‘ഈഴവ ഗൂഢ പദ്ധതി' ആക്ഷേപത്തിന് വെള്ളാപ്പള്ളിയുടെ മറുപടി: ലൗ ജിഹാദ് നടത്തുന്നത് ക്രിസ്ത്യാനികൾ

ദീപിക ബാലസഖ്യം ഡയറക്ടർ ഫാ. റോയി കണ്ണൻചിറയുടെ ‘ഈഴവ ഗൂഢ പദ്ധതി' ആരോപണം ആദ്യമായി പുറത്തുകൊണ്ടുവന്നത് ട്രൂ കോപ്പി തിങ്കാണ്.

Think

ത്തോലിക്കാ പെൺകുട്ടികളെ ഈഴവ ചെറുപ്പക്കാർ പ്രണയം നടിച്ചും മറ്റും തട്ടിക്കൊണ്ടുപോകുന്നു എന്ന, ദീപിക ബാലസഖ്യം ഡയറക്ടർ ഫാ. റോയി കണ്ണൻചിറയുടെ ആരോപണത്തിന് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണെന്നും സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായതെന്നും വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ചങ്ങനാശേരി അതിരൂപതക്കുകീഴിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിൽ ‘ഈഴവ ഗൂഢ പദ്ധതി'യെക്കുറിച്ച് ഫാ. റോയി കണ്ണൻചിറ നടത്തിയ വിദ്വേഷപ്രസംഗം ആദ്യമായി പുറത്തുകൊണ്ടുവന്നത് ട്രൂ കോപ്പി തിങ്കാണ്.

‘‘ലൗ ജിഹാദും മതംമാറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യാനികളാണ്. മുസ്‌ലിംകൾ ഒരെണ്ണം നടത്തുമ്പോൾ കൃസ്ത്യാനികൾ ഡസൻ കണക്കിനാണ് നടത്തുന്നത്. അതൊന്നും ആരും വാർത്തയാക്കുന്നില്ല''- വെള്ളാപ്പള്ളി പറഞ്ഞു.
പണം, വീട്, ജോലി, വിവാഹ സഹായം എന്നിവ നൽകിയാണ് ക്രൈസ്തവ വിഭാഗങ്ങൾ മതപരിവർത്തനം നടത്തുന്നത്. ക്രിസ്ത്യൻ മിഷനറിമാർ എത്രമാത്രം മതപരിവർത്തനമാണ് രാജ്യത്ത് നടത്തുന്നത്.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവന ശരിയല്ല, മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്‌കൂൾ കോളേജ് പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ല.

ക്രിസ്ത്യൻ വിഭാഗം സംഘടിത വോട്ടുബാങ്കായി പ്രവർത്തിക്കുകയാണ്. ഇവർക്കുമുന്നിൽ എല്ലാ രാഷ്ട്രീയകക്ഷികളും സാഷ്ടാംഗം പ്രണമിക്കേണ്ട അവസ്ഥയാണ്. അവർ സംഘടിതരായി നിന്ന് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഖജനാവ് മുഴുവൻ ചോർത്തിക്കൊണ്ടുപോയി സാമ്പത്തികമായി വളരുമ്പോൾ ഇവിടുത്തെ പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾ എവിടെ കിടക്കുന്നു എന്ന് നോക്കണം- വെള്ളാപ്പള്ളി പറഞ്ഞു.

കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട് എന്നാണ് ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ. റോയി കണ്ണൻചിറ സി.എം.ഐ. ആരോപിച്ചത്. കോട്ടയത്തിനടുത്തുള്ള ഒരു സീറോ മലബാർ ഇടവകയിൽനിന്ന് ഒരു മാസത്തിനിടെ ഒമ്പത് ക്രൈസ്തവ പെൺകുട്ടികളെ പ്രണയിച്ചുകൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നും ഇതര സമൂഹങ്ങളിലേക്ക് നമ്മുടെ മക്കൾ ആകർഷിക്കപ്പെടുന്നുണ്ടെന്നും ഫാ. കണ്ണൻചിറ പറയുന്നു.

‘‘സ്ട്രാറ്റജിക് ആയി ഇതിന് പദ്ധതികളാവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന വിവരം കിട്ടിയിട്ടുണ്ട്. നമ്മളുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ശത്രുക്കൾ പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും സഭയുടെ എതിർപക്ഷത്തുനിൽക്കുന്നവർ നടത്തുന്ന ഒരുക്കത്തിന്റെ പത്തിലൊരംശമെങ്കിലും നമ്മുടെ മാതാപിതാക്കൾക്കും വൈദികർക്കും കഴിയുന്നില്ലെന്നും’’ ഫാ. കണ്ണൻചിറ പറഞ്ഞിരുന്നു.

Comments