26 Jan 2021, 03:51 PM
ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെയും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനെയും വിലക്കിക്കൊണ്ട് ജനുവരി 25ന് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. ഉപഭോക്താവിന്റെ പൂര്‍ണ അറിവോടെയുളള സമ്മതമില്ലാതെയാണ് ആരോഗ്യ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാന്‍ഡമിക് സാഹചര്യം മുതലെടുത്ത് പൗരാവകാശങ്ങളില്‍ കൈകടത്താന്‍ ശ്രമിക്കുന്ന ഭരണകൂട ഇടപെടലുകള്‍ക്കെതിരെ ബംഗ്ലൂരില്‍ താമസിക്കുന്ന ഐ.ടി വിദഗ്ധനും മലയാളിയുമായ അനിവര്‍ അരവിന്ദ് നടത്തിയ നിയമപോരാട്ടമാണ് ഈ കോടതിവിധിയ്ക്കു വഴിവെച്ചത്. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനോ കൈമാറാനോ പങ്കുവെയ്ക്കാനോ അധികാരമില്ലയെന്ന വിഷയമാണ് അനിവര്‍ പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്. പൗരന്മാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിര്‍ദേശവും, സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഈ ആപ്പ് നിര്‍ബന്ധമാക്കിയതും, ബാംഗ്ലൂര്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനകൊണ്ടുവന്നതുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുവേണ്ടിയുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കാനായി അനിവര്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. ഇത്തരമൊരു നിയമപോരാട്ടത്തിലേക്ക് പോകേണ്ടിവന്ന സാഹചര്യവും സ്വകാര്യതയ്ക്കുള്ള അവകാശത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തിങ്കുമായി പങ്കുവെയ്ക്കുകയാണ് അനിവര്‍.
എസ്. ഗോപാലകൃഷ്ണന്‍
Apr 19, 2021
4 Minutes Read
പി. പ്രേമചന്ദ്രന്‍
Apr 07, 2021
10 Minutes Read
അനിവര്‍ അരവിന്ദ്
Apr 01, 2021
1 Hour Watch
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read