ടി.എം. ഹര്‍ഷന്
കെ.എസ്.ഇ.ബി
മാധ്യമ അവാര്‍ഡ്
ടി.എം. ഹര്‍ഷന് കെ.എസ്.ഇ.ബി മാധ്യമ അവാര്‍ഡ്
കെ.എസ്.ഇ.ബി.യുടെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകളിൽ, നവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹര്‍ഷന്.
8 Jun 2022, 06:48 PM
കെ.എസ്.ഇ.ബി.യുടെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. നവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹര്‍ഷനാണ്. കേന്ദ്രവൈദ്യുതി നയം സാധാരണക്കാരന്റെ ജീവിതത്തേയും നിലവിലെ വൈദ്യുതി വിതരണ സംവിധാനത്തെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ടിനാണ് 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയ പുരസ്‌ക്കാരം.
ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്ത / ലേഖനത്തിനുള്ള പുരസ്‌കാരം കേരള കൗമുദി ലേഖകൻ പി.എച്ച്. സനല്‍കുമാറിനാണ്. താപവൈദ്യുതിയ്ക്ക് ബദലായി ജലവൈദ്യുത ഉത്പാദനവും സൗരോര്‍ജ്ജ ഉത്പാദനവും കൂട്ടുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം.
മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമി ദിനപത്രത്തിലെ ബി. മുരളികൃഷ്ണനാണ്. വൈദ്യുതി ജീവനക്കാരുടെ അപകടകരമായ സാഹസികത ഒപ്പിയെടുത്തതിനാണ് അവാര്‍ഡ്.
മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസിലെ ജി. പ്രസാദ് കുമാര്‍ അര്‍ഹനായി. കുര്യാര്‍ക്കുട്ടി - കാരപ്പാറ പദ്ധതിയുടെ പുനരുജ്ജീവന സാധ്യതകള്‍ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം.

അര്‍ഹമായ എന്‍ട്രികള്‍ ലഭിക്കാത്തതിനാല്‍ മികച്ച ടെലിവിഷന്‍ ക്യാമറാമാനുള്ള അവാര്‍ഡ് നല്‍കിയിട്ടില്ല. ഓരോ വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌ക്കാരം
ഡോ. സെബാസ്റ്റ്യന്‍ പോള്‍ അദ്ധ്യക്ഷനും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ കെ. മനോജ് കുമാര്‍, ദി ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന എസ്. ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളും കെ.എസ്.ഇ.ബി.എല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കണ്‍വീനറുമായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
എം.ബി. രാജേഷ്
Dec 17, 2022
46 Minutes Watch
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
മനില സി.മോഹൻ
Oct 17, 2022
10 Minutes Watch
ഡോ. തോമസ് ഐസക്
Oct 14, 2022
52 Minutes Watch