ആർ.എസ്. മണി; ഒരു ഡൈഹാർഡ് മൂന്നാറുകാരൻ

Location courtesy: Hotel C7

മൂന്നാറിൽ ജനിച്ചു വളർന്ന മലയാളികളിൽ ഏറ്റവും പ്രായം ചെന്നവരിലൊരാളാണ് ആർ.എസ്. മണി. പ്രായം 80 ആവുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇന്നുവരെയുള്ള മൂന്നാറിന്റെ മുഴുവൻ മാറ്റത്തേയും ചരിത്രത്തേയും അടുത്തറിഞ്ഞയാൾ. മൂന്നാറിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പാട്ടു പാടാനെത്തിയ പാവലർ സഹോദരന്മാരുടെ, ഇളയരാജയുടെ സുഹൃത്ത്. ഹോട്ടൽ തൊഴിലാളിയായും പാർട്ടി പ്രവർത്തകനായും മൂന്നാറിൽ ചിത്രീകരിച്ച സിനിമകളുടെ ഫിലിം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു. വ്യക്തി ചരിത്രത്തിലൂടെ നാടിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഗ്രാൻമ സ്റ്റോറ്റസിൽ ആർ.എസ്.മണി, മൂന്നാറിന്റെ ചരിത്രം പറയുന്നു.

Comments