ചാപ്പ എറിഞ്ഞ് തന്നവരില്‍ നിന്ന്
തൊഴില്‍ പിടിച്ചെടുത്ത കഥ
ചാപ്പ എറിഞ്ഞ് തന്നവരില്‍ നിന്ന് തൊഴില്‍ പിടിച്ചെടുത്ത കഥ; Thuramukham Review
പതിഞ്ഞ താളത്തില്‍ പറഞ്ഞു തുടങ്ങി വളരെ പതുക്കെ തന്നെ വികസിപ്പിച്ചെടുക്കുന്ന പ്ലോട്ടാണ് തുറമുഖത്തിന്റേത്. പ്രധാന പ്ലോട്ടിന്റെ ഒരു ബാക്ക്സ്റ്റോറിയോടെയാണ് ചിത്രം തുടങ്ങുന്നത്. മട്ടാഞ്ചേരി തുറമുഖത്ത് ചരക്കിറക്കുന്ന തൊഴിലാളികളുടെ കുടുംബ ജീവിതവും തൊഴിലും പരിചയപ്പെടുത്തുന്ന ആദ്യഭാഗങ്ങളില്‍ തന്നെ ചാപ്പയേറിന്റെ മനുഷ്യവിരുദ്ധതയും തൊഴിലാളി കുടുംബങ്ങളിലെ കൊടിയ പട്ടിണിയും വ്യക്തമാക്കുന്നുണ്ട്. പൂര്‍ണമായി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഈ ബാക്ക്സ്റ്റോറി ഭാഗം ഒരു അതിഗംഭീര സിനിമറ്റോഗ്രഫി അനുഭവമാണ്.
10 Mar 2023, 04:34 PM
1953 ലാണ് മട്ടാഞ്ചേരിയില്‍ ചാപ്പ ഏറ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ സമരം ചെയ്യുന്നത്. തുറമുഖത്ത് ചരക്കുമായെത്തുന്ന കപ്പലുകളുടെ ഏജന്റുമാരായിരുന്നു മട്ടാഞ്ചേരിയിലെ പ്രധാന തൊഴിലുടമകള്‍. തുറമുഖത്ത് ചരക്കിറക്കാനും തൊഴിലെടുക്കാനും ചാപ്പ എന്ന് വിളിക്കപ്പെട്ടിരുന്ന ടോക്കണ്‍ കിട്ടേണ്ടതുണ്ട്. പണി കഴിഞ്ഞ് ഈ ടോക്കണ്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഭക്ഷണത്തിന്റെയും മറ്റ് ചിലവുകളും കിഴിച്ച് തുച്ഛമായ കൂലി തൊഴിലാളിക്ക് നല്‍കും. കപ്പല്‍ ഏജന്റുമാര്‍ ചുമതലപ്പെടുത്തുന്ന കങ്കാണിമാരാണ് ചാപ്പ വിതരണം നടത്തുക. 1982 - ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ചാപ്പ എന്ന ചിത്രത്തില്‍ ഇത് കാണാം.
കങ്കാണിമാരുടെ വീട്ടുമുറ്റത്ത് തടിച്ച് കൂടുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ചാപ്പ എറിഞ്ഞ് കൊടുക്കുന്നതായിരുന്നു രീതി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തൊഴിലാളികള്‍ തമ്മില്‍ തല്ലി ചാപ്പ കൈക്കലാക്കണം. ചാപ്പ കൈക്കലാക്കാത്തവന് അന്ന് ജോലിയില്ല. കൂലിയുമില്ല.
പതിഞ്ഞ താളത്തില്‍ പറഞ്ഞു തുടങ്ങി വളരെ പതുക്കെ തന്നെ വികസിപ്പിച്ചെടുക്കുന്ന പ്ലോട്ടാണ് തുറമുഖത്തിന്റേത്. പ്രധാന പ്ലോട്ടിന്റെ ഒരു ബാക്ക്സ്റ്റോറിയോടെയാണ് ചിത്രം തുടങ്ങുന്നത്. മട്ടാഞ്ചേരി തുറമുഖത്ത് ചരക്കിറക്കുന്ന തൊഴിലാളികളുടെ കുടുംബ ജീവിതവും തൊഴിലും പരിചയപ്പെടുത്തുന്ന ആദ്യഭാഗങ്ങളില്‍ തന്നെ ചാപ്പയേറിന്റെ മനുഷ്യവിരുദ്ധതയും തൊഴിലാളി കുടുംബങ്ങളിലെ കൊടിയ പട്ടിണിയും വ്യക്തമാക്കുന്നുണ്ട്. പൂര്‍ണമായി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഈ ബാക്ക്സ്റ്റോറി ഭാഗം ഒരു അതിഗംഭീര സിനിമറ്റോഗ്രഫി അനുഭവമാണ്. ജോജു ജോര്‍ജിന്റെയും മണികണ്ഠന്‍ ആചാരിയുടേയും അതിഗംഭീര പ്രകടനവും ഈ ഭാഗത്തെ മികവുറ്റതാക്കുന്നു. ഏറെക്കാലത്തിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചുവരവും ഇവിടെ സംഭവിക്കുന്നു.

ജോജു ജോര്‍ജ് അവതരിപ്പിച്ച മൈമു എന്ന കഥാപാത്രത്തിന്റെ മക്കളാണ് മൊയ്തുവും ഹംസയും ഖദീജയും. മൈമുവിന്റെ മക്കള്‍ തൊഴില്‍ ചെയ്യുന്ന കാലമായിട്ടും മട്ടാഞ്ചേരിയിലെ തൊഴില്‍ രീതിക്കോ ചൂഷണത്തിനോ മാറ്റമൊന്നും വരുന്നില്ല. ഹംസ സാധാരണ തൊഴിലാളിയുടെ ജീവിതം തെരഞ്ഞെടുക്കുമ്പോള്‍ മൊയ്തു മറ്റൊരുവഴിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെ, കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ ചാപ്പ സമരം എന്നപേരില്‍ ചരിത്രത്തിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പോരാട്ടത്തിലേക്കെത്തുന്നതാണ് തുറമുഖത്തിന്റെ കഥ.
മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. ഈ ചിത്രത്തെ സംബന്ധിച്ച് ഇതൊരു ബാധ്യതയാണ്. പ്രത്യേകിച്ച് ആദ്യപകുതിയില്‍ ഒരു ഐഡിയയിലേക്കും ഫോക്കസ് ചെയ്യാതെ ഇത്ര ദൈര്‍ഘ്യത്തില്‍ കഥ പറയുമ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തില്‍ നിന്ന് അകന്ന് പോവുന്നുണ്ട്.
ഹംസയുടെയും മൊയ്തുവിന്റേയും കുടുംബ കഥ ചിത്രത്തില്‍ ഒരു വൈകാരിക എലവേഷന്‍ ഉണ്ടാക്കേണ്ടതായിരുന്നെങ്കിലും അത് അതിന്റെ പൂര്‍ണതയില്‍ വര്‍ക്ക് ചെയ്യുന്നില്ല. സിനിമയിലെ മറ്റു പ്ലോട്ടുകളെ ഈ കുടുംബ കഥ ഡിസ്ട്രാക്ട് ചെയ്യുക പോലും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ആ കാലത്തെ ഒരു തൊഴിലാളി കുടുംബാന്തരീക്ഷത്തെ വളരെ വിശദമായി പരിചയപ്പെടുത്താനായി എന്നത് ഒരു മേന്മയാണ്.

സിനിമയുടെ പകുതിയിലേറെയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യാതെയാണ് കടന്ന് പോവുന്നത്. ഏകതാനമായി പുരോഗമിക്കുന്ന സിനിമ, പക്ഷേ അതിനെ ന്യായീകരിക്കുന്ന വിധത്തില്‍ വിവിധ സംഭവങ്ങളെയോ അവയുടെ ഡീറ്റെയില്‍സോ ഉള്‍ക്കൊള്ളിക്കുന്നില്ല. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനത്തോടെ സിനിമ ഈ പ്രശ്നത്തെ മറികടന്ന് കൂടുതല്‍ വേഗത കൈവരിക്കുന്നുണ്ട്.
മട്ടാഞ്ചേരി സമരത്തിന്റെയും വെടിവെയ്പ്പിന്റെയും ചിത്രീകരണം സാങ്കേതികമായും വൈകാരികമായും ഏറെ മികച്ചു നിന്നു. രാജീവ് രവി സ്‌റ്റൈല്‍ "സിനിമാറ്റിക് റിയലിസം' ഈ രംഗങ്ങളില്‍ മികവ് പകരുന്നു.
കഥാപാത്രങ്ങളുടെ പേര്, ചരിത്ര സംഭവങ്ങള്‍, അക്കാലത്ത് ഉപയോഗിച്ചിരുന്ന അതേ മുദ്രാവാക്യങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം സിനിമയെ കൂടുതല്‍ രസകരമാക്കുന്നുണ്ട്. ഗോകുല്‍ ദാസിന്റെ ഗംഭീര ഛായാഗ്രാഹണത്തോടൊപ്പം ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കും കൂടി ചേരുന്നതോടെ തുറമുഖം ഒരു കാഴ്ചാനുഭവം കൂടിയായി മാറുന്നുണ്ട്.

ചിത്രത്തിന്റെ അവസാനം കെ.ആര്‍. സുനില്‍ പകര്‍ത്തിയ മട്ടാഞ്ചേരിയുടെ വര്‍ത്തമാന ചിത്രങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയത് ഒരു രാഷ്ട്രീയ മുദ്രാവാക്യം കാലങ്ങള്‍ കടന്ന് അലയടിക്കുന്നതു പോലെ ആ സമര ചരിത്രത്തെ വര്‍ത്തമാനകാലത്തിലേക്ക് കൂടി ബന്ധിപ്പിക്കുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര മേഖലകളിലൊന്ന് കൂടിയായ മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയും അടങ്ങുന്ന പ്രദേശം നമ്മുടെ നാടിന്റെ തൊഴിലവകാശ സമരങ്ങളില്‍ സവിശേഷമായ ഇടമുള്ളൊരു രാഷ്ട്രീയ ഭൂമികയാണെന്ന് തുറമുഖം പുതിയ തലമുറയോട് പറയുന്നു.
അര്‍ജുന്‍ അശോക്, സുദേവ് നായര്‍, നിമിഷ സജയന്‍, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, ഗീതി സംഗീത തുടങ്ങിയ മറ്റ് അഭിനേതക്കളുടെ പ്രകടനവും മികച്ചതായി.
കെ.എം. ചിദംബരം എഴുതിയ നാടകത്തില്‍ നിന്ന് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ്. ഷഹബാസ് അമനാണ് സംഗീതം. ലിസ്റ്റിന്‍ സ്റ്റീഫനും സുകുമാര്‍ തെക്കേപ്പാട്ടുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
റിന്റുജ ജോണ്‍
Feb 18, 2023
4 Minutes Watch
വി.കെ. ബാബു
Feb 17, 2023
8 minutes read
KV PRAKASH
12 Mar 2023, 11:30 AM
മനോഹരമായ ഒരു സിനിമാനുഭവം. പ്രേക്ഷകരെ ഇടയ്ക്ക് സിനിമയിൽ നിന്ന് അകറ്റുന്നുണ്ട് എങ്കിലും ആസ്വാദനത്തിന്റെ വൃത്തകേന്ദ്രത്തിലേക്ക് ഒരു ( സെന്റ്രി ഫ്യൂഗൽ/പെറ്റൽ ഫോർസ്) ബലതന്ത്രം പ്രവർത്തിക്കുന്നുണ്ട്. ഒടുക്കം 'പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമൊ ' എന്ന മുദ്രാവാക്യം സാധാരണക്കാരായ യുവജനങ്ങളുടെ മനസ്സിൽ രാഷ്ട്രീയക്കനൽ കോരിയിടുന്നുണ്ട്. അതിന്റെ ചൂടിൽ അവർ ആവേശക്കയ്യടിയും നടത്തുന്നുണ്ട്. അത് കേട്ട് 53 കാരനായ ഞാനും കയ്യടിച്ചു. ഇങ്ക്വിലാബ് സിന്ദാബാദ് .....