പൈതൃക നെല്‍വിത്തുകളുടെ സൂക്ഷിപ്പുകാരനും കര്‍ഷകനുമായ ചെറുവയല്‍ രാമന്‍, ജീവിതം സമര്‍പ്പിച്ച് താന്‍ സമാഹരിച്ച് വിത്തുകളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണ്. സര്‍ക്കാര്‍ സംവിധാനങ്ങളടക്കമുള്ളവ ഈ കര്‍ഷകന്റെ സമര്‍പ്പിത കാര്‍ഷികജീവിതത്തെ ഏറ്റെടുക്കുന്നതില്‍ വിമുഖരായി നില്‍ക്കുന്നു. എം.കെ. രാമദാസ് സംവിധാനം ചെയ്ത 'നെകല്‍- നെല്ലുമനുഷ്യന്റ കഥ' എന്ന ഡോക്യുമെന്ററി രാമന്റെ ജീവിതവും ദര്‍ശനവുമാണ് രേഖപ്പെടുത്തുന്നത്. പത്മശ്രീ നേടിയശേഷം, തന്റെ പ്രയത്‌നങ്ങളുടെ ഭാവിയെക്കുറിച്ച് ചെറുവയല്‍ രാമന്‍ സംസാരിക്കുന്നു.