24 Aug 2020, 04:17 PM
മലയാളത്തിൽ ആഴത്തിലുള്ള വിശകലനങ്ങൾക്കും ചിന്തകൾക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന മൾട്ടി മീഡിയ പോർട്ടലായ ട്രൂ കോപ്പി തിങ്കിന്റെയും ഒക്ടോബറിൽ ലോഞ്ച് ചെയ്യുന്ന ട്രൂ കോപ്പി വെബ്സീനിന്റെയും എക്സിക്യൂട്ടീവ് എഡിറ്ററായി കെ.കണ്ണൻ ചുമതലയേറ്റു. ഇതുവരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന മനില സി. മോഹൻ ആയിരിക്കും പോർട്ടലിന്റെയും വെബ്സീനിന്റെയും എഡിറ്റർ ഇൻ ചീഫ് .
ട്രൂ കോപ്പി മാഗസിൻ എൽ. എൽ.പി.യുടെ സി.ഇ.ഒ.യും മാനേജിംഗ് എഡിറ്ററുമായി കമൽറാം സജീവും ഡയറക്ടർ, ടെക്നിക്കൽ ഓപ്പറേഷൻസ് ആയി മുഹമ്മദ് സിദാനും ചാർജെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന ഡസിഗ്നേറ്റഡ് പാർട്ട്ണർമാരുടെ യോഗത്തിലാണ് പുതിയ നിയമനങ്ങളും ചുമതലകളും തീരുമാനിക്കപ്പെട്ടത്.
കാൽ നൂറ്റാണ്ടിലേറെക്കാലത്തെ പത്രപ്രവർത്തന പരിചയമുള്ള കെ.കണ്ണൻ മാധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ചുമതല വഹിച്ചിട്ടുണ്ട്. പത്രത്തിൽ ചീഫ് സബ് എഡിറ്റർ ആയിരിക്കെയാണ് ‘തിങ്കി’ലേക്ക് വരുന്നത്. പ്രൊഫ. എം. കുഞ്ഞാമനെക്കുറിച്ച് കണ്ണൻ എഡിറ്റ് ചെയ്ത "എതിര് ' എന്ന പുസ്തകം ഡി.സി.ബുക്സ് കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്.
18 കാരനായ മുഹമ്മദ് സിദാൻ ഫോട്ടോ ഗ്രാഫറും ഡിജിറ്റൽ ഡിസൈനറുമാണ്. വിവിധ ഐ.ടി. സ്ഥാപനങ്ങളിൽ പ്രോഗ്രാം ഡവലപ്പറാണ് സിദാൻ.
ഗ്ലോബൽ മലയാളിയുടെ ബൗദ്ധിക ജീവിതത്തിൽ 200 ദിവസം കൊണ്ട് നിറസാന്നിധ്യമായ ട്രൂ കോപ്പി തിങ്കിന്റെ സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള പ്രീമിയം പ്രോഡക്റ്റാണ് വെബ്സീൻ. ഇത് ഒക്ടോബറിൽ വരിക്കാർക്ക് ലഭ്യമാകും.
Naushad.k
31 Aug 2020, 10:47 PM
അനീതിക്കെതിെരെ പടവാളാകട്ടെ
സുരേഷ് ഐക്കര
30 Aug 2020, 07:55 PM
അഭിനന്ദനങ്ങൾ 4 പേർക്കും. ഇത് കാലം ആവശ്യപ്പെടുന്നു.
സലിം കുരിക്കളകത്ത്
29 Aug 2020, 07:28 PM
അഭിവാദ്യങ്ങൾ
ജോഷി ജോര്ജ്
28 Aug 2020, 11:45 AM
അക്ഷരങ്ങളില് അഗ്നി പടര്ത്താന് കഴിവുള്ള കമല് റാം സജീവിന് ട്രൂ കോപ്പിയെ അങ്ങിനെതന്നെ നിലനിര്ത്താനാകും, ആകണം. മാധ്യമരംഗത്തെ പ്രതീക്ഷയുടെ ഇളം നാന്പിന് എല്ലാവിധ ആശംസകളും നേരുന്നു.
Joy Joseph
27 Aug 2020, 10:46 PM
Gud move
കെ. പരമേശ്വരൻ
27 Aug 2020, 02:30 PM
ആശംസ, അഭിവാദ്യം
Madhuraj
27 Aug 2020, 12:16 PM
All the best team true copy!
Anilkumar P Y
27 Aug 2020, 09:03 AM
Good Initiative
P sudhakaran
26 Aug 2020, 01:41 PM
ഒരു നല്ല വായന തരുന്ന വെബ്സൈറ്റ് പോർട്ടൽ വായന സന്തോഷം . ആഹ്ലദം
Think
Feb 20, 2021
1 Minute Read
അജയ് പി. മങ്ങാട്ട്
Oct 26, 2020
3 Minutes Read
റഷീദ് അറക്കല്‍
Sep 11, 2020
21 Minutes Listening
കുഞ്ഞുണ്ണി സജീവ്
Sep 05, 2020
6 Minutes Read
കെ.വി. പ്രകാശ്
5 Sep 2020, 11:14 AM
എല്ലാവർക്കും അഭിവാദ്യങ്ങൾ. കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ് ച്ച വെക്കുമെന്ന് പ്രതീക്ഷിക്കുന്നു.