
ആർട്ടിസ്റ്റുകൾ
മിണ്ടാതിരിക്കുന്നത് തെറ്റ്;
പൃഥ്വീരാജിന് പിന്തുണയുമായി വേണു
ആർട്ടിസ്റ്റുകൾ മിണ്ടാതിരിക്കുന്നത് തെറ്റ്; പൃഥ്വീരാജിന് പിന്തുണയുമായി വേണു
29 May 2021, 12:24 PM
ലക്ഷദ്വീപ് ജനതയേയും അവരുടെ സംസ്‌കാരത്തേയും ബാധിക്കുന്ന അഡ്മിനിസ്‌ട്രേഷന്റെ നടപടികള്‍ക്കെതിരെ കാമറാമാനും എഴുത്തുകാരനുമായ വേണു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സംഘ്പരിവാര്‍ അനുകൂലികളില്‍ നിന്ന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന പൃഥ്വിരാജിനും വേണു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കലാകാരന്മാരുടെ അഭിപ്രായ രൂപീകരണ ശക്തി നല്ല മാറ്റങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും വേണു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ""കലാകാരന്‍മാരുടെ ശബ്ദങ്ങള്‍ക്ക് അഭിപ്രായ രൂപികരണ ശക്തിയുണ്ട്. തെറ്റായ നീക്കങ്ങള്‍ വിളിച്ച് പറയാന്‍ ബാധ്യതയുള്ളവര്‍ അത് ചെയ്യാതിരിക്കുന്നതാണ് തെറ്റ്. പൃഥ്വിരാജ് ചെയ്തത് ചെയ്യാനുള്ള ആര്‍ജവം എല്ലാവരും കാണിക്കണം. ഒരു ജനതയേയും അവരുടെ സംസ്‌ക്കാരത്തേയും ഇല്ലാതാക്കാന്‍ പാടില്ല.
ലക്ഷദ്വീപിനോടൊപ്പം.
പൃഥ്വിരാജിനോടൊപ്പം''
നേരത്തെ, ലക്ഷദ്വീപിലെ ""പരിഷ്‌കാരങ്ങള്‍'' വിചിത്രമാണെന്ന് പ്രതികരിച്ചതിനു പിന്നാലെ, പൃഥ്വിരാജിന്റെ പിതൃത്വം ചോദ്യം ചെയ്ത് സംഘ്പരിവാര്‍ അനുകൂല മാധ്യമമായ ജനം ടി.വി. ഓണ്‍ലൈനില്‍ വന്ന ലേഖനം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.
പൃഥ്വിരാജിനെ കൂടാതെ സലിം കുമാര്‍, ഗായിക സിതാര, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകന്‍, വിനയ് ഫോര്‍ട്ട്, ഗീതു മോഹന്‍ദാസ്, നിഖില വിമല്‍, സണ്ണി വെയ്ന്‍, ഷൈന്‍ നിഗം, അയ്ഷ സുല്‍ത്താന, സകരിയ, ശഹബാസ് അമന്‍, മണികണ്ഠന്‍, ടൊവിനോ തോമസ്, അനീഷ് ജി. മേനോന്‍, ഹര്‍ഷാദ്, മുഹ്‌സിന്‍ പരാരി, റിമ കല്ലിങ്കല്‍ എന്നിവരും ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
സച്ചു ഐഷ
Jan 05, 2023
4 Minutes Read
റിന്റുജ ജോണ്‍
Jan 03, 2023
6 Minutes Read
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
Vimalviswanath
30 May 2021, 04:32 PM
ആർട്ടിസ്റ്റുകൾ... ചില കാര്യങ്ങൾക്ക് മാത്രം അല്ല... മിണ്ടേണ്ടത്... കേരളത്തിൽ... ആംബുലൻസിൽ.. പീഡനം നടക്കുമ്പോൾ... നിങ്ങളുടെ.. മിണ്ടാട്ടം.. മുട്ടുമോ..? വളയാറിൽ... രണ്ടു പിഞ്ചു കുട്ടികൾ.. Thooghi അടിയപ്പോൾ... നിങ്ങളുടെ മിണ്ടാട്ടം... മുട്ടിയോ.. സ്വന്തം കണ്മുൻപിൽ... ഇതുപോലെ നടക്കുന്ന... കാര്യങ്ങൾക്കൊക്കെ... നിങ്ങൾ പ്രതികരിക്കയണം.. ആര്ടിസ്റ് മഹാന്മാരെ....
Vimalviswanath
30 May 2021, 04:33 PM
ആർട്ടിസ്റ്റുകൾ... ചില കാര്യങ്ങൾക്ക് മാത്രം അല്ല... മിണ്ടേണ്ടത്... കേരളത്തിൽ... ആംബുലൻസിൽ.. പീഡനം നടക്കുമ്പോൾ... നിങ്ങളുടെ.. മിണ്ടാട്ടം.. മുട്ടുമോ..? വളയാറിൽ... രണ്ടു പിഞ്ചു കുട്ടികൾ.. Thooghi അടിയപ്പോൾ... നിങ്ങളുടെ മിണ്ടാട്ടം... മുട്ടിയോ.. സ്വന്തം കണ്മുൻപിൽ... ഇതുപോലെ നടക്കുന്ന... കാര്യങ്ങൾക്കൊക്കെ... നിങ്ങൾ പ്രതികരിക്കയണം.. ആര്ടിസ്റ് മഹാന്മാരെ....