എങ്ങനെയാണ്
കമ്യൂണിസവും തെയ്യവും
യോജിച്ചുപോകുന്നത്?
എങ്ങനെയാണ് കമ്യൂണിസവും തെയ്യവും യോജിച്ചുപോകുന്നത്?
രസകരമായ ഒരു ചോദ്യം പലപ്പോഴും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്- ഉത്തരകേരളത്തിലെ കമ്യൂണിസവും തെയ്യവും എങ്ങനെയാണ് യോജിച്ചുപോകുന്നത്? കാവിലെ ചുവപ്പുപട്ടണിഞ്ഞ കോമരത്തിന് തെയ്യത്തെ നോറ്റിരിക്കാനും മറ്റേകൈ മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിക്കാനും കഴിയുന്ന സാമൂഹികലോകം എങ്ങനെയായിരിക്കും ഉണ്ടായിട്ടുണ്ടാകുക?
1 Feb 2023, 02:19 PM
ഉത്തരകേരളത്തിൽ എങ്ങനെയാണ് കമ്യൂണിസവും തെയ്യവും യോജിച്ചുപോകുന്നതെന്ന രസകരമായ ചോദ്യം പലപ്പോഴും തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതായി ഡോ. രാജേഷ് കോമത്ത്. കാവിലെ ചുവട്ടുപട്ടണിഞ്ഞ കോമരത്തിന് തെയ്യത്തെ നോറ്റിരിക്കാനും
മറ്റേകൈ മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിക്കാനും കഴിയുന്ന സാമൂഹികലോകം ഉത്തരകേരളത്തില്‍ രൂപപ്പെട്ടതിനെക്കുറിച്ച് പലര്‍ക്കും ഇന്നും അത്ഭുതങ്ങളുണ്ട്. എന്നാല്‍ തെയ്യം തന്നെയാണ് അതിന് മറുപടിയെന്നാണ് രാജേഷ് കോമത്ത് പറയുന്നത്. ട്രൂകോപ്പി വെബ്‌സീനില്‍ എഴുതിയ ‘‘തെയ്യക്കാരില്‍ നിന്ന് അദൃശ്യമാകുന്ന തെയ്യക്കോലങ്ങള്‍'' എന്ന ലേഖനത്തിലാണ് ഉത്തരകേരളത്തിലെ തെയ്യവും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡോ. രാജേഷ് കോമത്ത് വിശദീകരിക്കുന്നത്.
""തെയ്യക്കാരന്‍ സ്വയം കീഴ്‌നിലയില്‍ നിന്ന് ഇരച്ചുകയറി ദൈവമാകുന്ന സാങ്കല്‍പികലോകം സത്യമാണെന്ന തരത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്നതുപോലെ യാഥാര്‍ഥ്യമല്ലാത്ത മനോനിലയാണ് തെയ്യവും കമ്യുണിസവും. അതുകൊണ്ടാണ്, തെയ്യക്കാരുടെ അടിമശരീരം കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കുപോലും മോചിപ്പിക്കാന്‍ കഴിയാത്തവിധം ചെറുജന്മപരിധിക്കുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുന്നത്. ''
"" കോരപ്പുഴക്കു വടക്കും ചന്ദ്രഗിരിപ്പുഴയ്ക്കു തെക്കും കിഴക്ക് കൂര്‍ഗിനും ഇടയില്‍ വരുന്ന ദേശത്തെയാണ് തെയ്യത്തിന്റെ സാംസ്‌കാരിക- അനുഷ്ഠാന ദേശമായി കാണാറുള്ളത്. കോലത്തിരിയുടെയും വിവിധങ്ങളായ നാടുവാഴികളുടെയും ശിക്ഷണത്തില്‍ രൂപപ്പെട്ട സാമൂഹികക്രമത്തിലാണ് തെയ്യം അനുശീലിക്കപ്പെട്ടുവരുന്നത്. സ്വരൂപവാഴ്ചക്കുകീഴിലെ ശ്രേണീബന്ധങ്ങള്‍ ഓരോ മനുഷ്യരെയും ജാതികളെയും സാമൂഹികശിക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും പുറത്തുകടക്കാനാകാത്ത വിധം ദേശ- അംശ മര്യാദകള്‍ പാലിക്കേണ്ടിവരികയും ചെയ്യുമ്പോൾ ഒരു സമൂഹം നിയന്ത്രിക്കപ്പെടുകയും ജാതിമാമൂലുകള്‍ക്കുള്ളില്‍ വരിഞ്ഞ് മുറുക്കപ്പെടുകയും ചെയ്യുന്നു. സാമൂഹികമായും സ്വന്തം ശരീരത്തിൻമേലുള്ളതുമായ നിയന്ത്രിത വരിഞ്ഞുകെട്ടലുകള്‍ ഒരു മേന്മയാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് തെയ്യക്കാരന്റെ അധ്വാനത്തെയും ശരീരത്തെയും ഈ ദേശം വരിഞ്ഞുമുറുക്കിക്കെട്ടുന്നത്.
"" മേല്‍- കീഴ് ജാതിശ്രേണീബന്ധം ചെറു ദേശങ്ങളിലും നടപ്പില്‍ വരുത്താനുള്ള ഒരു ഉപാധി കൂടിയാണ് ജന്മാവകാശം എന്ന സങ്കൽപ്പം. തെയ്യക്കാരന്‍- അതായത് മലയന്‍, വണ്ണാന്‍, വേലന്‍, നൽകതായര്‍, മാവിലര്‍ എന്നിവർ- തെയ്യം കെട്ടുന്നത് ഈ ജന്മാവകാശത്തിന്റെ പരിധിക്കുള്ളിലാണ്. കുട്ടിയായി ദേശത്ത് ജീവിക്കുന്ന തെയ്യക്കാരന്റെ കുഞ്ഞുങ്ങൾ അവരുടെ ശരീരത്തിന്റെ ബലം നോക്കി ‘നല്ല തെയ്യക്കാരനാകും’ എന്ന് നിജപ്പെടുത്തുന്ന രീതിയാണിത്. അതായത്, തെയ്യക്കാരന്റെ ശരീരം ആ ദേശത്തിന്റെ അടിമശരീരമായി മാറുന്നു എന്നു ചുരുക്കം. കൊല്ലപ്പണിയിലും സ്വര്‍ണപ്പണിയിലും മരപ്പണിയിലും മണ്‍കുട നിര്‍മാണത്തിലും മുഴുകിയവര്‍ ആ ദേശത്തിന് ആവശ്യമായ അധ്വാനം പ്രദാനം ചെയ്യുന്നു. നിജപ്പെടുത്തിയ വേതനം ഈ ജാതിവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ടുകൂടാ എന്നത് ഒരു യാഥാർഥ്യവുമായിരുന്നു. അതിനെ കൂടി നിയന്ത്രിക്കാനാണ് ഈ ജന്മിയുടെ ചെറുജന്മികളെ നിര്‍മിച്ചെടുക്കുന്ന തന്ത്രം. '"
"" തൊഴില്‍ ഉല്‍പ്പന്നത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെടുംപോലെ തെയ്യം ശരീരത്തില്‍നിന്ന് വിടുതല്‍ വാങ്ങുന്നു. പാരമ്പര്യമായി വാമൊഴിവഴക്കത്തിലും എഴുത്തിലും അനുശീലിച്ച കലാമൂലത്തിന്മേൽ- പാട്ട്, നൃത്തം, വര, കുരുത്തോലപ്പണി, ചെണ്ടകൊട്ട്- ഒരവകാശവുമില്ലാതെ, അനുവാദമില്ലാതെ യഥേഷ്ടം ആള്‍ക്കാര്‍ക്ക് സ്വകാര്യതയിൽ ഇടിച്ചുകയറി ഫോട്ടോയും വീഡിയോയും എടുത്തുപോകാന്‍ കഴിയുന്ന പാകത്തില്‍ തെയ്യക്കാരില്‍നിന്ന് തീര്‍ത്തും അന്യവുമാണ് തെയ്യം എന്ന കോലം. ഫോക്ക്‌ലോര്‍ അക്കാദമിയും ചില നാടന്‍ കലാകേന്ദ്രങ്ങളുമാണ് തെയ്യം എന്ന സ്വത്തിന്റെ ഉടമസ്ഥരായി ഇന്ന് പ്രവര്‍ത്തിക്കുന്നത്. തെയ്യം കെട്ടിയാടുന്നവനില്ലാത്ത അവകാശം തെയ്യം കെട്ടിക്കുന്ന ജാതികള്‍ക്കുണ്ടെന്നതാണ്, തെയ്യക്കാരില്‍ നിന്ന് അദൃശ്യമാകുന്ന തെയ്യക്കോലങ്ങള്‍ വിവരിക്കുന്നത് ''
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 17, 2023
5 minute read
പ്രഭാഹരൻ കെ. മൂന്നാർ
Mar 14, 2023
6 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read