വേണ്ടത്ര മുന്നൊരുക്കങ്ങളോടെ നടത്തിയ ഒരു ഭരണഘടനാ വിമര്‍ശനം ആയിരുന്നുവെങ്കില്‍ സജി ചെറിയാന്റെ പ്രസംഗം, ഭരണഘടന എന്തെന്നുതന്നെ പിടിയില്ലാത്ത ഒരു വിഭാഗം രാഷ്ട്രീയ പ്രതിയോഗികള്‍ക്കും അത് എന്തെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കണം എന്നുവാദിക്കുന്ന മറ്റൊരു വിഭാഗം പ്രതിയോഗികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു വടിയായി മാറില്ലായിരുന്നു. വിശാഖ് ശങ്കർ എഴുതുന്നു.
9 Jul 2022, 09:47 AM
ഒരു രാജ്യത്തിന്റെ ഭരണഘടന എന്നത് വിമര്‍ശനാതീതമാണോ?
അതിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാണിക്കുന്നത്, തിരുത്തലുകളും പരിഷ്‌കാരങ്ങളും നിര്‍ദേശിക്കുന്നത് കുറ്റകരമാണോ? മതരാഷ്ട്രങ്ങളിലെ വിശുദ്ധഗ്രന്ഥങ്ങള്‍ എന്നപോലെ മനുഷ്യാതീത ശക്തികളാല്‍ നിര്‍ദേശിക്കപ്പെട്ടതും അതുകൊണ്ടുതന്നെ അന്തിമവും അനിഷേധ്യവുമായ ഒന്നാണോ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടന?- ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട് വിശാഖ് ശങ്കർ എഴുതിയ ലേഖനം ട്രൂ കോപ്പി വെബ്സീനിൽ.
‘‘ഭരണകൂടവും ഭരണഘടനയും ഒന്നല്ല എന്നതാണ്. നാവുപിഴ എന്ന നിലയില്‍ വാക്ക് മാറിപ്പോയതല്ല ഇവിടെ പ്രശ്‌നം, മറിച്ച് കാര്യകാരണ പൊരുത്തമാണ്. എത്ര മനോഹരമായ ഭരണഘടന ഉണ്ടായാലും അത് അതിന്റെ ‘കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൊറാലിറ്റി' ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പോന്ന ഒരു ഭരണകൂടം ഇല്ലെങ്കില്‍ ഭരണഘടന വെറും സാഹിത്യം മാത്രമാവും. അപ്പോള്‍ ഒരു ജനാധിപത്യസമൂഹം എന്ന നിലയില്‍ നമുക്കുവേണ്ടത് ഭരണഘടന മുമ്പോട്ടുവയ്ക്കുന്ന ‘കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൊറാലിറ്റി'ക്ക് അനുസൃതമായി ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. അതാണ് പ്രതിപക്ഷധര്‍മം. ഇടതുരാഷ്ട്രീയം ഇന്ത്യയില്‍ എന്നും പ്രതിപക്ഷമായിരുന്നു എന്നതുകൊണ്ടുതന്നെ ഇടത് രാഷ്ട്രീയ സംഘടനകള്‍ അത് മറക്കാനും പാടില്ല.’’
‘‘തൊഴിലും വേതനവും മാത്രമല്ല, മനുഷ്യയോജ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മന്ത്രി സൂചിപ്പിക്കുന്ന, 1957-ലെ കേരള സര്‍ക്കാര്‍ സ്വന്തമായ തൊഴില്‍ നിയമങ്ങള്‍ ഉണ്ടാക്കാനല്ല, സംരക്ഷിക്കാനാണ് തീരുമാനിച്ചത്. എന്നിട്ടും ലിംഗഭേദമെന്യേ തുല്യജോലിക്ക് തുല്യവേതനം എന്ന ദര്‍ശനം സര്‍ക്കാര്‍ മേഖലയ്ക്കുപുറത്ത് നടപ്പിലാക്കാന്‍ നമുക്ക് ഇന്നും കഴിഞ്ഞിട്ടില്ല. മുകളില്‍ പറഞ്ഞ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. ലിവിങ് വേജസ് എന്നത് ഇനിയും സാധ്യമായിട്ടില്ലാത്ത തൊഴില്‍ മേഖലകളുണ്ട്. ഇതിനൊക്കെ തടസം ഭരണഘടനയാണോ? അതെ എന്ന ധ്വനിയാണ് സജി ചെറിയാന്റെ പ്രസംഗം നല്‍കുന്നത്.’’
‘‘തൊഴിലാളിപക്ഷത്തുനിന്ന്, അവരുടെ അവകാശങ്ങളുടെ പക്ഷത്തുനിന്ന് ആണ് സജി ചെറിയാന്‍ സംസാരിക്കുന്നത് എന്നത് മനസിലാക്കാതെയല്ല. എന്നാല്‍ ഭരണകൂടം വരുത്തുന്ന വീഴ്ചകള്‍ക്കുള്ള പഴി ഭരണഘടനയില്‍ ചുമത്തുന്നതരം ഒരു പ്രസംഗം വഴി അദ്ദേഹം വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉയര്‍ത്തിവിടുന്ന വിപരീത അലകള്‍ക്ക് മറ്റാരെയും പഴിക്കാനാവില്ല.’’
‘‘ഭരണഘടനയെ വാഴ്ത്താന്‍ ഒന്നര മിനിറ്റ് വേണ്ട, അര മിനിറ്റു മതി. എന്നാല്‍ അതിനോടുള്ള സാധുവായ ഒരു വിമര്‍ശനയുക്തി അവതരിപ്പിക്കാന്‍ ഒന്നര മിനിറ്റൊന്നും പോരാ. അതുകൊണ്ടുതന്നെ ഭരണഘടന വിമര്‍ശനാതീതമോ എന്ന ചോദ്യം തന്നെ ഇവിടെ ഇല്ലാതാവുന്നു. വിമര്‍ശിക്കുന്ന വിഷയത്തിന്റെ ഗൗരവവും കാലികപ്രസക്തിയും മനസിലാക്കി വേണ്ടത്ര മുന്നൊരുക്കങ്ങളോടെ നടത്തിയ ഒരു ഭരണഘടനാ വിമര്‍ശനം ആയിരുന്നുവെങ്കില്‍ സജി ചെറിയാന്റെ പ്രസംഗം, ഭരണഘടന എന്തെന്നുതന്നെ പിടിയില്ലാത്ത ഒരു വിഭാഗം രാഷ്ട്രീയ പ്രതിയോഗികള്‍ക്കും അത് എന്തെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കണം എന്നുവാദിക്കുന്ന മറ്റൊരു വിഭാഗം പ്രതിയോഗികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു വടിയായി മാറില്ലായിരുന്നു.’’
വിശാഖ് ശങ്കര്‍
പിടിവള്ളിയാണ് ഭരണഘടന,
തട്ടിപ്പറിച്ച് താമരക്കുളത്തില്‍ എറിയരുത്
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 85
വായിക്കാം, കേൾക്കാം
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
അഡ്വ. പി.എം. ആതിര
Jan 26, 2023
22 Minutes Watch
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read