8 Oct 2021, 04:41 PM
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട്, മാപ്പിളമാരുടെ മതത്തെക്കുറിച്ചും വര്‍ഗീയതയെക്കുറിച്ചുമുള്ള ആഖ്യാനങ്ങള്‍ നിരവധി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കലാപം അടിച്ചമര്‍ത്തുന്നതില്‍ ബ്രിട്ടീഷ് ഭരണത്തിനുകീഴിലുള്ള അധികാരികളുടെ മതാത്മക പാശ്ചാത്തലം എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് പരിശോധിക്കപ്പെട്ടിട്ടില്ല. ക്രിസ്ത്യന്‍ സമൂഹം മലബാര്‍ കലാപവുമായി നേരിട്ട് ബന്ധപ്പെട്ടതിന്റെ ഒരു സംഭവമാണ് 1921 ഫെബ്രുവരി 18 മുതല്‍ 21 വരെ നടന്ന തൃശൂര്‍ കലാപം. ബ്രിട്ടീഷ് ഭരണത്തിന് പിന്തുണയര്‍പ്പിച്ച് നടന്ന 'ലോയല്‍റ്റി മാര്‍ച്ച്' ഹിന്ദു- മുസ്‌ലിം കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തകര്‍ത്താണ് മുന്നേറിയത്. ഇതില്‍ പ്രതിഷേധിച്ച് ഏറനാട്ടില്‍നിന്ന് 1800 പേരടങ്ങുന്ന ഖിലാഫത്ത് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ട്രെയിനില്‍ തൃശൂരിലെത്തുകയും വലിയ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. ഹിന്ദു- മുസ്‌ലിം ഐക്യത്തിന്റെ ഈ കാഹളം കലക്ടര്‍ തോമസ് അടക്കമുള്ള ഭരണാധികാരികളുടെ ഉറക്കം കെടുത്തി. ബ്രിട്ടീഷ് ഭരണം നിലനിര്‍ത്താന്‍ ഈ ഐക്യം തകര്‍ക്കേണ്ടത് അവരുടെ ലക്ഷ്യമായി മാറി. ഇത്തരം സംഭവങ്ങളില്‍നിന്ന്, കലാപത്തെ അടിച്ചമര്‍ത്തുന്നതില്‍ ഭരണാധികാരികള്‍ അവരുടെ മതത്തെ എങ്ങനെ ഉപയോഗിച്ചു എന്ന് വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ 'എനിമി നമ്പര്‍ വണ്‍' ആയി മലബാറിലെ മാപ്പിളമാര്‍ മാറിയതിനുപിന്നിലും ഭരണാധികാരികളുടെ മതാത്മകമായ ബോധം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലബാര്‍ കലാപത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ നാലാം ഭാഗത്തില്‍, ബ്രിട്ടീഷ് അധികാരി വര്‍ഗത്തിന്റെ മതം എങ്ങനെയാണ് മലബാര്‍ കലാപത്തില്‍ ഇടപെട്ടത് അന്ന് അന്വേഷിക്കുന്നു, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുന്‍ ചരിത്ര വിഭാഗം അധ്യക്ഷന്‍ ഡോ. പി.പി. അബ്ദുല്‍ റസാഖ്.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുന്‍ ചരിത്ര വിഭാഗം അധ്യക്ഷന്‍
Truecopy Webzine
Jul 04, 2022
3 Minutes Read
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch