ജൈവകൃഷിയിലൂടെയും കന്നുകാലി വളർത്തലിലൂടെയും ഉപജീവനം മാർഗം കണ്ടെത്തുന്ന സഹോദരങ്ങളാണ് തൃശ്ശൂർ സ്വദേശികളായ സന്തോഷും മനോജും. മുൻകാലത്ത് നെൽകൃഷിയും പച്ചക്കറികൃഷിയും ചെയ്തിരുന്നെങ്കിലും കാർഷികമേഖലയിൽ നിന്നുണ്ടായ കനത്ത നഷ്ടങ്ങളെ തുടർന്ന് വാഴകൃഷിയിലേക്ക് മാറിയിരിക്കയാണ് ഇവർ. കേരളത്തിൽ കർഷക ആത്മഹത്യകൾ കടി വരുന്ന ഈ പരിതസ്ഥിതിയിൽ ഒരു ജൈവകർഷകൻ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്താണെന്ന് ഈ സഹോദരങ്ങളിൽ നിന്ന് കണ്ടെത്താനാകും. നെല്ല് കൃഷി ചെയ്യുന്നതിന് ആവശ്യമായ സാമൂഹിക, സാമ്പത്തിക പിന്തുണകളൊന്നും കാർഷിക അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.