നടി റിമയുടെ പാവാടയിറക്കം വരെ എത്തി നില്‍ക്കുന്ന സദാചാരച്ചര്‍ച്ചകളില്‍ അവഗണിക്കപ്പെടുന്നത് സ്ത്രീയുടെ സ്വശരീരത്തിന്‍ മേലുള്ള ഇച്ഛാധികാരമാണ്. സ്ത്രീശരീരങ്ങള്‍ക്കുമേല്‍ വസ്ത്രധാരണത്തിന്റെ കാമനകള്‍ ഇടപെടുന്ന രീതികളെക്കുറിച്ച് ജി. ഉഷാകുമാരി എഴുതുന്നു
9 Apr 2022, 10:45 AM
സമീപകാലത്ത് ഏറെ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെട്ട ഹിജാബ്, അമ്പതിലേറെക്കൊല്ലമായി ചര്‍ച്ചചെയ്യുന്ന ഏറെക്കുറെ പൊതുവായിത്തീര്‍ന്ന സ്ത്രീ വസ്ത്രമായ സാരി - ഇവ രണ്ടും നോക്കുമ്പോഴേ മനസ്സിലാകുന്നത്, വസ്ത്രത്തിന്റെ മറയ്ക്കലും വെളിപ്പെടുത്തലുമുള്‍പ്പെടുന്ന സാംസ്‌കാരിക ചര്‍ച്ചകള്‍ ഉന്നം വെയ്ക്കുന്നത് ദുര്‍ബല വിഭാഗങ്ങളെയാണ് എന്നതാണ്. ജനാധിപത്യവാദികളെ സംബന്ധിച്ച് ദുര്‍ബല വിഭാഗങ്ങളുടെ സാമൂഹികനീതി ഉറപ്പാക്കലാണ് പ്രധാനം. സാമൂഹിക നീതിയുടെയും നടപ്പു ദൈനംദിനങ്ങളുടെയും അപ്പുറത്ത് വസ്ത്രത്തിന്റെ കാമനാപരമായ ഇച്ഛാധികാരം എന്നത് നില്‍ക്കുന്നുണ്ട്. നടി റിമയുടെ പാവാടയിറക്കം വരെ എത്തി നില്‍ക്കുന്ന സദാചാരച്ചര്‍ച്ചകളിലും എല്ലാം അവഗണിക്കപ്പെടുന്നത് സ്ത്രീയുടെ സ്വശരീരത്തിന്‍ മേലുള്ള ഇച്ഛാധികാരമാണ്- ട്രൂ കോപ്പി വെബ്‌സീനില്‍ ജി. ഉഷാകുമാരി എഴുതുന്നു.
ശരീരത്തിനും ചര്യകള്‍ക്കുമേലുമുള്ള സ്വന്തമായ നിര്‍വാഹകശേഷി എന്നത് എല്ലാവര്‍ക്കുമില്ല, ചില കല്പിത സ്വത്വങ്ങള്‍ക്കു മാത്രമാണെന്നു വരുന്നു! ഇതു കൃത്യമായും നിലനില്‍ക്കുന്ന ലിംഗാധികാരത്തിന്റെ സാധൂകരണമാണ്. മുസ്ലിം സ്ത്രീക്ക് അവരുടെ വസ്ത്രം തിരഞ്ഞെടുക്കാന്‍ ഏജന്‍സി അനുവദിക്കാത്ത ‘പുരോഗമനകാരി' പുരുഷന്‍, പാന്റും ഷര്‍ട്ടും ധരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ ഏജന്‍സിയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. അതിലെ പാശ്ചാത്യ സ്വാധീനമോ വരേണ്യബോധമോ എടുത്തു പറയപ്പെടാറില്ല തന്നെ.
സ്ത്രീയുടെ ശരീരത്തിന്റെ രൂപസംവിധാനം ശരീരത്തിന്റെ ഉടമയില്‍ നിന്ന് അടര്‍ത്തിമാറ്റി പൂര്‍ണമായും മൂല്യബദ്ധമാക്കി സാമാന്യവല്‍ക്കരിച്ചും സത്താവല്‍ക്കരിച്ചുമാണ് പുരുഷാധിപത്യം നിരന്തരമായി അതിന്റെ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എത്രത്തോളം മറയ്ക്കാം, എത്രയ്ക്കു വെളിപ്പെടാം എന്നതിന്റെ യുക്തി എപ്പോഴും ഈ മൗലികവാദവിധിക്കു വിധേയമാണ്.
റിദാ നാസര്‍
Jun 29, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
Truecopy Webzine
Jun 25, 2022
2 minutes read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read