വിപ്ലവം പറയുന്ന
മലബാറുകാരുടെ ജാതീയത കാണുമ്പോള്‍ ഞങ്ങള്‍ തിരുവിതാംകൂറുകാര്‍ക്ക്
ലജ്ജ തോന്നുന്നു - വെള്ളാപ്പള്ളി
വിപ്ലവം പറയുന്ന മലബാറുകാരുടെ ജാതീയത കാണുമ്പോള്‍ ഞങ്ങള്‍ തിരുവിതാംകൂറുകാര്‍ക്ക് ലജ്ജ തോന്നുന്നു - വെള്ളാപ്പള്ളി
25 Apr 2022, 11:13 AM
ഒരു പെണ്ണും ചെറുക്കനും കൂടെ അവര്‍ക്ക് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചെങ്കില്‍ അതിന് ഭ്രഷ്ട് കല്‍പ്പിക്കുന്നത് ഒരിക്കലും ശരിയല്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വലിയ വിപ്ലവം പറയുന്ന മലബാറില്‍, ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ വളരെയേറെ പരിഷ്‌കാരം നേടിയ ആ പ്രദേശത്ത് അങ്ങനെയുണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ തിരുവിതാംകൂറുകാര്‍ക്ക് വന്‍ ലജ്ജ തോന്നുന്നെന്നും ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രേമിച്ച് വിവാഹം കഴിക്കുന്നത് വേറെ. ഇത് രണ്ടും രണ്ടാണ്. മതപരിവര്‍ത്തനം വേറെ. വെവ്വേറെ കാണണം. അല്ലാതെ രണ്ട് പേര്‍ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചാല്‍, തിയ്യ സമുദായത്തില്‍പ്പെട്ടവരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരും സ്നേഹിച്ചു എന്നതിന്റെ പേരില്‍ എന്ത് ഭ്രഷ്ട് കല്‍പിക്കാനാണ്. അവരെ സുഖമായി ജീവിക്കാന്‍ അനുവദിക്കണം. അതിനു അനുവദിക്കാതെ ഭ്രഷ്ട് കല്‍പ്പിക്കുന്നവര്‍ മാനസികമായി രോഗം പിടിച്ചവരാണ്. കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യാനി ഒരു മുസ്ലിമിനെ കല്യാണം കഴിച്ചു. ലൗ ജിഹാദ് അല്ല അത്. അതിനെ നമ്മള്‍ എന്തിന് എതിര്‍ക്കണം? അവര്‍ സന്തോഷമായി കഴിയട്ടെ എന്ന് കരുതണ്ടേ? എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പിണറായി വിജയന്റെ മകള്‍ ഒരു മുസ്ലിമിനെ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു. അവര്‍ സന്തോഷമായി ജീവിക്കുന്നു. അതിനെയൊന്നും മറ്റു രീതിയില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. അതിനെ ലൗ ജിഹാദായി കണക്കാക്കരുത്. ഇതൊക്കെയും വ്യത്യസ്തമായി തന്നെ കാണണം. ഭ്രഷ്ട് കല്‍പ്പിക്കുന്നതൊക്കെയും കാലത്തിനു പുറകിലേക്ക് ചിന്തിക്കുന്ന രീതിയാണ്. അത് പ്രാകൃത രീതിയാണ്. വലിയ വിപ്ലവം പറയുന്ന മലബാറില്‍, ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ വളരെയേറെ പരിഷ്‌കാരം നേടിയ ആ പ്രദേശത്ത് അങ്ങനെയുണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ തിരുവിതാംകൂറുകാര്‍ക്ക് വന്‍ ലജ്ജ തോന്നുന്നു. കാരണം മലബാറുകാര്‍ വലിയ പരിഷ്‌കരികളാണല്ലോ. ഞങ്ങള്‍ രാജാവിന്റെ കീഴിലും നിങ്ങള്‍ ബ്രിട്ടീഷുകാരുടെ കീഴിലുമായിരുന്നല്ലോ? നിങ്ങള്‍ക്ക് അയിത്തമില്ലാ എന്നാണല്ലോ പറഞ്ഞിരുന്നത്? ഇപ്പോ നിങ്ങളു കാണിക്കുന്ന പ്രാകൃതമായ സ്വഭാവം തിരുവിതാംകൂറുകാരുപോലും കാണിക്കുകേല. - വെള്ളാപ്പള്ളി പറഞ്ഞു.
റിദാ നാസര്‍
Jun 21, 2022
12 Minutes Read
ഷഫീഖ് താമരശ്ശേരി
May 25, 2022
9 Minutes Watch
Truecopy Webzine
May 07, 2022
4 Minutes Read
വെള്ളാപ്പള്ളി നടേശന്‍
Apr 24, 2022
8 minutes read
Truecopy Webzine
Apr 20, 2022
2 minutes read