പൗരത്വ നിയമം: ഡാറ്റാബേസ് നിർമാണം നടക്കുന്നു, പൗരന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് വാക്സിനേഷൻ പൂർത്തിയായാലുടൻ രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അത്തരമൊരു നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്.

സെൻസസിന്റെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റർ വിവരം ശേഖരിക്കുന്നത് സി.എ.എയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തടഞ്ഞത് അഭിനന്ദനാർഹമായ നടപടിയാണ്. എന്നാൽ അതിനുമപ്പുറം വലിയ ജാഗ്രത ആവശ്യമുള്ള വിഷയമാണിത്. കാരണം അസമിൽ കൊണ്ടുവന്ന നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനു വേണ്ടി നടത്തിയതുപോലുള്ള ഒരു രേഖാപരിശോധനയിലൂടെ മാത്രമാകില്ല പൗരത്വഭേദഗതി നിയമവും നടപ്പിലാക്കുക.

നേരിട്ടുള്ള വിവരശേഖരണത്തിന് അപ്പുറം മറ്റുപല രീതികളിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള ഡാറ്റാബേസ് നിർമിതി സാങ്കേതികമായി നടന്നുവരുന്നുണ്ട്. ആധാറടക്കമുള്ള പദ്ധതികൾ ഇതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. സർക്കാർ കൂടുതൽ ഡിജിറ്റൽ ആയി കൊണ്ടിരിക്കുന്ന കാലത്ത് പിൻവാതിലിലൂടെ ദേശീയ പൗരത്വ നിയമം കൊണ്ടുവരികയെന്നത് കേന്ദ്രസർക്കാറിനെ സംബന്ധിച്ച് എളുപ്പവുമാണ്.

എന്താണ് പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രൊജക്ട്, അതിന്റെ രാഷ്ട്രീയവും നിയമപരവുമായ മാനങ്ങൾ എന്തൊക്കെയാണ്, അത് നടപ്പിലാക്കാനായി ഏതൊക്കെ സാങ്കേതിക ഡാറ്റാബേസ് നിർമിതി നടക്കുന്നുണ്ട്, ഈ ശ്രമങ്ങളെ പ്രതിരോധിക്കാൻ ഐ.ടി. നയരൂപീകരണത്തിലടക്കം സംസ്ഥാന സർക്കാർ എത്രത്തോളം ജാഗ്രത കാണിക്കണം, പൗരന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കുകയാണ് ഐ.ടി വിദഗ്ധനായ അനിവർ അരവിന്ദ്

Comments