മഠംകുന്ന് ആദിവാസി സെറ്റില്‍മെന്റില്‍
താല്‍ക്കാലിക വൈദ്യുതി;
ട്രൂ കോപ്പി ഇംപാക്റ്റ്
മഠംകുന്ന് ആദിവാസി സെറ്റില്‍മെന്റില്‍ താല്‍ക്കാലിക വൈദ്യുതി; ട്രൂ കോപ്പി ഇംപാക്റ്റ്
വൈദ്യുതിയില്ലാത്തതിനാൽ മഠം കുന്ന് പണിയ കോളനി, ഗോവിന്ദന്‍ പാറ കോളനി എന്നിവിടങ്ങളിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന വസ്തുത വെളിച്ചത്തുകൊണ്ടുവന്ന അന്വേഷണാത്മക റിപ്പോർട്ട് ‘ട്രൂ കോപ്പി തിങ്ക്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു
6 Aug 2021, 04:53 PM
വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനസൗകര്യം നിഷേധിക്കപ്പെട്ടിരുന്ന വയനാട്ടിലെ രണ്ട് ആദിവാസി സെറ്റില്‍മെന്റുകളിലേക്ക് വൈദ്യുതിയെത്തുന്നു.
മുട്ടില്‍ പഞ്ചായത്തിലെ മഠം കുന്ന് പണിയ കോളനി, ഗോവിന്ദന്‍ പാറ കോളനി എന്നിവിടങ്ങളിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകുന്നില്ല എന്ന വസ്തുത മുന്‍നിര്‍ത്തി, എഡിറ്റര്‍ ഇന്‍ ചീഫ് മനില സി. മോഹന്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ട് ട്രൂ കോപ്പി തിങ്ക് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് പാക്കം കാരാപ്പുഴ ജലസേചന പദ്ധതിപ്രദേശത്ത് ഉള്‍പ്പെടുന്ന മഠംകുന്ന് കോളനിയിലും നായ്കൊല്ലി കോളനിയിലുമാണ് പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന്താല്ക്കാലിക വൈദ്യുതി കണക്ഷൻ നൽകാൻ കാരാപ്പുഴ പ്രോജക്റ്റ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനുമതി നല്‍കിയത്. താല്‍ക്കാലിക കണക്ഷനുവേണ്ടി വൈദ്യുതി ലൈന്‍ വലിക്കാന്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിന് അനുമതിയും നല്‍കി ഉത്തരവായി.
അധ്യയനവര്‍ഷം ആരംഭിച്ച് രണ്ടു മാസമായിട്ടും ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വേണ്ടരീതിയില്‍ നടക്കുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു മഠം കുന്ന്, ഗോവിന്ദന്‍പാറ പണിയ കോളനികളില്‍ ‘തിങ്ക്' നടത്തിയ അന്വേഷണം. ഡിജിറ്റല്‍ ഡിവൈഡിന്‍റെ ആഴം വ്യക്തമാക്കുന്ന ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം, താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ എത്തിക്കാന്‍ വൈദ്യുതിലൈന്‍ വലിക്കുന്നതിന് അനുമതിക്കായി മുട്ടില്‍ ഗ്രാമപഞ്ചായത്ത് കാരാപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയിരുന്നു.

കോവിഡും ലോക്ക്ഡൗണുമാണ് ആദിവാസി വിദ്യാര്‍ഥികളുടെയും അധ്യയനം മുടക്കിയത്. അവര്‍ക്ക് വീടുകളിലിരുന്ന് പഠിക്കേണ്ടിവന്നു. കഴിഞ്ഞവര്‍ഷം അങ്കണവാടി, വായനശാല തുടങ്ങിയ പൊതുകേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളെ എത്തിച്ചാണ് പഠനം നടത്തിയിരുന്നത്. എന്നാല്‍, ഇത്തരം സെന്ററുകളിലേക്ക് ഏറെ ദൂരമുള്ളതിനാല്‍ പല കുട്ടികള്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. സെറ്റില്‍മെന്റുകളിലാകട്ടെ, വൈദ്യുതിയും ഇല്ല. ഇതോടെ, ഇവരുടെ പഠനം പൂര്‍ണമായും മുടങ്ങി. മൊബൈല്‍ ഫോണും ടി.വിയും അടക്കമുള്ള ഡിവൈസുകള്‍ നല്‍കിയാലും വൈദ്യുതിയില്ലാത്തതിനാല്‍ അവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മൂന്നുരൂപയാണ് ഈടാക്കിയിരുന്നത്.
മുട്ടില്‍ പഞ്ചായത്തില്‍ 26 പഠനകേന്ദ്രങ്ങളുണ്ട്. പഠനകേന്ദ്രങ്ങളാകട്ടെ, ഏറെ ദൂരെയുമാണ്. അതുകൊണ്ടുതന്നെ സെറ്റില്‍മെന്റുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഇവിടെ എത്താന്‍ കഴിയില്ല. രണ്ട് സെറ്റില്‍മെന്റുകളിലെങ്കിലും താല്‍ക്കാലിക വൈദ്യുതി എത്തുന്നതോടെ ഇവിടുത്തെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠന പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമാകുകയാണ്.
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read