ഇടതുപക്ഷ തുടര്‍ഭരണം:
ചില സന്ദേഹങ്ങള്‍
ഇടതുപക്ഷ തുടര്‍ഭരണം: ചില സന്ദേഹങ്ങള്‍
കേരളത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ നയങ്ങളാണോ നടപ്പിലാക്കിയത്? ഒരു ജനാധിപത്യവാദിക്കു നീതീകരിക്കാനാവാത്ത എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടന്നത്? പലപ്പോഴും നടപ്പിലാക്കിയത് സംഘപരിവാര്‍ നയങ്ങളായിരുന്നില്ലേ?
14 Mar 2021, 07:35 PM
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തെ കുറിച്ച് ചില സന്ദേഹങ്ങളോടെ ട്രൂ കോപ്പി തിങ്കിൽ എന്‍.ഇ. സുധീര്‍ എഴുതിയ ലേഖനത്തോട് എന്റെ സന്ദേഹങ്ങള്‍ ചേര്‍ത്തുവെക്കാനാണ് ഈ കുറിപ്പ്.
കേരളം തുടര്‍ന്നു ഭരിക്കുന്നവര്‍ ആരാണെങ്കിലും ഈ ദേശത്തിന്റെ മതനിരപേക്ഷമായ മൂല്യങ്ങളെ തുടര്‍ന്നും ഉയര്‍ത്തിപ്പിടിക്കുന്നതും അതിനെ വളര്‍ത്തുന്നതും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രാമകമായ വളര്‍ച്ചയെ തടയുന്നതുമായിരിക്കണമെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം.
Also Read: ചില സന്ദേഹങ്ങളോടെ; ഇടതുരാഷ്ട്രീയത്തിന്റെ തുടര്‍ഭരണത്തെക്കുറിച്ച്
ഇടതുപക്ഷം തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ പ്രഖ്യാപിക്കുന്ന നയങ്ങള്‍ നടപ്പിലാക്കപ്പെടണം. കോണ്‍ഗ്രസ് മുന്നണിയെ കുറിച്ചും ഇങ്ങനെ പറയാം. കേരളത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ നയങ്ങളാണോ നടപ്പിലാക്കിയത്? സുധീര്‍ എഴുതിയതുപോലെ ഒരു ജനാധിപത്യവാദിക്കു നീതീകരിക്കാനാവാത്ത എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടന്നത്? പലപ്പോഴും നടപ്പിലാക്കിയത് സംഘപരിവാര്‍ നയങ്ങളായിരുന്നില്ലേ?

യു.എ.പി.എ നടപ്പിലാക്കുക എന്നത് സി.പി.എം എന്ന പാര്‍ട്ടിയുടെയോ അതിന്റെ മുന്നണിയുടെയോ നയങ്ങളായിരുന്നുവോ? അല്ല. എന്നിട്ടും ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി കേരളം മാറിയത് എങ്ങനെയാണ്? താഹ- അലന്‍ കേസ് ഓര്‍ത്തുനോക്കുക. എത്രമാത്രം ജനാധിപത്യവിരുദ്ധ നാടകങ്ങളാണ് അരങ്ങേറിയത്? മാവോയിസ്റ്റുകളെ രാഷ്ട്രീയമായി അംഗീകരിക്കുന്നില്ലെങ്കിലും അവരെ വെടിവെച്ചു കൊല്ലുന്നതിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നാണ് അതിന്റെ ജനറല്‍ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റി അംഗങ്ങളും പറഞ്ഞിരുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് സി.പി.എം നയമായിരുന്നില്ല. കോണ്‍ഗ്രസിന്റെയും നയമല്ല അത്. അതു നയമായി സ്വീകരിച്ചിരിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്.
Also Read: കോടതി കണ്ടെത്തുന്നു ആ തെളിവുകളൊന്നും തെളിവുകളായിരുന്നില്ല
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എട്ടു പേരാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ വധിക്കപ്പെട്ടത്. കൊലക്കുശേഷം മൃതശരീരത്തെ തല്ലിച്ചതച്ച സംഭവങ്ങള്‍ വരെയുണ്ടത്രെ!
ജി. എസ്.ടി നടപ്പിലാക്കുന്നത് ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതും കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനങ്ങളെ പിച്ചച്ചട്ടിയുമായി നിര്‍ത്തുന്നതുമായ നടപടിയായിരിക്കുമെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി കേരളത്തില്‍ പ്രസംഗിച്ചത്. എന്നാല്‍, ജി.എസ്.ടി നടപ്പിലാക്കുന്നതിനെ എതിര്‍ക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. അതു നടപ്പിലാക്കുകയും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ഇപ്പോള്‍ നടപ്പിലാക്കുന്ന കിഫ്ബി പദ്ധതി ജനങ്ങളുടെ പരമാധികാരത്തെയും നിയമനിര്‍മ്മാണസഭകളേയും ഗൗനിക്കാത്ത സംഘപരിവാര്‍ പദ്ധതി തന്നെയല്ലേ? കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനും കേരളത്തിലെ ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കു തന്നെയും അതിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഹെഗ്ഡെവാറിന്റെ ജന്മദിനത്തില്‍ യോഗദിനം ആഘോഷിക്കുന്നതിനും മറ്റും നേതൃത്വം കൊടുക്കുന്ന നിലയിലായിരുന്നു, നമ്മുടെ സംസ്‌കാരികവകുപ്പ്. നവോത്ഥാന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാര്‍ എങ്ങനെയാണ് എമ്മിനെ പോലെ അന്ധവിശ്വാസിയും അതിന്റെ പ്രചാരകനുമായ ഒരാള്‍ക്ക് ഭൂമി ദാനം ചെയ്യുന്നത്? സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഒരു മന്ത്രിക്ക് മാപ്പു പറയുന്നതിനുള്ള കാര്യമാകുന്നതെങ്ങനെയാണ്? നവോത്ഥാനത്തെ കുറിച്ചും പുരോഗമനത്തെ കുറിച്ചും അറിവുള്ള കാര്യങ്ങള്‍ വച്ച് ഇവയെല്ലാം എനിക്കു സന്ദേഹത്തിനുള്ള കാരണമായിരിക്കുന്നു.

Shalini G S
14 Mar 2021, 09:14 PM
The privatisation of national highways where Nidhin Gadkary and Pinarayi praised each other indicates that they follow the same policies. CPIM needs BJP in a strong manner as opposition by taking the advantage of the weakness of Congress, thereby grabbing more votes. Both governments exploit common people by imposing taxes in the name of fuel. There are so many things left unsaid. Please issue another article as the continuation of this.
സഞ്ജിവ്
14 Mar 2021, 08:01 PM
ട്രൂകോപ്പി തിങ്കിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും മോശവും വസ്തുതാവിരുദ്ധവുമായ ലേഖനം
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read
പി.ബി. ജിജീഷ്
Nov 09, 2022
18 Minutes Read
പിണറായി വിജയൻ
Oct 23, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Oct 21, 2022
6 Minutes Read
PJJ Antony
14 Mar 2021, 10:03 PM
very true. I dont see much differences between LDF - UDF governing. The only plus point is the consistency in challenging Sangh Parivar politically. CPM is another social democratic party willing to do anything to win an election.