ഡൽഹിയിലെ കർഷകസമരമുഖത്തുനിന്ന് ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 02

Truecopy Webzine

പഞ്ചാബി എഴുത്തുകാരൻ അമൻദീപ് സന്ധു പറയുന്നു
‘‘എഴുനൂറു വർഷം ഡൽഹിയിലെ അധികാരകേന്ദ്രങ്ങളോട് ഒന്നായി നിന്ന് പൊരുതിയ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ, ഏഴ് വർഷത്തെ ഹിന്ദുത്വ രാഷ്ട്രീയത്തോടും പൊരുതുകയാണ് ഇപ്പോൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആഖ്യാന യന്ത്രങ്ങളെ മുഴുവൻ തകിടം മറിച്ചുകൊണ്ടുള്ള ഈ തുടക്കം, പ്രതീക്ഷയുളവാക്കുന്നതാണ്’’
നാല് വറ്റുകളിൽ ഒന്ന് ഞങ്ങളിൽനിന്നാണ്, അതുകൊണ്ട് ഈ സമരം ഞങ്ങളുടെ അവകാശമാണ്...ഡോ. യാസ്സർ അറഫാത്ത് പി.കെയുമായുള്ള സംഭാഷണം

അമൻദീപ് സന്ധു, പി.കൃഷ്ണപ്രസാദ്

കൃഷിക്കാരല്ലേ നമ്മുടെ നേതാക്കൾ...
‘‘ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളല്ല സമരം നടത്തേണ്ടത്, സമരം നടത്തേണ്ടത് യഥാർത്ഥ കൃഷിക്കാരും തൊഴിലാളികളുമാണ്. അവരല്ലേ നേതാക്കൾ.’’
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യ കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ്, സമരത്തിന്റെ രാഷ്ട്രീയത്തെയും ഭാവിയെയും കുറിച്ച് സമരഭൂമിയിൽനിന്ന് സംസാരിക്കുന്നു

വി.പി.സിങ് ഒരു കോമാളിയോ വിഢിയോ വില്ലനോ ആയിരുന്നില്ല...
ഏറ്റവും വലിയ രാഷ്ട്രീയ റിസ്‌ക്കെടുത്ത് ആർക്കുവേണ്ടി പിന്നാക്ക സംവരണം നടപ്പാക്കിയോ അതേ കൂട്ടരും കയ്യൊഴിഞ്ഞു. ഇതാണ് ഈ രാജ്യം വി.പി. സിംഗിനോട് ചെയ്ത ചരിത്രപരമായ നന്ദികേട്. മെജോറിറ്റേറിയൻ രാഷ്ട്രീയത്തെ രാഷ്ട്രീയമായും ഭരണപരമായും ഇത്ര പച്ചയ്ക്ക് നേരിട്ട ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. വി.പിയെ ഇന്ന് ഓർക്കുമ്പോൾ പറയാൻ ഒന്നേ തോന്നാറുള്ളൂ, right man in wrong country.

വിജു വി. നായർ

സവർണ സംവരണം ഭരണകൂട അജണ്ടയാകുമ്പോൾ, ഓർക്കാം, ആ മനുഷ്യനെ... മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യൻ സിവിൽ സമൂഹം കടന്നുപോന്ന പാരഡൈം ഫിഷ്റ്റുകൾ രേഖപ്പെടുത്തുകയാണ്, അവയ്ക്ക് സാക്ഷിയായ
പ്രമുഖ മാധ്യമപ്രവർത്തകൻ വിജു വി. നായരുമായുള്ള സംഭാഷണം:
എ ജേണലിസ്റ്റ് ഇൻഎഡിറ്റഡ്

ഡോ. മനോജ് വെള്ളനാട്

ഇന്ത്യക്കാർക്ക് വാക്സിൻ ലഭിക്കുക എപ്പോഴായിരിക്കും?
തീർച്ചയായും ഇന്ത്യാ ഗവൺമെന്റ് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കേണ്ടതാണ്- വരാൻ പോകുന്ന കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്നു ഡോ. മനോജ് വെള്ളനാട്

കാലം ആവശ്യപ്പെടുന്ന സാഹിത്യം
ജി.ആർ. ഇന്ദുഗോപൻ, എസ്. ജോസഫ്, കെ.ആർ. മീര, ബാ. വെങ്കടേശൻ, അൻവർ അലി, അരുൺപ്രസാദ്, എം.പി. പ്രതീഷ്

ചോരയും വച്ചോണ്ടാന്നോടീ ഈ പണിക്കിറങ്ങുന്നതെന്ന്' ചോദിച്ച് അവിടുന്ന് ചുവന്ന ലിംഗം വലിച്ചെടുത്ത്, ആ ചോര പറ്റിയ കൈ കൊണ്ട് അമ്മയെ അടിച്ചവന്മാരുണ്ട്. പലവട്ടമായപ്പോ അമ്മ പണി നിർത്തി. ഉപജീവനം തരുന്ന ഇടത്തു തന്നെ അവൻ ഈ ദ്രോഹം ചെയ്തല്ലോ. എന്ന് അമ്മ കൂട്ടുകാരികളോട് പറഞ്ഞു കരയാറുണ്ടായിരുന്നു.

ജി.ആർ. ഇന്ദുഗോപന്റെ കഥ: മറുത

ജി.ആർ. ഇന്ദുഗോപൻ, കെ.ആർ. മീര

തമിഴിൽനിന്ന് ബാ. വെങ്കടേശൻ
മഴയുടെ സ്വരം തനിയെ; വിവർത്തനം: എ.കെ. റിയാസ് മുഹമ്മദ്

ബാ. വെങ്കടേശൻ

ശ്രദ്ധേയമായ മൂന്ന് കവിതകൾ:
വീട്, അലമാര: അൻവർ അലി
മൊഴിമാറ്റം: അരുൺപ്രസാദ്
ദേശാടനങ്ങൾ: എം.പി പ്രതീഷ്

എസ്. ജോസഫ്,അൻവർ അലി
അരുൺ പ്രസാദ്, എ.പി പ്രതീഷ്

മലയാളത്തിലെ ശ്രദ്ധേയരായ പുതുതലമുറ കവികളെയും കവിതകളെയും വായിക്കുന്നു എസ്. ജോസഫ്:
കവി എഴുതുന്നതിലേക്ക് കവിത സ്വഭാവികമായി കടന്നുവരുന്നു
കലാച്ചി: കെ.ആർ. മീരയുടെ നോവൽ

ഒടുങ്ങാത്ത ചെറുത്തുനിൽപ്പിന്റെ ഛായാപടങ്ങളായ, പരാഗ് സോണാർഘരേ വരച്ച നഗ്നശരീരങ്ങളുടെ ഹൈ ഡഫനിഷൻ പെയിന്റിങ്ങുകൾ കാണുന്നു, വായിക്കുന്നു റിയാസ് കോമു: സിസിഫസ്: കാലം ഒരു അസ്ഥിര സാക്ഷിയാവുമ്പോൾ

റിയാസ് കോമു

കുട്ടികൾക്കുവേണ്ടി ആകർഷകമായ രണ്ട് കഥകൾ
അസമയത്ത് അതുവഴി ആരും നടക്കാറേയില്ല. അപരിചിതരോട് ഉപദേശിക്കുകയും ചെയ്യും: അയ്യോ, മനുഷ്യത്തീനികളുടെ വീടാണേ. അതുവഴി പോയേക്കരുതേ...

സിവിക് ചന്ദ്രൻ, റുബിൻ ഡിക്രൂസ്

സിവിക് ചന്ദ്രൻ: മനുഷ്യത്തീനികളുടെ വീട്

മലയാളത്തിനു പുറത്തുള്ള ബാലസാഹിത്യം പരിചയപ്പെടുത്തുന്ന റൂബിൻ ഡിക്രൂസിന്റെ പംക്തി തുടരുന്നു: മാരികോ സിൻജുവിന്റെ Mottainai Grandma വായിക്കാം; മോത്തായിനായി മുത്തശ്ശി

ലോകരാഷ്ട്രീയത്തിലെ രണ്ട്​ പ്രധാന മാറ്റങ്ങൾ
തെരഞ്ഞെടുപ്പിനുശേഷം അമേരിക്കയിൽ എന്തുസംഭവിക്കുന്നു?
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.എസിലുണ്ടായ വർണ- വർഗ ധ്രുവീകരണങ്ങളും അതിന്റെ രാഷ്ട്രീയവും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു
അമൽ ഇക്ബാൽ എഴുതുന്നു: അമേരിക്കയിൽനിന്ന്? കൂടുതൽ അൽഭുതങ്ങൾ ലോകത്തെ കാത്തിരിക്കുന്നു

ബൊളീവിയ അവതരിപ്പിക്കുന്നു, ലോകത്തിന് ഒരു ഇടതുപക്ഷ ബദൽ
ഇവോ മൊറാലെസിന്റെ കീഴിൽ ആരംഭിച്ച ബൊളീവിയൻ സോഷ്യലിസ്റ്റ് പദ്ധതിയുടെ തുടർച്ചക്കായി പുതിയ പ്രസിഡന്റ് ലുയിസ് ആർസെ ചില പ്രധാന നയങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അവ വലതുപക്ഷ ഭരണകൂടങ്ങളുടെ ജനവിരുദ്ധതക്ക് ഒരു ബദൽ കൂടിയാണ്
വിജയ് പ്രഷാദ് എഴുതുന്നു

വിജയ് പ്രഷാദ് , അമൽ ഇക്ബാൽ

ദാ പുസ്തകചർച്ച നടക്കുന്ന മലയാളത്തിൽ എന്തോ സാവേജ് ഡിറ്റക്റ്റീവ്സ്, 2666 തുടങ്ങിയ റൊബെർത്തോ ബൊലാഞ്ഞോയുടെ മികച്ച നോവലുകൾ എന്ന് പരക്കെ കരുതപ്പെടുന്ന വർക്കുകളെപ്പറ്റി വായനക്കാരോ നിരൂപകരോ ഓൺലൈൻ ഗ്രൂപ്പുകളോ ഒന്നും മിണ്ടുന്നത് അധികം കണ്ടിട്ടില്ല.
ബൊലാഞ്ഞോയെ ഇത്ര കഷ്ടപ്പെട്ട് എന്തിനു വായിക്കണം? അതിനു ലളിതമായ ഉത്തരമാണുള്ളത് - എല്ലാവർക്കുമുള്ള എഴുത്തുകാരനല്ല അയാൾ.
2666- ഒരു വായനാസഹായി: അഭിലാഷ് മേലേതിൽ

ക്കർ എന്ന ചലച്ചിത്രകാരന്റെ രാഷ്ട്രീയാഭിമുഖ്യങ്ങളാണ് വരേണ്യനിരൂപകരെ അദ്ദേഹത്തിന്റെ രചനകളിൽനിന്ന് അകറ്റിയതെന്നാണ് എന്റെ വിശ്വാസം. ഇടതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ സൗന്ദര്യശാസ്ത്രത്തെയും ചലച്ചിത്രരചനയിലേക്ക് കൊണ്ടുവന്ന, മലയാള സിനിമയെ രാഷ്ട്രീയവത്കരിച്ച പി.എ. ബക്കർ എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നു

അഭിലാഷ് മേലേതിൽ, ഒ.കെ. ജോണി

ഒ.കെ. ജോണി: കബനീനദി ചുവന്നപ്പോൾ

രണ്ട് ആത്മകഥകൾ തുടരുന്നു
എന്റെ പഴയങ്ങാടി, എന്റെ എരിപുരം
എൻ. പ്രഭാകരൻ: ഞാൻ മാത്രമല്ലാത്ത ഞാൻ
സ്‌കൂൾ എന്ന ജീവിതക്കളരി
ഡോ.എ.കെ. ജയശ്രീ: എഴുകോൺ

എൻ.പ്രഭാകരൻ, എ.കെ ജയശ്രീ

ഫുട്‌ബോൾ ചരിത്രം ഉച്ചാടനം ചെയ്ത ഒരു കളിക്കാരൻ
ലോകത്തുതന്നെ ഏറ്റവും കൂടുതൽ പ്രൊഫഷനൽ ഗോളുകൾ നേടിയ ഫുട്ബോൾതാരം ജോസഫ് പെപ്പി ബിക്കന്റെ ജീവിതം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമഗ്രാധിപത്യവുമായുള്ള ഒരു മാരക ഗെയിം കൂടിയായിരുന്നു.

എ.പി. സുരേന്ദ്രൻ, വി.വിജയകുമാർ

എ.പി. സുരേന്ദ്രൻ എഴുതുന്നു: പെലെയെ പിന്നിലാക്കിയ പെപ്പി

പ്രകൃതി പ്രതിഭാസങ്ങളെയും അവയുടെ ബന്ധങ്ങളെയും ഗുണങ്ങളെയും കുറിച്ച് അനുഭവങ്ങളിലൂടെ സ്വരൂപിക്കുന്ന ജ്ഞാനമാണ് ശരിയായ ജ്ഞാനമെന്ന് വിശ്വസിക്കുന്ന പ്രത്യക്ഷ വസ്തുവാദത്തിന്റെ രൂപപ്പെടലിനെയും വികാസത്തെയും കുറിച്ച് ചർച്ച ചെയ്യുന്നു വി. വിജയകുമാർ, ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം പരമ്പരയിൽ: അനുഭവിച്ചേ അറിയൂ! പ്രത്യക്ഷ വസ്തുവാദികളുടെ ലോകത്തിൽ

Read in Truecopy Webzine

Comments