മോദിയുടെ മാപ്പും
യു.പിയുടെ വോട്ടും;
ചില സൂചനകൾ
മോദിയുടെ മാപ്പും യു.പിയുടെ വോട്ടും; ചില സൂചനകൾ
23 Nov 2021, 11:07 AM
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം, യു.പി തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സൂചനകളെ നിര്‍ണായകമാക്കിയിട്ടുണ്ട്. തന്ത്രപൂര്‍വമുള്ള ഈ പിന്‍വാങ്ങല്‍ ആരുടെ വോട്ടുബാങ്കാണ് നിറയ്ക്കുക എന്ന ചോദ്യമാണ് ഉത്തര്‍പ്രദേശില്‍ നിന്നുയരുന്നത്. 2014ലും 2019ലും കേന്ദ്രത്തില്‍ ഭരണത്തിലെത്താന്‍ എന്‍.ഡി.എയെ സഹായിച്ച യു.പിയിലെ കരുത്തുറ്റ പ്രകടനങ്ങള്‍ 2022 ലെ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് പരിശോധിക്കുകയാണ് വെബ്‌സീന്‍ പാക്കറ്റ് 52 ല്‍.
ബി.ജെ.പിയില്‍ വിശ്വാസം നഷ്ടപ്പെട്ട കര്‍ഷകരെ തിരിച്ചുകൊണ്ടുവരാനുള്ള സ്ട്രാറ്റജിയാണ് ബി.ജെ.പി ഇനി പ്രധാനമായും നടപ്പിലാക്കുക. പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറയുന്ന വീഡിയോ ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ചും കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെ പെരുപ്പിച്ച് കാണിച്ചും, കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലടക്കം നഷ്ടപ്പെട്ട മേല്‍ക്കെ തിരിച്ചുപിടിക്കാനായിരിക്കും ശ്രമം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം സംഘപരിവാര്‍ അനുകൂലികള്‍ അഴിച്ചുവിട്ട പ്രചാരണം അതിന്റെ തുടക്കമാണ്.
യു.പിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി ഈയിടെ നടന്ന ആര്‍.എസ്.എസ് യോഗം ബി.ജെ.പിക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. ഇത്തവണ യു.പി നഷ്ടപ്പെട്ടാല്‍, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അത് വന്‍ തിരിച്ചടി സമ്മാനിക്കുമെന്ന് ബി.ജെ.പിയും മനസ്സിലാക്കുന്നുണ്ട്. ആ ഭീതി, എന്ത് സാഹസത്തിനും ബി.ജെ.പിയെയും സംഘ്പരിവാറിനെയും സജ്ജമാക്കുമെന്ന ആശങ്കയും യു.പി ഉയർത്തുന്നു.
കര്‍ഷക പ്രക്ഷോഭത്തിന്റെ അലയൊലികളും ലഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊലയും കോവിഡ് നേരിടുന്നതിലെ ഭരണപരാജയവും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ഏറ്റവും വലിയ ലീഡ് നേടിക്കൊടുത്ത പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് മുസ്‌ലിം ഐക്യവുമെല്ലാം ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് വിലയിരുത്തുന്നു.
യു.പി. കാർഡ് 2021: ചില സൂചനകൾ | അലി ഹൈദർ
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 52 ല്‍ വായിക്കാം കേള്‍ക്കാം
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
കെ. കണ്ണന്‍
Dec 21, 2022
5 Minutes Watch