‘ദിവസം കിട്ടുന്ന 2000 രൂപ അലവന്‍സ്
വാങ്ങാനല്ല ഞങ്ങള്‍
പാര്‍ലമെന്റില്‍ പോകുന്നത്'
‘ദിവസം കിട്ടുന്ന 2000 രൂപ അലവന്‍സ് വാങ്ങാനല്ല ഞങ്ങള്‍ പാര്‍ലമെന്റില്‍ പോകുന്നത്'
‘വീ വാണ്ട് ഡിസ്‌കഷന്‍, ചര്‍ച്ച കരോ', ഈ രണ്ട് വാചകങ്ങള്‍ മാത്രമാണ് ലോക്‌സഭയില്‍ ഞങ്ങള്‍ പറഞ്ഞത്. അതിന് ഭരണകൂടം തയ്യാറല്ല. അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തപ്പോള്‍ അതനുവദിച്ചില്ല. ചര്‍ച്ച അനുവദിക്കില്ല എന്നുപറയുന്ന ഒരു നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.'- വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ചതിന് സസ്‌പെന്റ് ചെയ്യപ്പെട്ട എം.പി ടി.എന്‍. പ്രതാപന്‍, പാര്‍ലമെന്റില്‍ അരങ്ങേറുന്ന ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ച് ട്രൂ കോപ്പി വെബ്‌സീനുമായി സംസാരിക്കുന്നു.
1 Aug 2022, 10:31 AM
‘‘ഞങ്ങളൊക്കെ എന്തിനാണ് പാര്‍ലമെന്റില്‍ പോകുന്നത്? വെറുതെ അവിടെ പോയി, അവിടെ പറയുന്നതും കേട്ട്, ദിവസവും 2000 രൂപ അലവന്‍സും വാങ്ങി, സൗജന്യമായി കിട്ടുന്ന വിമാന- ട്രെയിന്‍ ടിക്കറ്റും വാങ്ങി, ജനങ്ങളുടെ നികുതിപ്പണം പാഴാക്കാനല്ല ഞങ്ങള്‍ പാര്‍ലമെന്റില്‍ പോകുന്നത്. ആ പ്രിവിലേജ് എന്‍ജോയ് ചെയ്യാനാണോ? അല്ല, ഞങ്ങളെപ്പോലെയുള്ള ആളുകള്‍ക്ക് അത് പറ്റില്ല. ജനങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം തരണം. വളരെ ഗുരുതരമായ ഈ ദുരന്തത്തില്‍ നിന്ന് ഇന്ത്യ കരകയറിയില്ലെങ്കില്‍ നമ്മുടെ രാജ്യം മറ്റൊരു ശ്രീലങ്കയായി മാറുമോയെന്ന് നാം പേടിക്കേണ്ടതുണ്ട്.
രൂപയുടെ മൂല്യം ദിവസവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാകുന്നു. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. എല്ലാ മേഖലകളിലും നമ്മള്‍ താഴോട്ട് പോകുകയാണ്. ഇതുതന്നെയാണ് ശ്രീലങ്കയിലുണ്ടായത്. വന്നുവന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ശ്രീലങ്കയിലെ സ്ഥിതി കണ്ടില്ലേ. അങ്ങനെ ഇന്ത്യ ഒരു ശ്രീലങ്കയാവാന്‍ അനുവദിച്ചുകൂടാ. രാഷ്ട്രീയ തര്‍ക്കങ്ങള്‍ വേറെ. രാജ്യവും ജനങ്ങളും എന്നുപറയുന്നത് ജീവന്റെ ജീവനാണ്. ആ കാര്യമാണ് ഇന്ന് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്’- ജനകീയ പ്രശ്നങ്ങളുന്നയിച്ചതിന് ലോക്സഭയിൽനിന്ന് സസ്പെൻറ് ചെയ്യപ്പെട്ട ടി.എൻ. പ്രതാപൻ എം.പി ട്രൂ കോപ്പി വെബ്‌സീനുമായി സംസാരിക്കുന്നു.
‘‘ഞങ്ങളോട് ഡല്‍ഹിയിലെ ഓട്ടോറിക്ഷക്കാര്‍ സംസാരിക്കുന്നുണ്ട്, ഞങ്ങള്‍ കയറുന്ന തട്ടുകടയിലെ ആളുകള്‍ സംസാരിക്കുന്നുണ്ട്. എം.പിമാരാണെന്ന് പറയുമ്പോള്‍ അവരെല്ലാം ഞങ്ങളോട് രൂക്ഷമായി പ്രതികരിക്കുകയാണ്, ബി.ജെ.പിക്ക് വോട്ട് ചെയ്ത ആളുകള്‍ വരെ. അവര്‍ക്ക് മനസ്സിലായി, രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന്. ബി.ജെ.പി.യെയും കേന്ദ്ര സര്‍ക്കാരിനെയും അനുകൂലിക്കുന്ന ചില സ്പോണ്‍സേഡ് മാധ്യമങ്ങളുണ്ട്. ആ സ്പോണ്‍സേഡ് മാധ്യമങ്ങളൊഴികെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളായാലും അല്ലെങ്കില്‍ നേര് ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങളുള്‍പ്പെടെ, ജനങ്ങളടക്കം ഈ തിന്മ ചോദ്യംചെയ്യുന്നുണ്ട്.’’
‘‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.കെ.ജി.യെ കേട്ടിരുന്നത് എത്ര മനോഹരമായിട്ടായിരുന്നു. പാര്‍ലമെന്റില്‍ അന്ന് പ്രതിപക്ഷത്തിന്റെ എണ്ണം പരിമിതമാണ്, കമ്യൂണിസ്റ്റുകാരുടെ എണ്ണവും. പക്ഷെ എ.കെ.ജി. പ്രതിപക്ഷനേതാവായി. എ.കെ.ജി. വന്നവിടെ ഇരിക്കും. പ്രധാനമന്ത്രിയും വന്നിരിക്കും. പ്രതിപക്ഷത്തിന്റെ അഭിപ്രായം കേള്‍ക്കും. അന്നത്തെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനചരിത്രം വായിക്കുമ്പോള്‍ നാം രോമാഞ്ചം കൊള്ളും, ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് അഭിമാനം കൊള്ളും. എ.കെ.ജി.യുടെ ഇംഗ്ലീഷ് പരിമിതമാണ്. പക്ഷെ അതിനോട് നെഹ്റു കാതുകൂര്‍പ്പിച്ചിരിക്കും. അതിനോട് പ്രതികരിക്കും. എണ്ണം നോക്കിയിട്ടായിരുന്നില്ല പ്രതിപക്ഷത്തെ അന്ന് പാര്‍ലമെന്റില്‍ മാനിച്ചിരുന്നത്. ഇതായിരുന്നു കീഴ്വഴക്കം’’- ടി.എൻ. പ്രതാപൻ പറഞ്ഞു.
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch