല്‍കാനുമൊക്കെ ക്ലിനിക്കുകള്‍ ആവശ്യമാണ്. ജനങ്ങള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാനാവും വിധം രാജ്യത്തിന്റെ എല്ലാ കോണുകളിലും ഇത്തരം ക്ലിനിക്കുകള്‍ വേണം. കൂടാതെ പ്രസവാശുപത്രികള്‍ സ്ഥാപിച്ച് അവിടെ പരിശീലനം ലഭിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ജീവനക്കാരെയും നിയമിക്കണം. ശസ്ത്രക്രീയ ചെയ്യാന്‍ സൗകര്യമുള്ള റഫറല്‍ ആശുപത്രികള്‍ വേണം. ഓപ്പറേഷന്‍ തിയേറ്ററുകളും വിദഗ്ധ ഡോക്ടര്‍മാരും വേണം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തണം. അശുദ്ധജലം വഴി പകരുന്ന രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനം വേണം. പൈപ്പിലൂടെ ക്ലോറിനേറ്റ് ചെയ്ത കുടിവെള്ളവിതരണം നടത്തുന്ന പദ്ധതിയിലും ശൗചാലയനിര്‍മിതിക്കും പണം മുടക്കിയാല്‍ കുട്ടിക്കാലത്തെ വയറിളക്കം മൂലമുള്ള മരണങ്ങള്‍ കുറയും. ഇതുമാതിരിയുള്ള അനേകം കാര്യങ്ങളില്‍ നിക്ഷേപം നടത്തിയാലേ മേല്‍പ്പറഞ്ഞ സൂചികകള്‍ മെച്ചപ്പെടൂ.
ഈ മൂന്ന് അളവുകോലുകളില്‍ കേരളവുമായി താരതമ്യം ചെയ്യുന്ന രാജ്യങ്ങളുടേയും നമ്മുടെയും നില ഒന്നാമത്തെ പട്ടികയില്‍ കാണാം. തുര്‍ക്കി മാത്രമാണ് ഏതെങ്കിലും ഒരു കണക്കില്‍ (മാതൃമരണനിരക്ക്) ഇന്നത്തെ കേരളത്തിന് മുന്നില്‍ നില്‍ക്കുന്നത്. ശിശുമരണനിരക്കില്‍ കേരളം മൂന്ന് രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നത് ശ്രദ്ധിക്കുക. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കേരളമാണ് മുന്നില്‍.

വിദ്യാഭ്യാസം
രാജ്യം ജനങ്ങളുടെ വിദ്യാഭ്യാസത്തില്‍ നടത്തുന്ന നിക്ഷേപം കൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ പലവിധത്തില്‍ അളക്കാനാവുമെങ്കിലും സാക്ഷരത ഒരു പ്രധാന അളവുകോലാണ്. 1958ല്‍ ജപ്പാനിലെ സാക്ഷരതാശതമാനം (97.5%) ഇന്നത്തെ കേരളത്തേക്കാള്‍ (96.2%) കുറച്ച് മെച്ചമായിരുന്നു. 2000ല്‍ ചൈനയും (90.92%), 2003-ല്‍ തുര്‍ക്കിയും (87.4%) കേരളത്തേക്കാള്‍ വളരെ പുറകിലായിരുന്നു. പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി വിദ്യാഭ്യാസരംഗത്ത് നിക്ഷേപം നടത്താതെ ഈ നേട്ടമുണ്ടാക്കാനാവില്ല. 1950ല്‍ ജപ്പാനില്‍ ജൂനിയര്‍ ഹൈസ്‌കൂളില്‍ നിന്ന് പാസാകുന്നവരില്‍ 42.5% പേരേ ഹൈസ്‌കൂളില്‍ പഠനത്തിന് ചേരുമായിരുന്നുള്ളൂ. 1975ല്‍ ഇത് 90 ശതമാനത്തിലധികമായി. കനത്ത നിക്ഷേപം ഇക്കാലത്ത് ജപ്പാന്‍ വിദ്യാഭ്യാസമേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇക്കാലത്ത് തന്നെയാണ് ജപ്പാന്‍ അതിവേഗ റെയില്‍ സംവിധാനവും ആസൂത്രണം ചെയ്ത് നിര്‍മിച്ചുകൊണ്ടിരുന്നത്.
റോഡ് ഗതാഗതം
കേരളത്തില്‍ റോഡ് സൗകര്യങ്ങളുടെ കാര്യത്തില്‍ കാര്യമായ നിക്ഷേപം നടന്നിട്ടുണ്ടോ എന്നത് ഒരു പ്രധാന ചോദ്യമാണ്. മേല്‍പ്പറഞ്ഞ രാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കേരളത്തിലെ റോഡ് ശൃംഖലയുടെ സ്ഥിതിയെന്താണ്? റോഡ് ഡെന്‍സിറ്റി (100 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ ശരാശരി റോഡിന്റെ നീളം കിലോമീറ്ററില്‍) എന്ന അളവുകോലാണ് ഗതാഗതസൗകര്യത്തിനായി ഗവണ്മെന്റ് എത്ര നിക്ഷേപം നടത്തിയിട്ടുണ്ട് എന്ന് കണക്കാക്കാന്‍ ഉപയോഗിക്കാവുന്നത്. ആയിരം ജനങ്ങള്‍ക്ക് എത്ര കിലോമീറ്റര്‍ വീതം റോഡുണ്ട് എന്ന സൂചികയും ഉപയോഗിക്കാം.

താരതമ്യത്തിനായി പഴയ കാലത്തെ കൃത്യമായ കണക്ക് ലഭ്യമല്ലാത്തതിനാല്‍ നമുക്ക് ഇന്നത്തെ കണക്കുതന്നെ എടുക്കാം. (1958-ല്‍ ജപ്പാനില്‍ എത്ര കിലോമീറ്റര്‍ നീളത്തില്‍ റോഡുണ്ടായിരുന്നു എന്ന തരത്തിലുള്ള വിവരങ്ങളൊന്നും കിട്ടാനില്ല). ഇന്നത്തെ കണക്കെടുത്താല്‍ത്തന്നെ ജപ്പാനെയും ചൈനയെയും തുര്‍ക്കിയെയും അപേക്ഷിച്ച് പത്തും ഇരുപതും മടങ്ങ് റോഡ് ഡെന്‍സിറ്റിയാണ് കേരളത്തിലുള്ളത് (പട്ടിക 2). ആയിരം ജനങ്ങള്‍ക്ക് ലഭ്യമായ റോഡിന്റെ നീളം നോക്കിയാലും കേരളം ഈ മൂന്ന് രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അടുത്ത കാലത്തുപോലും ഈ രാജ്യങ്ങളിലെല്ലാം റോഡ് ഡെന്‍സിറ്റി വര്‍ദ്ധിക്കുന്നുണ്ട് എന്നതില്‍ നിന്ന് റോഡ് ആവശ്യം പൂര്‍ണ്ണമായി പരിഹരിച്ചശേഷമല്ല ഇവര്‍ അതിവേഗ റെയിലില്‍ നിക്ഷേപമാരംഭിച്ചത് എന്ന് മനസ്സിലാക്കാമല്ലോ? വര്‍ഷം 11.73% ശതമാനം ചൈനയിലും 1.05% ജപ്പാനിലും 0.98% തുര്‍ക്കിയിലും റോഡ് ഡെന്‍സിറ്റി വര്‍ദ്ധിക്കുന്നുണ്ട്. കേരളത്തിലും റോഡ് ശൃംഖല വര്‍ഷാവര്‍ഷം വളരുക തന്നെയാണ്. ഇന്നും റോഡെത്താത്ത സ്ഥലങ്ങളുണ്ട്. അവിടൊക്കെ റോഡെത്തുകയും വേണം.
ഇന്ത്യയുടെ വിസ്തീര്‍ണത്തിന്റെ 1.18 ശതമാനം മാത്രമേയുള്ളൂവെങ്കിലും രാജ്യത്തെ ആകെ റോഡിന്റെ 5.6 ശതമാനവും, രാജ്യത്ത് ആകെയുള്ള സംസ്ഥാന പാതയുടെ 2.5 ശതമാനവും, ദേശീയപാതയുടെ 1.6 ശതമാനവും കേരളത്തിലാണ് എന്നുകൂടി പറയട്ടെ. രാജ്യശരാശരി നോക്കിയാല്‍ കേരളം റോഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യത്തില്‍ എന്തായാലും പിന്നിലല്ല. ദേശീയപാതയ്ക്ക് വീതിയില്ല എന്നുള്ള പ്രശ്‌നമാണ് കാലങ്ങളായി കേരളത്തില്‍ ഉണ്ടായിരുന്നത്. അതും ഇപ്പോള്‍ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെ വച്ച് നോക്കിയാല്‍ കാര്യമായ നിക്ഷേപം കേരളം കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി നടത്തിയിട്ടുണ്ട്.

സാമ്പത്തികസ്ഥിതി
പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനമാണ് (GDP per capita) സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യാപയോഗിക്കുന്ന ഒരു അംഗീകൃത അളവുകോല്‍. രാജ്യത്തിന്റെയോ പ്രവിശ്യയുടെയോ ആഭ്യന്തര ഉത്പാദനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്. ഭരണകൂടത്തിന് നികുതിപിരിച്ചെടുക്കാനുള്ള ശേഷി ഈ സംഖ്യയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാല്‍ ഒരു വലിയ മുതല്‍ മുടക്ക് നടത്താന്‍ ഒരു രാജ്യത്തിനോ പ്രവിശ്യയ്‌ക്കോ ഉള്ള ശേഷി ഇതുമായി വേണം താരതമ്യം ചെയ്യാന്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്ക് ഇന്നത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്യത വേണമെങ്കില്‍ മൂല്യശോഷണവും കൂടി കണക്കിലെടുക്കണം. മൂന്നാമത്തെ പട്ടികയില്‍ കേരളത്തിലെ ഇന്നത്തെ പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം ($3,700) 1958ലെ ജപ്പാനെയും, 2000-ലെ ചൈനയെയും ($1,555) അപേക്ഷിച്ച് മുന്നിലാണെന്നും 2003-ലെ തുര്‍ക്കിയെ ($7,215) അപേക്ഷിച്ച് പിന്നിലാണെന്നും കാണാം. ഈ കണക്കനുസരിച്ച് കേരളം ഇപ്പോള്‍ അതിവേഗ റെയില്‍ ടെക്‌നോളജിയില്‍ മുതല്‍ മുടക്കുന്നത് സാമ്പത്തികമായി ഒരു റിസ്‌കല്ല.
ജപ്പാന്റെ ഇന്നത്തെ പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം $43,118.83 ആയി വളര്‍ന്നിട്ടുണ്ട്. ചൈനയുടേത് $9020, തുര്‍ക്കിയുടേത് $10,076 എന്നിങ്ങനെയും വളര്‍ന്നു. അതിവേഗ റെയിലില്‍ മുതല്‍മുടക്കിയത് കൊണ്ട് ഈ രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തികപ്രശ്‌നങ്ങള്‍ ഉണ്ടായതായി കാണുന്നില്ല.

വിശകലനം
ഈ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് ഒരു അതിവേഗ റെയില്‍ പാത ആരംഭിക്കാനുള്ള ശരിയായ സമയം ഇതുതന്നെയാണ് എന്നാണ് മുകളിലെ വിശകലനത്തില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ഈ രാജ്യങ്ങളൊക്കെ ഇത്തരമൊരു നിക്ഷേപത്തിന് മുതിര്‍ന്ന കാലത്ത് അവര്‍ ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലും കൈവരിച്ച നേട്ടങ്ങളുമായി കിടപിടിക്കുന്ന നിലയിലോ അവര്‍ക്ക് മുകളിലോ ആണ് പൊതുവില്‍ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി. ശിശുമരണനിരക്ക് പോലെയുള്ള കാര്യങ്ങളില്‍ കേരളം വളരെ മുന്നിലുമാണ്.
പ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ നാം പതിറ്റാണ്ടുകളായി നടത്തിയ നിക്ഷേപത്തിന്റെ ഗുണഫലങ്ങള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുമുണ്ട് എന്നതില്‍ സംശയമില്ല. പക്ഷേ അതെല്ലാം ചെയ്തുകഴിഞ്ഞതിനുശേഷം മാത്രമേ അതിവേഗ റെയില്‍ ഗതാഗതത്തില്‍ മുതല്‍ മുടക്കാവൂ എന്ന വാദത്തില്‍ അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നില്ല. തിരയൊഴിഞ്ഞ് കപ്പലോടിക്കാനാവില്ല. ഏറ്റവും തിരയൊഴിഞ്ഞ് നില്‍ക്കുന്ന സമയം തന്നെയാണിത്.
ഫോറന്‍സിക് മെഡിസിന്‍ എക്‌സ്‌പേര്‍ട്ട്
chandran
5 Feb 2022, 01:02 PM
Great post
K.P.Ranjanan.
5 Feb 2022, 08:55 AM
It is a very wonderful thinking and explanation to those who are opposing the K Rail project.
Prasanth kollam
4 Feb 2022, 10:39 PM
നിലവിലെ 3.50ലക്ഷം കോടി കടം ആര് അടച്ചു തീർത്തിട്ട് പോരെ 1.5ലക്ഷം കോടി കൂടി കടമെടുക്കുന്നത് k rail നു വേണ്ടി.
Truecopy Webzine
Aug 01, 2022
5 Minutes Read
അലി ഹൈദര്‍
Jul 31, 2022
10 Minutes Read
പി.കെ. തിലക്
Jul 28, 2022
10 Minutes Read
Joseph t.i.52 pandavath road.682304
6 Feb 2022, 08:21 AM
This is only a domestic service.Dont compare kerala with Japan,Uk,Dubai. .This is not a buisness coridor.We think of limited stop trains an airways.why we take scrap from Japan.Let people start their own buisines,like bus servuce.Let Govt give positive support