15 Apr 2020, 11:57 AM
"ഫലപ്രദമായ ഒരു ആരോഗ്യസംവിധാനത്തില്‍, അനിശ്ചിതത്വത്തെ നേരിടാനുള്ള ഏറ്റവും വലിയ ടൂള്‍ ഡാറ്റയാണ്. അത് ആവശ്യമുള്ളപ്പോള്‍ അടിയന്തിരമായി സംഘടിപ്പിക്കുന്നത് നടക്കുന്ന കാര്യമല്ല. പിന്നെ ചെയ്യാവുന്നത്, ചിതറിക്കിടക്കുന്ന വിവരങ്ങള്‍ മൊത്തമായി ഒരു ഡാറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുകയും അതിനെ ഭാവിയിലേക്കുള്ള ആരോഗ്യ ഈടുവെപ്പായി ഉപയോഗിക്കുകയും ചെയ്യാന്‍ വഴി ആരായുക എന്നതാണ്.'
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
നന്ദലാൽ ആർ
17 Apr 2020, 06:37 PM
ഡാറ്റയെ ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും വലിയ വിലയേറിയ ആയുധമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഡാറ്റ വച്ചുള്ള എല്ലാ കളികളും ആകാവുന്നതിന്റെ പരമാവധി സുരക്ഷിതത്വത്തോടെ തന്നെയായിരിക്കണം. പേഴ്സണൽ ഡാറ്റ വെച്ച് തിരഞ്ഞെടുപ്പുകളെ വരെ മാനിപ്പുലേറ്റ് ചെയ്യാം എന്ന കാര്യം കേംബ്രിഡ്ജ് അനലിറ്റികയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ഡാറ്റാ ചോർത്തൽ വിവാദങ്ങളുമായി ബന്ധപ്പെട്ട് നാം കണ്ടതുമാണ്. അതിൽ ഒരു പക്ഷെ നമുക്ക് പറയാവുന്നത് വ്യക്തികൾ സ്വമേധയാ തന്നെയാണ് തങ്ങളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത് എന്നതാണ്. ഇവിടെ അതല്ല സ്ഥിതി. വ്യക്തിഗതമായതും വളരെ സെൻസിറ്റീവും ആയിട്ടുള്ള വിവരങ്ങൾ സർക്കാർ മറ്റൊരു ഏജൻസിക്ക് നൽകുകയാണ്. അത് ഏതൊക്കെ തരത്തിലുള്ള മാനിപ്പുലേഷന് വിധേയമായിത്തീരാം എന്നത് വളരെ ഗൌരവബുദ്ധിയോടെ, ശ്രദ്ധയോടെ നോക്കിക്കാണേണ്ടതുണ്ട്. സർക്കാർ വളരെ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യം ഒരു പക്ഷെ ഉപയോഗിക്കപ്പെടുന്നത് തീർത്തും ചിന്തിച്ചിട്ടുപോലുമില്ലാത്ത മറ്റ് വല്ല കാര്യങ്ങൾക്കും വേണ്ടിയായേക്കാം. എത്ര കടുത്ത പ്രവൃത്തിയാണെങ്കിലും സർക്കാറിന് സ്വന്തമായിത്തന്നെ ഇത്തരത്തിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ഉപാധി ഉണ്ടാക്കുന്നതുതന്നെയല്ലേ ഇക്കാര്യത്തിൽ ഉചിതം?